Anona Creations

Anona Creations We, Anona Creations, an emerging group based in Navi Mumbai, design Movies, Music and Shows. More Info: www.anona.anonagroup.com

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജ്യത്തിന്റെ ശത്രുവെന്ന് അഭിജീത് ദിപ്‌കെ
23/09/2026

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജ്യത്തിന്റെ ശത്രുവെന്ന് അഭിജീത് ദിപ്‌കെ

19/09/2026

📢 WE’RE HIRING
INTERIOR DESIGNER & SITE SUPERVISOR

Nona Associates is looking for a creative, responsible and enthusiastic Interior Designer & Site Supervisor to join our team.

🎯 EXPERIENCE

2–3 Years of Experience in Interior Design & Ex*****on

🛠️ REQUIREMENTS

• AutoCAD – Must
• 3D – Must
• Interior Design & Ex*****on
• Working Drawings
• Site Supervision & Coordination
• Interior Material Knowledge
• Client Coordination & Communication

💼 JOB DETAILS

• Full Time
• Location: Vashi, Navi Mumbai

📩 HOW TO APPLY

Send your Resume by WhatsApp or Email
📱 WhatsApp: 9988 341 241
📧 Email: [email protected]
🌐 Website: www.nonaassociates.in

✨ JOIN OUR TEAM

Be a part of Nona Associates and grow with us.

മുന്‍ ഡി.ജി.പി. ടോമിന്‍ ജെ. തച്ചങ്കരിയെ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ നാല് വര്‍ഷം തടവിനും 30.84 ലക്ഷം രൂപ പിഴ ഒടുക്കുന...
18/09/2026

