Viral Malayali

Viral Malayali പേജ് ലൈക്ക് ചെയ്യൂ

05/06/2026

പത്തിന്റെ സ്പാനർ ഉള്ളോണ്ട് കുഴപ്പമില്ല

ഇനി ചാക്കോച്ചൻ ചൊവ്വായിലേക്ക് 😉✨💪
20/02/2026

ഇനി ചാക്കോച്ചൻ ചൊവ്വായിലേക്ക് 😉✨💪

ചികിത്സാ വീഴ്ചയെത്തുടർന്ന് ദുരിതമനുഭവിക്കുന്ന ഉഷയെ ആശുപത്രിയിൽ നേരിട്ടെത്തി ആശ്വസിപ്പിച്ച രമേശ് ചെന്നിത്തല, സംസ്ഥാനത്തെ ...
20/02/2026

ചികിത്സാ വീഴ്ചയെത്തുടർന്ന് ദുരിതമനുഭവിക്കുന്ന ഉഷയെ ആശുപത്രിയിൽ നേരിട്ടെത്തി ആശ്വസിപ്പിച്ച രമേശ് ചെന്നിത്തല, സംസ്ഥാനത്തെ ആരോഗ്യവകുപ്പ് പൂർണ്ണമായും പരാജയപ്പെട്ടെന്ന് കുറ്റപ്പെടുത്തി. ഉഷയ്ക്കുണ്ടായ അനുഭവം കേവലം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും വകുപ്പ് മന്ത്രിയുടെ കെടുകാര്യസ്ഥതയുടെ ഫലമാണെന്നും അദ്ദേഹം തുറന്നടിച്ചു. സാധാരണക്കാരന്റെ ജീവന് സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത വിധം വകുപ്പ് കുത്തഴിഞ്ഞിരിക്കുകയാണെന്നും, ഈ അനാസ്ഥയ്ക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അനേകം പേർക്ക് പ്രചോദനം..പോളണ്ട് മൂസയുടെ 'KUNJON'https://youtu.be/hnyo0_TIXYc
17/02/2026

അനേകം പേർക്ക് പ്രചോദനം..
പോളണ്ട് മൂസയുടെ 'KUNJON'

https://youtu.be/hnyo0_TIXYc

അയ്യപ്പസംഗമം നടത്തിയിട്ട് ഇപ്പോൾ സ്പോൺസർമാരെ തേടുന്നു; വാസവനെതിരെ അവകാശലംഘന നോട്ടീസ്, അഴിമതിക്കഥകൾ എണ്ണിപ്പറഞ്ഞ് ചെന്നിത...
14/02/2026

അയ്യപ്പസംഗമം നടത്തിയിട്ട് ഇപ്പോൾ സ്പോൺസർമാരെ തേടുന്നു; വാസവനെതിരെ അവകാശലംഘന നോട്ടീസ്, അഴിമതിക്കഥകൾ എണ്ണിപ്പറഞ്ഞ് ചെന്നിത്തല

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിൽ അടിമുടി അഴിമതിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ടെൻഡർ വിളിക്കാതെ ഊരാളുങ്കലിന് കരാർ നൽകിയതും പരിപാടി കഴിഞ്ഞ് സ്പോൺസർമാരെ തേടുന്നതും ദുരൂഹമാണ്. സഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രി വി.എൻ വാസവനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. പിൻവാതിൽ നിയമനങ്ങൾക്കെതിരെയും സർക്കാർ പരസ്യങ്ങൾക്കായി പൊതുപണം ധൂർത്തടിക്കുന്നതിനെതിരെയും ശക്തമായ ഭാഷയിലാണ് ചെന്നിത്തല പ്രതികരിച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ സർക്കാരിനെ തിരസ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് പ്രചാരണം രമേശ് ചെന്നിത്തല നയിക്കും; സമിതിയെ പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്, സതീശന് മേല്‍ നിയന്ത്രണം.വരാനിരിക്ക...
13/02/2026

തിരഞ്ഞെടുപ്പ് പ്രചാരണം രമേശ് ചെന്നിത്തല നയിക്കും; സമിതിയെ പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്, സതീശന് മേല്‍ നിയന്ത്രണം.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷനായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ ഹൈക്കമാന്‍ഡ് നിയമിച്ചു. ശശി തരൂരാണ് കോ-ചെയര്‍മാന്‍, ഷാഫി പറമ്പില്‍ കണ്‍വീനറാകും. കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുന്‍ഷിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റങ്ങള്‍. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കില്ലെന്ന നിലപാട് ലംഘിച്ച് വി.ഡി സതീശന്‍ നടത്തിയ നീക്കങ്ങളാണ് ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചത്. അനുഭവ സമ്പത്തുള്ള ചെന്നിത്തലയെ തലപ്പത്ത് എത്തിക്കുന്നതിലൂടെ പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകാനാണ് ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത്.

