Cyber Congress Angamaly

Directions

Cyber Congress Angamaly congress angamaly official page

22/08/2026

പ്രാർത്ഥനയും ചിന്തയും കാരുണ്യവും പ്രവൃത്തിയും ഒരേപോലെ സമന്വയിക്കുന്ന വ്യക്തിത്വത്തിന്റെ പേരാണ് മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടേത്. മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച്ബിഷപ്പ്, ഇന്റർ ചർച്ച് കൗൺസിൽ ചെയർമാൻ, മുൻ കെ.സി.ബി.സി., സി.ബി.സി.ഐ. പ്രസിഡൻ്റ് എന്നീ നിലകളിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ ശ്രദ്ധേയമായ സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനും അദ്ദേഹം വഹിച്ച നേതൃത്വപരമായ പങ്ക് അഭിനന്ദനാർഹമാണ്. സഭയുടെ കീഴിലുള്ള കോളേജുകളുടെയും പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വികസനത്തിലും വിദ്യാർത്ഥികളുടെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിലും ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകൾ ക്ലീമിസ് ബാവ നടത്തിയിട്ടുണ്ട്.

അഭിവന്ദ്യ തിരുമേനിയുടെ മെത്രാഭിഷേക രജതജൂബിലിയുടെ സമാപന ചടങ്ങുകൾ ഇന്ന് നടക്കുകയാണ്. വിശ്വാസത്തിന്റെയും സേവനത്തിന്റെയും വഴിയിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്ന ഈ സുദീർഘ യാത്ര സമൂഹത്തിനും സഭയ്ക്കും വലിയ മാതൃകയാണ്. മെത്രാഭിഷേക രജതജൂബിലി ആഘോഷിക്കുന്നത് തന്നെ ജന്മനാട്ടിൽ പിതൃസ്വത്തായി ലഭിച്ച സ്ഥലത്ത് പാവങ്ങൾക്ക് വീടുകൾ വെച്ച് നൽകിയാണ് എന്നത് അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ മറ്റൊരു ഉദാഹരണമായി മാറുന്നു.

സഭയ്ക്കും സമൂഹത്തിനും സ്തുത്യർഹമായ സേവനം നടത്തി തന്റെ അജപാലന യാത്ര തുടരുന്നതിന് അഭിവന്ദ്യ തിരുമേനിക്ക് തുടർന്നും സാധിക്കട്ടെ.
പ്രാർത്ഥനാശംസകൾ….

13/08/2026
വ്യാജ പെർമിറ്റ് അടിച്ചു നൽകി പാവപ്പെട്ട തൊഴിലാളികളേയും വാഹന ഉടമകളേയും വഞ്ചിച്ച അങ്കമാലി പോലീസ് സ്‌റ്റേഷനിൽ Cr. 778/26 കേ...
13/08/2026

വ്യാജ പെർമിറ്റ് അടിച്ചു നൽകി പാവപ്പെട്ട തൊഴിലാളികളേയും വാഹന ഉടമകളേയും വഞ്ചിച്ച അങ്കമാലി പോലീസ് സ്‌റ്റേഷനിൽ Cr. 778/26 കേസിലേ പ്രതിയുമായ രാഹുൽ രാമചന്ദ്രനെ ഉടനേ അറസ്റ്റ് ചെയ്യുക Dyfi അങ്കമാലി ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ആണ് നിലവിൽ രാഹുൽ..NB ഇന്ന് പെർമിറ്റ് അടിച്ചു തുടർ ഭരണം കിട്ടിയിരുന്നെങ്കിൽ ഇവനൊക്കെ നോട്ട് അടിച്ചേനേ

13/08/2026

സംസ്ഥാനത്തെ സർക്കാർ - എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകളിലെ ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ പൂർണ്ണമായും വിദ്യാർത്ഥി സൗഹൃദമാക്കുന്നതിന് നിർണ്ണായകമായ ഒരു തീരുമാനമെടുത്തിരിക്കുകയാണ്.

കഴിഞ്ഞ വർഷങ്ങളിൽ തൃശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ വച്ചായിരുന്നു കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ സംഘടിപ്പിച്ചിരുന്നത്. എന്നാൽ ഇത്തവണ ഓരോ കോളേജിലും പ്രത്യേകം സ്പോട്ട് അഡ്മിഷൻ നടത്താനാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടാകുന്ന പ്രയാസങ്ങൾ മനസിലാക്കിയതിനെ തുടർന്നാണ് അടിയന്തരമായി ഈ വിഷയത്തിൽ വിദ്യാർത്ഥി സൗഹൃദമായ ഒരു തീരുമാനം എടുത്തത്.

ഓഗസ്റ്റ് 13-ന് നടക്കുന്ന സ്പോട്ട് അഡ്മിഷനായി ഇനി വിദ്യാർത്ഥികൾ തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലേക്ക് മാത്രമായി യാത്ര ചെയ്യേണ്ടതില്ല. സംസ്ഥാനത്തെ 9 ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജുകളിലും 3 എയ്ഡഡ് കോളേജുകളിലും പ്രവേശന കേന്ദ്രങ്ങൾ ലഭ്യമാണ്.
ഈ 12 കോളേജുകളിൽ സൗകര്യപ്രദമായ ഏതെങ്കിലും ഒരു കോളേജിൽ എത്തി റിപ്പോർട്ട് ചെയ്താൽ കേന്ദ്രീകൃത സോഫ്റ്റ്‌വെയർ മുഖേന റാങ്ക് അനുസരിച്ച് 12 കോളേജുകളിൽ എവിടെയുമുള്ള ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ഉറപ്പാക്കാൻ സാധിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അപേക്ഷകർ ഓഗസ്റ്റ് 13ന് (നാളെ) ഉച്ചയ്ക്ക് 12:00 മണിക്ക് മുൻപായി ഏതെങ്കിലും ഒരു കോളേജിൽ എത്തി നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടതാണ്. പങ്കെടുക്കുന്ന വിദ്യാർത്ഥികൾ നിർബന്ധമായും TC / NOC ഹാജരാക്കേണ്ടതാണ്. (നിലവിൽ ഏതെങ്കിലും സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിൽ പ്രവേശനം നേടിയവർക്ക് ഇത് ബാധകമല്ല).

