Nurses Forum

Nurses Forum Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nurses Forum, Auckland, Bangalore.

Happy Nurses Day 2024
11/05/2024

Happy Nurses Day 2024

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക്‌  നഴ്സുമാരുടെ  സൗജന്യ നിയമനം. (60 ഒഴിവുകൾ )നഴ്സിങ്ങിൽ ഡിപ്ലോമ അഥ...
25/02/2024

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക്‌ നഴ്സുമാരുടെ സൗജന്യ നിയമനം. (60 ഒഴിവുകൾ )

നഴ്സിങ്ങിൽ ഡിപ്ലോമ അഥവാ ഡിഗ്രിയും ചുരുങ്ങിയത് 1 വർഷം പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി: 35 വയസ്സ്. ഇംഗ്ലീഷ് പ്രാവീണ്യം ഉറപ്പു വരുത്തുന്നതിനായി IELTS/OET പരീക്ഷയിൽ 6.0/C+ ഉള്ളവരെ മാത്രമേ പരിഗണിക്കുകയുള്ളൂ. ഇന്റർവ്യൂവിൽ വിജയിക്കുന്നവർക്ക് ഡച്ച് ഭാഷയിൽ ആറ് മാസത്തെ സൗജന്യ പരിശീലനം നൽകും. ജൂലൈ മാസത്തിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിക്കുന്ന ഈ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 2025 ജനുവരി മാസത്തിൽ ബെൽജിയത്തിലേക്ക്‌ യാത്ര തിരിക്കാൻ സാധിക്കും. പരിശീലന കാലത്തു 15000 രൂപ വീതം പ്രതിമാസ സ്റ്റൈപെൻഡും ലഭിക്കും. വിസ, എയർ ടിക്കറ്റ് തുടങ്ങിയവയും സൗജന്യമാണ്.

ഇന്റർവ്യൂവിനു രജിസ്റ്റർ ചെയ്യുന്നതിനും വിശദ വിവരങ്ങൾക്കുമായി

https://odepc.kerala.gov.in/aurora/

എന്ന വെബ് പേജ് സന്ദർശിക്കുക. കൂടാതെ ബയോഡാറ്റ, IELTS/OET സ്കോർ ഷീറ്റ്, പാസ്പോര്ട്ട് കോപ്പി എന്നിവ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി 05.03.2024.

ഫോൺ -0471-2329440/41/42/43/45; Mob: 77364 96574

👩‍⚕️✨ Join the 4th Batch of Aurora Nurses Recruitment to Belgium with ODEPC! 🇧🇪

Embark on an exciting journey with ODEPC, a Government of Kerala Undertaking, for Nurses Recruitment to Belgium.

Qualification: Certified GNM Degree, Certified Bachelor of Nursing (BSc)

📌 Know More and Apply Now: https://www.odepc.net/campaign/aurora/



20/02/2024


19/02/2024

Openings FOR NURSES IN IRELAND(1)General Nurses:Operation Theatre:Education: BSc or Diploma in Nursing / valid IELTS/OET...
20/01/2024

Openings FOR NURSES IN IRELAND

(1)General Nurses:

Operation Theatre:
Education:

BSc or Diploma in Nursing / valid IELTS/OET score / NMBI in process or decision letter.

Experience:
2+ years as a Registered Nurse with recent 12 months as a Theatre Nurse.

Emergency:

Education:
BSc or Diploma in Nursing / valid IELTS/OET score / NMBI in process or decision letter.

Experience:
2+ years as a Registered Nurse with recent 12 months as ER Nurse.
Candidates must be working in ER department handling 200 + beds.

(2) Speciality Nurses:

Midwives:
Education:
Post-Graduate or Masters in OB/GYN or Midwifery.

Experience:
1+ year as a Midwife.
Need General Decision Letter / Valid IELTS/OET score.

Psychiatric :
Education:
Post-Graduate or Masters in Psychiatry.

Experience:
1+ year as a Psychiatric Nurse.

Need General Decision Letter / Valid IELTS/OET score.

Mail your updated cv on:
[email protected] or [email protected]

www.jesseena.com
(We don’t have sub-agents or middle - man)

MEA approved recruitment agency
[Govt of India, Ministry of Shipping, Reg. No. RPSL-MUM-006]

[Govt. of India, Ministry of External Affairs, Reg.No.B-678/MUM/COM/1000+/5/4871/97]

I.V. ഫ്ലൂയിഡ്സിനെ കുറിച്ചുള്ള അറിവുകൾറീഫ്രഷ് ചെയ്യുന്നതിലൂടെ ഇവ എങ്ങനെയാണ് ശരീരത്തിൽ  പ്രവർത്തിക്കുന്നതെന്നും സാധാരണ ക്ല...
07/01/2023

I.V. ഫ്ലൂയിഡ്സിനെ കുറിച്ചുള്ള അറിവുകൾ
റീഫ്രഷ് ചെയ്യുന്നതിലൂടെ ഇവ എങ്ങനെയാണ് ശരീരത്തിൽ പ്രവർത്തിക്കുന്നതെന്നും സാധാരണ ക്ലിനിക്കൽ സാഹചര്യങ്ങളിൽ ഏതാണ് ഉപയോഗിക്കേണ്ടത് അല്ലെങ്കിൽ ഏതാണ് ഒഴിവാക്കേണ്ടതെന്ന് മനസ്സിലാക്കുവാൻ
അത് നമ്മെ സഹായിക്കുന്നു.

