MAZE INDIA LEADERSHIP

  • Home
  • MAZE INDIA LEADERSHIP

MAZE INDIA LEADERSHIP MAZE INDIA LEADERSHIP is one of the leading. marketing strategy consulting firm in Kerala. Especially focusing on msme.

06/07/2018

22–ാം വയസ്സിൽ സിഇഒ; ഗീതു എന്ന യുവവ്യവസായ സംരംഭകയുടെ കഥ അദ്ഭുതപ്പെടുത്തും

ഗീതു ശിവകുമാർ.

സാങ്കേതിക മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സ്വപ്നങ്ങളിലൊന്നാണ് ജപ്പാന്‍. ആ രാജ്യത്തേക്കുള്ള സന്ദര്‍ശനമാണ് ഗീതുവിന്റെ ജീവിതത്തിലും വഴിത്തിരിവായത്. ഗീതുവിന്റെ മുഴുവന്‍ പേര് ഗീതു ശിവകുമാര്‍. വയസ്സ് 22. വിവര സാങ്കേതികവിദ്യാരംഗത്തെ ഉന്നതസ്ഥാപനങ്ങളിലൊന്നായ പെയ്സ് ഹൈടെകിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍.

അത്ഭുതകരവും അസാധാരണവുമായ വേഗതയില്‍ ഉന്നത പദവിയില്‍ എത്തിയ ഗീതു ജനിച്ചതു തിരുവനന്തപുരത്തെ ഒരു മധ്യവര്‍ഗ്ഗ കുടുംബത്തില്‍. കുട്ടിക്കാലത്തെ കൂട്ടുകൂടി സാങ്കേതിക മേഖലയുമായി. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ഗീതുവിനു ഫെലോഷിപ് ലഭിക്കുന്നത് 12-ാം വയസ്സില്‍; കവടിയാര്‍ നിര്‍മല ഭവന്‍ സ്കൂളില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍. കേരള സര്‍ക്കാരിന്റെ െഎടി മിഷന്‍ ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച സംസ്ഥാന െഎടി ഫെസ്റ്റില്‍ ബെസ്റ്റ് വെബ് ഡെവലപര്‍ സ്ഥാനം നേടിയതോടെ ഗീതു ശ്രദ്ധിക്കപ്പെട്ടു. 2012- ല്‍ ജപ്പാനിലേക്കുള്ള സംഘത്തില്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായും ഗീതു തിരഞ്ഞെടുക്കപ്പെട്ടു. ജപ്പാന്‍ സന്ദര്‍ശനവും അവിടെ കണ്ട കാഴ്ചകളും സാങ്കേതിക വിദ്യാരംഗത്തെ അവസരങ്ങളും ഗീതുവിന്റെ കണ്ണു തുറപ്പിച്ചു. താന്‍ തിരഞ്ഞെടുത്ത മേഖലയില്‍ മുന്നോട്ടുള്ള കുതിപ്പിന് ഗീതുവിന് ഇന്ധനമായത് ആ വിദേശസന്ദര്‍ശനം.

തിരിച്ചുവന്ന ഗീതു തിരുവനന്തപുരത്തെ സര്‍ക്കാര്‍ എന്‍ജിനീയറിങ് കൊളേജില്‍ ഇലക്ട്രോണിക്സിനു ചേര്‍ന്നു.വിദ്യാര്‍ഥിയായിരിക്കുമ്പോഴേ, മികച്ചൊരു കമ്പനിയില്‍ ജോലി എന്നതായിരുന്നില്ല ഗീതുവിന്റെ സ്വപ്നം; മറിച്ച് സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുക. പഠനത്തിനൊപ്പം ജോലി ചെയ്ത ആ കുട്ടി നല്ലൊരു തുക മാസാമാസം സമ്പാദിക്കുന്നുമുണ്ടായിരുന്നു. ബെറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജെ. രാജ്മോഹന്‍ പിള്ളയെ പരിചയപ്പെടുന്നതും ഇക്കാലത്ത്. ഗീതു എന്ന വിദ്യാര്‍ഥിനിയുടെ അസാധാരണ കഴിവുകള്‍ തിരിച്ചറിഞ്ഞ പിള്ള, അദ്ദേഹത്തിന്റെ സ്ഥാപനത്തിനു കീഴില്‍ പ്രവര്‍ത്തിക്കാന്‍ ഗീതുവിനെ ക്ഷണിച്ചു. അങ്ങനെ ഗീതുവും ഇന്റലിജന്‍സും തമ്മിലുള്ള ബന്ധം തുടങ്ങുന്നു.

ഒരു വ്യവസായ സംരംഭക എന്ന നിലയിലുള്ള സ്വന്തം കഴിവുകള്‍ ഗീതു തിരിച്ചറിയുന്നതും ഇക്കാലത്ത്. വലിയ സ്ഥാപനങ്ങള്‍ ഗീതുവിന് ജോലി വാഗ്ദാനം ചെയ്തുകൊണ്ടിരുന്നെങ്കിലും സ്വന്തം സ്ഥാപനമെന്ന സ്വപ്നത്തില്‍ ഉറച്ചുനിന്നു. ഗീതുവിന്റെ സ്റ്റാർട്ട്അപ് സ്ഥാപനത്തിന്റെ വളര്‍ച്ച മനസ്സിലാക്കിയ പിള്ള ആ സ്റ്റാര്‍ട്ട്അപ് കമ്പനിയെ തന്റെ വ്യവസായ കൂട്ടായ്മയില്‍ ഉള്‍പ്പെടുത്തി. പെയ്സ് ഹൈടെക് അതിന്റെ ചിറകുകള്‍ വിരിച്ചുതുടങ്ങുകയായിരുന്നു. പിള്ളയുടെ വ്യവാസായ ഗ്രൂപ്പിന്റെ സഹകരണം പുതിയ ഉയരങ്ങളിലേക്കു പോകാന്‍ പെയ്സ് ഹൈടെക്കിനെ സഹായിച്ചു. സിംഗപ്പൂര്‍, ശ്രീലങ്ക, പശ്ചിമേഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്ക് തന്റെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ഗീതു ശിവകുമാര്‍ എന്ന യുവവ്യവസായ സംരംഭക

സംരംഭകർ കണ്ടിരിക്കേണ്ട ആറ് ബോളിവുഡ് ചിത്രങ്ങൾ ഒരു നല്ല പുസ്തകമോ സിനിമയോ പലപ്പോഴും നമ്മുടെ ജീവിതം മാറ്റിമറിച്ചേക്കാം നമ്മ...
21/06/2018

സംരംഭകർ കണ്ടിരിക്കേണ്ട ആറ് ബോളിവുഡ് ചിത്രങ്ങൾ

ഒരു നല്ല പുസ്തകമോ സിനിമയോ പലപ്പോഴും നമ്മുടെ ജീവിതം മാറ്റിമറിച്ചേക്കാം നമ്മുടെ ലക്ഷ്യങ്ങൾക്ക് കൂടുതൽ മൂർച്ച വരുത്തിയേക്കാം
പ്രതിസന്ധികൾ മറികടക്കാൻ ധൈര്യം നൽകിയേക്കാം. ഒരു സംരംഭം തുടങ്ങാനും പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ മുന്നേറാനും പ്രചോദനം തരുന്നവയാണവ. അവയിൽ ചിലത്...

