24/05/2019
കാനഡ പെർമനന്റ് റസിഡൻസി
——————————————
കാനഡ എന്ന രാജ്യത്തേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്ന 90% ആളുകൾക്കും അറിവില്ലായ്മ കൊണ്ട് ധാരാളം പണം നഷ്ടപ്പെടുന്നു. Canada Migration എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ എത്തുന്നത് നമ്മൾ റോഡിലൂടെ പോകുമ്പോഴും മറ്റുപല ആവശ്യങ്ങൾക്ക് പുറത്ത് പോകുമ്പോൾ കണ്ണിൽ തടഞ്ഞ ചില സ്ഥാപനങ്ങളുടെ ബോർഡുകൾ ആണ്.
അതേ കൺസൾട്ടൻസികൾ. തുടക്കത്തിൽ സ്റ്റുഡന്റ് വിസകൾ ചെയ്ത് തുടങ്ങിയ മിക്ക കൺസൾട്ടൻസി ഇന്ന് Canada Migration experts എന്ന് പറഞ്ഞു നിങ്ങളെ മാടി വിളിക്കുന്നു. Canada migration എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ എത്തുന്നതും ഇവരെ തന്നെ, കുറ്റം പറയാൻ പറ്റില്ല കാരണം നിങ്ങൾ ഒരു അന്വേഷണത്തിനും അവിടെ പോയാൽ തിരിച്ചു ഇറങ്ങുമ്പോൾ മുഖത്ത് വരുന്ന പുഞ്ചിരിയും കാനഡ എത്തും മുൻപേ വാങ്ങാനുള്ള വിന്റർ ജാക്കറ്റ് എവിടെ കിട്ടും എന്നുള്ള ടെൻഷൻ, ആരോടൊക്കെ യാത്ര പറയണം, എന്തൊക്കെ വാങ്ങണം ഇതൊക്കെ തന്നെ ആവും. കാരണം നിങ്ങൾ അന്വേഷണത്തിന് ചെന്ന് 6 അല്ലെങ്കിൽ 7 മാസത്തിനകം നിങ്ങൾക്ക് Canada permanent residency കിട്ടും എന്ന് പറഞ്ഞാണ് നിങ്ങളെ തിരിച്ചയക്കുക. ഡിഗ്രീ സർട്ടിഫിക്കറ്റും 1 വർഷം വർക്ക് എക്സ്പീരിയൻസ് പിന്നെ IELTS 6 കൂടെ ഉണ്ടെങ്കിൽ 6 മുതൽ 9 മാസം വരെ ഉള്ള കാലയളവിൽ PR ലഭിക്കും എന്നാണ് വാഗ്ദാനം. പിന്നെ സാധാരണക്കാർക്ക് മനസ്സിലാവാത്ത കുറച്ച് വാക്കുകളും പറയും – Federal Skiiled Worker, Express Entry Draw, State Nomination, PNP, Immigration Lawyer എന്നുവേണ്ട Canadian prime minister വരെ ഞങ്ങൾടെ കൂടെ ഉണ്ടെന്നും പറയും. ഇത്രേം പോരെ ഒരു ശരാശരി മലയാളിക്ക് അത്രയും നാൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ എടുത്തു കൊടുക്കാൻ. പൈസ അടച്ചതിന് ശേഷം നിങ്ങൾതന്നെ ഓടേണ്ടി വരും ഓരോന്നിനും എന്നത് മറ്റൊരു യാഥാർത്ഥ്യം. Registration Fee എന്നുംപറഞ്ഞ് കൊടുക്കുന്ന പൈസ അവരുടെ കൈയിൽ എത്തും വരെ Migration നിയമങ്ങൾ നിങ്ങൾക്ക് അനുകൂലമായി ആവും ഉണ്ടാവുക. രെജിസ്ട്രേഷൻ ഫീ അടച്ചതിനു ശേഷം കാര്യങ്ങൾ മാറി മറയും. ഇതാണ് സാധാരണ നടക്കുന്ന കളി.
ഇനി എന്താണ് യഥാർത്ഥത്തിൽ നമ്മൾ അറിഞ്ഞിരിക്കേണ്ടത്. കാനഡ വിസ ഇനി എന്ത് തരം വിസ ആയാലും എല്ലാം നിയമം അനുസരിച്ചു മാത്രമേ നടക്കു. മൈഗ്രേഷൻ ആണ് മനസ്സിൽ എങ്കിൽ ഒന്നല്ല പല വഴികൾ ഒണ്ട്, നമ്മളെ കൺസൾട്ടൻസി പറ്റിക്കുന്നു എങ്കിൽ അതിനു നല്ലൊരു ശതമാനവും നമ്മൾ തന്നെ ആണ് വഴി ഒരുക്കുന്നത്.