ഫ്ലൂയിഡ്, ഇലക്ട്രോലൈറ്റ് വ്യതിയാനങ്ങൾ ചികിത്സിക്കുന്നതിന് വേണ്ടിയാണ്
I.V. തെറാപ്പി ഉപയോഗിക്കുന്നത്.
ഐ വി ഫ്ലൂയിഡിൽ അടങ്ങിയിട്ടുള്ള ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ശരീരം ഇതിനോട് പ്രതികരിക്കുന്നത്.
ഒരു രോഗിക്ക് ഐ വി തെറാപ്പി ആരംഭിക്കുമ്പോൾ രോഗിയുടെ അവസ്ഥയും, ആ അവസ്ഥയുടെ പരിഹാരമായി ഉപയോഗിക്കുന്ന
ഐ വി ഫ്ലൂയിഡിന്റെ
സ്വഭാവവും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.

ബോഡി കമ്പാർട്ടുമെന്റുകളിൽ ഫ്ലൂയിഡ് സ്ഥിരമായി ഒരു സ്ഥലത്ത് നിലനിൽക്കുകയില്ല. ഹോമിയോസ്റ്റാസിസ് നിലനിർത്തുന്നതിന് വേണ്ടി ബോഡി കമ്പാർട്ടുമെന്റുകളിലൂടെ ഫ്ലൂയിഡ്
തുടർച്ചയായി നീങ്ങി കൊണ്ടിരിക്കുന്നു.

■ എന്താണ് ഒരു Solution ?

Solution = Solvent + Solute.

Solvent ഉം Solute ഉം കൂടിച്ചേർന്ന് ഉണ്ടാകുന്ന
ഒരു മിശ്രിതത്തെയാണ് സൊല്യൂഷൻ എന്ന് വിളിക്കുന്നത്.

വെള്ളം ഒരു 'യൂണിവേഴ്‌സൽ സോൽവെന്റ്'
ആണ്. നമുക്ക് അറിയാം വെള്ളത്തിന്
ഒരുവിധപ്പെട്ട എല്ലാ സാധനങ്ങളേയും
അലിയിക്കാനുള്ള കഴിവുണ്ട്.
അതുകൊണ്ടാണ് വെള്ളത്തിന്
അങ്ങനെ ഒരു പേര് ലഭിച്ചത്.

വെള്ളത്തിലേക്ക് അല്ലെങ്കിൽ ഒരു സോൽവെന്റിലേക്ക് അലിഞ്ഞ് ചേരുന്ന പദാർത്ഥങ്ങൾക്ക് പറയുന്ന പേരാണ്
'സൊല്യൂട്ട്.' ഉദാഹരണത്തിന്
ഉപ്പ്, പഞ്ചസാര മുതലായവ.

ഉപ്പ് ലായിനി - Solution
വെള്ളം - Solvent
ഉപ്പ് - Solute

ഫ്ലൂയിഡിൽ അടങ്ങിയിരിക്കുന്ന സൊല്യൂട്ടുകളുടെ സാന്ദ്രതയെ സൂചിപ്പിക്കുന്നത് സാധാരണയായി ഉപയോഗിക്കുന്ന വാക്കാണ് ഓസ്മോലാലിറ്റി.

സൊല്യൂട്ടിന്റെ സാന്ദ്രതയുടെ അളവിലുള്ള മാറ്റങ്ങൾ കമ്പാർട്ടുമെന്റുകൾക്കിടയിലുള്ള ജലത്തിന്റെ സഞ്ചാരത്തെ സ്വാധീനിക്കുന്നു. ബ്ലഡിൽ അടങ്ങിയിരിക്കുന്ന പ്ലാസ്മയ്ക്കും
മറ്റ് ശരീര ദ്രാവകങ്ങളുടെയും സാധാരണ ഓസ്മോലാലിറ്റി 270 മുതൽ 300 mOsm / L വരെയാണ്.
എല്ലാ കമ്പാർട്ടുമെന്റുകളിലെയും ദ്രാവകങ്ങളുടെ ഓസ്മോലാലിറ്റി
300 mOsm / L ന് അടുത്തായിരിക്കുമ്പോൾ ആന്തരിക പ്രവർത്തനങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്താൻ ശരീരത്തിന് സാധിക്കുന്നു.