മുന്‍ ഡി.ജി.പി. ടോമിന്‍ ജെ. തച്ചങ്കരിയെ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ നാല് വര്‍ഷം തടവിനും 30.84 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും കോട്ടയം വിജിലന്‍സ് കോടതി ശിക്ഷിച്ചതിന് പിന്നില്‍ ബോബി കുരുവിള എന്ന വ്യക്തിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും 36 വര്‍ഷം നീണ്ട അപൂര്‍വ്വ നിയമപോരാട്ടമുണ്ട്. ഒപ്പം ഒരു സംഘം പോലീസ് ഉദ്യോഗസ്ഥരുടെ പഴുതടച്ച അന്വേഷണവും കൂടിയായപ്പോള്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന സംസ്ഥാനത്തെ ആദ്യ ഡി.ജി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനായി തച്ചങ്കരി മാറി. നിശ്ചിത കാലയളവില്‍ ലഭിച്ച വരുമാനവും ചിലവും തമ്മില്‍ എന്തുകൊണ്ട് പൊരുത്തപ്പെടുന്നില്ലെന്ന് യുക്തമായി വിശദീകരിക്കാന്‍ തച്ചങ്കരിക്ക് കഴിഞ്ഞില്ലെന്ന കണ്ടെത്തലാണ് ഒടുവില്‍ അദ്ദേഹത്തെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ തടവറയില്‍ എത്തിച്ചത്.
1990 സെപ്റ്റംബര്‍ 13-നാണ് ബോബി കുരുവിളയ്ക്കും കുടുംബത്തിനുമെതിരെ ആദ്യമായി വ്യാജക്കേസെടുക്കുന്നത്. കോളേജ് പഠനകാലത്തെ സുഹൃത്തുമായി ബോബിക്കുണ്ടായ ചെറിയ തര്‍ക്കവും ഉന്തിലും തള്ളിലുമാണ് പ്രശ്‌നങ്ങളുടെ തുടക്കം. സുഹൃത്ത് രാമങ്കരി പോലീസില്‍ നല്‍കിയ പരാതി കാര്യകാരണമില്ലാത്തതിനാല്‍ പോലീസ് തള്ളിയെങ്കിലും, തച്ചങ്കരി ആലപ്പുഴയില്‍ എ.എസ്.പി.യായി ചുമതലയേറ്റതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ബന്ധുവായ പരാതിക്കാരന് വേണ്ടി തച്ചങ്കരി സ്വയം മുന്‍കൈയെടുത്ത് ലെറ്റര്‍ പാഡില്‍ സ്റ്റേഷനിലേക്ക് പരാതി എഴുതി നല്‍കുകയും, ബോബിയും കുടുംബവും ചേര്‍ന്ന് ആക്രമിച്ച് തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന കള്ളക്കേസ് ചുമത്തുകയുമായിരുന്നു.
തുടര്‍ന്ന് ബോബിയുടെയും ബന്ധുക്കളുടെയും വീടുകളില്‍ പോലീസ് കടുത്ത വേട്ടയാടലും റെയ്ഡുകളും അഴിച്ചുവിട്ടു. ശിവജി എന്ന കുറ്റവാളിയെ പിടികൂടാനെന്ന പേരില്‍ രൂപീകരിച്ച ക്രൂരന്മാരായ പോലീസുകാരുടെ 'ശിവജി സ്‌ക്വാഡ്' ആണ് റെയ്ഡുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഇവരുടെ ഉപദ്രവം കാരണം കുടുംബത്തിന് ഒളിവ് ജീവിതം നയിക്കേണ്ടിവന്നു. ഒളിവില്‍ പോയ സമയത്ത് രാത്രിയില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ കയറി റെയ്ഡ് നടത്തുകയും, പ്രസവത്തിനായി ആശുപത്രിയില്‍ കിടന്ന സഹോദരിയെപ്പോലും വേട്ടയാടുകയും ചെയ്തു. ഒടുവില്‍ സ്‌ക്വാഡിന്റെ പീഡനങ്ങള്‍ക്കെതിരെ ബോബിയുടെ പിതാവ് ഡി.ഐ.ജി. ആര്‍.പി.ജി. നായര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഈ പ്രത്യേക സ്‌ക്വാഡ് പിരിച്ചുവിട്ടത്. തച്ചങ്കരിയുടെ നിരന്തര ഭീഷണികളും കള്ളക്കേസുകളും തുടര്‍ന്നതോടെ ബോബിക്ക് സ്വന്തം സുരക്ഷയ്ക്കായി കോടതിയെ സമീപിച്ച് പോലീസ് സംരക്ഷണം തേടേണ്ടി വരെ വന്നു. സ്വാധീനമുള്ള ഉന്നത ഉദ്യോഗസ്ഥനായതിനാല്‍ കേസില്‍ നിന്ന് പിന്മാറാന്‍ പല വഴികളിലൂടെ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും ബോബിയും കുടുംബവും പോരാട്ടത്തില്‍ ഉറച്ചുനിന്നു. തച്ചങ്കരിയുടെ ഭീഷണിക്കെതിരെ അന്ന് വി.എസ്. അച്യുതാനന്ദനും കെ.ആര്‍. ഗൗരിയമ്മയും കുടുംബത്തിന് പിന്തുണയുമായി നിലകൊണ്ടു. പോലീസിലെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് നീതി നിഷേധിക്കപ്പെട്ടപ്പോള്‍ അവസാന ആശ്രയമായാണ് ബോബി നിയമത്തിന്റെ വഴി തേടി കോടതിയെ സമീപിച്ചത്.
തങ്ങള്‍ നേരിട്ട നീതികേടുകള്‍ക്ക് ശേഷമാണ് തച്ചങ്കരിയുടെ അനധികൃത സ്വത്തുസമ്പാദനത്തെയും അഴിമതികളെയും കുറിച്ചുള്ള വിവരങ്ങള്‍ ബോബിയും കുടുംബവും ശേഖരിക്കാന്‍ തുടങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബോബിയുടെ പിതാവ് അന്നത്തെ ഡി.ജി.പി.ക്ക് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയും തച്ചങ്കരി നല്‍കിയ പരാതികള്‍ വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് തച്ചങ്കരി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ നടത്തിയ ക്രമക്കേടുകള്‍ അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ തള്ളിയപ്പോള്‍, ബോബി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ജസ്റ്റിസ് കെമാല്‍ പാഷയുടെ ഇടപെടലിനെത്തുടര്‍ന്നാണ് വിജിലന്‍സ് കേസില്‍ അന്വേഷണം ശക്തമാക്കിയത്.
2003 ജനുവരി മുതല്‍ 2007 ജൂലൈ വരെയുള്ള കാലയളവില്‍ തച്ചങ്കരി 64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ പരിശോധനാ കാലയളവില്‍ വരുമാനത്തേക്കാള്‍ 135.80 ശതമാനം അധിക സ്വത്താണ് തച്ചങ്കരി വച്ച പുലര്‍ത്തിയത്. സര്‍വീസിലിരിക്കെ വരുമാനത്തിന് നിരക്കാത്തവിധം വീടുകള്‍, ഫ്‌ലാറ്റുകള്‍, വസ്തുവകകള്‍ തുടങ്ങിയവ സമ്പാദിച്ചെന്ന് കാണിച്ച് ബോബി കുരുവിള നല്‍കിയ പരാതിയിലായിരുന്നു ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കോട്ടയം വിജിലന്‍സ് കോടതി വിധി പ്രസ്താവിച്ചത്. സംസ്ഥാന പോലീസിലെ ഉയര്‍ന്ന പദവി വഹിച്ച ആളെന്ന നിലയില്‍ തച്ചങ്കരി ശിക്ഷാ ഇളവിന് അര്‍ഹതയുള്ളയാളല്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് മുന്‍ ആഭ്യന്തര ജോയിന്റ് സെക്രട്ടറിയടക്കമുള്ള സാക്ഷികളെ വിസ്തരിച്ചപ്പോള്‍, പ്രതിഭാഗത്തിന് വേണ്ടി മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി, മുന്‍ അഡീഷണല്‍ ഡി.ജി.പി, ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥര്‍, തച്ചങ്കരിയുടെ സഹോദരി എന്നിവരാണ് സാക്ഷികളായി എത്തിയത്. 36 വര്‍ഷം നീണ്ട നീതിപൂര്‍വ്വമായ ഈ പോരാട്ടത്തിനൊടുവില്‍ തച്ചങ്കരിക്ക് തടവുശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞെങ്കിലും ബോബി കുരുവിള തന്റെ പോരാട്ടം അവസാനിപ്പിച്ചിട്ടില്ല. നാല് വര്‍ഷത്തെ സ്വത്തുസമ്പാദനം മാത്രമാണ് നിലവില്‍ കോടതിയുടെ ശിക്ഷയ്ക്ക് കാരണമായതെന്നും, 2007 മുതല്‍ സര്‍വീസില്‍ നിന്ന് പിരിയുന്നത് വരെയുള്ള തച്ചങ്കരിയുടെ വലിയ അഴിമതികള്‍ക്കെതിരെ വിജിലന്‍സില്‍ പുതിയ പരാതി നല്‍കുമെന്നും ബോബി വ്യക്തമാക്കി. മരിക്കും വരെ തച്ചങ്കരിക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന ഉറച്ച നിലപാടിലാണ് ഈ കുടുംബം.

