Neon Dsigns

Neon Dsigns “Make it simple. Make it memorable. Make it inviting to look at”

09/06/2019

അഭിമാനത്തിനും വിശ്വാസ്യതക്കുമൊപ്പം സുരക്ഷിതമാവട്ടെ നിങ്ങളുടെ ബിസ്സിനെസ്സ് ...
അതിരുകളില്ലാതെ വളരട്ടെ ഡിജിറ്റൽ മാർകെറ്റിംഗിലൂടെ ..

ഏറ്റവും കുറഞ്ഞ ചിലവിൽ നിങ്ങളുടെ ബിസ്സിനെസ്സ് ബ്രാൻഡ് ചെയ്യാനും പരമ്പരാഗത പരസ്യരീതികളിൽ നിന്നും വിഭിന്നമായി തൽക്ഷണം ഓൺലൈൻ വഴി ഉത്പന്നങ്ങൾ വിൽക്കാനും, നിങ്ങളുടെ ഉത്പന്നത്തിലോ സേവനത്തിലോ താല്പര്യമുള്ള കസ്റ്റമേഴ്‌സിന്റെ മുഴുവൻ വിവരങ്ങളും sign up ചെയ്യുന്നതിലൂടെ ലഭ്യമാക്കാം എന്നതും ഡിജിറ്റൽ മാർക്കറ്റിംഗ് ബ്രാന്ഡിങ്ങിനൊപ്പം സുനിശ്ചിതമായ ബിസിനസ്സും ഉറപ്പുനൽകുന്നു

ആകർഷകങ്ങളായ പോസ്റ്ററുകൾ നിരന്തരം അപ്ഡേറ്റ് ചെയ്യുന്നതും നിങ്ങളുടെ ബിസിനസ്സ് സാന്നിധ്യമുള്ള പ്രദേശങ്ങളിൽ നിങ്ങളുടെ ബിസിനെസ്സിനു ഏറ്റവും അനോയോജ്യമായ സ്വഭാവവും ,അഭിരുചിയും ,തലപര്യവുമുള്ള പ്രേക്ഷകരെ മാത്രം കണ്ടെത്തി അത്തരം ലക്ഷകണക്കിന് ആളുകളെ നിങ്ങളുടെ ബിസിനെസ്സ് ഏറ്റവും കുറഞ്ഞ ചിലവിൽ പരിചയപ്പെടുത്താനും ഡിജിറ്റൽ മാർക്കറ്റിംഗ് നൽകുന്നു സുവർണ്ണാവസരം.

നിങ്ങളുടെ ബിസിനെസ്സിൽ ഡിജിറ്റൽ മാർക്കറ്റിംഗ് എങ്ങനെ പ്രയോജനപ്പെടുത്താം കൂടുതൽ വിവരങ്ങൾക്ക് വിളിക്കു 9633172391 / 9746064085




etc..









For More Detail : 9633172391 / 9746064085
www.oriondsigns.com

Happy new year 2019 #2019
01/01/2019

Happy new year 2019

#2019

Are You Looking For Branding ?നിങ്ങളുടെ ബിസിനസിന് യോജിച്ച , മോഡേൺ ലോഗോ ഡിസൈൻ  ഇനി മുതൽ വളരെ കുറഞ്ഞ തുകക്ക് !കൂടാതെ വിസിറ...
26/12/2018

Are You Looking For Branding ?

നിങ്ങളുടെ ബിസിനസിന് യോജിച്ച , മോഡേൺ ലോഗോ ഡിസൈൻ ഇനി മുതൽ വളരെ കുറഞ്ഞ തുകക്ക് !

കൂടാതെ വിസിറ്റിംഗ് കാർഡ്, ലെറ്റർഹെഡ് തികച്ചും ഫ്രീയായി ചെയ്തു തരുന്നതാണ് .

ഞങ്ങൾ പാലക്കാടിന്റെ ചരിത്രം മറ്റും ഒരു നാൾ!

