14/08/2024
https://www.youtube.com/live/xJrGiVz8lDc?si=jNwrx1Zi2XEgPENk
സ്നേഹകൂട്ടായ്മ - മോർ യാക്കോബ് ശ്ലീഹായുടെ നടയിൽ
നമ്മുടെ ഇടവകയിൽ വാർദ്ധക്യത്തിൽ ഇരിക്കുന്നവരും, ശാരീരിക ക്ഷീണം മൂലം അനേക നാളുകളായി പള്ളിയിൽ വരാൻ സാധിക്കാതെയും വി കുർബാനയിൽ സംബന്ധിക്കാൻ സാധിക്കാത്തവരുമായ നമ്മുടെ മാതാപിതാക്കന്മാരെ മോർ യാക്കോബ് ശ്ലീഹായുടെ മഹാമധ്യസ്ഥതയിൽ അഭയപ്പെട്ട് വി മദ്ബഹായുടെ മുന്നിൽ നിന്നുകൊണ്ട് വി. കുർബാനയിൽ സംബന്ധിക്കുവാനും വി കുർബാന അനുഭവിക്കുവാനും അവസരം ഒരുക്കുന്നു. ഈ വരുന്ന ഓഗസ്റ്റ് 15 വ്യാഴാഴ്ച രാവിലെ 8.30 ന് നടത്തപ്പെടുന്ന വി കുർബാനയിലാണ് ഈ സൗകര്യം ഒരുക്കുന്നത് അതേതുടർന്ന് സ്നേഹ സംഗമവും നടത്തപ്പെടുന്നു.
സ്വന്തം വാഹനത്തിൽ വരാൻ സാധിക്കുന്നവർ അങ്ങനെയും വാഹന സൗകര്യം വേണ്ടവർ അതാത് കുടുംബ യൂണിറ്റ് ഭാരവാഹികളെയോ പള്ളി വികാരി, ട്രസ്റ്റീ, സെക്രട്ടറി എന്നിവരെയോ അറിയിച്ചാൽ ഭവനത്തിൽ നിന്ന് കൊണ്ടുപോയി തിരികെ എത്തിക്കുവാനുള്ള
പ്രത്യേക സൗകര്യം പള്ളിയിൽ നിന്നും ചെയ്യുന്നതാണ്.
NB: വീൽ ചെയർ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
നഴ്സുമാരുടെ സേവനവും ഉണ്ടായിരിക്കും.
MANNA VOICE RAMAMANGALAM provides high-quality live streaming services for various functions including Holy Qurbana, engagements, weddings, baptisms, funeral...