2003 മുതൽ 2007 വരെയുള്ള കാലയളവിൽ 64 ലക്ഷം രൂപയുടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ തച്ചങ്കരി കുറ്റക്കാരനെന്ന്...
17/09/2026

2003 മുതൽ 2007 വരെയുള്ള കാലയളവിൽ 64 ലക്ഷം രൂപയുടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു

വീടോ ബാറോ? ആന്റോ അഗസ്റ്റിന്റെ വീട്ടിൽ വൻ മദ്യ ശേഖരം; 43 ലിറ്റർ വിദേശ മദ്യവും ഏഴ് ലിറ്റർ വൈനും എക്സൈസ് പിടികൂടി.
16/09/2026

വീടോ ബാറോ? ആന്റോ അഗസ്റ്റിന്റെ വീട്ടിൽ വൻ മദ്യ ശേഖരം; 43 ലിറ്റർ വിദേശ മദ്യവും ഏഴ് ലിറ്റർ വൈനും എക്സൈസ് പിടികൂടി.

മരണത്തിലും മറ്റുള്ളവർക്ക് വെളിച്ചമായി യുവസൈനികൻ;രാഹുൽ രാജീവ്.മരണാനന്തര അവയവദാനത്തിലൂടെ ഏഴുപേർക്ക് പുതുജീവൻ പകർന്നു നൽകി ...
12/09/2026

മരണത്തിലും മറ്റുള്ളവർക്ക് വെളിച്ചമായി യുവസൈനികൻ;രാഹുൽ രാജീവ്.

മരണാനന്തര അവയവദാനത്തിലൂടെ ഏഴുപേർക്ക് പുതുജീവൻ പകർന്നു നൽകി മാതൃകയായിരിക്കുകയാണ് കൊല്ലം കല്ലുവാതുക്കൽ സ്വദേശിയായ യുവസൈനികൻ രാഹുൽ രാജീവ് (30).

ഹിമാചൽ പ്രദേശിൽ സൈനിക സേവനം അനുഷ്ഠിച്ചിരുന്ന രാഹുൽ, അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി രോഗബാധിതനാകുന്നത്.

തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു.

ജീവിച്ചിരുന്നപ്പോൾ തന്നെ മരണാനന്തര അവയവദാനത്തിനായി രാഹുൽ പേര് രജിസ്റ്റർ ചെയ്തിരുന്നു.

ആ ആഗ്രഹത്തിന് കുടുംബം പൂർണ്ണ പിന്തുണ നൽകിയതോടെ അദ്ദേഹത്തിന്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയ വാൽവ്, ചർമ്മം, കോർണിയ എന്നിവയാണ് ദാനം ചെയ്തത്.

അവയവങ്ങൾ മറ്റ് ആശുപത്രികളിൽ എത്തിക്കാൻ പോലീസ് പ്രത്യേക 'ഗ്രീൻ കോറിഡോർ' ഒരുക്കിയിരുന്നു.

