Oman Malayalikal

Oman Malayalikal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Oman Malayalikal, Social Media Agency, Sharjah.

ബിസിനസിന്റെ പേരും ലോഗോയും മറ്റുള്ളവർ അനധികൃതമായി ഉപയോഗിക്കുന്നത് തടയാൻ Trade Mark രജിസ്റ്റർ ചെയ്യേണ്ടത് അനിവാര്യമാണെന്ന്...
18/08/2026

ബിസിനസിന്റെ പേരും ലോഗോയും മറ്റുള്ളവർ അനധികൃതമായി ഉപയോഗിക്കുന്നത് തടയാൻ Trade Mark രജിസ്റ്റർ ചെയ്യേണ്ടത് അനിവാര്യമാണെന്ന് Ministry of Commerce, Industry and Investment Promotion (MoCIIP) മുന്നറിയിപ്പ് നൽകി.

ട്രേഡ്‌മാർക്ക് രജിസ്റ്റർ ചെയ്യുന്നതിലൂടെ ബിസിനസിന്റെ പേര്, ലോഗോ, ബ്രാൻഡ് ഐഡന്റിറ്റി എന്നിവയ്ക്ക് നിയമപരമായ സംരക്ഷണം ലഭിക്കും.

കൂടാതെ, ഭാവിയിൽ ഉണ്ടാകാവുന്ന ബ്രാൻഡ് ഉടമസ്ഥതാ തർക്കങ്ങളും നിയമപ്രശ്നങ്ങളും ഒഴിവാക്കാനും രജിസ്ട്രേഷൻ സഹായിക്കും.

ബിസിനസ് വളരുന്നതിനനുസരിച്ച് ട്രേഡ്‌മാർക്ക് ഒരു വിലമതിക്കാനാകാത്ത വാണിജ്യ ആസ്തിയായി മാറുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഒമാനിലെ ബിസിനസ് ഉടമകളാണോ? നിങ്ങളുടെ ബ്രാൻഡ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ?

18/08/2026

അഞ്ചുവർഷം… ഒരു ദിവസം… കുറേ മനുഷ്യർ ❤️

അഞ്ചുവർഷം മുമ്പ് ഞങ്ങൾ ഒരു ചെറിയ സ്വപ്നവുമായി തുടങ്ങി.
ഇന്ന് ആ സ്വപ്നത്തിന് അഞ്ചുവർഷം തികയുകയാണ്.

അഞ്ചുവർഷം ഞങ്ങളെ വിശ്വസിച്ച ഓരോ മനുഷ്യർക്കും നന്ദി പറയാൻ,
ഈ വാർഷികത്തിൽ ഞങ്ങൾ ഒരു ദിവസം നിങ്ങൾക്കായി മാറ്റിവെക്കുകയാണ്.

ആരോഗ്യത്തിന് ഒരു കൈത്താങ്ങായി — മെഡിക്കൽ ക്യാമ്പ്.

വെറും ആയുർവേദം മാത്രമല്ല…
ശരീരത്തെ നോക്കുന്ന ജനറൽ മെഡിസിൻ,
ഒരു പുഞ്ചിരി കൂടി മനോഹരമാക്കുന്ന ഡെന്റൽ കെയർ,
ചലനങ്ങൾക്ക് കരുത്ത് നൽകുന്ന ഫിസിയോതെറാപ്പി,
അതോടൊപ്പം ആയുർവേദ പരിചരണവും.

📅 ഓഗസ്റ്റ് 20, വ്യാഴാഴ്ച
🕟 വൈകുന്നേരം 4:30 മുതൽ രാത്രി 9:00 വരെ

അഞ്ചാം വാർഷികം ആഘോഷിക്കാൻ ഞങ്ങൾ കേക്ക് മുറിക്കുന്നതിനു മുമ്പ്,
ഒരാളുടെ ആരോഗ്യം കുറച്ചെങ്കിലും നന്നാക്കാൻ കഴിഞ്ഞാൽ…
അതായിരിക്കും ഞങ്ങൾക്ക് ഏറ്റവും വലിയ ആഘോഷം.