ബോഡി കമ്പാർട്ടുമെന്റുകളിൽ
ഈ സാന്ദ്രത തുല്യമാകുമ്പോൾ
ശരീര ദ്രാവകങ്ങൾ 'ഐസോടോണിക്'
ആണെന്ന് പറയുന്നു.

ഐസോടോണിക് ദ്രാവകങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഓസ്മോലാലിറ്റി കുറവുള്ള ദ്രാവകങ്ങളെ 'ഹൈപ്പോട്ടോണിക്' എന്നും കൂടുതൽ ഓസ്മോലാലിറ്റിയുള്ള ദ്രാവകങ്ങളെ 'ഹൈപ്പർടോണിക്' എന്നും വിളിക്കുന്നു.

ദാഹം, റെനിൻ-ആൻജിയോടെൻസിൻ-
ആൽ‌ഡോസ്റ്റെറോൺ സിസ്റ്റം, ആന്റിഡയൂറിറ്റിക് ഹോർമോൺ,
ഏട്രിയൽ നാട്രിയ്യൂററ്റിക് പെപ്റ്റൈഡ്(BNP) തുടങ്ങി സംവിധാനങ്ങളുടെ ഉപയോഗത്തിലൂടെയാണ് ഫ്ലൂയിഡിന്റെയും, ഇലക്ട്രോലൈറ്റിന്റെയും അളവ് നിലനിർത്തുന്നതും ശരീരത്തിനുള്ളിലെ അസന്തുലിതാവസ്ഥ തടയുന്നതും.

ഫ്ലൂയിഡ് റീപ്ലേസ്മെന്റിനായി ഉപയോഗിക്കുന്ന
ഐ വി സൊല്യൂഷൻസിനെ
രണ്ടായി തിരിക്കാം.

★ കൊളോയിഡുകൾ

★ ക്രിസ്റ്റലോയിഡുകൾ.

ചെറിയ തന്മാത്രകളാണ് 'ക്രിസ്റ്റലോയിഡുകളിൽ' അടങ്ങിയിട്ടുള്ളത്. അവയ്ക്ക് കോശങ്ങളിലെ സെമിപെർമെബിൾ മെംബ്രൈനുകളിലൂടെ എളുപ്പത്തിൽ കടന്ന് പോകാൻ സാധിക്കുന്നു. ഇന്റർസ്റ്റീഷ്യൽ, ഇൻട്രാവാസ്കുലർ രണ്ടിടത്തെയും ഫ്ലൂയിഡിന്റെ അളവ് വർദ്ധിപ്പിക്കാൻ
ഇത് സഹായിക്കുന്നു. സൊല്യൂഷനിൽ അടങ്ങിയിരിക്കുന്ന സൊല്യൂട്ടിന്റെ അളവിന് അനുസരിച്ച് ഫ്ലൂയിഡ് രക്തകുഴലുകളിൽ നിന്നും ശരീര കോശങ്ങളിലേക്കും, കോശങ്ങളിൽ നിന്ന് രക്തകുഴലുകളിലേക്കും സഞ്ചരിക്കുന്നു.

സൊല്യൂഷനിൽ അടങ്ങിയിരിക്കുന്ന തന്മാത്രകളുടെ (Solute) സാന്ദ്രതയ്ക്ക്
അനുസരിച്ച് അവയുടെ ടോണിസിറ്റി മാറുന്നു. ബ്ലഡ് പ്ലാസ്മയുടെ ടോണിസിറ്റി
അനുസരിച്ച് സൊല്യൂഷനുകളെ
മൂന്നായി വേർതിരിച്ചിരിക്കുന്നു.

* ഐസോടോണിക്
* ഹൈപ്പോട്ടോണിക്
* ഹൈപ്പർടോണിക്

● ഐസോടോണിക്

ഒരു സൊല്യൂഷനിൽ അലിഞ്ഞു ചേർന്നിരിക്കുന്ന കണങ്ങളുടെ
സാന്ദ്രത ബ്ലഡ് പ്ലാസ്മയ്ക്ക് സമാനമായിരിക്കുമ്പോൾ
ആ സൊല്യൂഷനെ ഐസോടോണിക്
എന്ന് പറയുന്നു.

സൊല്യൂട്ട് സാന്ദ്രത കോശങ്ങൾക്കുള്ളിലും പുറത്തും തുല്യമായിരിക്കുന്നതിനാൽ ഓസ്മോട്ടിക് മർദ്ദവും സ്ഥിരമായിരിക്കുന്നു, അതിനാൽ ഓരോ കമ്പാർട്ടുമെന്റിലെയും ദ്രാവകം അതിന്റെ കമ്പാർട്ടുമെന്റിനുള്ളിൽ ഒരു മാറ്റവും സംഭവിക്കാതെ തുടരുന്നു. കൂടാതെ കോശങ്ങൾ ചുരുങ്ങുകയോ വീർക്കുകയോ ചെയ്യുന്നില്ല.

