Siraju design official

Siraju design official MSW , Consultant, Motivation speaker and Graphic Designer

താഴെ പറയുന്ന ഫോണുകളിൽ ഒക്ടോബർ 24 മുതൽ what's app ലഭിക്കില്ല ...!
15/10/2023

താഴെ പറയുന്ന ഫോണുകളിൽ ഒക്ടോബർ 24 മുതൽ what's app ലഭിക്കില്ല ...!

17/07/2023

നിങ്ങളീ കവിത വായിച്ചു നോക്കൂ...
നിലവിലെ ഇന്ത്യയെ ഇതിൽ കാണാം...
👌👌👌

ശ്മശാനത്തിന്റെ കാവൽക്കാരൻ
--------------------------------------------------------

പൂന്തോട്ടത്തിൽ പുതിയ
കാവൽക്കാരൻ വന്നു.

പത്ത് മണി മുല്ലയും
നാലു മണിപ്പൂവും
രാവിലെ ആറിന് തന്നെ വിരിയണം
എന്നതായിരുന്നു
ആദ്യ ഉത്തരവ്.

രാത്രി പൂക്കരുതെന്നും
മണം പരത്തരുതെന്നും
ഉത്തരവ് കിട്ടിയ
നിശാഗന്ധി അന്ന്
നട്ടുച്ച വെയിലിന്
മുന്നിൽ തലവെച്ച്
കടുംകൈ ചെയ്തു.

പൂന്തോട്ടത്തിലെ പൂക്കൾക്കെല്ലാം
ഇനി മുതൽ
ഒരു നിറമായിരിക്കണമെന്നും
ഒരേ സുഗന്ധം മതിയെന്നും
അറിയിപ്പ്.

തുളസിക്കും
ജമന്തിപ്പൂവിനും
ഇളവ് കിട്ടി.

ഇളവ് ചോദിക്കാൻ പോയ
അസർ മുല്ല - പിന്നെ
മടങ്ങി വന്നതേയില്ല.

നിയമം തെറ്റിച്ച് പൂത്ത
ചെമ്പരത്തിയെ കാവൽക്കാരൻ
വേരോടെ പറിച്ച്
പതഞ്ജലിയിലെ സ്വാമിക്ക്
ഇഷ്ട ദാനം കൊടുത്തു.

അതിന്റെ
നീര് പിഴിഞ്ഞുണ്ടാക്കിയ
താളിക്ക്
ചോരയുടെ നിറമാണെന്ന്
കണ്ടവർ കണ്ടവർ
അടക്കം പറഞ്ഞു.

മുള്ള് തറച്ച കാരണം
പറഞ്ഞു
റോസാ ചെടിയുടെ മേൽ
UAPA ചുമത്തി,
ജയിലിലടച്ചു.
വ്യവസ്ഥിതിയോട്
കലഹിക്കുന്നത് ശിക്ഷാർഹമാണെന്ന്
പൂന്തോട്ടത്തിൽ അന്ന് ബോർഡ് തൂങ്ങി.

സുഗന്ധം ജന്മ സിദ്ധമാണെന്നും
വിലക്കെരുതെന്നും പറഞ്ഞു
കോടതിയിൽ പോയ മുല്ലപ്പൂവിനെയെടുത്ത്
ജഡ്ജി മൂപ്പൻ
ചുമരിലെ
അപ്പന്റെ ഫോട്ടോയിൽ ചാർത്തിയിട്ടു.

കാവൽക്കാരൻ ഫാഷിസ്റ്റാണെന്നും
എത്ര ഇറുത്ത് കളഞ്ഞാലും
വസന്തം ഇവിടെ
പൂത്തു കൊണ്ടിരിക്കുമെന്നും
പൂന്തോട്ടത്തിലെ ചുമരിൽ
കവിതയെഴുതിയ
മഷിത്തണ്ടിനെ
രണ്ട് ദിവസം കഴിഞ്ഞപ്പോൾ
നീര് വറ്റി, കൊല്ലപ്പെട്ട നിലയിൽ
പാതയോരത്ത് കണ്ടെത്തി.

പതിയെ പതിയെ
പൂന്തോട്ടത്തിന്റെ
നിറം മാറി.

കാഴ്ചകൾ മങ്ങി.
ശലഭങ്ങൾ നാട് വിട്ടു.
തുമ്പികളും വണ്ടുകളും
പിന്നെ
വിരുന്നു വന്നതേയില്ല.

ചിരികൾ കെട്ടുപോയ
രാവിന്റെ കാറ്റുകളിൽ
ഭീതിയുടെ
ദുർഗന്ധം പരന്നു.

കാവി നിറം സ്വീകരിച്ച ഓന്ത്
പിന്നെ നിറം മാറിയതേയില്ല.

ജയിലിൽ നിന്നിറങ്ങിയ
റോസാപൂവ് തിരികെയെത്തി.
പൂന്തോട്ടം
ശ്മശാനമായി മാറിയിരിക്കുന്നു.