20/12/2018

ഒരു നല്ല ഗ്രാഫിക് ഡിസൈനറാകാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും അവയുമായി ബന്ധപ്പെട്ട ചില പദങ്ങളും നിയമങ്ങളും മനസ്സിലാക്കി വെക്കേണ്ടത് അത്യാവശ്യമാണ്. ഒരു ഗ്രാഫിക് ഡിസൈനര്‍ക്ക് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില ഡിസൈന്‍ പദങ്ങളും, റൂളുകളും വിശദമാക്കാന്‍ ശ്രമിക്കുകയാണ് ഈ പോസ്റ്റിലൂടെ. ലോഗോകളെക്കുറിച്ചുള്ള ആദ്യ ലേഖനം പോലെ തന്നെ ഇതും നിങ്ങള്‍ക്കു തീര്‍ച്ചയായും ഉപയോഗപ്രദമാകുമെന്നു വിശ്വസിക്കുന്നു.
.....................................................

1. ALLIGNMENT
ഒരു ഡിസൈനില്‍ വളരെയധികം ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ് അവയിലെ അലൈന്‍മെന്റ്. അതായത് ഡിസൈന്‍ ഇലമെന്റുകള്‍ തമ്മില്‍ ഒരു യോജിപ്പ് അനുഭവപ്പെടുന്ന രീതിയില്‍ അവയെ വരിയായി അണിനിരത്തുകയാണിവിടെ ചെയ്യുന്നത്. ഡിസൈനിലെ ഉള്ളടക്കത്തിനു ഒരു വിഷ്വല്‍ കണക്ഷനും, ഓര്‍ഡറും ഉണ്ടാക്കിയെടുക്കാന്‍ ശരിയായ അലൈന്‍മെന്റു കൊണ്ട് സാധിക്കും. ഒരു പേജില്‍ തോന്നിയപോലെ അലക്ഷ്യമായി അവിടെയും ഇവിടെയുമായി വസ്തുതകള്‍ നിരത്താതെ, കൃത്യമായി അടുക്കും ചിട്ടയോടും കൂടി ഒരു visual connection ഉണ്ടാക്കുന്നവിധം ക്രമീകരിക്കുന്നതിനെയാണ് ഇവിടെ അലൈന്‍മെന്റ് എന്നുദ്ദേശിക്കുന്നത്.ഒരു പേജിലെ ഓരോ ഇലമെന്റും മറ്റ് ഇലമെന്റുകളുമായി visually connected ആയിരിക്കണം. ഇതു ഡിസൈനിനെ മൊത്തത്തില്‍ അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റും. ഒരു ഡിസൈന്‍ layout ചെയ്യുന്നതിന് ഗ്രാഫിക് ഡിസൈനറെ വളരെയധികം സഹായിക്കുന്ന ഒരു ഗ്രാഫിക്കല്‍ ആശയമാണ് ഗ്രിഡ്. ലൈനുകള്‍ ഉപയോഗിച്ച് ക്രിയേറ്റ് ചെയ്യുന്ന ഇത്തരം ഗ്രിഡുകള്‍ ഫൈനല്‍ വര്‍ക്കില്‍ അദൃശ്യമായിരിക്കും. ഒരു പേജിലെ ഡിസൈന്‍ ഇലമെന്റുകളെ ശരിയായും വൃത്തിയായും അലൈന്‍ ചെയ്യാന്‍ ഗ്രിഡുകള്‍ നമ്മെ ഒരുപാടു സഹായിക്കും.

2. SPACING
ഡിസൈനിലെ കണ്ടന്റുകള്‍ ഫില്‍ ചെയ്യാത്ത ഭാഗത്തെയാണ് വൈറ്റ് സ്‌പെയ്‌സ് അല്ലെങ്കില്‍ നെഗറ്റീവ് സ്‌പെയ്‌സ് എന്നു പറയുന്നത്. ഒരു നല്ല ഡിസൈനില്‍ ഇത്തരം ശൂന്യമായ സ്ഥലത്തിനു വളരെ പ്രാധാന്യമുണ്ട്. Heading നും paragraph നും ഇടയിലുള്ള സ്ഥലം, ലോഗോയ്ക്കും ഫോട്ടോയ്ക്കും ചുറ്റിലുള്ള സ്ഥലം, പേജില്‍ മൊത്തത്തിലുള്ള ഫ്രീ സ്‌പെയ്‌സ് തുടങ്ങി ഇത്തരം സ്‌പെയ്‌സുകള്‍ ആണ് ഒരു ഡിസൈനിനു ഭംഗി നല്‍കുന്നത്. ഇത്തരം സ്‌പെയ്‌സുകളെ positive & negative space എന്നും, breathing space (ശ്വാസം വിടാനുള്ള സ്ഥലം) എന്നുമൊക്കെ വിളിക്കാറുണ്ട്. കണ്ടന്റുകള്‍ കുത്തിനിറയ്ക്കാതെ ആവശ്യത്തിനു ഫ്രീ സ്‌പെയ്‌സ് വിട്ടു വേണം ഡിസൈന്‍ ചെയ്യാന്‍. എന്നാലിതു അമിതമാവാനും പാടില്ല. അനുയോജ്യമായ രീതിയില്‍ തടസ്സങ്ങളില്ലാതെ കമ്മ്യൂണിക്കേഷന്‍ സാധ്യമാകുന്ന വിധം വേണം ഇവ ഉപയോഗിക്കുവാന്‍.