റോക്കറ്റ് സിംഗ്: സെയിൽസ്മാൻ ഓഫ് ദി ഇയർ

രൺബീർ കപൂർ നായകനായെത്തുന്ന കോമഡി-ഡ്രാമയാണ് റോക്കറ്റ് സിംഗ്. 2009 ൽ റിലീസ് ചെയ്ത ഈ സിനിമ സംവിധാനം ചെയ്തത് ഷിമിത് അമിൻ ആണ്. വെറും 39 ശതമാനം മാത്രം മാർക്ക് നേടി ഡിഗ്രി പാസായ ഒരു ചെറുപ്പക്കാരൻ താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ അവഗണന താങ്ങാനാകാതെ പുതിയ സംരംഭം തുടങ്ങി അത് വിജയിപ്പിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.

പഠനരംഗത്തെ മികവല്ല ജീവിത വിജയത്തിന്റെ അളവുകോൽ എന്നാണ് ഈ ചിത്രം നമ്മോടു പറയാൻ ശ്രമിക്കുന്നത്. നായക കഥാപാത്രത്തിന്റെ റിസ്ക് എടുക്കാനുള്ള അഭിവാഞ്ഛ, കൃത്യമായി ടീമംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള കഴിവ്, ഉപഭോക്താക്കളോടുള്ള ആത്മാർത്ഥത എന്നതാണ് ചിത്രം ഉയർത്തിക്കാട്ടുന്ന വസ്തുതകൾ.

ത്രീ ഇഡിയറ്റ്സ്

2009 ൽ ആമീർ ഖാനെ നായകനാക്കി രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്ത സിനിമയാണ് ത്രീ ഇഡിയറ്റ്സ്. നമ്മുടെ പരമ്പരാഗത വിദ്യാഭ്യാസ രീതികളെ ചോദ്യം ചെയ്യുന്ന സിനിമ, ക്ലാസ് മുറികൾക്ക് പുറമേയ്ക്ക് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.

ഗുരു

2007 ൽ മണിരത്‌നം സംവിധാനം ചെയ്ത ഗുരു ധിരുഭായ് അംബാനിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിർമിച്ചതാണ്. അഭിഷേക് ബച്ചൻ നായക കഥാപാത്രമായ ഗുരുകാന്ത് ദേശായിയായി വേഷമിടുന്നു. വിജയത്തിലേക്കെത്താനുള്ള ഒരാളുടെ തീപാറുന്ന ഉത്സാഹത്തെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. ജീവിതത്തിലെ വിഷമഘട്ടങ്ങളൊന്നും അദ്ദേഹത്തിന്റെ ഈ ഉത്സാഹത്തെ ഒട്ടും കുറക്കുന്നില്ല എന്നതാണ് ഒരു സംരംഭകന് ഈ സിനിമയിൽ നിന്ന് പഠിക്കാനുള്ള പാഠം.

ബാൻഡ് ബാജാ ബാരാത്

2010 മനീഷ് ശർമ്മ സംവിധാനം ചെയ്ത ബാൻഡ് ബാജാ ബാരാത്തിൽ അഭിനയിച്ചിരിക്കുന്നത് അനുഷ്ക ശർമയും രൺവീർ സിംഗുമാണ്. കോളജ് പഠനം പൂർത്തിയാക്കിയിറങ്ങിയ രണ്ട് പേരും ഒരു വെഡിങ്
പ്ലാനിംഗ് ബിസിനസ് തുടങ്ങുന്നതാണ് കഥ.

ഒരു സ്റ്റാർട്ട് അപ്പ് അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളും ബിസിനസ് തുടങ്ങുമ്പോഴുള്ള അവരുടെ മിഥ്യാബോധങ്ങളും ചിത്രത്തിൽ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താവിനോടുള്ള ആത്മാർത്ഥത, ബിസിനസ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെപ്പറ്റിയും ചിത്രം ചർച്ച ചെയ്യുന്നു.

ചക് ദേ ഇന്ത്യ

2007 ൽ ഷിമിത് അമിൻ ഷാരൂഖ് ഖാനെ നായകനാക്കി നിർമ്മിച്ച ചിത്രം ആരിലും ആവേശമുണർത്തുന്നതായിരുന്നു. എല്ലാത്തരം പ്രതിസന്ധികളെയും കുറവുകളേയും മറികടന്ന് ലോക ചാമ്പ്യൻമാരാകുന്ന ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഒരു നല്ല ടീം എങ്ങിനെ കെട്ടിപ്പടുക്കണം ഒരു ടീം ലീഡർ എങ്ങനെയായിരിക്കണം എന്നീ കാര്യങ്ങൾ വളരെ സൂക്ഷ്മതയോടെ ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നു. വ്യത്യാസങ്ങൾ മറന്ന്, ലക്ഷ്യത്തിൽ ഉറച്ച് മുന്നോട്ട് നീങ്ങിയാൽ ഒരു നല്ല ടീമിന് നേടാൻ കഴിയാത്തതൊന്നുമില്ലെന്ന് ഈ സിനിമ നമ്മോട് പറയുന്നു.

മാൻഛി: ദി മൗണ്ടൈൻ മാൻ

2015 ൽ കേതൻ മെഹ്ത സംവിധാനം ചെയ്ത മാൻഛി സംരംഭകർക്കുള്ള ഒരു സമ്മാനമാണ്. കാരണം തനിച്ച് ഒരു കുന്ന് വെട്ടി അപ്പുറത്തേയ്ക്ക് പാത പണിയുന്ന മാൻഛി നേരിടുന്ന പ്രശ്നങ്ങളും, ഒരു സംരംഭകൻ അയാളുടെ യാത്രയിൽ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളും സമാന സ്വഭാവമുള്ളതാണ്.

മനക്കരുത്ത്‌, നിശ്ചയദാര്‍ഢ്യം, ഫോക്കസ് എന്നിവ ലക്ഷ്യം നേടാൻ എങ്ങനെ ഉപയോഗിക്കണം എന്ന് ചിത്രം നമ്മോട് പറയുന്നു. മറ്റുള്ളവർ പരിഹസിച്ചാലും നമ്മുടെ പദ്ധതികളുമായി മുന്നോട്ടു പോകാനുള്ള പ്രചോദനം നൽകുന്നതാണ് ഈ ചിത്രം.

ഇതുപോലെ അനേകം സിനിമകൾ നമുക്കുണ്ട്. പ്രതിസന്ധികൾ വിജയത്തിലേക്കുള്ള പടികളാണെന്നാണ് ഇവ ഒരേ സ്വരത്തിൽ പറയുന്നത്.

SUCCESS STORYമുരുകവേല്‍ ജാനകിരാമന്‍ കല്യാണം കച്ചവടമാക്കിയ സംരംഭകൻ.------------------------------------------------------...
19/06/2018

SUCCESS STORY

മുരുകവേല്‍ ജാനകിരാമന്‍ കല്യാണം കച്ചവടമാക്കിയ സംരംഭകൻ.
------------------------------------------------------

ഒരു സാധാരണ വ്യക്തിയുടെ അസാധാരണ വിജയത്തിന്റെ തെളിവാണ് ഭാരത് മാട്രിമോണി എന്ന സംരംഭവും മുരുക വേല്‍ ജാനകിരാമന്‍ എന്ന സംരംഭകനും

'ഇന്റര്‍നെറ്റിലൂടെ കല്യാണം ആലോചിക്കാനോ' എന്ന് സംശയിച്ചിരുന്നവരുടെ കൂട്ടത്തില്‍ നിന്ന് ഭാരത് മാട്രിമോണി എന്നൊരു സംരംഭം കെട്ടിപ്പടുത്ത മുരുകവേല്‍ ജാനകിരാമന്‍. ഡേറ്റിംഗ് ആപ്പുകളുടെ കാലത്തും ഒന്നാം നിരയില്‍ തുടരുന്ന ഈ ബിസിനസിന്റെ റെവന്യൂ ഇന്ന് 292 കോടിയാണ്.

