Imtiaz Ibrahim

  • Home
  • Imtiaz Ibrahim

Imtiaz Ibrahim Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Imtiaz Ibrahim, Public relations agency, .

13/08/2026

999AED UMRAH

Umarh
08/08/2026

Umarh

07/08/2026

‘ബങ്കിപ്പൂരിലും ദാതിയയിലും ബി.ജെ.പി തോറ്റുകൊടുത്തതാണ്’; ഇ.വി.എമ്മിനെതിരെ വിമർശനം തണുപ്പിക്കാൻ പരാജയം ആസൂത്രണം ചെയ്തതെന്ന് അഖിലേഷ് യാദവ്

06/08/2026
06/08/2026

RABBI UL AWWAL UMRAH PACKAGE🕋✨
(AUGUST 18)

1399 WITH FOOD💥

BOOK NOW

📞For Booking or Further Details, Call or WhatsApp;
055 155 8517

26/07/2026

ജന്തർ മന്തർ നമുക്ക്
അസംഖ്യം പാഠങ്ങൾ പകർന്നിട്ടുണ്ട്.
അവിടെ നിറഞ്ഞൊഴുകിയത് യുവാക്കളും വിദ്യാർഥികളുമായിരുന്നു.

കഴിഞ്ഞ ഒരു ദശകത്തിലേറെയായി രാജ്യത്ത് എത്രയോ ദുരന്തങ്ങളും തിക്താനുഭവങ്ങളും അരങ്ങേറിയിട്ടും പ്രധാനമന്ത്രി
പല സന്ദർഭങ്ങളിലും പ്രതികരിച്ചതേ ഇല്ല..
പലതിലും വൈകിയോ നാമമാത്രമോ
ആയിട്ടാണ് മാത്രമാണ് പ്രതികരിച്ചത്.
അർധരാത്രികളിലെ കൂട്ടക്കൊലകളും
കലാപങ്ങളും, കർഷക സമരങ്ങളും,
സൈനിക റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട
അഗ്നിപഥ് പദ്ധതിക്കെതിരെ 2022-ൽ രാജ്യത്തുടനീളം ഉയർന്ന
യുവജനപ്രക്ഷോഭങ്ങളും—
കത്തിപ്പടർന്നപ്പോഴും അതിനെ
ചാപ്പകൾ കൊണ്ടാണ് നേരിട്ടത്.

എന്നാൽ ജന്തർ മന്തറിൽ കഴിഞ്ഞ
രാപ്പകലുകളിൽ നടന്ന പോരാട്ടം ഓരോ
നിമിഷവും പുതിയ രൂപഭേദങ്ങൾ
പ്രാപിക്കുന്നതും കൂടുതൽ ശക്തിയാർജിക്കുന്നതുമാണെന്ന് ഭരണകൂടം തിരിച്ചറിഞ്ഞു. അതിന്റെ ഫലമായാണ്
പ്രധാനമന്ത്രി കഴിഞ്ഞ രണ്ട് രാത്രികളിലും യുവാക്കളെയും വിദ്യാർഥികളെയും
പ്രത്യേകം അഭിസംബോധന ചെയ്തത്.

വയറുവേദനയ്ക്ക് വിക്സ് മരുന്നാണെന്ന്
കരുതിയ പ്രധാനമന്ത്രിക്ക് തെറ്റി. തള്ള് ഡയലോഗുകളിൽ പലപ്പോഴും രാജ്യം വീണുപോയിട്ടുണ്ടെങ്കിലും, ഇത്തവണ അതുണ്ടായില്ല.

അധികാരത്തിലെത്തുന്നതിനുമുമ്പ്,
വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവന്നാൽ ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിൽ ₹15 ലക്ഷം വരെ എത്തിക്കാനാകുമെന്ന തരത്തിൽ പ്രചരിച്ച
വാദങ്ങൾ വിശ്വസിച്ചവരുണ്ടായിരുന്നു. “കള്ളപ്പണം മുഴുവൻ തിരിച്ചുകൊണ്ടുവരാം” എന്ന വാഗ്ദാനവും വിശ്വസിച്ചവരുണ്ടായിരുന്നു. വിലക്കയറ്റം നിയന്ത്രിക്കാമെന്നും സാധാരണക്കാരന്റെ ജീവിതച്ചെലവ് കുറയ്ക്കാമെന്നുമുള്ള വാഗ്ദാനങ്ങളും വിശ്വസിച്ചവരുണ്ടായിരുന്നു. പെട്രോൾ-ഡീസൽ വില കുറയുമെന്ന പ്രതീക്ഷയും പലരും വെച്ചുപുലർത്തിയിരുന്നു. കോവിഡ് കാലത്ത് പാത്രം കൊട്ടിയും മണി അടിച്ചും കൊറോണയെ പ്രതിരോധിക്കാൻ നിർദ്ദേശിച്ചതും ഓർമയിലുണ്ട്.