വഴിതെറ്റിയെത്തിയൊരു
കുഞ്ഞു ശലഭം
പൂവിന്റെ കാതിൽ സ്വകാര്യം പറഞ്ഞു.
പുഴുവായിരുന്ന ഞാൻ
പൂവായി മാറിയില്ലേ.
നിറങ്ങളും
പൂക്കളും തിരികെ വരും.
എത്ര കാലമെന്ന് വെച്ച്
വസന്തത്തിന് മാറി നിൽക്കാനാവും...

മണ്ണിനടിയിൽ
ആരും കാണാതെ
ഒരായിരം വേരുകൾ പൂത്തു,
തളിർത്തു.
അഴുകിയ മണ്ണിന് മേലെ
മഷിത്തണ്ടെഴുതിയ
കവിത
അപ്പോഴും മായാതെ നിന്നു.

🥀

Habeeb Kavanur

24/06/2023

ഉമ്മാ ....💞

23/06/2023

നബി (ﷺ) നമ്മോട് കാണിക്കുന്ന സ്നേഹം | Anas Amani Usthad

23/06/2023

കൺട്രോൾ ഉണ്ടോ ?
ലൈഫ് ഭാസുരമാക്കാം ...!

Anas Amani Usthad

14/05/2023

നബി(ﷺ) തങ്ങളെ വധിക്കാൻ വന്ന ശത്രു | Dr Farooq Naeemi Bukhari Kollam

 #അൽഹാഫിള്_മുഹമ്മദ്_മുസ്ഥഫക്ക്_മംഗളങ്ങൾഎൻ്റെ അനിയൻ മുഹമ്മദ് മുസ്ഥഫ കഴിഞ്ഞ വെള്ളിയാഴ്ച അവൻറെ ഹിഫ്ള് പഠനം പൂർത്തിയാക്കി. അ...
16/01/2023

#അൽഹാഫിള്_മുഹമ്മദ്_മുസ്ഥഫക്ക്_മംഗളങ്ങൾ

എൻ്റെ അനിയൻ മുഹമ്മദ് മുസ്ഥഫ കഴിഞ്ഞ വെള്ളിയാഴ്ച അവൻറെ ഹിഫ്ള് പഠനം പൂർത്തിയാക്കി. അൽഹംദുലില്ലാഹ്. എൻ്റെ ജീവിതത്തിലെ ഒരു അപൂർവ്വ നിമിഷമായിരുന്നു അത്. എനിക്ക് സാധിക്കാത്തത് അവന് കഴിഞ്ഞുവല്ലോ. അവൻറെ തന്നെ താൽപര്യത്തിൽ ആയിരുന്നു ഖുർആൻ ഫിഫള് ചെയ്യുക എന്നത്. തൻ്റെ ലക്ഷ്യ പൂർത്തീകരണത്തിനായി തെരഞ്ഞടുത്തത് ഹാഫിള് ജുനൈദ് സഖാഫി ഉസ്താദിനെയായിരുന്നു. സ്കൂളിൽ പത്താം ക്ലാസിൽ എത്തുന്നതിന് മുമ്പെ ഹിഫ്സ് പൂർത്തിയാക്കാൻ അവന് വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു.
പഠിച്ചത് നല്ല നിലയിൽ കൊണ്ടു നടക്കാൻ
എല്ലാവരും ദുആ ചെയ്യുമല്ലോ.
ജീവിതകാലം മുഴുവൻ ഖുർആനിന് സേവനം ചെയ്യാനും പരലോകത്ത് ഖുർആൻ്റെ ശഫാഅത്ത് കിട്ടാനും അല്ലാഹു അവർക്കും നമുക്കും തൗഫീഖ് ചെയ്യട്ടേ.
അവൻ ഹാഫിളാകാൻ ഈ കോവിഡ് കാലത്തും ഓൺലൈനിലൂടെ അഹോരാത്രം പണിപ്പെട്ട ഹാഫിള് ജുനൈദ് സഖാഫി ഉസ്താദിനും മറ്റ് ഉസ്താദ്മാർക്കും ഇരു ലോകത്തും അല്ലാഹു പരിപൂർണ സുഖവും സന്തോഷവും നൽകട്ടേ-

#മുഹമ്മദ്_സിറാജുദ്ധീൻ_സഅദി

നിങ്ങളുടെ ഇഷ്ടം 😍നമ്മുടെ ഹാപ്പി ❤️
03/01/2023

നിങ്ങളുടെ ഇഷ്ടം 😍
നമ്മുടെ ഹാപ്പി ❤️

Address

Muhammed Sirajudheen Kanniyan, Karaparambu, Pulppatta
Manjeri
676123

Opening Hours

Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+917994954095

Website

Alerts

Be the first to know and let us send you an email when Siraju design official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Siraju design official:

Share