രക്തസ്രാവം, കഠിനമായ ഛർദ്ദി, വയറിളക്കം, ജി.ഐ സക്ഷനിങ്, ഫിസ്റ്റുലകൾ,മുറിവുകളിൽ നിന്നുള്ള കനത്ത ഡ്രെയിനേജ് എന്നിവയിയിലൂടെ എക്സ്ട്രാ സെല്ലുലാർ കമ്പാർട്ടുമെന്റുകളിൽ ദ്രാവകത്തിന്റെ അളവ് കുറയുമ്പോൾ ചികിത്സിക്കുന്നതിനാണ് ഐസോടോണിക്
സൊല്യൂഷനുകൾ നൽകുന്നത്.

- സോഡിയം ക്ലോറൈഡ് (0.9% NaCl),
- റിംഗർ ലാക്റ്റേറ്റ്
- 5% ഡെക്സ്ട്രോസ് (D5W)
എന്നിവ ഐസോടോണിക്
സൊല്യൂഷനിൽ ഉൾപ്പെടുന്നു.

0.9% സോഡിയം ക്ലോറൈഡ് കേവലം ഉപ്പുവെള്ളമാണ്, അതിൽ വെള്ളം,
സോഡിയം (154 mEq / L),
ക്ലോറൈഡ് (154 mEq / L) എന്നിവ അടങ്ങിയിരിക്കുന്നു. ഇതിനെ
"നോർമൽ സലൈൻ " എന്ന് വിളിക്കുന്നു.
ഇതിൽ അലിഞ്ഞു ചേർന്നിരിക്കുന്ന സോഡിയം ക്ലോറൈഡിന്റെ ശതമാനം, ഇൻട്രാവാസ്കുലർ സ്പേസിലെ സോഡിയത്തിന്റെയും ക്ലോറൈഡിന്റെയും സാധാരണ സാന്ദ്രതയ്ക്ക് സമാനമാണ്.

സോഡിയം പോകുന്നിടത്തേക്ക് വെള്ളം പോകുന്നതിനാൽ, 0.9% സോഡിയം ക്ലോറൈഡ് എക്സ്ട്രാ സെല്ലുലാർ ഇടങ്ങളിൽ ദ്രാവകത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നു

ഷോക്ക്, മിതമായ ഹൈപ്പോനാട്രീമിയ, മെറ്റബോളിക് അസിഡോസിസ് (ഡയബറ്റിക് കെറ്റോഅസിഡോസിസ് പോലുള്ളവ), ഹൈപ്പർകാൽസീമിയ,
ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുമ്പോൾ (Dehydration)
എന്നീ അവസ്ഥകളിൽ
0.9% സോഡിയം ക്ലോറൈഡ് ഉപയോഗിച്ചാണ് സാധാരണയായി ചികിത്സിക്കുന്നത്.

ഫ്ലൂയിഡ് ഓവർ ലോഡ് കൂടാൻ സാധ്യതയുള്ളതിനാൽ ഹൃദയം അല്ലെങ്കിൽ വൃക്കസംബന്ധമായ അസുഖമുള്ള ചില രോഗികളിൽ 0.9% സോഡിയം ക്ലോറൈഡ്
ജാഗ്രതയോടെ ഉപയോഗിക്കണം.

റിംഗറർ ലാക് ലേറ്റിൽ അടങ്ങിയിരിക്കുന്ന
ഇലക്ട്രോലൈറ്റ് ശരീരത്തിലെ രക്തത്തിലെ പ്ലാസ്മയുടെ ഘടനയുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ
സോഡിയം 130 mEq / L ,
പൊട്ടാസ്യം 4 mEq / L
കാൽസ്യം 3 mEq / L ,
ക്ലോറൈഡ് 109 mEq / L
അളവിൽ അടങ്ങിയിരിക്കുന്നു.

ജി‌ഐ ഫ്ലൂയിഡ് നഷ്ടം,ഫിസ്റ്റുല ഡ്രെയിനേജ്, പൊള്ളൽ മൂലമുണ്ടാകുന്ന ദ്രാവക നഷ്ടം എന്നിവ മാറ്റിസ്ഥാപിക്കാൻ ആർ എൽ ഉപയോഗിക്കുന്നു. തേർഡ്-സ്പേസ് ഫ്ലൂയിഡ് ഷിഫ്റ്റുകൾ,കടുത്ത രക്തനഷ്ടം അല്ലെങ്കിൽ ഹൈപ്പോവൊളീമിയ അനുഭവിക്കുന്ന രോഗികൾക്കും ഇത് നൽകപ്പെടുന്നു.

D5W ഗ്ലൂക്കോസും വെള്ളവും അടങ്ങിയ
ഒരു ഷുഗർ സൊല്യൂഷനാണിത്.
ഒരു ലിറ്ററിൽ 170 കലോറി അടങ്ങിയിരിക്കുന്നു.