പക്ഷേ, പ്രധാന ജെൻസി അത് സ്വീകരിച്ചില്ല.

അവരുടെ സമരരീതികൾ
സമാധാനപരമായിരുന്നു.
ലാത്തിയുമായി വന്നവരെ അവർ ‘ജനഗണമന’ കൊണ്ടാണ് പ്രതിരോധിച്ചത്.
തങ്ങളുടെ കൂടെ സമരം ചെയ്തവരിൽ
കുറച്ചുപേരെ മാത്രം പൊലീസ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ, ഒരു സമരപ്രതിനിധി മുന്നോട്ടിറങ്ങി നെഞ്ചുവിരിച്ച് നിന്നു. നിമിഷങ്ങൾക്കകം ചുറ്റും ജനക്കൂട്ടം ഒഴുകിയെത്തി; വാഹനം തടഞ്ഞു.

തല്ലിയവർക്കുപോലും അവർ വെള്ളം കൊടുത്തു.

ഗ്രനേഡുകളുടെ പുകപടലങ്ങൾക്കിടയിലും അവർ പുതിയൊരു സമരചരിത്രം രചിച്ചു. ജലപീരങ്കി പ്രയോഗിച്ചപ്പോൾ അതിനൊപ്പം അവർ നൃത്തം ചെയ്തു. “നിങ്ങളുടെ പേരിൽ മയക്കുമരുന്ന് കേസ് ചുമത്തും” എന്ന ഭീഷണിയെ അവർ പുച്ഛിച്ച് തള്ളി.

നമ്മുടെ നാട്ടിലെ രാഷ്ട്രീയ നേതൃത്വങ്ങൾ പഠിക്കേണ്ട പാഠം ഇതാണ്. പലപ്പോഴും യുവാക്കളുടെ കയ്യിൽ ഒരു കൊടിയും
അരയിൽ ഒരു കുപ്പിയും കൊടുത്ത് തെരുവിലിറക്കുകയാണ് പതിവ്. ഡിജെയിലും വാദ്യമേളങ്ങളിലും മാത്രം അവർക്ക് ഇടം നൽകുന്നു. അതല്ല വേണ്ടത്. യുവാക്കളുമായി ബന്ധപ്പെട്ട യഥാർഥ വിഷയങ്ങളിലൂടെ അവരുമായി കണക്ട് ചെയ്യണം. അപ്പോൾ അവർ കർമോത്സുകരാകും എന്നതിന്റെ തെളിവാണ് നാം കണ്ടത്.

അവരുടെ ഭാവിയെ ബാധിക്കുന്ന വിഷയങ്ങൾ—പരീക്ഷകൾ, നിയമനങ്ങൾ, അവസരങ്ങൾ—നിഷേധിക്കപ്പെട്ടപ്പോൾ അത് അവരെ ആഴത്തിൽ സ്പർശിച്ചു. അവർ ആവേശത്തോടെ ഇറങ്ങി; ഒടുവിൽ ഫലവും കണ്ടു.

പാറ്റകൾ പണിതു.

ഒരു മന്ത്രിയുടെ പണി പോയി.

ഒരു സർക്കാരിന്റെ കിളി പോയി.

ഒരു പ്രധാനമന്ത്രിയുടെ ഇമേജ് പോയി.

കുറേ ആളുകളുടെ ചോറ്റിൽ പാറ്റ വീണു.

കെ.താജുദ്ദീൻ സ്വലാഹി

10/07/2026

Umrah

Address


Website

Alerts

Be the first to know and let us send you an email when Imtiaz Ibrahim posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed Advertising & Marketing Company?

Share