24/08/2026
🌸 മലബാർ അടുക്കള ഓണം ആഘോഷം 2026 🌸
🥣✨ PAYASAM WITH A TWIST ✨🥣
ഒരു അടിപൊളി Online Payasam Competition!
മലബാർ അടുക്കള Facebook കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കുമായി ഈ ഓണക്കാലത്ത് ഒരു രസകരമായ Online Payasam Competition ഒരുക്കുകയാണ്! 🥰❤️
Payasam with a Twist എന്നതാണ് മത്സരത്തിന്റെ Theme.
👉 ഒരു Traditional Payasam തയ്യാറാക്കി അതിൽ നിങ്ങളുടേതായ ഒരു Unique Ingredient ചേർത്ത് ഒരു ചെറിയ Twist നൽകുക! 😍
🏆 മാർക്ക് നൽകുന്നത്:
🔸 Recipe Clarity – ചേരുവകളും തയ്യാറാക്കുന്ന രീതിയും വ്യക്തമായി നൽകിയിട്ടുണ്ടോ
🔸 Presentation – പായസത്തിന്റെ അവതരണം
🔸 Creativity / Unique Ingredient – ചേർത്തിരിക്കുന്ന വ്യത്യസ്തമായ ചേരുവയും അതിലെ ക്രിയേറ്റിവിറ്റിയും
🔸 Overall Appeal – മൊത്തത്തിലുള്ള ആകർഷണം
📅 മത്സരത്തിനുള്ള എൻട്രി തീയതി
August 22,2026 മുതൽ September 8, 2026 വരെ മലബാർ അടുക്കള ഫേസ്ബുക്ക് പേജിൽ നിങ്ങളുടെ എൻട്രികൾ പോസ്റ്റ് ചെയ്യാം.
📸🎥 നിർബന്ധമായും സമർപ്പിക്കേണ്ടത്
1️⃣ Photo – പായസം തയ്യാറാക്കുന്ന സമയം
പായസം തയ്യാറാക്കിക്കൊണ്ടിരിക്കുന്ന സമയത്തെ ഒരു ചിത്രം.
2️⃣ Photo – Final Presentation
പൂർണ്ണമായി തയ്യാറാക്കിയ പായസത്തിന്റെ നല്ല വ്യക്തവും ഭംഗിയുള്ളതുമായ ഒരു Final Presentation Photo.
3️⃣ Video – Maximum 1 Minute
പരമാവധി 1 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ.
വീഡിയോയിൽ നിർബന്ധമായും ഉൾപ്പെടേണ്ടത്:
👉 ചേരുവകൾ
👉 പാചകത്തിന്റെ ചെറിയ ഭാഗങ്ങൾ
👉 തയ്യാറായ പായസത്തിന്റെ Final Presentation
🎬 പാചകത്തിന്റെ തുടക്കം മുതൽ Final Presentation വരെ ഉൾക്കൊള്ളുന്ന രീതിയിലായിരിക്കണം വീഡിയോ.
📝 Recipe നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത്
Recipe-യിൽ:
✅ Ingredients
✅ ഓരോ ചേരുവയുടെയും കൃത്യമായ അളവ്
✅ Preparation Method
✅ പ്രത്യേകം ചേർത്ത Unique Ingredient എന്താണെന്ന്
എല്ലാം വ്യക്തമായി നൽകണം.
⚠️ ഒരു അംഗത്തിന് ഒരു Recipe മാത്രമേ മത്സരത്തിനായി സമർപ്പിക്കാൻ പാടുള്ളൂ.
🏆 ആകർഷകമായ സമ്മാനങ്ങൾ കാത്തിരിക്കുന്നു! 🏆
മത്സരത്തിൽ വിജയിക്കുന്ന 3 പേർക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കുന്നതാണ്. 🎁🥰
കൂടാതെ, ഏറ്റവും കൂടുതൽ Likes ലഭിക്കുന്ന പോസ്റ്റിന് പ്രത്യേക സമ്മാനവും ഉണ്ടായിരിക്കുന്നതാണ്! ❤️👍✨
ഈ മത്സരം തികച്ചും സുതാര്യമായും നമ്മുടെ ഗ്രൂപ്പിലെ അംഗങ്ങളുടെ സന്തോഷത്തിനും സൗഹൃദത്തിനും രസത്തിനുമായി സംഘടിപ്പിക്കുന്നതാണ്. 🥰
🏆 മത്സരത്തിന്റെ അന്തിമ തീരുമാനം, വിധിനിർണ്ണയം, മറ്റ് ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ എന്നിവ Admins-നും Judges-നും മാത്രമായിരിക്കും. അവരുടെ തീരുമാനം അന്തിമമായിരിക്കും.
✨മത്സരാർത്ഥികൾ സമർപ്പിക്കുന്ന 1 മിനിറ്റ് വീഡിയോ, മലബാർ അടുക്കളയുടെ ഔദ്യോഗിക Instagram പേജിലും പോസ്റ്റ് ചെയ്യുന്നതായിരിക്കും. ✨
🌼 എല്ലാവരും ആവേശത്തോടെ പങ്കെടുക്കൂ...
🥣 നിങ്ങളുടെ Payasam-ന് ഒരു Twist നൽകൂ...
✨ നിങ്ങളുടെ creativity എല്ലാവരെയും കാണിക്കൂ!
💛 മലബാർ അടുക്കള കുടുംബത്തോടൊപ്പം ഒരു രുചികരമായ ഓണം ആഘോഷിക്കാം! 💛
Happy Onam & All the Best! 🌸🥣🏆