വ്യാജ സർവ്വേയിൽ കുടുങ്ങി കോൺഗ്രസ് നേതാക്കൾ; 'മുഖ്യമന്ത്രി കുപ്പായം' തൽക്കാലം അഴിച്ചുവെക്കാൻ നിർദ്ദേശംഅധികാരത്തിൽ എത്തുംമ...
12/02/2026

വ്യാജ സർവ്വേയിൽ കുടുങ്ങി കോൺഗ്രസ് നേതാക്കൾ; 'മുഖ്യമന്ത്രി കുപ്പായം' തൽക്കാലം അഴിച്ചുവെക്കാൻ നിർദ്ദേശം
അധികാരത്തിൽ എത്തുംമുമ്പേ മുഖ്യമന്ത്രിയാകാൻ തിടുക്കം കൂട്ടുന്ന നേതാക്കൾക്ക് ഹൈക്കമാൻഡിന്റെ ഇരുട്ടടി. വി.ഡി സതീശനെ മുൻനിർത്തി സുനിൽ കനഗോലു സർവ്വേ നടത്തിയെന്ന പ്രചാരണം പച്ചക്കള്ളമാണെന്ന് കേന്ദ്ര നേതൃത്വം തുറന്നടിച്ചു. ഇത്തരം വ്യാജവാർത്തകൾ ചമയ്ക്കുന്നവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. മണ്ഡലം തലത്തിലുള്ള വിവരശേഖരണം മാത്രമാണ് കനഗോലുവിന് നൽകിയ ചുമതലയെന്നും, മുഖ്യമന്ത്രിയെ തീരുമാനിക്കാൻ സർവ്വേയുടെ ആവശ്യമില്ലെന്നും ദീപാ ദാസ് മുൻഷി വ്യക്തമാക്കി. അച്ചടക്കം ലംഘിച്ച് വ്യാജപ്രചാരണം നടത്തുന്നവരോട് വിശദീകരണം തേടാനാണ് സാധ്യത.

സുരക്ഷയും മൈലേജും ഒരുപോലെ ആഗ്രഹിക്കുന്നവർക്ക് ഇനി ഒരേയൊരു പേര് - Victoris! റോഡുകളിൽ വിശ്വസ്തനായ ഈ കരുത്തനെ സ്വന്തമാക്കാൻ...
07/02/2026

സുരക്ഷയും മൈലേജും ഒരുപോലെ ആഗ്രഹിക്കുന്നവർക്ക് ഇനി ഒരേയൊരു പേര് - Victoris! റോഡുകളിൽ വിശ്വസ്തനായ ഈ കരുത്തനെ സ്വന്തമാക്കാൻ ഇപ്പോൾ ഷോറൂമുകളിൽ ജനത്തിരക്കേറുകയാണ്.

ഉമ്മൻചാണ്ടി സർക്കാർ കൊച്ചി മെട്രോയും വിഴിഞ്ഞം പദ്ധതിയും കണ്ണൂർ വിമാനത്താവളവും യാഥാർത്ഥ്യമാക്കിയപ്പോൾ, പിണറായി സർക്കാർ സഹ...
07/02/2026

ഉമ്മൻചാണ്ടി സർക്കാർ കൊച്ചി മെട്രോയും വിഴിഞ്ഞം പദ്ധതിയും കണ്ണൂർ വിമാനത്താവളവും യാഥാർത്ഥ്യമാക്കിയപ്പോൾ, പിണറായി സർക്കാർ സഹകരണ ബാങ്കുകൾ കൊള്ളയടിക്കാനാണ് ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല. വികസനരഹിതമായ ഭരണത്തിന് അന്ത്യം കുറിക്കാനും കേരളത്തിന്റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനും യു.ഡി.എഫ് പ്രതിജ്ഞാബദ്ധമാണെന്ന് പുതുയുഗ യാത്ര വേദിയിൽ അദ്ദേഹം പറഞ്ഞു.

സ്പ്രിംഗ്ലർ ഇടപാടിൽ സർക്കാരിന് ഹൈക്കോടതി ക്ലീൻ ചിറ്റ് നൽകി എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വാദം പച്ചക്ക...
02/02/2026

സ്പ്രിംഗ്ലർ ഇടപാടിൽ സർക്കാരിന് ഹൈക്കോടതി ക്ലീൻ ചിറ്റ് നൽകി എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വാദം പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന ഹൈക്കോടതി വിധിന്യായം പുറത്ത്. കോവിഡ് കാലത്ത് അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ലറിന് മലയാളികളുടെ ആരോഗ്യവിവരങ്ങൾ കൈമാറാൻ സർക്കാർ നടത്തിയ നീക്കത്തിൽ ഗുരുതരമായ നടപടിക്രമ ലംഘനങ്ങൾ ഉണ്ടായെന്ന് ഡിവിഷൻ ബെഞ്ച് അസന്നിഗ്ധമായി വ്യക്തമാക്കിയിരിക്കുകയാണ്. മന്ത്രിസഭയുടെ അനുമതിയോ നിയമ-ധനകാര്യ വകുപ്പുകളുടെ പരിശോധനയോ ഇല്ലാതെയാണ് അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറി കരാറിൽ ഒപ്പിട്ടതെന്ന കണ്ടെത്തൽ സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ്.
പിണറായി വിജയനെ ഭയന്നാണോ ഗോവിന്ദൻ മാസ്റ്റർ കോടതി വിധി വായിക്കാതെ വിഴുങ്ങുന്നതെന്ന് രമേശ് ചെന്നിത്തല ചോദിക്കുന്നു. അന്ന് പ്രതിപക്ഷ നേതാവെന്ന നിലയിൽ ഉയർത്തിയ ഓരോ ആരോപണങ്ങളും ശരിവെക്കുന്നതാണ് കോടതി വിധി. ഡാറ്റ നശിപ്പിച്ചു കളയാനും കരാർ റദ്ദാക്കാനും കമ്പനി നിർബന്ധിതമായത് പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടൽ മൂലമാണ്. ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ വിദേശ കമ്പനിക്ക് വിൽക്കാനുള്ള നീക്കം തടഞ്ഞതിന് മാപ്പ് പറയേണ്ടത് താനല്ല, മറിച്ച് അഴിമതിക്ക് കൂട്ടുനിന്നവരാണെന്നും അദ്ദേഹം തുറന്നടിച്ചു.

Address

Kochi

Website

Alerts

Be the first to know and let us send you an email when Viral Malayali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category