നിങ്ങളും വരണം.
നിങ്ങളുടെ പ്രിയപ്പെട്ടവരെയും കൂട്ടി വരണം.

അഞ്ചുവർഷം ഞങ്ങളോടൊപ്പം നടന്നതിന് നന്ദി.
ഇനിയും �

മസ്കറ്റ്: പ്രവാസികൾക്ക് വിദേശത്തേക്ക് പണം അയക്കാൻ ലൈസൻസില്ലാത്ത മൊബൈൽ ആപ്പുകൾ ഉപയോഗിച്ചിരുന്ന ഏഷ്യൻ പ്രവാസിയെ ഒമാനിൽ റോയ...
17/08/2026

മസ്കറ്റ്: പ്രവാസികൾക്ക് വിദേശത്തേക്ക് പണം അയക്കാൻ ലൈസൻസില്ലാത്ത മൊബൈൽ ആപ്പുകൾ ഉപയോഗിച്ചിരുന്ന ഏഷ്യൻ പ്രവാസിയെ ഒമാനിൽ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.

ബുറൈമി ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലായിരുന്നു നടപടി.

അംഗീകൃത ബാങ്കിങ്, എക്സ്ചേഞ്ച് സംവിധാനങ്ങളെ മറികടന്ന് സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് പ്രവാസി തൊഴിലാളികളെ കേന്ദ്രീകരിച്ച് അനധികൃത പണമിടപാട് നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

അന്താരാഷ്ട്ര പണമിടപാടുകൾക്കായി ലൈസൻസില്ലാത്ത മൊബൈൽ ആപ്പുകളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്.

പ്രതിയുടെ പേരോ ഏത് രാജ്യങ്ങളിലേക്കാണ് പണം അയച്ചിരുന്നതെന്ന വിവരങ്ങളോ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ തുടർ നിയമനടപടികൾ പുരോഗമിക്കുകയാണ്.

പ്രവാസികൾ ശ്രദ്ധിക്കുക: പണം അയക്കുമ്പോൾ അംഗീകൃത ബാങ്കിങ്–എക്സ്ചേഞ്ച് സംവിധാനങ്ങൾ മാത്രം ഉപയോഗിക്കുക.

ഒമാനിൽ വീണ്ടും മഴയും ഇടിമിന്നലും; അൽ ഹജർ മലനിരകളിൽ ജാഗ്രതാ നിർദേശംമസ്കറ്റ്: ഒമാനിൽ വീണ്ടും മഴയ്ക്കും ഇടിമിന്നലിനും സാധ്യ...
17/08/2026

ഒമാനിൽ വീണ്ടും മഴയും ഇടിമിന്നലും; അൽ ഹജർ മലനിരകളിൽ ജാഗ്രതാ നിർദേശം

മസ്കറ്റ്: ഒമാനിൽ വീണ്ടും മഴയ്ക്കും ഇടിമിന്നലിനും സാധ്യത. ഇന്ന് ഓഗസ്റ്റ് 17 തിങ്കളാഴ്ച വൈകുന്നേരം മുതൽ അൽ ഹജർ മലനിരകളിലും സമീപ പ്രദേശങ്ങളിലും മേഘാവൃതമായ കാലാവസ്ഥയും ഇടിയോടുകൂടിയ മഴയും ക്രമേണ ശക്തമാകാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ National Multi Hazard Early Warning Centre അറിയിച്ചു.

വരും ദിവസങ്ങളിലും വ്യത്യസ്ത തീവ്രതയിൽ കാലാവസ്ഥാ മാറ്റങ്ങൾ തുടർന്നേക്കും.