ഏതൊരു സംരംഭകനെയും പ്രചോദിപ്പിക്കുന്ന, ചെറിയ തുടക്കത്തില്‍ നിന്ന് വമ്പന്‍ നേട്ടങ്ങള്‍ കൊയ്ത ജാനകിരാമന്‍ ആര്‍ഭാടങ്ങളും കെട്ടുകാഴ്ചകളുമില്ലാത്ത ബിസിനസ് വിജയത്തിന്റെ മികച്ച മാതൃക ആകുന്നത് വെറുതെയല്ല. 2008 ലെ സാമ്പത്തിക മാന്ദ്യം ഉള്‍പ്പെടെയുള്ള ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്നാണ് ഈ സംരംഭത്തെ ജാനകിരാമന്‍ ഉയരങ്ങളിലെത്തിച്ചത്.

പ്രശ്‌നങ്ങള്‍ പലത്

'ഒട്ടും എളുപ്പമായിരുന്നില്ല ഇങ്ങനെ ഒരു കമ്പനി തുടങ്ങാനും നടത്തിക്കൊണ്ടുപോകാനും,' എന്ന് ജാനകിരാമന്‍. വെല്ലുവിളികള്‍ എന്തെല്ലാമായിരുന്നു എന്നോ?

തികച്ചും പരമ്പരാഗതമായ രീതിയില്‍ നടന്നിരുന്ന വിവാഹാലോചനകള്‍ ഓണ്‍ലൈന്‍ വഴിയാക്കുക എന്നതുതന്നെ ഒരു വിപ്ലവകരമായ മാറ്റമായിരുന്നു. ഇത് തികച്ചും സുരക്ഷിതമാണ് എന്ന വിശ്വാസം ആളുകളില്‍ സൃഷ്ടിക്കുന്നതും എളുപ്പമായിരുന്നില്ല.

ഡോട്ട്‌കോമുകള്‍ തകരുന്ന കാലത്ത് ഒരു ഓണ്‍ലൈന്‍ ബ്രാന്‍ഡ് മാര്‍ക്കറ്റ് ചെയ്യുന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും? ബിസിനസ് വിപുലീകരിക്കാന്‍ വേണ്ട ഫണ്ട് ഇല്ലാത്തതും മറ്റൊരു തടസമായിരുന്നു.

പരിഹാരങ്ങള്‍ അതിലേറെ

ഒരു ദിവസം പതിനാറ് മണിക്കൂറിലേറെ ജോലി ചെയ്യാനുള്ള മനസ് തന്നെയാണ് ജാനകിരാമന്റെ ഏറ്റവും മികച്ച സഹായിയായത്. പകല്‍ കണ്‍സള്‍ട്ടിംഗ് ജോലിയും വൈകുന്നേരം മുതല്‍ ബിസിനസ് മാനേജ്‌മെന്റും എന്നതായിരുന്നു ആദ്യകാലത്തെ രീതി, പ്രോഗ്രാമിംഗ് മുതല്‍ കസ്റ്റമര്‍ കെയര്‍ വരെ ചെയ്തിരുന്നത് ജാനകിരാമന്‍ തന്നെ.

സാമ്പത്തിക മാന്ദ്യകാലത്ത് ജീവനക്കാരുടെ എണ്ണം കുറച്ചും ചെറിയ വെബ്‌സൈറ്റുകള്‍ പലതും അടച്ചുപൂട്ടിയുമാണ് ജാനകിരാമന്‍ ബിസിനസ് നിലനിര്‍ത്തിയത്. ഒരിക്കലും ആര്‍ഭാടങ്ങള്‍ക്ക് പിന്നാലെ പോകാത്തതുകൊണ്ട് അമിതമായ ചെലവുകള്‍ ഒരിക്കലും കമ്പനിക്ക് ഭീഷണിയല്ല എന്നതും ഈ സ്ഥാപനത്തിന്റെ വിജയത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

സംരംഭകന്‍ എന്ന തലത്തില്‍ നിന്ന് ജാനകിരാമന്‍ സിഇഒ ആയതും ഈ സമയത്താണ്. മാര്‍ക്കറ്റിംഗും ഫിനാന്‍സും സ്വയം കൈകാര്യം ചെയ്യാന്‍ പഠിച്ചതും അതുകൊണ്ടുതന്നെ.

'ഓരോ വെല്ലുവിളിയും പുതിയസാധ്യതകള്‍ തുറന്നുതരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സ്മാര്‍ട്ടായ ആളുകള്‍ക്ക് പ്രതിസന്ധികള്‍ അവസരങ്ങളാണ്.'

എങ്ങനെ?

ടെക്‌നോളജി ഉപയോഗപ്പെടുത്തി എന്നതല്ല, ഒരു പ്രത്യേക മേഖലയ്ക്ക് ആവശ്യമായ രീതിയില്‍ അതിനെ പ്രയോജനപ്പെടുത്തി എന്നതാണ് ജാനകിരാമന്റെയും ഭാരത് മാട്രിമോണിയുടെയും വിജയം. ഇന്ത്യയില്‍ വിവാഹം എന്ന ചടങ്ങിലേക്ക് എത്തുന്നതിനു മുന്‍പുള്ള അനവധി കാര്യങ്ങളും അവയുടെ പ്രാധാന്യവും മനസിലാക്കി, വ്യത്യസ്ത സമുദായങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള ഉപഭോക്താക്കള്‍ക്ക് ചേരുന്ന സേവനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഈ കമ്പനി ഒന്നാം നിരയില്‍ സ്ഥാനം ഉറപ്പിച്ചത്.
ഒട്ടേറെ സെര്‍ച്ച് ഓപ്ഷനുകള്‍ക്കൊപ്പം, ജാതകം എഴുത്തും റഫറന്‍സും കൃത്യമായ വെരിഫിക്കേഷനുള്ള സൗകര്യങ്ങളും ലഭ്യമാക്കിയതോടെ സൈറ്റിലെ രജിസ്‌ട്രേഷനുകളുടെ എണ്ണം കൂടി. ഓണ്‍ലൈന്‍ സേവനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമായ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാത്തതുകൊണ്ട് വിശ്വാസ്യതയും വളരെ ഏറെയാണ്.

ഇനി?

കൂടുതല്‍ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് എപ്പോഴും ജാനകിരാമനും ടീമും ശ്രദ്ധിക്കുന്നത്. ഫൊട്ടോഗ്രഫി സര്‍വീസും വിവാഹ ചടങ്ങുകള്‍ക്കായി ഓഡിറ്റോറിയം കണ്ടെത്താനുള്ള സൗകര്യവും ഇനി ഭാരത് മാട്രിമോണിയല്‍ നിന്ന് പ്രതീക്ഷിക്കാം.

SUCCESS STORY ---------------------------------------------------CognizantIf you do not hope, you will not find what is ...
17/06/2018

SUCCESS STORY
---------------------------------------------------

Cognizant

If you do not hope, you will not find what is beyond. Cognizant Technology Solutions Corporation is a global leader and a multinational company. It is one of the important businesses outsourcing company in the world.

