20/08/2026
ദുബൈ ഇൻകാസും,പ്രവാസി കോൺഗ്രസ്സും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് വീൽചെയറുകൾ വിതരണം ചെയ്തു.
മണ്ണാർക്കാട്: പ്രവാസി കോൺഗ്രസ് മണ്ണാർക്കാട് ബ്ലോക്ക് കമ്മിറ്റിയുടെയും ദുബായ് ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് വീൽചെയറുകൾ വിതരണം ചെയ്തു.
പാലിയേറ്റീവ് കെയർ സേവനം ലഭിക്കുന്ന രോഗികൾക്ക് ഏറെ സഹായകരമാകുന്ന രീതിയിലാണ് വീൽചെയറുകൾ കൈമാറിയത്.
ഗൾഫ് മേഖലയിലും നാട്ടിലും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സജീവമായി ഇടപെടുന്നതിനും സമൂഹത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് സഹായങ്ങൾ എത്തിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് നേതാക്കൾ പറഞ്ഞു.
പരിപാടിയിൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ മേരി ജ്യോതിക്ക് പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സക്കീർ തയ്യിൽ വീൽ ചെയർ കൈമാറി.. ഡി. സി. സി ജനറൽ സെക്രട്ടറി PR സുരേഷ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി. കെ.ഇപ്പു, ബ്ലോക്ക് വൈസ് പ്രസിഡന്റും ദുബായ് ഇൻകാസ് ജില്ലാ സെക്രട്ടറിയുമായ എം.കെ.ഹാഷിർ, ദുബായ് ഇൻകാസ് ജില്ലാ കമ്മിറ്റി ഭാരവാഹികളായ റിയാസ് നാലകത്ത്, സാദിഖ് ഒറ്റപ്പാലം, ഷിയാസ് ഷുക്കൂർ,വി ഡി.പ്രേംകുമാർ, സതീശൻ, ശിവദാസൻ, ആസ്മണി,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാമദാസ്, ആശുപത്രി ജീവനക്കാരായ ഷീബ , കൊച്ചുത്രേസ്യ, ടിൻസ്, സമീറ എന്നിവർ പങ്കെടുത്തു.