03/10/2021
സജില്‍ ശ്രീധര്‍
കോട്ടയം ജില്ലയിലെ പനച്ചിക്കാട് സ്വദേശി.
കാല്‍നൂറ്റാണ്ടായി മാധ്യമരംഗത്ത്. മംഗളം ദിനപത്രം വാരാന്ത്യപതിപ്പ്, വാര്‍ഷികപതിപ്പ്, ആഴ്ചപതിപ്പ്, കന്യക ദ്വൈവാരിക എന്നിവയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു.
കഥ, നോവല്‍, സാഹിത്യ നിരൂപണം, ചലച്ചിത്ര നിരൂപണം, ജീവചരിത്രം, തിരക്കഥ എന്നിങ്ങനെ വിവിധ ശാഖകളിലായി മുപ്പതിലേറെ പുസ്തകങ്ങള്‍.
കുമാരനാശാന്റെ കരുണയെ അവലംബമാക്കി രചിച്ച വാസവദത്ത എന്ന നോവല്‍ ഇം�ീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഈ നോവല്‍ ഐക്യരാഷ്ട്രസഭയില്‍ വച്ച് പ്രകാശനം ചെയ്യപ്പെട്ടു.
അഞ്ച് ഭാഷകളില്‍ ചലച്ചിത്രമാകുന്ന വാസവദത്തക്ക് തിരക്കഥ രചിച്ചു.
ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത മലയാളത്തിലെ പ്രഥമ ചരിത്ര ടെലിവിഷന്‍ പരമ്പര പാലിയത്തച്ചന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്തു.
കേരളസര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി സജില്‍ ശ്രീധറിന്റെ തെരഞ്ഞെടുത്ത അഭിമുഖങ്ങള്‍ പുസ്തകരൂപത്തില്‍ സമാഹരിക്കപ്പെട്ടു.
2013 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗമായിരുന്നു.
എസ്.കെ.പൊറ്റക്കാട് അവാര്‍ഡ്, എം.കെ.സാനു അവാര്‍ഡ്, കെ.ദാമോദരന്‍ അവാര്‍ഡ്, തിരുനല്ലൂര്‍ കരുണാകരന്‍ അവാര്‍ഡ്, വയലാര്‍ സാംസ്‌കാരിക വേദി അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചു.
ദേശാഭിമാനി, ഭാഷാപോഷിണി, മാധ്യമം, സമകാലിക മലയാളം, കലാകൗമുദി, ഗ്രന്ഥാലോകം, വിജ്ഞാനകൈരളി തുടങ്ങി പ്രമുഖ സാഹിത്യ സാംസ്‌കാരിക മാധ്യമങ്ങളിലെല്ലാം രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ചിന്ത, ഡി.സി.ബുക്‌സ് , മാതൃഭൂമി, എന്‍.ബി.എസ്, പൂര്‍ണ്ണ, ഗ്രീന്‍, ഒലിവ്,ലിപി, സൈകതം.. തുടങ്ങി മുഖ്യധാരാ പ്രസാധകരെല്ലാം തന്നെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുസ്തകങ്ങള്‍
വാസവദത്ത, ഷഡ്പദം, ന്യായപ്രമാണം, അവര്‍ണ്ണന്‍, റോയല്‍സല്യൂട്ട്, ഭൂമധ്യരേഖ, സംവിധാനം (നോവല്‍) തെരഞ്ഞെടുത്ത കഥകള്‍ (കഥ) എന്റെ പ്രിയ നോവല്ലകള്‍,
മൂന്ന് പ്രണയനോവലറ്റുകള്‍ (നോവലറ്റ്)
കഥയുടെ അകംപൊരുള്‍, അടൂര്‍ : സാര്‍വജനീനതയുടെ ദൃശ്യേതിഹാസം, സൃഷ്ടിപരതയുടെ അനന്യസൗഭഗം, തിരക്കഥയുടെ സഞ്ചാരവഴികള്‍ (പഠനം) പാലിയത്തച്ചന്‍ (തിരക്കഥ) തെന്നാലിരാമന്‍ (ബാലസാഹിത്യം) അനുഭവങ്ങള്‍ക്ക് മുഖാമുഖം (അഭിമുഖം) പെണ്‍കാഴ്ചകള്‍, താജ്മഹല്‍ (ലേഖനങ്ങള്‍) സഖാവിന്റെ ഇതിഹാസം, അതികായന്‍,എന്റെ ഇന്നലെകള്‍, ഓര്‍മ്മക്കിളിവാതില്‍, ഓര്‍മ്മകളിലേക്ക് ഒരു യാത്ര, പാഠം ഒന്ന് ജിപിസി നായര്‍ (ജീവചരിത്രം) തിലകന്‍ : ജീവിതം ഓര്‍മ്മ, എം.ടി : എഴുത്തിന്റെ ആത്മാവ്,എം.ടി : നൂറുമേനി (എഡിറ്റഡ്) മികച്ചസംരംഭകനാകാന്‍ 100 വിജയമന്ത്രങ്ങള്‍, ലോകപ്രശസ്തരുടെ വിജയരഹസ്യങ്ങള്‍, കെ.പി.പോളിന്റെ വിജയമന്ത്രങ്ങള്‍ (പ്രചോദനാത്മകം) ഫ്‌ളയിംഗ് ടു ദ ഡ്രീംസ്, വാസവദത്ത (ഇം�ീഷ്)