ഈ ലായനിയിലെ ഡെക്‌ട്രോസിന്റെ
അളവ് അതിന്റെ പ്രാരംഭ സമയത്ത്
ഇൻട്രാവാസ്കുലർ ഫ്ലൂയിഡിന്റെ ടോണിസിറ്റിക്ക് സമാനമായിരിക്കുന്നത് കൊണ്ട് ഒരു ഐസോടോണിക് സൊല്യൂഷനായി ഇതിനെ കാണക്കാക്കുന്നു.എന്നാൽ ഡെക്സ്ട്രോസ് ശരീരം അതിവേഗം മെറ്റബോളൈസ് ചെയ്യുന്നതിനാൽ ഇത് പ്ലാസ്മയിൽ ഓസ്മോട്ടിക് ആക്റ്റീവ് കണങ്ങളെ അവശേഷിപ്പിക്കാതെ വരുന്നു.

മെറ്റബോളിസത്തെ തുടർന്ന്
ജലത്തിന്റെ അളവ് കൂട്ടുന്നതിനാൽ
D5W നെ ഒരു ഹൈപ്പോട്ടോണിക് സൊല്യൂഷനായും കണക്കാക്കപ്പെടുന്നു.

D5W ന് ഇലക്ട്രോലൈറ്റ് ഇംമ്പാലൻസ് പരിഹരിക്കാൻ കഴിയില്ല.എന്നിരുന്നാലും, ഹൈപ്പർനട്രീമിയയെ ചികിത്സിക്കുന്നത്
ഇത്‌ ഉപയോഗിക്കാറുണ്ട്. എക്സ്ട്രാ സെല്ലുലാർ കമ്പാർട്ടുമെന്റിൽ ജലത്തിന്റെ അളവ് കൂടുന്നതിലൂടെ അധിക സോഡിയത്തെ എക്സ്ട്രാ സെല്ലുലാർ ദ്രാവകത്തിൽ ലയിപ്പിക്കാൻ ഇതിന് സാധിക്കുന്നു.

◆ NURSING CONSIDERATIONS FOR
ISOTONIC SOLUTIONS

ഹൈപ്പോവൊളീമിയയ്ക്ക് ചികിത്സിക്കുന്ന രോഗികളിൽ വേഗത്തിൽ ഐസോടോണിക് സൊല്യൂഷൻസ് ഇൻഫ്യൂസ് ചെയ്യുന്നത്
'ഹൈപ്പർവോളീമിയ' (ഫ്ലൂയിഡ് വോളിയം ഓവർലോഡ്) ഉണ്ടാകാൻ കാരണമാകുന്നു.

ഇൻഫ്യൂഷൻ ആരംഭിക്കുന്നതിന് മുമ്പ്
വൈറ്റൽ സൈൻസ്, എഡിമയുടെ അവസ്ഥ, ശ്വാസകോശ ശബ്ദങ്ങൾ, ഹൃദയ ശബ്ദങ്ങൾ എന്നിവ രേഖപ്പെടുത്തുക. ഒപ്പം ഇൻഫ്യൂഷൻ സമയത്തും ശേഷവും നിരീക്ഷണം തുടരുക.

ഹൈപ്പർവോളീമിയയുടെ ലക്ഷണങ്ങളായ രക്തസമ്മർദ്ദം, ബൗണ്ടിംഗ് പൾസ്,ശ്വാസതടസ്സം, പെരിഫറൽ എഡിമ, ജുഗുലാർ വെയിൻ ഡിസ്റ്റൻഷൻ,അധിക ഹൃദയ ശബ്ദങ്ങൾ(S 3),
ശ്വാസകോശ ശബ്ദങ്ങൾ( Crackles),
Intake & Output, ഹെമറ്റോക്രിറ്റ്, ഹീമോഗ്ലോബിൻ എന്നിവ നിരീക്ഷിക്കുക.

● ഹൈപ്പോട്ടോണിക്

ഐസോടോണിക് സൊല്യൂഷൻസിനോട്
അല്ലെങ്കിൽ ഇൻട്രാ സെല്ലുലാർ ദ്രാവകവുമായി താരതമ്യപ്പെടുത്തുമ്പോൾ 'ഹൈപ്പോട്ടോണിക്' സൊല്യൂഷസിൽ അടങ്ങിയിരിക്കുന്ന സൊല്യൂട്ട് (ഇലക്ട്രോലൈറ്റുകൾ) സാന്ദ്രത കുറവാണ്. ഹൈപ്പോടോണിക് I.V. സൊല്യൂഷന്
250 mOsm / L ൽ താഴെയുള്ള
ഓസ്മോലാലിറ്റിയാണ് ഉണ്ടായിരിക്കുക.

