പള്ളിയിൽ പ്രാർത്ഥിക്കാൻ പോയവരും പ്രാർത്ഥനക് നേതൃത്വം നൽകിയ വരും പച്ചക്കള്ളം പറഞ്ഞപ്പോൾ മോഷ്ടിക്കാൻ കയറിയ രാജു മാത്രം സത്യം പറഞ്ഞു.. രാജുവിനെ നൂറു നൂറ് അഭിനന്ദനങ്ങൾ
13/12/2020
തലയണ മന്ത്രം കണ്ടിട്ട് സ്ത്രീധനം എന്ന സിനിമ കണ്ടാല്‍ ഈ രണ്ടു സിനിമയിലും അഭിനയിച്ചത് ഉര്‍വശി തന്നെ ആണ് എന്നു വിശ്വസിക്കാന്‍ കഴിയില്ല. അത്രമാത്രം വ്യത്യസ്തമായ ഭാവങ്ങള്‍. കാക്കത്തൊള്ളായിരം കണ്ടു മിഥുനം കണ്ടാല്‍ അതേ ഫീലിംഗ്. കഴകം എന്ന സിനിമ കണ്ടിട്ട് മധുചന്ദ്രലേഖ കണ്ടാല്‍ അടുത്ത കണ്ഫ്യൂഷന്.കിഴക്കന്‍ പത്രോസ് കണ്ടിട്ട് വര്‍ത്തമാന കാലം കണ്ടാല്‍ അതിലും അത്ഭുതം. ഉര്‍വശീ എങ്ങനെ ഇത്രയും ഭാവങ്ങള്‍ ഊ മുഖത്ത് വിരിയുന്നു?? ഇപ്പൊ കഴിഞ്ഞ ഒരു മാസത്തിനിടക്ക് മൂന്നു സിനിമകൾ മൂന്നു വ്യത്യസ്ത ഭാവത്തിൽ മൂന്നു കഥാപാത്രങ്ങൾ ❤️💕 മലയാളസിനിമയിലോ തെന്നിന്ത്യന്‍ സിനിമയിലോ എന്നല്ല ഇന്ത്യയിലെ ഒരു ഭാഷയില്‍ പോലും അഭിനയത്തില്‍ നിങ്ങള്‍ ക്ക് മുമ്പില്‍ പറയാന്‍ മറ്റൊരു നടിയും ഇല്ല❤️ ഉര്‍വശിക്കു തുല്യം ഉര്‍വശി മാത്രം 💯
12/12/2020
ഏപ്രിലിൽ തുറക്കാം എന്ന് തീരുമാനിച്ച കേരളത്തിലെ തീയേറ്ററുകൾ ജനുവരിയിൽ തുറന്നേക്കും 👌👌💥
വിജയ് സിനിമകൾക്ക് കേരളത്തിലുള്ള ജനപ്രീതിയും അത് വഴി തിയേറ്റർ മുതലാളിമാർ പ്രതീക്ഷിക്കുന്ന ലാഭവും തന്നെയാണ് ഈ തീരുമാനത്തിന് പിന്നിൽ 🙏🙏
മലയാളസിനിമയിലെ സൂപ്പർ താരങ്ങളും ഫിലിം മേക്കേഴ്സും മാസ്സ് മസാല കളർഫുൾ എന്റെർടെയ്നറുകൾക്ക് പുച്ഛം നൽകി മാറ്റി നിർത്തിയപ്പോൾ... അത്തരം സിനിമകൾ മാത്രം ഇവിടെ ഇറക്കി ഈ നാട്ടിൽ നിലവിൽ മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാലുള്ള ഫാൻ ബേസ് and ക്രേസ് ഫാക്ടർ നേടിയെടുത്ത #വിജയ് എന്ന താരത്തെ ശരിക്കും അംഗീകരിക്കണം 🔥
തീയേറ്ററുകൾ തുറക്കട്ടെ #മാസ്റ്റർ വരട്ടെ... വിജയ് പടം കാണാൻ ആളുകൾ തിയേറ്ററിൽ ക്യു നിൽക്കുമെന്നുറപ്പാണ് 😎😎
Be the first to know and let us send you an email when Thugs Of Mollywood posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.