മഴയ്ക്കൊപ്പം വാദികളിലും മലവെള്ളച്ചാലുകളിലും പെട്ടെന്ന് വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

അൽ ഹജർ മലനിരകളിൽ വീണ്ടും മഴ; ഒമാനിൽ കാലാവസ്ഥ മാറുന്നു — ജാഗ്രത പാലിക്കുക! 🇴🇲🌧️⚡

ആവശ്യമില്ലാത്ത പ്രമോഷണൽ കോളുകളും മെസേജുകളും നിയന്ത്രിക്കാൻ ഒമാൻ. Telecommunications Regulatory Authority (TRA) പുതിയ നിയ...
16/08/2026

ആവശ്യമില്ലാത്ത പ്രമോഷണൽ കോളുകളും മെസേജുകളും നിയന്ത്രിക്കാൻ ഒമാൻ. Telecommunications Regulatory Authority (TRA) പുതിയ നിയമങ്ങൾ പുറത്തിറക്കി.

പ്രമോഷണൽ കോളുകളിൽ വിളിക്കുന്ന സ്ഥാപനത്തിന്റെ പേര് നിർബന്ധം
രാവിലെ 8 മുതൽ രാത്രി 9 വരെ മാത്രമേ പ്രമോഷണൽ കോളുകളും മെസേജുകളും അനുവദിക്കൂ
ആവശ്യമില്ലാത്ത കോളുകളും മെസേജുകളും ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം ഉപഭോക്താക്കൾക്ക് നൽകണം
തുടർന്നും വരുന്ന സ്പാം കോളുകളും മെസേജുകളും റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യവും വേണം

വ്യക്തികളുടെ പേരിലുള്ള ഫോൺ നമ്പറുകൾ ഉപയോഗിച്ച് പ്രമോഷണൽ, സർവീസ് കോളുകൾ നടത്തുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.

സംശയാസ്പദമായ കോളുകളും മെസേജുകളും ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് മുമ്പ് തിരിച്ചറിഞ്ഞ് തടയുന്നതിനുള്ള സംവിധാനങ്ങളും ടെലികോം കമ്പനികൾ ഒരുക്കണം.

തട്ടിപ്പ്, വ്യാജ സന്ദേശങ്ങൾ, അനാവശ്യ പ്രമോഷണൽ കോളുകൾ എന്നിവ തടയുകയാണ് പുതിയ നിയന്ത്രണങ്ങളുടെ പ്രധാന ലക്ഷ്യം.

ഒമാനിൽ ദിവസവും വരുന്ന സ്പാം കോളുകൾ കൊണ്ട് പൊറുതിമുട്ടുന്നവർക്ക് ആശ്വാസമാകുമോ ഈ പുതിയ നിയമങ്ങൾ?

15/08/2026

📢 ഒമാനിൽ പുതിയ Job Vacancies! 💼🇴🇲

🚗 Driver
👨‍⚕️ GP Doctor
🩻 X-Ray Technician
💼 കൂടാതെ നിരവധി ഒഴിവുകൾ!

👉 കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക!

📲 സുഹൃത്തുക്കൾക്കും ഷെയർ ചെയ്യൂ.

15/08/2026
ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നവർ കഴിഞ്ഞ ദിവസങ്ങളിൽ ഒരു ചെറിയ മാറ്റം ശ്രദ്ധിച്ചിട്ടുണ്ടോ? ഏകദേശം പത്ത് വർഷത്തിന് ശേഷം Instag...
14/08/2026

ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നവർ കഴിഞ്ഞ ദിവസങ്ങളിൽ ഒരു ചെറിയ മാറ്റം ശ്രദ്ധിച്ചിട്ടുണ്ടോ? ഏകദേശം പത്ത് വർഷത്തിന് ശേഷം Instagram അതിന്റെ wordmark — ‘Instagram’ എന്ന എഴുത്തിന്റെ രൂപം — പുതുക്കിയിരിക്കുകയാണ്.