നിസാരം ഒരു സാധനം വാങ്ങാനും, ഒരു കല്യാണം വരുമ്പോൾ ചെക്കന്റേയും പെണ്ണിന്റെയും കാര്യങ്ങൾ അന്വേഷിക്കാൻ നേരം കാണിക്കുന്നതിന്റെ നാലിൽ ഒന്ന് ആവേശം കാണിച്ചു അന്വേഷിച്ചാൽ മനസ്സിലാക്കാവുന്ന കര്യങ്ങളെ ഒള്ളു മൈഗ്രേഷൻ ആവശ്യമായ വിവരങ്ങൾ.
Express Entry ആണ് നോക്കുന്നത് എങ്കിൽ നിങ്ങൾ അറിയണം ഇത് ഒരു പോയിന്റ് കണക്കാക്കി ഉള്ള തിരഞ്ഞെടുക്കൽ പ്രെക്രിയ ആണ്.
പോയിന്റുകൾ നിങ്ങളുടെ പ്രായം (age), പ്രവർത്തി പരിചയം (work experience), വിദ്യാഭ്യാസം (education) പിന്നെ ഇംഗ്ലീഷ് പരിചയം (IELTS) എന്നിവ കണക്കിലെടുത്താണ് നിർണയിക്കുക.
ഇവയ്ക്ക് ഓരോന്നിനും ലഭിക്കുന്ന പോയിന്റുകൾ കൂട്ടി കിട്ടുന്ന സ്കോർ ആണ് CRS സ്കോർ എന്ന് പറയുന്നത്.
കനേഡിയൻ ഗവണ്മെന്റ് ഓരോമാസവും നടത്തുന്ന തിരഞ്ഞെടുക്കൽ പ്രക്രിയയിൽ തീരുമാനിക്കുന്ന CRS സ്കോർ അനുസരിച്ചാണ് അതാതു മാസത്തെ ഇൻവിറ്റേഷൻ ഇഷ്യൂ ചെയ്യുന്നത്. ഇപ്പോൾ ഈ മാസം 440 ആണെങ്കിൽ കഴിഞ്ഞ മാസം 445 ആയിരുന്നു. അപ്പോൾ 440 അല്ലെങ്കിൽ 445 ഇത് മുതൽ മുകളിലോട്ടുള്ള CRS സ്കോർ ഉള്ള അപേക്ഷകർക്ക് സെലെക്ഷൻ ലഭിക്കുന്നു. ഇൻവിറ്റേഷൻ ടു അപ്ലൈ (ITA – Invitation to apply) എന്നാണ് ഈ സെലെക്ഷൻ ലഭിക്കുന്നവർക്ക് കിട്ടുന്ന സെലക്ഷന് പറയുക.
ഇനി നിങ്ങൾ ഒരു കൺസൾട്ടൻസി പോകും മുൻപ് അറിയേണ്ടത് നിങ്ങളുടെ CRS സ്കോർ എത്ര ഉണ്ട് എന്നാണ്. IELTS എഴുതാതെ ഇതിനു കൃത്യമായ ഒരു സ്കോർ കിട്ടില്ല എങ്കിലും നിങ്ങൾക്ക് നിങ്ങളുടെ ഇംഗ്ലീഷ് പരിചയം വച്ച് ഏകദേശം ഒരു കണക്ക് കൂട്ടലുകൾ നടത്തി നോക്കാം.
CRS സ്കോർ അറിയാൻ ഒരു കൺസൾട്ടൻസിയെയും സമീപിക്കേണ്ടതില്ല, മാത്രമല്ല ഇത് നോക്കുന്നതിനു മാത്രം എലിജിബിലിറ്റി ചെക്ക് അല്ലെങ്കിൽ പ്രീ അസ്സസ്മെന്റ് എന്നാ പേരിൽ അവർ 1500/- മുതൽ 2500/- വരെ ഫീസും വാങ്ങും ഈ ഫീസ് തിരികെ നൽകുന്ന ഫീസ് ആവുകയും ഇല്ല, ഇങ്ങനെ ഒരു 10 പേരോ 50 പേരോ എലിജിബിലിറ്റി ടെസ്റ്റ് മാത്രം ചെയ്താൽ മതി ഒരു കൺസൾട്ടൻസിക്ക് ഒരു പണിയും ചെയ്യാണ്ട് പൈസ ഉണ്ടാക്കാൻ. ഈ എലിജിബിലിറ്റി ടെസ്റ്റ് നിങ്ങൾക്ക് കാനഡ ഗവണ്മെന്റ് വെബ്‌സൈറ്റിൽ സൗജന്യം ആയി ചെയ്യാവുന്നതാണ്.
