04/06/2026
രാക്കവിതക്കൂട്ടം ചായം ധർമ്മരാജൻ കവിതാ പുരസ്കാരം ആർ. ആതിരയ്ക്ക്
കവികളുടെയും കാവ്യാസ്വാദകരുടെയും കൂട്ടായ്മയായ രാക്കവിതക്കൂട്ടം ഏർപ്പെടുത്തിയ ഈ വർഷത്തെ 'രാക്കവിതക്കൂട്ടം ചായം ധർമ്മരാജൻ കവിതാ പുരസ്കാരത്തിന്' എഴുത്തുകാരി ആർ. ആതിര അർഹയായി. ആതിര രചിച്ച 'മീനേ.. മീൻമണമേ' എന്ന കവിതാ സമാഹാരമാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 2024, 2025 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച്, മത്സരത്തിനായി ലഭിച്ച കവിതാ സമാഹാരങ്ങളിൽ നിന്നാണ് മികച്ച കൃതി തെരഞ്ഞെടുത്തത്. ഷീജ വക്കം, ഡോ. ജിനേഷ്‌കുമാർ എരമം, സി. എം. വിനയചന്ദൻ എന്നിവരടങ്ങിയ പുരസ്കാര നിർണ്ണയ സമിതിയാണ് ജേതാവിനെ പ്രഖ്യാപിച്ചത്. 2026 ജൂൺ 13-ന് പാലക്കാട് അഹല്യ ഹെറിട്ടേജ് സെൻ്ററിൽ വെച്ച് നടക്കുന്ന 'രാക്കവിതക്കൂട്ടം കാവ്യോത്സവത്തിൽ' പ്രശസ്ത കവി സച്ചിദാനന്ദൻ പുഴങ്കര പുരസ്കാര സമർപ്പണം നിർവ്വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് +91 98951 44120 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.