3. SCALE & HIERARCHY
ടെക്‌സ്റ്റുകളും ഫോട്ടോയുമൊക്കെ ആവശ്യാനുസരണം അവയുടെ പ്രാധാന്യം മനസ്സിലാക്കി വലുതാക്കിയും ചെറുതാക്കിയുമൊക്കെ വെച്ച്, എളുപ്പത്തില്‍ ഒരു ആശയം കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റുന്നവിധം ക്രമീകരിക്കുന്നതിനെയാണ് ഡിസൈനില്‍ Hierarchy എന്ന് പറയുന്നത്.
കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതുപോലെ ഒരാള്‍ ആദ്യം ഏതു വായിക്കണം, പിന്നീടു വായിക്കേണ്ടത് ഏതെല്ലാം, അവസാനം വായിച്ചു നിര്‍ത്തേണ്ടതെവിടെ തുടങ്ങിയ ഒരു ക്രമം ഉണ്ടാക്കുന്നതിനു hierarchy ഒരുപാടു സഹായിക്കും. അതായത്, കൂടുതല്‍ important ആയ ഭാഗങ്ങള്‍ കൂടുതല്‍ ശ്രദ്ധ കിട്ടുന്നവിധത്തില്‍ വലുതാക്കിയും, താരതമ്യേന പ്രാധാന്യം കുറഞ്ഞവ ചെറുതാക്കിയും ഒരു വിഷ്വല്‍ ഓര്‍ഡര്‍ ഉണ്ടാക്കുകയാണിവിടെ ചെയ്യുന്നത്.

4. PROXIMITY (അടുപ്പം, ചേര്‍ച്ച)
ഒരു ഡിസൈനിലെ പരസ്പര ബന്ധമുള്ള ഭാഗങ്ങള്‍ പേജില്‍ പല ഭാഗങ്ങളിലായി ചിതറിക്കിടക്കാതെ അവയുടെ പൊരുത്തം അനുസരിച്ച് ഒരു ഗ്രൂപ്പായി വേണം place ചെയ്യാന്‍. ഉദാഹരണമായി ഒരു പ്രോഡക്ടിന്റെ സവിശേഷതകള്‍ പറയുമ്പോള്‍ അവ പേജില്‍ പല ഭാഗത്തായി കൊടുക്കുന്നതിനു പകരം അവയെല്ലാം ഒരുമിച്ച് ഒരു ഗ്രൂപ്പായിട്ടോ, ബുള്ളറ്റ് ലിസ്റ്റുകളായിട്ടോ കൊടുക്കാം. അപ്പോള്‍ അവ തമ്മില്‍ ഒരു അടുപ്പം അനുഭവപ്പെടും. വായനക്കാര്‍ക്ക് അവ എളുപ്പത്തില്‍ ഗ്രഹിക്കാനും സാധിക്കും. ഒരു ബിസിനസ് കാര്‍ഡ് ഡിസൈന്‍ ചെയ്യുമ്പോള്‍ വ്യക്തിയുടെ പേര്, ബ്രാന്‍ഡ് നെയിം, അഡ്രസ്, ഫോണ്‍ തുടങ്ങിയവ പല ഭാഗത്തായി വെക്കാതെ അവയുടെ relationship അനുസരിച്ച് വേണം ക്രമീകരിക്കാന്‍.
ഡിസൈനിലെ ഹെഡിംഗും, പാരഗ്രാഫുകളും തമ്മില്‍ ഒട്ടി നില്‍ക്കാത്ത വിധം ഒരു നിശ്ചിത അകലം പാലിക്കുക. ഓരോ പാരഗ്രാഫും മറ്റു പാരഗ്രാഫുമായി ദൃശ്യപരമായി സാമ്യമുണ്ടായിരിക്കണം. അതായത് ഹെഡിംഗ്, സബ് ഹെഡിംഗ്, പാരഗ്രാഫ്, ബുള്ളറ്റ് ലിസ്റ്റ്, ഫോട്ടോ സെക്ഷന്‍ എന്നിങ്ങനെ പരസ്പരം ബന്ധമുള്ള ഓരോ ഗ്രൂപ്പുകളായി ഇവയെ കാണാം. ഇവയെ unity, harmony എന്നൊക്കെ പറയാറുണ്ട്.