Link for eligibility calculator
—————————————————
http://www.cic.gc.ca/english/immigrate/skilled/crs-tool.asp
ഇനി നിങ്ങൾ അറിയേണ്ടത് IELTS എന്നാ നിർണായക ഘടകം ആണ്, പലർക്കും അറിയാത്ത ഒരു സത്യമാണ് ഇത്.
നിങ്ങൾ ഒരു കൺസൾട്ടൻസി ചെല്ലുമ്പോൾ അവർ പറയുക നിങ്ങൾ എലിജിബിൾ ആണെന്ന് ആണ്. കേവലം എലിജിബിലിറ്റി കൊണ്ട് മാത്രം ആർക്കും PR കിട്ടില്ല എന്ന സത്യം ആദ്യം മനസ്സിലാക്കണം. കൺസൾട്ടൻസി പറയുന്ന 100 ൽ 67 പോയന്റ് ഉണ്ടെങ്കിൽ നിങ്ങൾക്ക് PR എലിജിബിലിറ്റി ഉണ്ട് എന്നാണ്. എലിജിബിലിറ്റി എന്ന വാക്ക് നിങ്ങളെ കുഴപ്പിക്കും, കൺഫ്യൂഷൻ ഉണ്ടാക്കും നിങ്ങൾ തെറ്റിദ്ധരിക്കപ്പെടും.
നേരത്തെ പറഞ്ഞ CRS സ്കോർ ഒരു സാധാരണ അപേക്ഷകന് (ഒരു ബാച്‌ലർ ഡിഗ്രി പിന്നെ 1 വർഷം അല്ലെങ്കിൽ 3, 5 വർഷമോ പ്രവർത്തി പരിജയം ഉള്ള, പിന്നെ ഒരു 7 IELTS ) ഏകദേശം 400 താഴെയേ വരു. ഈ CRS സ്കോർ കൂട്ടാൻ 2 വഴികളാണ് പ്രായോഗികമായി ഉള്ളത്.
1) IELTS CLB 9 അഥവാ 8777 എന്ന മാജിക് സ്കോർ നേടുക (listening 8 ബാക്കി 7 വച്ച്)
2) കാനഡയിൽ ഒരു ജോലി തരപ്പെടുക (50 to 60 പോയിന്റ് അധികം ലഭിക്കും) ഇവയിൽ ഏതെങ്കിലും ഒന്നിന്റെ സഹായമില്ലാതെ ഇപ്പോഴത്തെ സ്ഥിതി വെച്ച് ഒരു സെലെക്ഷൻ ലഭിക്കുക കുറച്ചു ശ്രമകരം ആണ്. അപ്പോൾ നിങ്ങൾ ആലോചിക്കണം ഈ സാഹചര്യത്തിൽ കൺസൾട്ടൻസി പറയുന്ന IELTS 6 or 7 കൊണ്ട് എങ്ങനെയാണ് എക്സ്പ്രസ്സ് എൻട്രയിൽ സെലെക്ഷൻ കിട്ടുക എന്ന്. അപ്പോൾ ആദ്യം നിങ്ങൾ IELTS എന്ന കാര്യത്തിൽ ശ്രെദ്ധിക്കുക. കാരണ നേരത്തെ പറഞ്ഞപോലെ 8777 എന്ന സ്കോർ മാത്രമേ CRS സ്കോർ കൂട്ടാൻ സഹായിക്കു.
ഇനി ചിലവുകൾ നോക്കാം:
എക്സ്പ്രസ്സ് എൻട്രി അപേക്ഷിക്കുന്ന ഒരാൾക്ക് പ്രാഥമിക ചെലവ് ഏകദേശം 23,000/- രൂപയേ വരു.
ഇതിൽ ECA (എഡ്യൂക്കേഷൻ ക്രെഡൻഷ്യൽ അസ്സെസ്സ്മെന്റ്) 207 $ കനേഡിയൻ ഡോളർ (Rs 11500/-)
പിന്നീട് IELTS പരീക്ഷ ഫീസ് Rs 12,000/- ഇവരണ്ടും ആണ്.
