നാട്ടുവാർത്തകൾ

നാട്ടുവാർത്തകൾ ❣️

16/05/2026

പിറവം എംഎൽഎ, നിയുക്ത മന്ത്രി Anoop Jacob

16/05/2026

മന്ത്രിസഭാ ചർച്ചകൾ....
Anoop Jacob മാധ്യമങ്ങളെ കാണുന്നു ...

ഞങ്ങളുടെ MLA ഞങ്ങളുടെ അഭിമാനം...Anoop Jacob Anoop Jacob Brigade
11/05/2026

ഞങ്ങളുടെ MLA ഞങ്ങളുടെ അഭിമാനം...

Anoop Jacob
Anoop Jacob Brigade

ജയിച്ച ആളുകളുടെ ലിസ്റ്റ് പത്രത്തിൽ വായിച്ചു കൊണ്ടിരുന്നപ്പോൾ ആണ് അനുപ് ജെക്കബ്ബ് എന്ന പേര് കണ്ണിൽ ഉടക്കിയത്. .

പൊതു രംഗത്ത് എതിരാളിയെ ആക്രമിക്കുന്ന പ്രസ്താവനകൾ ഇല്ല. .
വിവാദങ്ങളിൽ ഒന്നും തലയിട്ടതായി കണ്ടില്ല. ..
അനാവശ്യ അവകാശ വാദങ്ങൾ കണ്ടില്ല. .
മന്ത്രിസ്ഥാന കടിപിടിയിൽ കണ്ടില്ല. .
ചാനൽ ചർച്ചകളിൽ അതിഥിയായില്ല. .
യുട്യൂബ് ചാനലുകളുടെ ടാർഗറ്റിൽ പെട്ടിട്ടില്ല. .
എന്തിനേറെ പിറവം മണ്ഡലത്തിന്റെ പുറത്തുള്ള ആളുകൾ തിരഞ്ഞെടുപ്പ് സമയത്ത് ഇദ്ദേഹത്തെ ഓർത്തോ എന്ന് തന്നെ സംശയം.
ഇദ്ദേഹം ജയിച്ചത് 44681 വോട്ടിനാണ്

ഇദ്ദേഹത്തെ കുറിച്ച് രസകരമായ ഒരു അനുഭവം ഉണ്ട്. ഒരുപക്ഷെ അദ്ദേഹം ഓർക്കുന്നുണ്ടാകില്ല

അദ്ദേഹം ഭക്ഷ്യ മന്ത്രി ആയിരുന്ന സമയത്ത് അന്ന് റേഷൻ കാർഡും ആയി ബന്ധപ്പെട്ട എന്തോ ഒരു പ്രക്രിയ എന്റെ നാട്ടിൽ നടന്നു. .എന്റെ അമ്മ അവിടെ ചെന്നു. .ഏതോ പേപ്പറിൽ ഒപ്പിടാൻ നിന്നപ്പോൾ അമ്മ കണ്ണട എടുക്കാത്തത് കൊണ്ട് കുറച്ചു തപ്പി തടഞ്ഞു. .അതോടെ അവിടെ ഇരുന്ന ഉദ്യോഗസ്ഥന് ദേഷ്യമായി. .അദ്ദേഹം അമ്മയോട് ദേഷ്യപ്പെട്ടു സംസാരിച്ചു. .അവിടെ ഉണ്ടായിരുന്ന ഒരാൾ പറഞ്ഞു ഞാൻ ആ വിവരം അറിഞ്ഞു.നമ്മുടെ അമ്മയോട് ഒരാൾ ദേഷ്യപ്പെട്ടാൽ നമ്മുടെയെല്ലാം രക്തം തിളയ്ക്കില്ലേ. .എന്റെ. രക്തവും തിളച്ചു😍😍
.മന്ത്രിയുടെ നമ്പർ സംഘടിപ്പിച്ചു ബഹുമാനപെട്ട മന്ത്രി അനുപ് ജേക്കബിനെ നേരിട്ടു വിളിച്ചു പരാതി പറഞ്ഞു. .അന്വേഷിക്കാം എന്ന് അദ്ദേഹം മറുപടിയും നൽകി. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ഒരു അനക്കവും ഉണ്ടായില്ല. .