Founders and Company Background

The headquarters of the company is in Teaneck, New Jersey. It was founded originally as a technology unit of Dun & Bradstreet, and the headquarters are in Chennai, India.

In 1996, Cognizant started exceeding performance with its international clients. The next year, the company had its headquarters moved from Teaneck to Chennai in India. Cognizant was the first company to be listed on NASDAQ 100.

After accepting some of the work of application maintenance, it went into application development. During the 2000s, time looked like a golden era for the company. It became one of the Future 500 companies in 2011. It is also known as the World’s Most Admired Companies.

The company is split into two new major services, Nelson Media Research, and IMS Health. After some time, it became the public subsidiary of the IMS Health. But in 2003, Cognizant sold all its shares in the subsidiary and the CEO also resigned from his post. The company expanded its work from IT services to Outsourcing and business consulting as well. There was a fast growth in the success of Cognizant. The services provided include application development, business intelligence, supply chain management, CRM, etc.

Cognizant also follows a global model for delivery. There are many offshore offices of the companies span over many countries in the world. The main sources of business for the company were the American as well as European clients. The company is a provider of high-end services in all fields. It is one of the top 10 companies that are legitimate in bringing the employee on H-1B into the US.

The company also has plans to increase its US business operations in the coming years. A total of 50 recruiters is continually hiring in the United States for different positions in the US itself. The company has nine delivery centers in the United States, Bridgewater, New Jersey; Phoenix, Arizona, Des Moines Iowa, etc.

Cognizant houses around 150,000 employees and has spanned all over the world. There are many development centers of the company as well. There are many units which are divided into vertical and horizontal sections. The vertical unit is for Healthcare, Retail, Banking Services, whereas the horizontal unit focuses on mobile computing, testing, and BPO. More than 100,000 employees work in India. The major revenue of the company is from financial companies and then from healthcare industries.

The company also launched the Go Green initiative in the year 2008. This cause completely focused on recycling, waste management, and energy conservation.

Cognizant is the 50th traded companies in the United States.

real hero
14/06/2018

real hero

SUCCESS STORY

ഡിജിറ്റല്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍

ബിസിനസ് മികവിന്റെ പ്രഥമ പാഠം നാളെയുടെ ആവശ്യം ഇന്ന് കണ്ടെത്തി അതിനുവേണ്ട ഉല്‍പ്പന്നങ്ങളും സേവന ങ്ങളും വിപണിയിലെത്തിക്കുക, വിജയം ഉറപ്പ് വിജയ് ശേഖര്‍ ശര്‍മ

പൊരുതുന്നവര്‍ക്കുള്ളതാണ് വിജയം എന്ന് വിജയ് ശേഖര്‍ ശര്‍മ ആവര്‍ത്തിച്ച് പറയുമ്പോള്‍ ആരും സമ്മതിച്ചുപോകും. കാരണം, വര്‍ഷങ്ങള്‍ നീണ്ട ഒരു വലിയ പോരാട്ടമാണ് നാല്‍പ്പത് വയസ് തികയും മുന്‍പേ തന്നെ ശര്‍മയെ ഡിജിറ്റല്‍ ഇന്ത്യയുടെ ഏറ്റവും തിളക്കമുള്ള മുഖമാക്കി മാറ്റിയത്. പേടിഎം എന്ന പേര് ഇന്ത്യയുടെ മുക്കിലും മൂലയിലും എത്തിച്ചത്, നമ്മുടെ യാത്രയെയും ഭക്ഷണത്തെയും ഷോപ്പിംഗിനെയും ഒരു സ്മാര്‍ട്ട് ഫോണില്‍ ഒതുക്കിയത്. പേഴ്‌സില്‍ പണമോ ഏതെങ്കിലും ബാങ്കിന്റെ കാര്‍ഡോ ഇല്ലാതെ പണമിടപാടുകള്‍ നടത്താന്‍ കഴിയും എന്ന ഉറപ്പ് നമുക്ക് തരുന്നത് ഓരോ ദിവസത്തെയും ചെറുതും വലുതുമായ 'പണ തലവേദനകള്‍' എളുപ്പമായല്ലോ എന്ന ആശ്വാസമാണ്.

കൊച്ചിയില്‍ കാപ്പി കുടിക്കാനും പഞ്ചാബില്‍ നിന്ന് ഗോതമ്പ് വാങ്ങാനും ബാംഗ്ലൂരില്‍ ഊബറില്‍ യാത്ര ചെ യ്യാനും ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാനും ഒരു മൊബീല്‍ ഫോണിന്റെ സഹായം മതി എന്ന നിലയിലേക്ക് ഒരു സാങ്കേതികതയെ എത്തിച്ചപ്പോള്‍ ശര്‍മ തെളിയിച്ചത് ബി സിനസ് മികവിന്റെ പ്രഥമ പാഠം നാളെയുടെ ആവശ്യം ഇന്ന് കണ്ടെത്തി അതിനുവേണ്ട ഉല്‍പ്പന്നങ്ങളും സേവന ങ്ങളും വിപണിയിലെത്തിക്കുക, വിജയം ഉറപ്പ്.

അതുകൊണ്ടാണ് അഞ്ച് വര്‍ഷത്തിനുള്ളില്‍ ശര്‍മ ഇന്ത്യന്‍ ബിസിനസ് സീനിന്റെ മുന്‍നിരയിലെത്തിയത്, ഡിജിറ്റല്‍ ഇന്ത്യ എന്ന് കേട്ടുതുടങ്ങും മുന്‍പേ മൊബീല്‍ വാലറ്റായ പേടിഎം എട്ട് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയായത്, 18.5 കോടി ഉപഭോക്താക്കളുണ്ടായത്. ഇംഗ്ലീഷ് സംസാരിക്കാനറിയില്ല എന്ന് കോളെജിലെ സഹപാഠികള്‍ കളിയാക്കിയിരുന്ന ശര്‍മയുടെ സംരംഭ കഥ ഹാര്‍വാഡ് ബിസിനസ് സ്‌കൂളില്‍ പഠനവിഷയമായത്...

ഡീമോണിറ്റൈസേഷന് ശേഷമുള്ള മൂന്ന് മാസങ്ങള്‍ ക്കുള്ളില്‍ പേടിഎം ഉപഭോക്താക്കളുടെ എണ്ണം 12.5 കോടിയില്‍ നിന്നും 18.5 കോടിയായി എന്ന് കേള്‍ക്കുമ്പോള്‍ മനസിലാക്കാം കാലത്തിനു മുന്‍പേ നടക്കുന്നതിന്റെ പ്രാ ധാന്യം. ശര്‍മയുടെ വേറിട്ട ചിന്തകളുടെ വിലയും.

പതിനാലാമത്തെ വയസില്‍ ഹയര്‍ സെക്കന്ററി പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ തുടങ്ങിയതാണ് വ്യത്യസ്തതയുമായുള്ള ശര്‍മയുടെ കൂട്ട്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഡല്‍ഹി കോളെജ് ഓഫ് എന്‍ജിനീയറിംഗിന്റെ എന്‍ട്രന്‍സ് എക്‌സാം എഴുതാന്‍ വൈസ് ചാന്‍സലറിന്റെ പ്രത്യേക അനുമതി തേടേണ്ടി വന്നു.