വാസ്കുലർ സിസ്റ്റത്തിലേക്ക്(ബ്ലഡ് വെസ്സൽസ്) ഒരു ഹൈപ്പോട്ടോണിക് ലായനി
ഇൻഫ്യൂസ് ചെയ്യുമ്പോൾ ഫ്ലൂയിഡ് കമ്പാർട്ടുമെന്റുകളിൽ സൊല്യൂട്ട്
സാന്ദ്രതയിൽ വ്യത്യാസം ഉണ്ടാക്കുന്നു.

ഹൈപ്പോട്ടോണിക് ക്രിസ്റ്റലോയിഡ് ലായനികളുടെ ഇൻഫ്യൂഷൻ, വാസ്കുലർ സ്പേസിനുള്ളിലെ
സീറം ഓസ്മോലാലിറ്റി കുറയ്ക്കുന്നു.
ഇത് ഫ്ലൂയിഡിനെ ഇൻട്രാവാസ്കുലർ സ്പേസിൽ നിന്ന് ഇൻട്രാ സെല്ലുലാർ, ഇന്റർസ്റ്റീഷ്യൽ സ്പെയ്സുകളിലേക്ക് മാറ്റുന്നു. ഈ സൊല്യൂഷൻസ് സെല്ലുകളെ
ഹൈഡ്രേറ്റ് ചെയ്യിക്കുന്നു.

ഹൈപ്പോട്ടോണിക് സൊല്യൂഷൻസ്

- 0.45% സോഡിയം ക്ലോറൈഡ് (0.45% NaCl)
- 0.33% സോഡിയം ക്ലോറൈഡ്
- 0.2% സോഡിയം ക്ലോറൈഡ്
- 2.5% ഡെക്സ്ട്രോസ് എന്നിവ ഉൾപ്പെടുന്നു.

◆ NURSING CONSIDERATIONS FOR
HYPOTONIC SOLUTIONS

ഡയബറ്റിക് കെറ്റോആസിഡോസിസ്, ഹൈപ്പർഓസ്മോളാർ ഹൈപ്പർ ഗ്ലൈസെമിക് അവസ്ഥ എന്നിവ പോലുള്ള ഇൻട്രാ സെല്ലുലാർ നിർജ്ജലീകരണത്തിന് (Intracellular dehydration) കാരണമാകുന്ന രോഗികളെ ചികിത്സിക്കാൻ ഹൈപ്പോടോണിക് സൊല്യൂഷൻ ഉപയോഗിക്കുന്നു.

ഹൈപ്പോട്ടോണിക് സൊല്യൂഷൻ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം വാസ്കുലർ ബെഡ് വോളിയം കുറയുന്നത് നിലവിലുള്ള ഹൈപ്പോവൊളീമിയയെയും, ഹൈപ്പോടെൻഷനെയും വഷളാക്കാൻ സാധ്യതയുള്ളതിനാൽ ഹൃദയത്തിന്റെ
സാധാരണ പ്രവർത്തനങ്ങളെയും ബാധിക്കാം.

വാസ്കുലർ ബെഡിൽ നിന്നും ഫ്ലൂയിഡിനെ
കോശങ്ങളിലേക്ക് വലിക്കുന്നതിനാൽ
ഹൈപ്പോവോളീമയുടെ ലക്ഷണങ്ങൾ രോഗിയിൽ നിരീക്ഷിക്കുക.പ്രായമായ മുതിർന്ന രോഗികളിൽ,
കൺഫ്യൂഷൻ ഉണ്ടാകുന്നത് ഫ്ലൂയിഡ് കുറയുന്നതിന്റെ ഒരു സൂചകമായിരിക്കാം. തലകറക്കം അനുഭവപ്പെടുകയോ
മറ്റോ ചെയ്താൽ നഴ്സിനെ അറിയിക്കാൻ രോഗികളോട് നിർദ്ദേശിക്കുക.

ഐസിപി കൂടാൻ സാധ്യതയുള്ള രോഗികൾക്ക് ഒരിക്കലും ഹൈപ്പോട്ടോണിക് സൊല്യൂഷൻ നൽകരുത്.മസ്തിഷ്ക കോശങ്ങളിലേക്ക്
ഫ്ലൂയിഡ് ഷിഫ്റ്റ് ഉണ്ടാകും എന്നുള്ളതിനാൽ
ഇത് സെറിബ്രൽ എഡിമയ്ക്ക് കാരണമാകാം.

ഇതുകൂടാതെ, കരൾ രോഗം,ട്രോമ,
പൊള്ളൽ എന്നിവയുള്ള രോഗികളിൽ ഇൻട്രാവാസ്കുലർ ദ്രാവകത്തിന്റെ അളവ് കുറയാനുള്ള സാധ്യത ഉള്ളതിനാൽ ഹൈപ്പോട്ടോണിക് സൊല്യൂഷൻ ഉപയോഗിക്കരുത്.

