20/03/2026
ഓരോ പഴയ കെട്ടിടവും തകരുമ്പോൾ കേവലം മണ്ണും കല്ലും മാത്രം അല്ല വീണടിയുന്നത്, പകരം ഒരു കാലഘട്ടത്തിന്റെ വലിയൊരു ചരിത്രം മായുന്നതതിലൂടെയാണ്. ആയിരംതൈ സ്കൂളിലെ ആ "എട്ടുകാലി" കെട്ടിടം അവിടുത്തെ പഴയ തലമുറക്ക് വെറുമൊരു ക്ലാസ്സ് മുറി മാത്രമല്ല , മറിച്ച് സൗഹൃദത്തിന്റെയും ബാല്യകാല കുസൃതികളുടെയും വലിയൊരു ലോകമായിരുന്നു. കൂടാതെ ഒരു തലമുറയുടെ ഓർമ്മകൾ ഉറങ്ങുന്ന ഒരിടമാണ് . പഴമയുടെ ആ സൗന്ദര്യവും ആ ക്ലാസ്സ് മുറികളിലെ പഴയകാലവും ഇനി ഓർമകളിൽ മാത്രം.