5. CONTRAST / DOMINANCE
മുകളില്‍ പറഞ്ഞ proximity എന്ന നിയമത്തിനു വിപരീതമായി ഇവിടെ ഡിസൈന്‍ ഇലമെന്റുകള്‍ തമ്മില്‍ പരസ്പരമുള്ള വൈവിധ്യം കാണിക്കാനാണ് കോണ്‍ട്രാസ്റ്റ് എന്ന റൂളുപയോഗിക്കുന്നത്. ഒരു ഡിസൈന്‍ കാണുന്ന target audience ന്റെ കണ്ണുകളെ ഡിസൈനിലെ ഇംപോര്‍ട്ടന്റായ ഭാഗത്തേക്ക് (കൂടുതല്‍ ശ്രദ്ധ ലഭിക്കേണ്ട ഭാഗത്തേക്ക്) ബുദ്ധിപൂര്‍വ്വം കൊണ്ടുപോകുകയാണിവിടെ ചെയ്യുന്നത്. ഫോക്കല്‍ പോയിന്റ് തിരഞ്ഞെടുക്കുമ്പോള്‍ ഒരു ഡിസൈനിന്റെ പ്രാഥമിക ലക്ഷ്യം എന്നത് കമ്മ്യൂണിക്കേഷന്‍ ആണെന്നത് ഒരിക്കലും മറക്കരുത്. എന്താണോ ഡിസൈന്‍ കൊണ്ട് പ്രധാനമായും കമ്മ്യൂണിക്കേറ്റ് ചെയ്യാനുദ്ദേശിക്കുന്നത് അതിലേക്ക് നയിക്കുന്ന രീതിയിലായിരിക്കണം ഫോക്കല്‍ പോയിന്റ് തിരഞ്ഞെടുക്കേണ്ടത്. അത് ചിലപ്പോള്‍ കസ്റ്റമര്‍ക്കു ലഭിക്കുന്ന എന്തെങ്കിലും ഒരു നേട്ടമായിരിക്കാം, ഓഫറുകളായിരിക്കാം, പ്രോഡക്ടിന്റെ പ്രധാന സവിശേഷതയാകാം, call to action ആകാം, അങ്ങിനെ എന്തുമാകാം. കോണ്‍ട്രാസ്റ്റ്, ലീഡിംഗ് ലൈനുകള്‍ തുടങ്ങിയ നിരവധി ടെക്‌നിക്കുകളിലൂടെ audience ന്റെ ശ്രദ്ധ നേടിയെടുക്കാന്‍ ഒരു ഗ്രാഫിക് ഡിസൈനര്‍ക്കു സാധിക്കണം.