● ഹൈപ്പർടോണിക്

ഇൻട്രാ സെല്ലുലാർ ദ്രാവകവുമായി അല്ലെങ്കിൽ ഐസോടോണിക് സൊല്യൂഷനുമായി 'ഹൈപ്പർടോണിക്' സൊല്യൂഷനിൽ ഉയർന്ന ടോണിസിറ്റി അല്ലെങ്കിൽ സൊല്യൂട്ട് സാന്ദ്രതയുണ്ട്.
ഹൈപ്പർടോണിക് ദ്രാവകങ്ങൾക്ക് 375 mOsm / L അല്ലെങ്കിൽ ഉയർന്ന ഓസ്മോലാരിറ്റി ഉണ്ട്.

ഓസ്മോട്ടിക് പ്രഷർ ഗ്രേഡിയന്റ് ഇൻട്രാ സെല്ലുലാർ സ്പേസിൽ നിന്ന് വെള്ളം പുറത്തെടുക്കുകയും എക്സ്ട്രാ സെല്ലുലാർ ദ്രാവകത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.ഇതിനാൽ ഹൈപ്പർടോണിക് സൊല്യൂഷൻ വോളിയം എക്സ്പാൻഡറുകളായി ഉപയോഗിക്കുന്നു.

കഠിനമായ ഹൈപ്പോനാട്രീമിയ രോഗികൾക്ക് ഹൈപ്പർടോണിക് സൊല്യൂഷൻ നൽകാറുണ്ട്. സെറിബ്രൽ എഡിമ ഉള്ള രോഗികൾക്ക് ഹൈപ്പർടോണിക് സോഡിയം ക്ലോറൈഡ്
ഒരു ഇൻഫ്യൂഷൻ ആയി ഉപയോഗിക്കാം.

ഹൈപ്പർടോണിക് സോഡിയം ക്ലോറൈഡ് ലായനിയിൽ സാധാരണയായി പ്ലാസ്മയിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ ഉയർന്ന അളവിൽ സോഡിയവും ക്ലോറൈഡും അടങ്ങിയിരിക്കുന്നു.

3% സോഡിയം ക്ലോറൈഡ് (3% NaCl) ൽ
513 mEq / L സോഡിയം, ക്ലോറൈഡ് ഉം
5% സോഡിയം ക്ലോറൈഡ് (5% NaCl)
855 mEq / L സോഡിയം, ക്ലോറൈഡ് ഉം അടങ്ങിയിരിക്കുന്നു.

ഹൈപ്പർടോണിക് ലായനികളുടെ ഇൻഫ്യൂഷൻ രക്തപ്രവാഹത്തിൽ സോഡിയത്തിന്റെ അളവ് ഉയർത്തുമ്പോൾ, ഓസ്മോസിസിലൂടെ ഇൻട്രാ സെല്ലുലാർ സ്പേസിൽ നിന്ന് ഫ്ലൂയിഡ് നീക്കംചെയ്യുകയും ഇൻട്രാവാസ്കുലർ, ഇന്റർസ്റ്റീഷ്യൽ സ്പേസുകളിലേക്ക് ഫ്ലൂയിഡിനെ
മാറ്റുകയും ചെയ്യുന്നു.

ഈ സൊല്യൂഷൻസ് വളരെ ഹൈപ്പർ‌ടോണിക് ആണ്, മാത്രമല്ല ഹൈപ്പോനാട്രീമിയയെ ചികിത്സിക്കാൻ ഗുരുതരമായ സാഹചര്യങ്ങളിൽ മാത്രമേ ഇത് ഉപയോഗിക്കാവൂ. ഇൻട്രാവാസ്കുലർ ഫ്ലൂയിഡ് വോളിയം ഓവർലോഡും,
പൾമണറി എഡിമയും ഒഴിവാക്കാൻ
ഈ സൊല്യൂഷനുകൾ വളരെ സാവധാനത്തിലും ജാഗ്രതയോടെയും മാത്രമേ നൽകാവൂ.

5% ൽ കൂടുതലുള്ള പ്ലെയിൻ ഗ്ലൂക്കോസ്
സൊല്യൂഷനുകൾ ഹൈപ്പർടോണിക് ആയി കണക്കാക്കപ്പെടുന്നു. ഉദാഹരണമായി
DNS ഒരു ഹൈപ്പർടോണിക് സൊല്യൂഷനാണ്.
ഡെക്‌ട്രോസിന്റെ കൂടെ സോഡിയം ക്ലോറൈഡ് കൂടി ചേരുന്നു.

D5NS(DNS, Dextrose 5% in 9% sodium chloride).
D5W ഉം DNS തമ്മിലുള്ള വ്യത്യാസം ഇതിൽ സോഡിയം ക്ലോറൈഡ് കൂടി അടങ്ങിയിട്ടുണ്ട് എന്നുള്ളതാണ്. സോഡിയത്തിന്റെ അളവിൽ വ്യത്യാസം വരുന്നതിന് അനുസരിച്ച് സൊല്യൂഷനിൽ
വ്യത്യാസം ഉണ്ടാകുന്നു.
10% ഡെക്‌ട്രോസ് (D10W) ലിറ്ററിന് 340 കലോറി, പക്ഷേ ഇതിൽ ഇലക്ട്രോലൈറ്റുകളില്ല.