പുതിയ ഡിസൈനിൽ പഴയ കൈയെഴുത്ത് ശൈലിയുടെ സ്വഭാവം നിലനിർത്തിക്കൊണ്ട് കൂടുതൽ modern, clean look നൽകാനാണ് Instagram ശ്രമിച്ചിരിക്കുന്നത്. എന്നാൽ പുതിയ അക്ഷരരൂപം എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെട്ടിട്ടില്ല.

പുതിയ എഴുത്ത് “Instagram” ആണോ, “Instagzam” ആണോ? എന്ന തരത്തിലുള്ള രസകരമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. 😄

അതേസമയം, പലരും ശ്രദ്ധിക്കുന്ന മറ്റൊരു കാര്യം — Instagram-ന്റെ പ്രശസ്തമായ camera icon തന്നെയാണ്; പ്രധാന മാറ്റം wordmark-ലാണ്.

2016-ലെ വലിയ visual redesign-ന് ശേഷം Instagram-ന്റെ brand identity-യിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്നാണിത്.

നിങ്ങളുടെ ഫോണിലും പുതിയ Instagram മാറ്റം എത്തിയോ? പഴയതാണോ പുതിയതാണോ ഇഷ്ടം? 👀📱

സോഷ്യൽ മീഡിയയിലൂടെ പൊതുമര്യാദയെ ബാധിക്കുന്ന ഉള്ളടക്കം നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ അറബ് വംശജയായ യുവതിക...
14/08/2026

സോഷ്യൽ മീഡിയയിലൂടെ പൊതുമര്യാദയെ ബാധിക്കുന്ന ഉള്ളടക്കം നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ അറബ് വംശജയായ യുവതിക്ക് ഒമാനിൽ ഒരു വർഷം തടവ് ശിക്ഷ.

ബാൽസിബ് പ്രാഥമിക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണം കണ്ടുകെട്ടാനും, കുറ്റവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അടച്ചുപൂട്ടാനും കോടതി ഉത്തരവിട്ടു.

ശിക്ഷ നടപ്പാക്കിയതിന് ശേഷം താൽക്കാലികമായി രാജ്യം വിടുന്നതിനും ഉത്തരവുണ്ട്.

സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ഒമാനിലെ നിയമങ്ങളും പൊതുമര്യാദയും പാലിക്കേണ്ടതിന്റെ പ്രാധാന്യം പബ്ലിക് പ്രോസിക്യൂഷൻ വീണ്ടും ഓർമിപ്പിച്ചു.

ഒമാനിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക — പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക.

ഒമാനിൽ റബീഉൽ അവ്വൽ മാസപ്പിറവി കണ്ടു; വെള്ളിയാഴ്ച ഒന്നാം തീയതിമസ്കറ്റ്: ഒമാനിൽ റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമായതായി സ്ഥിരീ...
13/08/2026

ഒമാനിൽ റബീഉൽ അവ്വൽ മാസപ്പിറവി കണ്ടു; വെള്ളിയാഴ്ച ഒന്നാം തീയതി

മസ്കറ്റ്: ഒമാനിൽ റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമായതായി സ്ഥിരീകരണം. ഇതോടെ 2026 ഓഗസ്റ്റ് 14 വെള്ളിയാഴ്ച റബീഉൽ അവ്വൽ ഒന്നാം തീയതിയായിരിക്കും.

ഇസ്‌ലാമിക കലണ്ടറിലെ മൂന്നാമത്തെ മാസമാണ് റബീഉൽ അവ്വൽ. പ്രവാചകൻ മുഹമ്മദ് നബി ﷺ യുടെ ജനനവും വിയോഗവും അനുസ്മരിക്കുന്നതിനാൽ വിശ്വാസികൾക്ക് ഏറെ പ്രാധാന്യമുള്ള മാസമാണിത്.

ഒമാനിൽ റബീഉൽ അവ്വൽ മാസത്തിന് തുടക്കമായി. 🌙🇴🇲

Address

Sharjah

Website

Alerts

Be the first to know and let us send you an email when Oman Malayalikal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share