24/09/2020
Talking drum ന് യൂറോപ് ഫിലിം ഫെസ്റ്റിവൽ, UK യുടെ ബെസ്റ്റ് പോസ്റ്റർ ഡിസൈൻ അവാർഡ് !
പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ Sajeed Naduthody ഉറ്റ സുഹൃത്താണ്. സഹപാഠികളായിരുന്നു, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ മാസ് കമ്മ്യുണിക്കേഷൻ & ജേർണലിസം കോഴ്‌സിന്. അദ്ദേഹം സംവിധാനം നിർവ്വഹിച്ച എല്ലാ ഡോക്യുമെന്ററികളും വിവിധ ദേശീയ അന്തർദ്ദേശീയ പുരസ്‌കാരങ്ങൾ പലതും നേടുകയുണ്ടായി. സജീദിന്റെ ഡയറി ഓഫ് ബ്ലൈൻഡ്‌നെസ്സ് എന്ന ഡോക്യുമെന്ററിക്ക് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചു. ബെസ്റ്റ് ഡയറക്ടർ!
അവസാനമായി അദ്ദേഹം സംവിധാനം നിർവ്വഹിച്ചത് ബാംബൂ ബല്ലാഡ്സ് എന്ന ഡോക്യുമെന്ററിയാണ്. ഇതിന്റെ സംഗീത സംവിധാനം ചെയ്യുവാനായി എന്റെ ചേട്ടൻ Santhosh Jayaraj നെ ഏൽപ്പിക്കുമ്പോൾ സജീദ് എന്നോടും ഒരു കാര്യം ആവശ്യപ്പെട്ടു. ഡോക്യുമെന്ററിക്ക് ഒരു പോസ്റ്റർ വേണം.
മുളയുടെ സംഗീതാംശം നാടൻ പാട്ടിൽ ലയിപ്പിച്ച്, പാട്ടുകളിലൂടെ സമൂഹത്തെ ഉദ്ബോധിപ്പിച്ചുകൊണ്ട്, മുള സംരക്ഷണത്തിനായി സ്വയം അർപ്പിച്ച ഒരു പെൺകുട്ടിയാണ് ഡോക്യുമെന്ററിയുടെ കേന്ദ്ര ബിന്ദു. സംഗീതത്തിൽ നിന്നും മുളയിടുന്ന മുള... അങ്ങനെയൊരാശയം തോന്നി. ഒരു മ്യുസിക്കൽ നോട്ടിൽ നിന്നും തളിരിടുന്ന മുള എന്ന ആശയം art director Shahir Kajahussain നോട് ഫോണിലൂടെ പങ്കുവെച്ചു. തിരക്കുകൾക്കിടയിൽ അദ്ദേഹം ഒരു പോസ്റ്റർ ഡിസൈൻ ചെയ്ത് അയച്ചുതന്നു. സജീദ്, ഒരു ഫിലിം ഫെസ്റ്റിവലിൽ പോസ്റ്റർ വിഭാഗത്തിൽ മത്സരത്തിനായി നമ്മുടെ design അയച്ചുകൊടുത്തു.
നാലു ദിവസങ്ങൾക്കു മുന്നേ സജീദ് വിളിച്ചു. നമ്മുടെ ഡിസൈൻ ഫൈനൽ റൗണ്ടിൽ മൂന്നെണ്ണത്തിൽ ഒന്നാണ് എന്നറിയിച്ചു. തിരക്കിനിടയിൽ ചെയ്ത ഒരു design ഇവിടം വരെ എത്തിയതിൽ ഞങ്ങൾക്ക് അതിയായ സന്തോഷം തോന്നി.
ഇന്നുച്ചയ്ക്കുണ്ട് സജീദ് വിളിക്കുന്നു. ഒന്നാം സ്ഥാനം നമുക്കാണെന്നും പറഞ്ഞ്! സന്തോഷം തന്നെ. നമ്മുടെ ടീമിനോടും അറിയിച്ചു. എല്ലാർക്കും ആഹ്ലാദം. ഒരു അന്താരാഷ്ട്ര അവാർഡ് ആണല്ലോ talking drum ന് ലഭിച്ചിരിക്കുന്നത്! UK യിൽ വെച്ചു നടന്ന യൂറോപ് ഫിലിം ഫെസ്റ്റിവലിലാണ് അവാർഡ് ലഭിച്ചിരിക്കുന്നത്! ഒരുപാട് സ്നേഹം സജീദ് ❤️❤️🌹🌹
Prasanth Jayaraj
Creative Director
Talking Drum