കുറച്ചു ദിവസം കാത്തിരുന്ന ശേഷം മന്ത്രിയുടെ അമ്മയുടെ പേരിൽ ഒരു കത്ത് അയച്ചു

“അങ്ങയുടെ മകന് അങ്ങ് എങ്ങനെ ആണോ അതെ എന്റെ അമ്മയും എനിക്ക് വലുതാണ്. .ഒരു അമ്മയ്ക്ക് ഈ അവസ്ഥ വന്നിട്ട് മകൻ ഒരു നടപടിയും എടുത്തില്ല. ഇങ്ങനെ ആണോ മകന്റെ രീതി അത് ശരിയല്ല എന്നൊക്കെ പറഞ്ഞു എഴുതി 😍

പിന്നെ വേഗത്തിൽ ആയിരുന്നു കാര്യങ്ങൾ. .ഉദ്യോഗസ്ഥർ എല്ലാം കൂടെ വീട്ടിൽ വരുന്നു. .അമ്മ പേടിച്ചു എന്നെ വിളിച്ചു വഴക്ക്. .അവസാനം അവരുടെ ഫോണിൽ നിന്നും മന്ത്രിയുടെ അമ്മയെ വിളിച്ചു ഒരു പരാതിയും ഇല്ലെന്നു എന്റെ അമ്മ പറഞ്ഞു 😆😆

പത്രത്തിൽ ഇദ്ദേഹത്തിന്റെ ചിത്രം കണ്ടപ്പോൾ ഓർത്തു. .അദ്ദേഹവും ആ അമ്മയും എന്റെ അമ്മയും അത് മറന്നു കാണാം 🥰🥰🥰🥰

🚨 അലെർട്: പോളിങ് കണക്കുകൾ ഒളിപ്പിച്ച് ഇലക്ഷൻ കമ്മീഷൻ! വോട്ടെണ്ണൽ ദിനത്തിൽ കേരളം ജാഗ്രത പാലിക്കുക! 🚨​തിരഞ്ഞെടുപ്പ് ദിവസം ...
13/04/2026

🚨 അലെർട്: പോളിങ് കണക്കുകൾ ഒളിപ്പിച്ച് ഇലക്ഷൻ കമ്മീഷൻ! വോട്ടെണ്ണൽ ദിനത്തിൽ കേരളം ജാഗ്രത പാലിക്കുക! 🚨

​തിരഞ്ഞെടുപ്പ് ദിവസം പോളിങ് അവസാനിച്ച് ഒരു മണിക്കൂറിനകം പോളിങ് എത്ര ശതമാനം നടന്നു എന്ന കൃത്യമായ കണക്ക് പുറത്തുവിടുന്ന പതിവ് ഇലക്ഷൻ കമ്മീഷൻ ഈയിടെയായി അവസാനിപ്പിച്ചിരിക്കുകയാണ്.

വോട്ട് തട്ടിപ്പ് പരാതികൾ രാജ്യത്ത് വ്യാപകമായ സന്ദർഭത്തിൽ തന്നെയാണ് കമ്മീഷൻ ഈ പതിവ് തെറ്റിച്ചു തുടങ്ങിയത് എന്നത് അങ്ങേയറ്റം ഗൗരവകരമാണ്.

​ഇലക്ഷൻ കഴിഞ്ഞ് മൂന്ന് ദിവസമായിട്ടും അന്തിമ പോളിങ് ശതമാനത്തിന്റെ കണക്കോ, ആകെ പോൾ ചെയ്ത വോട്ടർമാരുടെ കൃത്യമായ എണ്ണമോ പുറത്തുവിടാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒളിച്ചുകളിക്കുകയാണ്.

ഇപ്പോഴും നൽകുന്നത് വെറും 'അപ്രോക്സിമേറ്റ്' (ഏകദേശ) കണക്കുകൾ മാത്രം!

ഇതിന് പിന്നിലെ ഗൂഢലക്ഷ്യങ്ങളെ യുഡിഎഫ് പ്രവർത്തകരും ജനാധിപത്യ വിശ്വാസികളും ശക്തമായി നേരിടേണ്ടതുണ്ട്.

​📍 ഫോം 17C ഉപയോഗിച്ച് സമാന്തര കണക്ക് പുറത്തുവിടണം!
ഓരോ ബൂത്തിൽ നിന്നും ഇലക്ഷൻ കമ്മീഷൻ ഒപ്പിട്ട് നൽകിയ 'ഫോം 17C'
(Form 17C) നമ്മുടെ ഏജന്റുമാരുടെ കൈവശമുണ്ട്.

യുഡിഎഫ് ഈ ഡാറ്റകൾ അടിയന്തരമായി ശേഖരിച്ച് സമാന്തരമായി പോളിംഗ് കണക്കുകൾ ജനങ്ങൾക്ക് മുന്നിൽ പുറത്ത് വിടാൻ തയ്യാറാകണം.

​📍 എണ്ണാൻ സമ്മതിക്കരുത്,
കോടതിയെ കാത്തുനിൽക്കരുത്!