ഒടുവില്‍ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ നേരിടേണ്ടി വന്നത് സഹപാഠികളുടെ പരിഹാസം. കാരണം, ഹിന്ദി മീഡിയത്തില്‍ പഠിച്ച ശര്‍മയ്ക്ക് ഇംഗ്ലീഷ് സംസാരിക്കുന്നത് പോകട്ടെ വായിക്കാന്‍ പോലും ശരിക്കറിയില്ലായിരുന്നു. പിന്നീട്, ലോകത്തെമ്പാടുമുള്ള വേദികളില്‍ സംരംഭ മികവിനെക്കുറിച്ച് വഴക്കത്തോടെ സംസാരിക്കാന്‍ ഭാഷ സ്വായത്തമാക്കിയതുപോലെ, കഠിനാദ്ധാനത്തിലൂടെയാണ് ശര്‍മ ആധുനിക ഇന്ത്യയിലെ ഏറ്റവും മികച്ച സംരംഭകനായത്.

നേടിയെടുത്ത അവസരങ്ങള്‍

ഓരോ ദിവസവും പല മേഖലകളില്‍ പുത്തന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവരുന്ന ഇന്ത്യയില്‍ വ്യത്യസ്തമായ വിജയം നേടാന്‍ ശര്‍മയെ സഹായിച്ചത് മൂന്ന് കാര്യങ്ങള്‍.

• പുതിയ അവസരങ്ങള്‍ കണ്ടെത്തി, അവയ്ക്ക് വേണ്ടി മികച്ച തയാറെടുപ്പുകള്‍ നടത്തി

• എതിര്‍പ്പുകളുണ്ടായിട്ടും റിസ്‌കുകള്‍ ഏറ്റെടുത്ത് മുന്നോട്ട് പോയി

• സ്വന്തം സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഠിനമായി അധ്വാനിച്ചു

''പേയ്‌മെന്റുകള്‍ കൂടുതല്‍ എളുപ്പമാക്കണം എന്ന് ഉദ്ദേശിച്ചാണ് ഞങ്ങള്‍ തുടങ്ങിയത്. ഇപ്പോള്‍ യാതൊരു വിധത്തിലും ഡിജിറ്റലൈസേഷന്റെ ആനുകൂല്യങ്ങള്‍ നേടാന്‍ കഴിയാത്ത ഒരു സമൂഹത്തിന് അവ ലഭ്യമാക്കാന്‍ ക ഴിഞ്ഞു എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ നേട്ടമായി ഞാന്‍ കാണുന്നത്'' എന്ന് പറയുന്ന ശര്‍മയുടെ വാക്കു കള്‍ക്ക് തെളിവാകുന്നത്.

ഡീമോണിറ്റൈസേഷന് ശേഷം പേടിഎം നേടിയെടുത്ത വമ്പന്‍ അംഗീകാരങ്ങള്‍ തന്നെ. കിംഗ് ഓഫ് ഡീമോണിറ്റൈസേഷന്‍ എന്ന് അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധര്‍ ലേബലുണ്ടാക്കിയപ്പോഴും ശര്‍മ വിജയത്തില്‍ മതിമറക്കുന്നില്ല. കാരണം, ഭക്ഷണവും വീടിനു കൃത്യമായി നല്‍കാനുള്ള വാടകയും ഒരു സ്വപ്നം മാത്രമായിരുന്ന കാലം വെറും പത്ത് വര്‍ഷം മുന്‍
പുണ്ടായിരുന്നു. പരാജയപ്പെട്ട സംരംഭങ്ങളും വായ്പകളും ശര്‍മയുടെ ഉറക്കം കെടുത്തിയിരുന്ന നാളുകള്‍.. പക്ഷേ, തോല്‍വി സമ്മതിച്ച് പിന്മാറാന്‍ ഒരിക്കലും തയ്യാറായില്ല എന്നതാണ് ഈ വിജയത്തിന് കൂടുതല്‍ മാറ്റേകുന്നത്.

വ്യത്യസ്തമായി ചിന്തിക്കുന്ന മനസാണ്, അലിഗഡിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഈ സംരംഭകന് എന്നും തുണയായത്. എഞ്ചിനീയറിംഗ് ക്‌ളാസുകള്‍ ഒഴിവാക്കി കോളെജിന്റെ കംപ്യുട്ടര്‍ സെന്ററില്‍ മുഴുവന്‍ സമയം ചെലവഴിച്ച് ശര്‍മ സിലിക്കണ്‍ വാലിയെയും ടെക്‌നോളജി രംഗത്തെ മാറ്റങ്ങളെയും കുറിച്ചറിഞ്ഞു. ഒപ്പം, ഫണ്ടിംഗ് അവസരങ്ങളും. ഇനി വരാന്‍ പോകുന്നത് സാങ്കേതികതയുടെ കാലമാണെന്ന് ആരും പറയാതെ തന്നെ മനസിലാക്കിയത് പിന്നീട് ശര്‍മയ്ക്ക് ഏറ്റവും സഹായകമായി. കോളെജ് കാലത്ത് തുടങ്ങിയ കമ്പനി ഇരുപതിനായിരം രൂപയുടെ ഫണ്ട് നേടിയെടുത്തത് ന്യു മെക്‌സിക്കോയിലെ വെര്‍ച്വല്‍ ഫണ്ട് കമ്പനിയില്‍ നിന്ന്. അതൊരു തുടക്കം മാത്രം.

കൃത്യമായ പ്ലാനിംഗ്

Xs! Corporations എന്ന ഈ കമ്പനി പിന്നീട് രണ്ട് സ്ഥാപനങ്ങള്‍ക്ക് കൈമാറിയ ശര്‍മയുടെ പിന്നീടുള്ള സംരംഭം ചരിത്രത്തില്‍ തന്നെ ഇടം നേടുന്ന One 97 Communications ആണ്. പേടിഎമ്മിന്റെ പാരന്റ് കമ്പനി. വന്‍ പ്രതീക്ഷകളോടെയാണ് തുടങ്ങിയതെങ്കിലും ഡോട്ട്‌കോം രംഗത്തിന്റെ തകര്‍ച്ചയോടെ ഈ സംരംഭം നഷ്ടത്തിലായി. പങ്കാളിയായ രാജീവ് ശുക്ല കയ്യൊഴിഞ്ഞതോടെ ഒറ്റയ്ക്ക് കടവും വായ്പകളും ഏറ്റെടുത്ത ശര്‍മ പിന്നീട് ഈ സ്ഥാപനം വളര്‍ത്തിയെടുത്തത് ഇന്ത്യയുടെ ബിസിനസ് രംഗത്ത് പറഞ്ഞുതീരാത്ത കഥയാണ് ഇപ്പോള്‍.

പല കമ്പനികളുടെയും ജീവനക്കാരെ ഇന്റര്‍നെറ്റ് പഠിപ്പിച്ചും വെബ്‌സൈറ്റുകള്‍ ഡിസൈന്‍ ചെയ്തും പിടിച്ച് നിന്ന ശര്‍മക്ക് സഹായമായത് നിക്ഷേപകരാണ്. സുഹൃത്തായ പിയുഷ് അഗര്‍വാള്‍ മുതല്‍ ചൈനയുടെ വിസ്മയ വിജയമായ ആലിബാബയുടെ സ്ഥാപകന്‍ ജാക് മാ വരെ പേടിഎമ്മിന്റെ ഭാഗമായതോടെ കഥ മാറിമറിഞ്ഞു. പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും മൊബീല്‍ വാലറ്റ് എന്ന ആശയവുമായി മുന്നോട്ട് പോയ ശര്‍മക്ക് ഇനി പറയാന്‍ വിജയത്തിന്റെ കഥകള്‍ മാത്രം.

