Film Cafe Online

Film Cafe  Online Internet Advertising & Marketing Services

ഇത് എൻറെ മാത്രം കഥയല്ല ഒരു ആരോഗ്യ പ്രവർത്തകരെയും മറ്റു ജീവനക്കാരുടെയും കഥയാണ് എല്ലാരും വായിക്കുക ഷെയർ ചെയ്യുക 2019 ഡിസംബ...
13/09/2020

ഇത് എൻറെ മാത്രം കഥയല്ല ഒരു ആരോഗ്യ പ്രവർത്തകരെയും മറ്റു ജീവനക്കാരുടെയും
കഥയാണ് എല്ലാരും വായിക്കുക ഷെയർ ചെയ്യുക

2019 ഡിസംബർ 24 ന് ആശുപത്രി സൂപ്രണ്ടും നഴ്സിംഗ് സൂപ്രണ്ടും ഫോണിൽ അപ്രതീക്ഷിതമായി വിളിച്ചു. 26 ന് രാവിലെ വലിയതുറ കോസ്റ്റൽ ഹോസ്പിറ്റലിൽ ട്രൈയിനിംഗിന് എത്തണം. ഒരു മടിയുമില്ലാതെ പോയി.27 മുതൽ ഡൊമസ്റ്റിക് എയർപോർട്ടിൽ തുടർച്ചയായ കൊറോണ ഡ്യൂട്ടി.

രാവിലെ ആരോഗ്യ വകുപ്പിന്റെ വാഹനം വരും.അതിൽ കയറി 10 കിലോമീറ്റർ അകലെ എയർപോർട്ടിലേയ്ക്ക്. വണ്ടിയിൽ നിന്നും ഇറങ്ങി ഡോണിംഗ് റൂമിലേയ്ക്ക്. സോപ്പ് ഉപയോഗിച്ച് കൈ കഴുകിയ ശേഷം സാനിറ്റൈസർ ഉപയോഗിക്കുന്നു.
ഇന്നർ ഗ്ലൗസ് ധരിച്ച്, ബൂട്ട് കവർ ഇട്ട്, കവർ ആൾ ധരിച്ച്, N95 മാസ്ക്കും കണ്ണടയും വെച്ച ശേഷം, കഴുത്ത് ഭാഗത്തെ ചെറിയ വിടവു പോലും മൈക്രോപോർ ഉപയോഗിച്ച് ഒട്ടിക്കും. ഫെയ്സ് മാസ്ക്കും, മിഡിൽ ഗ്ലൗസും ഔട്ടർ ഗ്ലൗസും കൂടിയാകുമ്പോൾ ഡോണിംഗ് കഴിഞ്ഞു.

ഡ്യൂട്ടി തുടങ്ങുകയായി.

ചെന്നൈ, ബാംഗ്ലൂർ, ഹൈദ്രാബാദ്, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നും ശരാശരി 10 ൽ കൂടുതൽ വിമാനങ്ങളിൽ ദിവസവും 1200 വോളം യാത്രക്കാർ.

6 to 8 മണിക്കൂർ ഡ്യൂട്ടിയ്ക്കിടയിൽ 3-5 വിമാനങ്ങൾ 360-560ൽ കൂടുതൽ യാത്രക്കാർ. അവരുടെ ടെമ്പറേച്ചർ നോക്കി, മറ്റ് രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന് ചോദിച്ചും നിരീക്ഷിച്ചും സ്ക്രീൻ ചെയ്ത് പുറത്തേയ്ക്ക് വിടുന്നു. സംശയം തോന്നുന്നവരെ ഐസൊലേഷനിൽ മാറ്റി കൂടുതൽ നിരീക്ഷിച്ച ശേഷം ആംബുലൻസിൽ കയറ്റി ജനറൽ ഹോസ്പിറ്റലിലേയ്ക്ക് അയയ്ക്കുന്നു.