ഫോം 17C-യിലെ വോട്ടുകളും വോട്ടിംഗ് മെഷീനിലെ (EVM) വോട്ടുകളുടെ എണ്ണവും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ ഒരു കാരണവശാലും ആ വോട്ടുകൾ എണ്ണാൻ നമ്മൾ സമ്മതിക്കരുത്!
"എണ്ണിക്കഴിഞ്ഞ ശേഷം പരാതിയുമായി കോടതിയിൽ പോകാം" എന്ന് കരുതുന്നത് വലിയ അബദ്ധമായിരിക്കും.

​📍 തെളിവ് നശിപ്പിക്കപ്പെടുന്ന കെണി:
കോടതിക്ക് തെളിവ് കിട്ടുക രണ്ട് സോഴ്സുകളിൽ നിന്നാണ്:
ബൂത്തുകളിലെ CCTV-യും,
വിവിപാറ്റും (VVPAT)

​VVPAT: ഇന്ന് വരെ രാജ്യത്തുണ്ടായ ഒരു പരാതിയിലും വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാൻ ഇലക്ഷൻ കമ്മീഷൻ തയ്യാറായിട്ടില്ല.

​CCTV: സിസിടിവി ഫൂട്ടേജുകൾ 45 ദിവസത്തിനകം നശിപ്പിക്കണം എന്നാണ് നിയമം.

ഇലക്ഷൻ കഴിഞ്ഞ് 25 ദിവസം കഴിഞ്ഞാണ് വോട്ടെണ്ണൽ നടക്കുന്നത്. അതായത്, കോടതിയിൽ പോയാൽ പോലും ബാക്കിയുള്ള 20 ദിവസത്തിനുള്ളിൽ തെളിവുകൾ പൂർണ്ണമായും നശിപ്പിക്കപ്പെടും!

​📍 മഹാരാഷ്ട്രയിലെ പാഠം മറക്കരുത്:

വോട്ടെണ്ണിക്കഴിഞ്ഞാൽ പിന്നെ ഒരു തിരുത്തലുമില്ല.
അഞ്ചര ലക്ഷം വോട്ടുകൾ ഇവിഎമ്മിൽ കൂടുതൽ എണ്ണിയ മഹാരാഷ്ട്രയിൽ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യാൻ ഒരു പരാതിയും തടസ്സമായില്ല എന്ന യാഥാർത്ഥ്യം നമ്മുടെ മുന്നിലുണ്ട്.

​കേരളം ഇന്ത്യയിൽ തന്നെയാണ്.
ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നടക്കുന്ന ഈ 'വോട്ട് ചോരി' തന്ത്രങ്ങൾ കേരളത്തിലും നടക്കും.

ഉദ്യോഗസ്ഥ-പോലീസ് സംവിധാനങ്ങളിൽ ഗുജറാത്തിലും യുപിയിലുമുള്ള അതേ സ്വാധീനം സംഘപരിവാറിന് കേരളത്തിലുമുണ്ട്.

അതുകൊണ്ട്, അമിത ആത്മവിശ്വാസം വെടിഞ്ഞ് വോട്ടെണ്ണൽ കഴിയുന്നതുവരെ കണ്ണിലെണ്ണയൊഴിച്ച് കാവലിരിക്കുക! 🛡️🇮🇳

മതേതര ജലീൽ സായിബ്...😂😂😂😂😂ഇത് വല്ല യുഡിഎഫ് ഹിന്ദു സ്ഥാനാർത്ഥിയും ആയിരുന്നു പറഞ്ഞതെങ്കിൽ ഇപ്പൊ തന്നെ അയാളെ സംഘി ആക്കിയേനെ....
13/04/2026

മതേതര ജലീൽ സായിബ്...

😂😂😂😂😂

ഇത് വല്ല യുഡിഎഫ് ഹിന്ദു സ്ഥാനാർത്ഥിയും ആയിരുന്നു പറഞ്ഞതെങ്കിൽ ഇപ്പൊ തന്നെ അയാളെ സംഘി ആക്കിയേനെ...

കേരളം ആര് ഭരിക്കും....21 നാളിനപ്പുറം നാം അറിയാൻ പോകുന്ന ജനഹിതം ഇപ്പൊ നിങ്ങൾക്കും പ്രവചിക്കാം ..
13/04/2026

കേരളം ആര് ഭരിക്കും....
21 നാളിനപ്പുറം നാം അറിയാൻ പോകുന്ന ജനഹിതം ഇപ്പൊ നിങ്ങൾക്കും പ്രവചിക്കാം ..

08/04/2026

മുന്നോട്ടുള്ള ഓരോ ചുവടിലും വികസനം
Adv Anoop Jacob 🌴🌴🌴

07/04/2026

കലാശക്കൊട്ട് 🔥

Address

Piravom
686664

Website

Alerts

Be the first to know and let us send you an email when നാട്ടുവാർത്തകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to നാട്ടുവാർത്തകൾ:

Share