ഭാഗ്യത്തിന്റെ വിജയം എന്ന് പറഞ്ഞു തള്ളിക്കളയാന്‍ കഴിയുന്നതല്ല ശര്‍മയുടെ നേട്ടങ്ങള്‍. കൃത്യമായ പ്ലാനിംഗോടെ മുന്നോട്ട് പോകുന്ന ഈ സംരംഭകന്, നേടേണ്ട നി ക്ഷേപങ്ങള്‍ മുതല്‍ ഇനി ഇന്‍വെസ്റ്റ് ചെയ്യേണ്ട കമ്പനി
കളും നടപ്പില്‍ വരുത്തേണ്ട പദ്ധതികളും ഇപ്പോള്‍ തന്നെ വ്യക്തമാണ്. പേയ്‌മെന്റ് ബാങ്ക് അതിലൊന്ന് മാത്രം. ക്യൂആര്‍ കോഡ് മൊബീല്‍ ഫോണില്‍ സ്‌കാന്‍ ചെയ്ത് ഷോപ്പിംഗ് നടത്താം എന്ന തികച്ചും വ്യത്യസ്തമായ ആശയം കൂടി നടപ്പിലാക്കിയതോടെ ശരിക്കും ന്യു ജെന്‍ ആയിരിക്കുന്ന പേടിഎം. കൂടുതല്‍ കടകളിലേക്ക് ഈ സൗകര്യം എത്തിക്കാന്‍ ഇനി കോടികളാണ് ചെല
വഴിക്കാന്‍ പോകുന്നത്.

കമ്പനിയിലെ ഒരു ശതമാനം ഷെയര്‍ കൈമാറി ശര്‍മ ഈയിടെ നേടിയത് 325 കോടിയാണ്. പുതിയ പ്ലാനു കള്‍ക്ക് വേണ്ടിയാണ് ഇത് ചെലവഴിക്കുന്നത്. ആലിബാബയുടെ ടിമാള്‍ പോലെ പേടിഎംമാള്‍ എന്ന പുതിയ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമും മൊബീല്‍ ആപ്പും ഉടന്‍ തന്നെ യാഥാര്‍ഥ്യമാകുമെന്ന് ശര്‍മ.

ലഭ്യമായ അവസരം എങ്ങനെ വിനിയോഗിക്കണം എന്നറിയാവുന്നതുകൊണ്ട് ഡീമോണിറ്റൈസേഷന്‍ പ്രഖ്യാപനമുണ്ടായി രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള പലചരക്ക് കടകളില്‍ പോലും പേടിഎം ലഭ്യമാക്കി ശര്‍മയും കൂട്ടരും. ആയിരക്കണക്കിന് വോളന്റിയര്‍മാരുടെ സഹായത്തോടെ ഡിജിറ്റല്‍ പേയ്‌മെന്റുകളെ കുറിച്ച് സാധാരണക്കാരെ ബോധ്യപ്പെടുത്താനും പ്രത്യേകം ശ്രദ്ധിച്ചു. 'എടിഎം അല്ല, പേടിഎം ചെയ്യൂ' എന്ന പരസ്യം കൂടിയായപ്പോള്‍ ശര്‍മയുടെ സംരംഭത്തിലേക്ക് കൂടുതല്‍ ആളെത്തി.

ഇനി പേയ്‌മെന്റ് ബാങ്ക് കൂടിയാകുമ്പോള്‍ പൂര്‍ണമായും ഡിജിറ്റലായ ഇന്ത്യ എന്ന സ്വപ്നത്തിലേക്ക് കൂടുതല്‍ അടുക്കും നമ്മള്‍ എന്ന് ആത്മവിശ്വാസത്തോടെ പറയുന്നു ശര്‍മ

SUCCESS STORYഡിജിറ്റല്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ബിസിനസ് മികവിന്റെ പ്രഥമ പാഠം നാളെയുടെ ആവശ്യം ഇന്ന് കണ്ടെത്തി അതിനു...
13/06/2018

SUCCESS STORYഐടി ജോലി ഉപേക്ഷിച്ച് തുടങ്ങിയത് കരിക്ക് കച്ചവടം!!! യുവസംരംഭകൻ കാശുവാരുന്നത് ഇങ്ങനെചൂടുകാലത്ത് ദാഹത്തിന് ആശ്...
12/06/2018

SUCCESS STORY
ഐടി ജോലി ഉപേക്ഷിച്ച് തുടങ്ങിയത് കരിക്ക് കച്ചവടം!!! യുവസംരംഭകൻ കാശുവാരുന്നത് ഇങ്ങനെ

ചൂടുകാലത്ത് ദാഹത്തിന് ആശ്വാസം പകരാൻ കരിക്കിൻ വെള്ളത്തെ കഴിഞ്ഞേ മറ്റ് എന്തും ഉള്ളൂ. ഇന്ത്യയിലെ മിക്ക ന​ഗരങ്ങളിലും ​ഗ്രാമ പ്രദേശങ്ങളിലും വേനൽക്കാലത്ത് കരിക്ക് കച്ചവടക്കാ‍ർ പതിവ് കാഴ്ച്ചയാണ്. ഇത് തന്നെയാണ് മണികണ്ഠൻ എന്ന യുവാവിനെ സംരംഭകനാക്കി മാറ്റിയതും.

പ്രകൃതിദത്തം ഓരോ തവണ വരിയോരങ്ങളിൽ നിന്ന് കരിക്ക് വാങ്ങി കുടിക്കുമ്പോഴും മണികണ്ഠന്റെ മനസ്സിൽ ചോദ്യമുയരും. എന്തുകൊണ്ട് കരിക്ക് കച്ചവടം ഒരു ബിസിനസ് ആക്കിക്കൂടാ. പ്രകൃതിദത്തമായ ഈ പാനീയത്തിന് പകരം വയ്ക്കാൻ മറ്റൊന്നില്ല. ഒരിയ്ക്കലും ഡിമാൻ‍ഡ് നഷ്ട്ടപ്പെടാത്ത കരിക്ക് ലഭിക്കാനും വളരെയെളുപ്പം. ഇക്കാര്യങ്ങളാണ് മണികണ്ഠനെ കരിക്ക് ഒരു ബിസിനസാക്കി മാറ്റാൻ പ്രേരിപ്പിച്ചത്.

ജോലി ഉപേക്ഷിച്ചു ബിസിനസ് ആരംഭിക്കുക എന്ന ആ​ഗ്രഹം കൂടിയപ്പോൾ പ്രമുഖ ഐടി കമ്പനിയായ ആക്സഞ്ചറിലെ ജോലി ഉപേക്ഷിച്ചു. ഒരു കാർഷിക കുടുംബത്തിൽ ജനിച്ചതിനാൽ കരിക്കിന്റെ ലഭ്യതയെപ്പറ്റി മണികണ്ഠന് ആശങ്കയില്ലായിരുന്നു. അങ്ങനെ ടെൻകോ എന്ന തന്റെ ബിസിനസ് ആരംഭിച്ചു.

യന്ത്രങ്ങൾ വികസിപ്പിച്ചു ഒരു എഞ്ചിനീയറായ മണികണ്ഠൻ തന്റെ ബിസിനസിലും സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി. കരിക്കിനെ മികച്ച ഷേപ്പിൽ മുറിക്കുന്നതിനുള്ള യന്ത്രനമാണ് ആദ്യം വികസിപ്പിച്ചത്. ഇതുവഴി കരിക്ക് വാങ്ങുന്ന ആ‍ർക്കും അടുക്കളയിൽ ഉപയോ​ഗിക്കുന്ന കത്തിയോ സ്പൂണോ ഉപയോ​ഗിച്ച് കരിക്ക് തുറക്കാൻ സാധിക്കും.

