18/11/2020
എന്ത് കൊണ്ട് ദുബായിലേക്ക് ജോലി അന്വേഷിക്കാൻ വിസിറ്റ് വിസ പാക്കേജ്..?
കോവിഡ് സമയത്ത് ലക്ഷക്കണക്കിന് ആളുകൾ UAE യിൽ നിന്നും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയതിനാൽ ലോക്ക് ഡൗണിനു ശേഷം UAE പഴയ പ്രതാപത്തിലേക്ക് മടങ്ങി വരുമ്പോൾ അനവധി തൊഴിൽ അവസരങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പക്ഷേ, ഒരു തൊഴിൽ വിസ നാട്ടിലേക്ക് അയച്ച് അവിടെ നിന്നും ആളെ വരുത്തി ജോലിക്ക് എടുക്കുന്ന രീതി അല്ല ഈ കോവിഡ് കാലത്ത് മിക്ക തൊഴിലുടമകളും ചെയ്യുന്നത്. പകരം ഇവിടെ വിസിറ്റ് വിസയിൽ വന്നവരിൽ നിന്നും നേരിട്ട് ഇൻറർവ്യൂ നടത്തി ഉടൻ തൊഴിൽ വിസയിലേക്ക് മാറ്റി ജോലിക്ക് കയറ്റുന്ന രീതിയാണ് അവലംബിക്കുന്നത്. ഈ അവസരം നമ്മുടെ യുവാക്കൾക്ക് ഒരു അനുഗ്രഹം ആയി മാറുകയാണ്. റിക്രൂട്ടിങ് ഏജന്റുമാരുടെ മോഹന വാഗ്ദാനങ്ങൾക്ക് പകരം കമ്പനികളുടെ ഓഫീസിൽ തന്നെ നേരിട്ട് ഇന്റർവ്യൂ നു ഹാജരായി എല്ലാ സംശയങ്ങളും തീർത്ത്, കിട്ടിയ ഓഫറുകളിൽ നല്ല ശമ്പളമുള്ള ഓഫർ സ്വീകരിച്ച് തൊഴിൽ എടുക്കാനുള്ള ഒരു സ്ഥിതി വിശേഷം ആണ് ഇപ്പോൾ ഉള്ളത്.
ഈ അവസരത്തിന് ഏറ്റവും വിലങ്ങു തടി ആയി നില്കുന്നത് വിസിറ്റിനു വരുന്നവർക്ക് താമസവും ഭക്ഷണവും നൽകാൻ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ സാധിക്കാറില്ല എന്നതാണ്.കാരണം അവരിൽ ഭൂരിപക്ഷം പേരും ബാച്ചിലേഴ്‌സ് ബെഡ് സ്‌പേസിൽ ആയിരിക്കും താമസം. കുറച്ച് പേർ സ്വന്തം കുടുംബത്തോടും ഒപ്പം.
ഒരു പക്ഷേ, അവർക്ക് നിങ്ങളെ മൂന്നോ നാലോ ദിവസം ഒപ്പം താമസിപ്പിക്കാൻ സാധിച്ചേക്കും. പക്ഷേ, അത് പോരല്ലോ. ഒരു ജോലി അന്വേഷിക്കാൻ വരുന്ന ആൾക്ക് മൂന്ന് മാസത്തേക്ക് ഉള്ള താമസവും ഭക്ഷണവും കിട്ടണം. അതിനാണ് ഞങ്ങൾ നിങ്ങളെ സഹായിക്കാൻ തയാറാവുന്നത്.
ഞങ്ങളുടെ പാക്കേജിൽ നിങ്ങൾക്ക് മൂന്ന് മാസത്തേക്കുള്ള വിസ, എയർപോർട്ട് പിക്കപ്പ്, മൂന്ന് മാസത്തെ താമസവും, മൂന്ന് നേരം കേരളീയ ഭക്ഷണവും, മെട്രോ യാത്രക്കുള്ള ഒരു കാർഡും, ഒരു മൊബൈൽ സിം കാർഡും, സീവി തയ്യാറാക്കലും, നൂറു കണക്കിന് കമ്പനികളിലേക്ക് നിങ്ങളുടെ സീവി അയക്കലും, ഇന്റർവ്യൂ നു തയ്യാറാക്കലും, ദിവസേന അനവധി ജോബ് വേക്കൻസികൾ മൊബൈലിലേക്ക് അയച്ചു തരലും എല്ലാം ലഭിക്കുന്നതാണ്. മാത്രമല്ല, ഞങ്ങൾ തന്നെ നിങ്ങളുടെ കാര്യങ്ങൾ നേരിട്ട് ഇവിടെ അന്വേഷിക്കുന്നതാണ്. ട്രാവൽ & ടൂറിസം രംഗത്തും HR രംഗത്തും 25 വർഷത്തോളം പ്രവൃത്തി പരിചയം ഉള്ള വ്യക്തി ആണ് ഈ പാക്കേജ് തയ്യാറാക്കി നിങ്ങളെ ദുബായിൽ സഹായിക്കുന്നത്.
താല്പര്യമുള്ളവർ ആദ്യത്തെ ബാച്ചിലേക്ക് ബുക്ക് ചെയ്യാൻ ഇതോടൊപ്പം കൊടുത്തിട്ടുള്ള ലിങ്കിലേക്ക് മെസ്സേജ് അയക്കുക. https://tinyurl.com/y32q83ht