വിദ്യാർത്ഥികളുടെ അനാവശ്യ യാത്രയും ആശങ്കകളും ഒഴിവാക്കി പ്രവേശനം കൂടുതൽ സുതാര്യവും എളുപ്പവുമാക്കാൻ ഈ തീരുമാനം സഹായിക്കും.

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ അനധ്യാപക ജീവനക്കാരുടെ സര്‍വീസ് സംഘടനയായ സംസ്കൃത സര്‍വ്വകലാശാല സ്റ്റാഫ് അസോസിയേ...
01/08/2026

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ അനധ്യാപക ജീവനക്കാരുടെ സര്‍വീസ് സംഘടനയായ സംസ്കൃത സര്‍വ്വകലാശാല സ്റ്റാഫ് അസോസിയേഷന്റെ സില്‍വര്‍ ജൂബിലി സമ്മേളനം

14/06/2026

എറണാകുളം ജില്ലയുടെ ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ. റോജി എം. ജോണിന് സർക്കാർ നൽകിയ ആദ്യത്തെ ചുമതലയായിരുന്നു മലയിടംതുരുത്തിലെ കുടുംബങ്ങളുടെ പ്രശ്നം.
വർഷങ്ങളായി തുടരുന്ന കോടതി വ്യവഹാരങ്ങൾ, നിസ്സഹായരായ കുടുംബങ്ങളുടെ കണ്ണീർ, ഹൈക്കോടതി ഉത്തരവ് എന്നിവയുൾപ്പെടെ അതിസങ്കീർണമായ ഒരു സാഹചര്യമായിരുന്നു കഴിഞ്ഞ രണ്ടാഴ്ചയായി നിലനിന്നിരുന്നത്. ഇതിനിടെ, എറണാകുളം കളക്ടറേറ്റിൽ നടന്ന ചർച്ചകൾ നിരവധി വൈകാരിക മുഹൂർത്തങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ. റോജി എം. ജോൺ, സ്ഥലം ഉടമകളുമായും കുടുംബങ്ങളുമായും തുടർച്ചയായി നടത്തിയ ചർച്ചകളുടെ ഫലമായി, മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന മലയിടംതുരുത്ത് വിഷയം ഇപ്പോൾ പരിഹാരത്തിലേക്ക് എത്തിയിരിക്കുകയാണ്.
കുടുംബങ്ങളുടെ ആവശ്യം പരിഗണിച്ച്, അവരുടെ വീടുകൾ നിലനിന്നിരുന്ന സ്ഥലത്തിന് സമീപം തന്നെ പുതിയ ഭവനങ്ങൾ നിർമ്മിക്കാനും, സർക്കാരിൽ നിന്ന് ലഭിക്കാവുന്ന പരമാവധി ആനുകൂല്യങ്ങൾ ഉറപ്പാക്കാനും ധാരണയായി.
തനിക്ക് ലഭിച്ച ആദ്യത്തെ ചുമതല തന്നെ ഉത്തരവാദിത്വത്തോടെയും കാര്യക്ഷമതയോടെയും പൂർത്തിയാക്കാൻ കഴിഞ്ഞത്, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ ശ്രീ. റോജി എം. ജോണിന്റെ പൊതുപ്രവർത്തന ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറുകയാണ്.
മുന്നോട്ട്, ഇനിയും മുന്നോട്ട്... ✨

പരീക്ഷ തീയതി ജൂൺ 9 ന്വിദ്യാർത്ഥികളെ അറിയിച്ചത് ജൂൺ 8ന് ,KTU വിദ്യാർത്ഥികൾ കടുത്ത ആശങ്ക അറിയിച്ചതിനു പിന്നാലെ മന്ത്രി റോജ...
08/06/2026

പരീക്ഷ തീയതി ജൂൺ 9 ന്
വിദ്യാർത്ഥികളെ അറിയിച്ചത് ജൂൺ 8ന് ,

KTU വിദ്യാർത്ഥികൾ കടുത്ത ആശങ്ക അറിയിച്ചതിനു പിന്നാലെ മന്ത്രി റോജി.എം.ജോണിൻ്റെ ഇടപെടൽ

നാളെ നടത്താനിരുന്ന MCA (2year )S1 (S, FE) പരീക്ഷ മാറ്റി വെച്ചു

മന്ത്രി റോജി.എം.ജോണിൻ്റെ ഇടപെടൽഅച്ചു ഉമ്മനെതിരെ അധിക്ഷേപം നടത്തിയ കേസിലെ പ്രതി കാലാവധി കഴിഞ്ഞിട്ടും സ്ഥാനത്ത് തുടർന്ന IH...
07/06/2026

മന്ത്രി റോജി.എം.ജോണിൻ്റെ ഇടപെടൽ

അച്ചു ഉമ്മനെതിരെ അധിക്ഷേപം നടത്തിയ കേസിലെ പ്രതി കാലാവധി കഴിഞ്ഞിട്ടും സ്ഥാനത്ത് തുടർന്ന IHRD അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പുറത്ത്

Address

Green Gardens
Angamaly
683572

Website

Alerts

Be the first to know and let us send you an email when Cyber Congress Angamaly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share