(ഓർക്കുക ഇവയുടെ രണ്ടിന്റെയും റിസൾട്ട് ഇല്ലാതെ നിങ്ങൾക്ക് എക്സ്പ്രസ്സ് എൻട്രി അപേക്ഷ തുടങ്ങുവാൻ സാധിക്കുകയില്ല). പിന്നീടുള്ള ചിലവുകൾ നിങ്ങൾക്ക് സെലെക്ഷൻ കിട്ടിയതിനു മാത്രം അടക്കേണ്ടവയാണ്,
ഇനി നിങ്ങൾ ആലോചിക്കണം Rs 23,000/- മാത്രം മുടക്കിടേണ്ട സ്ഥാനത്ത് നിങ്ങൾ തന്നെ ചെയ്യുന്ന ഈ രണ്ടു കാര്യങ്ങൾക്ക് വേണ്ടിയാണ് നിങ്ങൾ കൺസൾട്ടൻസിയിൽ പോയി 60,000/- മുതൽ 1ലക്ഷം വരെ രെജിസ്ട്രേഷൻ ഫീസ് ആയി മാത്രം കൊടുക്കുന്നത്. കൺസൾട്ടൻസി സഹായമില്ലാതെ എക്സ്പ്രെസ് എൻട്രി അപേക്ഷിക്കുന്നു ഒരു അപേക്ഷകന് കാനഡ എത്തുന്നതു വരെ 1ലക്ഷം രൂപയുടെ ചിലവ് മാത്രമേ ഒള്ളു. ( എല്ലാ ഫീസുകളും ഇതിൽ പെടും നേരത്തെ സൂചിപ്പിച്ച 23,000/-അടക്കം)
എന്തൊക്കെ ആണ് മുഴുവൻ ചിലവുകൾ നോക്കാം (ഏകദേശം ):
ECA & IELTS Rs 23,000/-
മെഡിക്കൽ Rs 3000/- to Rs 5000/-
പോലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ് Rs 500/-
ഗവണ്മെന്റ് പ്രോസസ്സിംഗ് ഫീസ് Rs 26,250/- (550$ ഒരാൾക്ക്)
റൈറ്റ് ഓഫ് പെർമനെന്റ് റെസിഡൻസി ഫീസ് Rs 23,400/- (490$ ഒരാൾക്ക്), ഒരു കുട്ടിക്ക് Rs 7160/- (150$)
ഏകദേശം ഒരു സിംഗിൾ അപേക്ഷകന്
Rs 91,000/- അടുത്തും ഫാമിലി ഉണ്ടേൽ ഒരു
Rs 60,000/- അധികവും വരും.
പിന്നെ ഒരു കാര്യം കൂടെ, ഒന്ന് youtube അല്ലെങ്കിൽ ഗൂഗിൾ നോക്കിയാൽ എളുപ്പത്തിൽ എക്സ്പ്രസ്സ് എൻട്രി പ്രൊഫൈൽ ഉണ്ടാക്കാം 15 അല്ലെങ്കിൽ 20 മിനുട്ട് മാത്രമേ സമയം എടുക്കു. എക്സ്പ്രസ്സ് എൻട്രി എന്നതിൽ ഒരു മായാജാലവും സ്വാധീനവും കൊണ്ട് സെലെക്ഷൻ ലഭിക്കില്ല, അതുനിങ്ങളുടെ CRS സ്കോർ ഒന്ന് കൊണ്ട് മാത്രമേ ലഭിക്കു.
ഇനി നിങ്ങൾ തീരുമാനിക്കുക 2, 3 അല്ലെങ്കിൽ 4 ലക്ഷം എന്തിനാണ് ഒരു കൺസൾട്ടൻസിക്ക് കൊടുക്കുന്നത് എന്ന്.
എളുപ്പത്തിൽ വിശ്വസിക്കാവുന്നതും വിശ്വസിക്കാൻ ബുദ്ധിമുട്ടുൾക്കതുമായ പല വാഗ്ദാനങ്ങളും നിങ്ങൾക്ക് ലാഭിക്കാം, ഉണർന്നു ആലോചിച്ചു പ്രേവർത്തിച്ചാൽ നിങ്ങളുടെ പണവും സമയവും ലാഭിക്കാം.
Legal Disclaimer: This tool is intended solely for general guidance and reference purposes. In the event of any discrepancy between the results of this questionnaire and that provided by the Express Entry electronic system, the results provided by the system shall govern, in accordance with provisio...