സുഹൃത്തുക്കൾ സുഹൃത്തുക്കളായ അർപിത ബഹുഗുണ, സന്തോഷ് പാട്ടീൽ, അക്ഷയ്, ഗൗതം, വിഷ്ണു എന്നിവരും മണികണ്ഠന്റെ ബിസിനസിന്റെ ഭാ​ഗമാണ്. ഇവ‍ർ എല്ലാവരും അവരവരുടെ മേഖലയിൽ പ്രാവീണ്യം തെളിയിച്ചവരാണ്. ബിസിനസിന്റെ വളർച്ചയ്ക്ക് പ്രധാനപ്പെട്ട ഘടകങ്ങളാണ് ഈ സുഹൃത്തുക്കൾ.

ബിസിനസ് ലാഭകരം 2016ലാണ് മണികണ്ഠൻ ബിസിനസ് ആരംഭിക്കുന്നത്. ഇപ്പോൾ ഏകദേശം 4,000ഓളം കരിക്കുകൾ ദിവസവും വിൽക്കുന്നുണ്ട്. തുടക്കത്തിൽ വെറും 50 കരിക്കുകളാണ് ദിവസവും വിറ്റിരുന്നത്.
വരുമാനം 30 ലക്ഷം ബം​ഗളൂരൂ ആസ്ഥാനമായി പ്രവ‍ർത്തിക്കുന്ന ടെൻകോയുടെ പ്രതിമാസ വരുമാനം 30 ലക്ഷം രൂപയോളമാണ്. വേനൽക്കാലത്ത് ഇത് ഇരട്ടിയാകും.

വിപണനം ഓൺലൈനായും ഓഫ്‍ലൈനായും ടെൻകോ കരിക്കുകൾ ലഭ്യമാണ്. ഓ‍ർഡർ ചെയ്യുന്നതിന് അനുസരിച്ച് വീടുകളിൽ എത്തിച്ചു നൽകുന്ന സംവിധാനവും ഉണ്ട്. ഹൈപ്പർ സിറ്റി, ബിഗ് ബസാർ, മെട്രോ, നീൽഗിരിസ്, നാംധാരീസ്, നേച്ചർ ബാസ്കറ്റ് എന്നിവിടങ്ങളിലും ഓൺലൈൻ ഷോപ്പുകളായ ആമസോൺ, ബിഗ് ബാസ്കറ്റ്, ഗ്രോഫേർസ്, സോപ്നൗ, ദൂത്‍വാലാ എന്നിവിടങ്ങളിലും കരിക്കുകൾ ലഭിക്കും.

ഒരൊറ്റ വാട്സാപ്പ് കൊണ്ട് ചെരുപ്പുകുത്തിയുടെ ജീവിതം മാറ്റിമറിച്ച് ആനന്ദ് മഹീന്ദ്ര !മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ ...
11/06/2018

ഒരൊറ്റ വാട്സാപ്പ് കൊണ്ട് ചെരുപ്പുകുത്തിയുടെ ജീവിതം മാറ്റിമറിച്ച് ആനന്ദ് മഹീന്ദ്ര !

മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ ആനന്ദ് മഹീന്ദ്രയെപ്പറ്റി അറിയാത്തവർ ആരും ഉണ്ടാകില്ല. മികച്ച ബിസിനസുകാരൻ എന്നതിൽ ഉപരിയായി നല്ലൊരു ഫിലാന്ത്രോപിസ്റ്റ് കൂടിയാണ് അദ്ദേഹം. തന്റെ കമ്പനിയുടെ ഭാഗമായി നിന്നുകൊണ്ട് സഹായം ലഭിക്കുന്നതിന് അർഹരായ ധാരാളം പേർക്ക് ആവശ്യമായ ധനസഹായം അദ്ദേഹം എത്തിച്ചു നൽകാറുണ്ട്.

ഇക്കുറി ലോകരെ ഞെട്ടിച്ചുകൊണ്ടുള്ള ചില ജീവകാരുണ്യ പ്രവർത്തികളാണ് ആനന്ദ് മഹീന്ദ്ര ചെയ്തത്. ത്യന്റെ കൺവെട്ടത്ത് ഉള്ള ആളുകജോളുടെ ദുരിതം തൻ കണ്ടില്ലെങ്കിൽ വേറെ ആരുടെ കാണും എന്ന് ചോദിയക്കുന്ന ആനന്ദിന്റെ ശ്രദ്ധ ഇക്കുറി നേടിയെടുത്തത് മുംബൈയിലെ ഓഫീസിനു മുന്നിലായ്റ്റി ചെരുപ്പുകൾ നന്നാക്കി കീവിക്കുന്ന നസീറാം എന്ന ചെരുപ്പുകുത്തിയാണ്.
തകരപ്പട്ടകൾ കൊണ്ട് മറിച്ച ഒരു റോഡ്സിഡിൽ ഇരുന്നുകൊണ്ട് അദ്ദേഹം ദിവസവും ചെരുപ്പുകൾ നന്നാക്കുന്നു.

അദ്ദേഹത്തിലേക്ക് ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധ തിരിച്ചു വിട്ടത് സമീപത്തായുള്ള പരസ്യ ബോർഡ് ആണ്. ചെരുപ്പുകൾ നന്നാക്കി കൊടുക്കും എന്നതിന് പകരം നസീറാം ചെരുപ്പുകളുടെ ആശുപത്രി എന്നാണ് എഴുതി വച്ചിരുന്നത്. തൻ ചെരുപ്പുകളുടെ രോഗങ്ങൾ (കേടുകൾ) പരിഹരിക്കുന്ന ഒരു ഡോക്റ്റർ ആണ് എന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ ചിത്രം ഉടൻ തന്നെ ആനന്ദ് അമഹീന്ദ്ര തന്റെ മൊബൈലിൽ പകർത്തി. വ്യത്യസ്തമായ ഒരു മാർക്കറ്റിങ് തന്ത്രം എന്നാണ് അദ്ദേഹം നസീറാമിന്റെ പരസ്യത്തെ വിശേഷിപ്പിച്ചത്.

നസീറാമിന്റെ ഈ മാർക്കറ്റിങ് സ്ട്രാറ്റജി അദ്ദേഹം തന്റെ ട്വിറ്റർ അകൗണ്ടിലൂടെ പങ്കുവച്ചിരുന്നു. ഒപ്പം നസീറാം ഐഐഎമ്മിൽ പഠിപ്പിക്കാൻ യോഗ്യനാണ് എന്നും കുറിച്ചു. തുടർന്ന് അദ്ദേഹം നസീറാമിന്റെ ഡീറ്റെയിൽസ് തന്റെ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്ക് വാട്സാപ്പ് വഴി അയച്ചു.

നസീറാമിനെ കണ്ടെത്തി വേണ്ട സഹായങ്ങൾ ചെയ്യുക എന്നതായിരുന്നു നിർദ്ദേശം. അതുപ്രകാരം ഉദ്യോഗസ്ഥർ നസീറാമിനെ തേടി കണ്ടെത്തുകയും ധനസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ തനിക്ക് അത് ആവശ്യമില്ല എന്ന് പറഞ്ഞു കൊണ്ട് നസീറാം ആനന്ദ് മഹീന്ദ്രയെ ഞെട്ടിച്ചു. വീണ്ടും നിർബന്ധമായപ്പോൾ, തനിക്ക് സ്വസ്ഥമായിരുന്നു ജോലി ചെയ്യാൻ ഒരു സ്ഥലം മതി എന്ന് അദ്ദേഹം പറഞ്ഞു.