ധീര സൈനികന് കണ്ണീർ പ്രണാമം.🙏

കോഴിക്കോട് മുക്കം സ്വദേശിയായ യുവ സൈനികൻ മിദ്‌ലാജ് (24) അന്തരിച്ചു.അസമിലെ ആർമി ക്യാമ്പിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന...
09/09/2026

കോഴിക്കോട് മുക്കം സ്വദേശിയായ യുവ സൈനികൻ മിദ്‌ലാജ് (24) അന്തരിച്ചു.

അസമിലെ ആർമി ക്യാമ്പിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് മിദ്‌ലാജിന് പെട്ടെന്ന് ഹൃദയസ്തംഭനം അനുഭവപ്പെട്ടത്.

ഉടൻ തന്നെ സമീപത്തെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുക്കം കാരമൂല സ്വദേശിയായ മിദ്‌ലാജ് കുഞ്ഞാലിയുടെയും ആമിനയുടെയും മകനാണ്.

ഭാര്യ ഹന്ന തസ്നിം, മക്കൾ:അഹമ്മദ് മാസിൻ, മിൻസ ഫാത്തിമ.

രാജ്യ സേവനത്തിനിടയിൽ അകാലത്തിൽ പൊലിഞ്ഞുപോയ ഈ പ്രിയ സഹോദരന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.ആദരാഞ്ജലികൾ.

Happy Long Life🧬💖 ക്യാൻസർ രോഗികൾക്കായ് നൽകിവരുന്ന, KSRTC യുടെ Happy Long Life യാത്രപാസിന്റെ കാലാവധി കഴിഞ്ഞു പുതുക്കുവാൻ,...
04/09/2026

Happy Long Life🧬💖
ക്യാൻസർ രോഗികൾക്കായ് നൽകിവരുന്ന, KSRTC യുടെ Happy Long Life യാത്രപാസിന്റെ കാലാവധി കഴിഞ്ഞു പുതുക്കുവാൻ, എന്ത് ചെയ്യണം എന്ന് തിരക്കി ഒത്തിരി പേര് KSRTC ഓഫീസിൽ വരുന്നുണ്ട്.പുതിയ പാസ്സ് എടുക്കുവാൻ, അക്ഷയ വഴി വീണ്ടും അപേക്ഷ നൽകണം. അപേക്ഷ നൽകുമ്പോൾ, ശ്രദ്ധിക്കേണ്ട ഒരു കാര്യം, കീമോക്കും, റേഡിയേഷനും ഹോസ്പിറ്റലിൽ പോകുവാൻ മാത്രമായിരിക്കും പാസ്സ് അനുവദിക്കുക.
അതിന് ഡോക്ടർ സർട്ടിഫിക്കറ്റ് പ്രത്യേകം ഉണ്ടായിരിക്കണം. നിലവിൽ ഡോക്ടർ നൽകിയിരിക്കുന്ന സർട്ടിഫിക്കറ്റിൽ, പറയുന്ന കാലയളവിൽ വരെ മാത്രമേ പാസ്സ് അനുവദിക്കൂ. ഡോക്ടർ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്ന തീയതി മുതൽ ആണ് കാലയളവു നിശ്ചയിക്കുക.
സൂപ്പർ ഫാസ്റ്റ് ബസ്സ് വരെയുള്ള ഏത് ബസിലും ചികിത്സ നടത്തുന്ന ഹോസ്പിറ്റലിൽ പോകുന്നതിന് ഈ പാസ്സ് ഉപയോഗിക്കാവുന്നതാണ്.
ആർക്കെങ്കിലും ഉപകാരം ആകട്ടെ.

വേദനയും അതിജീവനത്തിനായുള്ള പോരാട്ടവും നിറഞ്ഞ ഒരു കഥ…തങ്ങളോട് തുടർച്ചയായി കാണിക്കപ്പെട്ട അനീതികൾക്കിടയിലും, ജീവൻ നിലനിർത്...
04/09/2026

വേദനയും അതിജീവനത്തിനായുള്ള പോരാട്ടവും നിറഞ്ഞ ഒരു കഥ…

തങ്ങളോട് തുടർച്ചയായി കാണിക്കപ്പെട്ട അനീതികൾക്കിടയിലും, ജീവൻ നിലനിർത്താനും നീതിക്കായി നിലകൊള്ളാനും അവർ നടത്തിയ പോരാട്ടത്തിന്റെ പുതിയൊരു അധ്യായം. ❤️

Address

HO/B-112
Navi Mumbai
400705

Alerts

Be the first to know and let us send you an email when Anona Creations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Anona Creations:

Shortcuts

Share