ആറ് മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞാൽ ഡോഫിംഗ് റൂമിലേയ്ക്ക്. സാനിറ്റൈസർ പോലും കൈ കൊണ്ട് എടുക്കാൻ സമ്മതിക്കില്ല. ഒഴിച്ച് തരാൻ ആളുണ്ടാകും.ഔട്ടർ ഗ്ലൗസ് കഴുകി ഊരിമാറ്റിയ ശേഷം മിഡിൽ ഗ്ലൗസ്സും കഴുകുന്നു. അതിന് ശേഷം കരുതലോടെ PPE യുടെ ഓരോ ഉപകരണവും ഊരി പ്രത്യേകം പ്രത്യേകം ബക്കറ്റുകളിൽ ഉപേക്ഷിക്കും. സാനിറ്റൈസർ ഓരോ തവണയും ആവർത്തിക്കും.ഔട്ടർ ഭാഗത്ത് സ്പർശിക്കാതെ കവർഓൾ ഊരി ചുരുട്ടി ഉപേക്ഷിച്ച ശേഷം കൈവൃത്തിയാക്കി മിഡിൽ ഗ്ലൗസ്സ് മാറ്റുന്നു. ബൂട്ട് കവർ മാറ്റി വീണ്ടും സാനിറ്റസൈർ ഉപയോഗിച്ച ശേഷം ഇന്നർ ഗ്ലൗസും മാറ്റി സോപ്പ് കൊണ്ട് കൈ കഴുകി പുതിയൊരു N95 മാസ്ക് വെച്ച് തിടുക്കത്തിൽ പുറത്തിറങ്ങി വാഹനത്തിൽ തിരികെ വീട്ടിലേക്ക്.

ഇട്ടിരിക്കുന്ന മുഴുവൻ വസ്ത്രങ്ങളും ചെരുപ്പ് ഉൾപ്പെടെ 30 മിനിറ്റ് സർഫിൽ മുക്കി വെയ്ക്കുന്നു. സോപ്പ് ഉപയോച്ച് കുളി കൂടി കഴിഞ്ഞു വേണം വെള്ളം പോലും കുടിയ്ക്കാൻ .
കഴിഞ്ഞു പോയ 6 -8 മണിക്കൂർ ഒന്ന് ചൊറിയാനാകാതെ, മൂത്രം ഒഴിക്കാനാകാതെ നന്നായി ശ്വസിക്കാൻ പോലും പറ്റാതെ ചൂടു കേറി വിയർത്തൊലിച്ച്...............

അങ്ങനെ Duty കഴിഞ്ഞപ്പോൾ ക്വാറന്റൈൻ വന്നു. വീണ്ടുമൊരു 14 ദിവസം പുറം ലോകം കാണാതെ മൂന്ന് നേരം ഭക്ഷണം കഴിച്ച് 4 ചുവരുകൾക്കുള്ളിൽ രാത്രിയും പകലും.
അതും അവസാനിച്ചു.

തുടക്കം ഡൊമസ്റ്റിക് എയർപോർട്ടിൽ നിന്നും
അതുകഴിഞ്ഞ് Quarentine സെൻട്രൽ ഹോസ്പിറ്റൽ
അങ്ങനെ പലേടത്തും🙏കഴിഞ്ഞ ഒന്നരമാസമായി
ജോലിചെയ്യുന്ന ഹോസ്പിറ്റലിൽ Swab കളക്ഷനും
ഹെൽപ്പ് ഡെസ്ക് ഉമായി ഡ്യൂട്ടി എടുത്തു പോകുന്നു .

തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ടിൽ കൊറോണ ഡ്യൂട്ടിയ്ക്ക് പോകാൻ ഭൂരിഭാഗവും വിസമ്മതിച്ചപ്പോൾ മടി ഇല്ലാതെ പോകാൻ തയാറായ ഡോക്ടർമാർ, നഴ്സുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ അടങ്ങിയ ആദ്യ 33 അംഗ സംഘമായിരുന്നു ഞങ്ങളുടേത്.

ജീവിതത്തിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായി എന്തോ നിവർത്തിച്ചു എന്ന തോന്നലാണുള്ളിൽ. അതിലുപരി കൊറോണ പ്രതിരോധത്തിന്റെ മുന്നിൽ നിൽക്കാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവും.