6. REPEAT
ഒരു സ്ഥലത്ത് ഉപയോഗിച്ച അതേ ഡിസൈന്‍ പാറ്റേണുകള്‍ പിന്നീടു വരുന്ന സിമിലര്‍ സെക്ഷനുകളിലും ആവര്‍ത്തിക്കുക എന്നതാണിതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുമൂലം ഡിസൈനിനു ഒരു ഏകതാനത വരുത്തുവാന്‍ സാധിക്കുന്നു. ഡിസൈനിലെ ഒരുപോലെയുള്ള ഭാഗങ്ങളില്‍ (ഒരേ സ്വഭാവമുള്ളവ ) അവയുടെ കളര്‍, ഫോണ്ട് സൈസ്, ഷെയ്പ്പ് തുടങ്ങിയവ ആവര്‍ത്തിക്കുന്നതു വഴി ദൃശ്യപരമായ ഒരു ഐക്യം വായനക്കാര്‍ക്ക് അനുഭവപ്പെടും. കൂടാതെ ലറ്റര്‍ഹെഡ്, ബിസിനസ് കാര്‍ഡ്, എന്‍വലപ്പ് തുടങ്ങിയവയിലൊക്കെ ഒരേ പാറ്റേണ്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഒരു ലെറ്റര്‍ ഹെഡ് കണ്ടാലും ബിസിനസ് കാര്‍ഡ് കണ്ടാലും അത് ഒരേ കമ്പനിയുടെതാണെന്നു തോന്നിപ്പിക്കണം.

7. BALANCING
ഡിസൈനില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് അവയുടെ ബാലന്‍സിംഗ്. ടെക്‌സ്റ്റുകളും ഇമേജുകളും ഡിസൈന്‍ ഇലമെന്റുമൊക്കെ place ചെയ്യുമ്പോള്‍ ഒരു ഭാഗത്തേക്കു മാത്രം weight കൊടുക്കാതെ ഒരു സംതുലനാവസ്ഥ നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നുവെച്ച് ഇവയെല്ലാം അലക്ഷ്യമായി place ചെയ്തു ബാലന്‍സ് കീപ്പ് ചെയ്യണമെന്നല്ല പറഞ്ഞത്. ഒബ്ജക്ടുകള്‍ വലുതാക്കിയും സ്ഥാനം മാറ്റിയുമൊക്കെ ബാലന്‍സ് keep ചെയ്യാവുന്നതാണ്. കളറിലും ഇത്തരത്തില്‍ ഒരു സംതുലനാവസ്ഥ കൊണ്ടുവരാന്‍ പറ്റുമെങ്കില്‍ വളരെ നല്ലതായിരിക്കും. നിങ്ങളുടെ ഡിസൈനിന്റെ കുറുകെ ഒരു സാങ്കല്‍പിക വര വരച്ചു അവ balanced ആണോയെന്ന് നോക്കാവുന്നതാണ്. Balance നെ symmetrical balance എന്നും asymmetrical balance എന്നും രണ്ടായി തരം തിരിക്കാം.

*ഒട്ടുമിക്ക പ്രൊഫഷണല്‍ ഡിസൈനേര്‍സും ഇത്തരം റൂള്‍സുകളൊന്നും പഠിക്കാതെത്തന്നെ ഈ മേഖല ഭംഗിയായി കൈകാര്യം ചെയ്യുന്നുണ്ട്. ഇത് അവരുടെ എക്‌സ്പീരിയന്‍സിലൂടെയും പ്രൊഫഷണല്‍ റഫറന്‍സുകളിലൂടെയുമൊക്കെ നേടിയെടുക്കുന്നതാണ്. എങ്കിലും ഇവരറിയാതെത്തന്നെ ഇത്തരം റൂള്‍സുകള്‍ അവരുടെ ഡിസൈനിന്റെ ഭാഗമായി വരുന്നുണ്ട് എന്നതാണ് സത്യം*

മുന്‍നിര മാഗസിനുകളിലും പത്രങ്ങളിലുമൊക്കെ വരുന്ന നല്ലതെന്നു തോന്നുന്ന പരസ്യങ്ങള്‍ നിരീക്ഷിക്കുക. അവ ഡിസൈന്‍ ചെയ്തിരിക്കുന്ന രീതി മനസ്സിലാക്കുക. നിങ്ങളുടെ വര്‍ക്കിലും ഇത്തരം സൂക്ഷ്മത കഴിയുന്നത്ര കൊണ്ടുവരാന്‍ ശ്രമിക്കുക.

15/12/2018
13/12/2018

Address


Alerts

Be the first to know and let us send you an email when Neon Dsigns posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Neon Dsigns:

  • Want your business to be the top-listed Advertising & Marketing Company?

Share