20% ഡെക്‌ട്രോസ് (D20W) ഒരു ഓസ്മോട്ടിക് ഡൈയൂററ്റിക് കൂടിയാണ്.അതായത് വിവിധ കമ്പാർട്ടുമെന്റുകൾക്കിടയിൽ ഫ്ലൂയിഡ് ഷിഫ്റ്റ് ഉണ്ടാകുന്നതിലൂടെ ഇത്‌ ഡൈയൂറിസിസിനെ പ്രോത്സാഹിപ്പിക്കുന്നു.

50% ഡെക്‌ട്രോസ് (D50W)
I.V വഴി അതിവേഗം നൽകുന്നത് കഠിനമായ ഹൈപ്പോഗ്ലൈസീമിയ രോഗികളെ ചികിത്സിക്കുന്നതിന് ബോളസ് ആയി
ഉപയോഗിക്കുന്നു.

ഹൃദയം അല്ലെങ്കിൽ വൃക്കസംബന്ധമായ രോഗികൾക്ക് ഹൈപ്പർടോണിക് സൊല്യൂഷനുകൾ നൽകരുത്.ഇത് വൃക്കസംബന്ധമായ
ശുദ്ധീകരണ സംവിധാനത്തെ ബാധിക്കുകയും ഹൈപ്പർ‌വോളീമിയയ്ക്ക് കാരണമാവുകയും ചെയ്യും.

സെല്ലുലാർ ഡിഹൈഡ്രേഷന്
കാരണമാകുന്ന രോഗികൾ, ഡയബറ്റിക് കെറ്റോഅസിഡോസിസ് പോലുള്ളവയ്ക്ക് ഹൈപ്പർടോണിക് സൊല്യൂഷൻ നൽകരുത്, കാരണം ഇത് രോഗാവസ്ഥ കൂടുന്നു.

★ കൊളോയിഡുകൾ

കോശങ്ങളിലെ സെമിപെർമെബിൾ മെംബ്രണുകളിലൂടെ( Semipermeable membrane) കടന്നു പോകാത്ത വലിയ തന്മാത്രകളാണ് 'കൊളോയിഡുകളിൽ' അടങ്ങിയിരിക്കുന്നത്.
കൊളോയിഡുകൾ ഇൻഫ്യൂസ് ചെയ്യുമ്പോൾ,
അവ ഇൻട്രാവാസ്കുലർ കമ്പാർട്ടുമെന്റിൽ തുടരുകയും ഉയർന്ന ഓങ്കോട്ടിക് മർദ്ദം വഴി എക്സ്ട്രാവാസ്കുലർ സ്പെയ്സുകളിൽ നിന്ന് ഫ്ലൂയിഡിനെ വലിച്ചെടുക്കുകയും, ഇൻട്രാവാസ്കുലർ ഫ്ലൂയിഡ് വോളിയം
കൂട്ടുകയും ചെയ്യുന്നു.

കൊളോയിഡുകൾ ഇൻട്രാവാസ്കുലർ കമ്പാർട്ടുമെന്റിൽ തുടരുന്നതിനാൽ അവയെ വോളിയം എക്സ്പാൻഡറുകൾ അല്ലെങ്കിൽ പ്ലാസ്മ എക്സ്പാൻഡറുകൾ എന്നും വിളിക്കുന്നു.

ആൽബുമിൻ, ഡെക്‌സ്‌ട്രാൻസ്, ഹൈഡ്രോക്സിതൈൽസ്റ്റാർച്ചുകൾ
(albumin, dextrans, and hydroxyethylstarches)
എന്നിവ ഉദാഹരണങ്ങളാണ്.

Repost

കേന്ദ്ര സർക്കാർ ആശുപത്രികളിൽ ഉയർന്ന ശമ്പളത്തോടെ Nursing officer ആകാൻ വീണ്ടും അവസരങ്ങൾ .......GNM / BSc യോഗ്യതയുള്ളവർ ശ്ര...
19/08/2022

കേന്ദ്ര സർക്കാർ ആശുപത്രികളിൽ ഉയർന്ന ശമ്പളത്തോടെ Nursing officer ആകാൻ വീണ്ടും അവസരങ്ങൾ .......
GNM / BSc യോഗ്യതയുള്ളവർ ശ്രദ്ധിക്കുക. മറ്റുള്ളവർക്കായി Share ചെയ്യുക.

OET Speaking Tips
13/08/2022

OET Speaking Tips

Address

Auckland
Bangalore

Website

Alerts

Be the first to know and let us send you an email when Nurses Forum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share