ഈ ആവശ്യം സ്വീകരിച്ച ആനന്ദ് മഹീന്ദ്ര തൊട്ടടുത്ത ദിവസം തന്നെ നസീറാമിനായി ഒരു ഡിസൈനിംഗ് സ്റ്റുഡിയോ പണികഴിപ്പിച്ചു നൽകി . ഈ പ്രവർത്തിയിലൂടെ അധ്വാനിക്കുന്ന എന്നും ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് താനെന്ന് അദ്ദേഹം തെളിയിച്ചു.

SUCCESS STORYനൂതനാശയങ്ങളുടെ കരുത്തില്‍ ഒരു യുവ സംരംഭകൻഇന്ത്യയിലെ ആദ്യത്തെ ഹൈപ്പര്‍ലോക്കല്‍ ഓണ്‍ ഡിമാന്റ് മാര്‍ക്കറ്റുമായ...
11/06/2018

SUCCESS STORY

നൂതനാശയങ്ങളുടെ കരുത്തില്‍ ഒരു യുവ സംരംഭകൻ

ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പര്‍ലോക്കല്‍ ഓണ്‍ ഡിമാന്റ് മാര്‍ക്കറ്റുമായി അഫ്സൽ സാലു

രാജ്യത്തെ ഇന്റര്‍നെറ്റ് Aസേവനം 3ജിയിലേക്കും 4ജിയിലേക്കും വഴിമാറുന്നതിനും വളരെ മുമ്പ് ഇ കൊമേഴ്‌സ് വിപണിയുടെ സാധ്യതകളെക്കുറിച്ച് ചിന്തിച്ചിരുന്ന സംരംഭകനാണ് കോഴിക്കോട് സ്വദേശി അഫ്‌സല്‍ സാലു. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഓണ്‍ ഡിമാന്‍ഡ് മാര്‍ക്കറ്റ് പ്ലേസ് എന്ന വാക്ക് സുപരിചിതമാകുന്നതിനും മുമ്പ് ഇത്തരത്തില്‍ രാജ്യത്തെ തന്നെ ആദ്യ സംരംഭമായ ഡെലിവര്‍.കോം സ്ഥാപിച്ചതിലൂടെയാണ് അഫ്‌സല്‍ വ്യത്യസ്തനാകുന്നത്.

ലഖ്‌നൗ ഐ.ഐ.എമ്മിലെ എം.ബി.എ പഠനത്തിനു ശേഷം ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ സേവനമനുഷ്ഠിച്ചിരുന്ന അഫ്‌സല്‍, പ്രഫുല്‍, റീബു എന്നീ സുഹൃത്തുക്കളുമായി ചേര്‍ന്ന് 2010ല്‍ ബാംഗ്ലൂരിലാണ് ഡെലിവര്‍.കോം ആരംഭിക്കുന്നത്.

ഒരു പ്രദേശത്തെ മുഴുവന്‍ കടകളെയും ഒരു നെറ്റ്‌വര്‍ക്കില്‍ ബന്ധിപ്പിച്ചുകൊണ്ടു ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ ഡെലിവറി ഏറ്റെടുക്കുന്നതായിരുന്നു സംരംഭം. തുടക്കത്തില്‍ 3 പേരുമായി തുടങ്ങിയ സംരംഭം ഇന്ന് ബിഗ് ബാസ്‌ക്കറ്റിലൂടെ 27 നഗരങ്ങളിലായി ഇരുപതിനായിരത്തിലധികം ഉല്‍പ്പന്നങ്ങളാണ് ഉപഭോക്താക്കളിലെത്തിക്കുന്നത്. ഡെലിവര്‍.കോം സ്ഥാപിക്കുമ്പോള്‍ റീറ്റെയ്‌ലര്‍മാര്‍ ഓണ്‍ലൈന്‍ വ്യാപാരം നടത്തിയിരുന്നില്ല.

തുടക്കത്തില്‍ പുസ്തകങ്ങളും ഭക്ഷ്യവസ്തുക്കളുമൊക്കെ ഉപഭോക്താക്കളില്‍ എത്തിച്ചു നല്‍കിയിരുന്ന ഡെലിവര്‍.കോം പിന്നീട് ഒരു വീട്ടില്‍ ആവശ്യമായ എല്ലാ ഉല്‍പ്പന്നങ്ങളും എത്തിച്ചു തുടങ്ങി. 2015ല്‍ ഓണ്‍ലൈന്‍ ഗ്രോസറി മാര്‍ക്കറ്റ് ഭീമന്‍മാരായ ബിഗ്ബാസ്‌ക്കറ്റ് ഡെലിവര്‍.കോം ഏറ്റെടുത്തു. ഇപ്പോള്‍ ബിഗ്ബാസ്‌ക്കറ്റ് എക്‌സ്പ്രസ് എന്ന പേരില്‍ അറിയപ്പെടുന്ന സംരംഭത്തില്‍ വിവിധ വിഭാഗങ്ങളിലായി 3000ത്തോളം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നു.

''മുത്തച്ഛന്റെ പലചരക്കു കടയില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ എന്റെ ബിസിനസ് ആശയത്തിന്റെ തുടക്കം. സ്‌കൂളിലും കോളെജിലുമൊക്കെ പഠിക്കുമ്പോള്‍ അവധി കിട്ടുമ്പോള്‍ മുത്തച്ഛനെ സഹായിക്കാന്‍ ഞാന്‍ കടയിലെത്തുമായിരുന്നു. ഡയല്‍ അപ്പ് ഇന്റര്‍നെറ്റില്‍ നിന്ന് 3ജി യിലേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ പായുന്ന കാലം വിദൂരമല്ലെന്ന് മനസിലായപ്പോള്‍ റീറ്റെയ്ല്‍ ഷോപ്പുകളെ ബന്ധിപ്പിച്ച് പലചരക്ക് ഉള്‍പ്പടെയുളള ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വിപണനം ചെയ്തൂടെ എന്ന് ചിന്തിക്കുന്നത് അവിടെ വെച്ചാണ്.

സംസ്ഥാനത്തെ കര്‍ഷകരെ ഏകോപിപ്പിച്ചു കൊണ്ടു ഇടനിലക്കാരെ ഒഴിവാക്കി ബിഗ്ബാസ്‌ക്കറ്റിലൂടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കളിലെത്തിക്കുന്ന പദ്ധതിയാണ് അടുത്തത്. ഭാവിയില്‍ കൊച്ചിയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും'' അഫ്‌സല്‍ പറയുന്നു. ഒരു എയ്ഞ്ചല്‍ നിക്ഷേപകന്‍ കൂടിയായ അഫ്‌സലിന്റെ നേതൃത്വത്തില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് ഗോഡ്‌സ് ഓണ്‍ എയ്ഞ്ചല്‍സ് എന്ന ഒരു മെന്ററിംഗ് ഗ്രൂപ്പും പ്രവര്‍ത്തിക്കുന്നുണ്ട്

Address

Alerts

Be the first to know and let us send you an email when MAZE INDIA LEADERSHIP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MAZE INDIA LEADERSHIP:

  • Want your business to be the top-listed Advertising & Marketing Company?

Share