Karthik
StaffNurse
Government THALUK Hospital Fort

After Duty 😔ജീവൻറെ വിലയുള്ള  കരുതൽ🔥ഞങ്ങൾ ആരോഗ്യപ്രവർത്തകർ എന്നും കരുതലോടെ കൂടപ്പിറപ്പായി നിങ്ങളുടെ കൂടെ തന്നെയുണ്ട് ❤️ഞങ...
18/07/2020

After Duty 😔

ജീവൻറെ വിലയുള്ള കരുതൽ🔥

ഞങ്ങൾ ആരോഗ്യപ്രവർത്തകർ എന്നും കരുതലോടെ കൂടപ്പിറപ്പായി നിങ്ങളുടെ കൂടെ തന്നെയുണ്ട് ❤️

ഞങ്ങൾക്ക് നിങ്ങൾ തരുന്ന പ്രാർത്ഥനയാണ്
ഇന്നും ഈ കഠിനമായ ഡ്യൂട്ടിക്കിടയിൽ ഞങ്ങൾക്ക് ഒരു ആശ്വാസം അഭിമാനമാണ് നേഴ്സ് എന്ന് പറയാനും ഒരു ആരോഗ്യ പ്രവർത്തകൻ എന്ന് പറയാനും
ഓരോ നിമിഷവും വർദ്ധിച്ചുവരുന്ന കൊറോണ പേഷ്യൻസ് കരുതൽ ആണ് നമുക്ക് വേണ്ടത് 😧

ആർക്കും ഒരു ആപത്തും ഉണ്ടാവില്ലെന്ന്
സർവ്വേശ്വരനോട് പ്രാർത്ഥിക്കുക❤️

KarthiK
StaffNurse


കേരളം മുഴുവനും 26 വയസ്സ് മാത്രം പ്രായമുള്ള ഒരു യുവാവിനെ Karthik Brother ( Staff Nurse )എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ അത് അ...
18/04/2020

കേരളം മുഴുവനും 26 വയസ്സ് മാത്രം പ്രായമുള്ള ഒരു യുവാവിനെ Karthik Brother ( Staff Nurse )എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ കഴിവാണ്. 🌹🌹
❣പ്രവർത്തന മികവാണ്


ഇതാ നിങൾ കുറെ നാൾ ആയി കാത്തിരുന്ന ലൂസി എന്ന ഷോർട് ഫിലിം ..Note : * ടൈറ്റിൽ പറയുന്ന കഥ ശ്രദിചു കേൾക്കുക * ear phone use ച...
01/11/2016

ഇതാ നിങൾ കുറെ നാൾ ആയി കാത്തിരുന്ന ലൂസി എന്ന ഷോർട് ഫിലിം ..
Note :
* ടൈറ്റിൽ പറയുന്ന കഥ ശ്രദിചു കേൾക്കുക
* ear phone use ചെയ്യുക..
Pine നല്ല ക്വാളിറ്റിൽ താനെ കാണാൻ ശ്രമിക്കുക.. എങ്കിലേ ലൂസിയുടെ full ഫീൽ കിട്ടൂ...

അപ്പോൾ കാണുക.. ഞങ്ങളെ അനുഗ്രഹിക്കുക.. ഷെയർ ചെയ്യുക..

ലിങ്ക് : https://youtu.be/7IRSEzEIIz0

Lucy Malayalam Horror Short Film 2016 Story Script Direction: Shabas Rasheed Produced By: Sudheesh Puthettu Editor:Shijas Parayil DOP:Sreekanth Eswar Music:N...

ഞങ്ങൾക്ക് ഒപ്പം മീനാക്ഷി  ചേരുന്നു.. ഞങ്ങളുടെ സ്പെഷ്യൽ പേഴ്സൺ  #ലൂസി റിലീസ് തീയതി അനൗൺസ് ചെയുന്നു
23/10/2016

ഞങ്ങൾക്ക് ഒപ്പം മീനാക്ഷി ചേരുന്നു.. ഞങ്ങളുടെ സ്പെഷ്യൽ പേഴ്സൺ #ലൂസി റിലീസ് തീയതി അനൗൺസ് ചെയുന്നു

We Love Short Films   കോട്ടയം കാരൻ ഷബാസ് റഷീദ് അച്ചായൻ ചെയ്യുന്ന ``ലൂസി'' എന്ന ഷോർട് ഫിലിമിന്റെ റിലീസ് ഡേറ്റ് ഇന്ന് വൈ...
22/10/2016

We Love Short Films

കോട്ടയം കാരൻ ഷബാസ് റഷീദ് അച്ചായൻ ചെയ്യുന്ന ``ലൂസി'' എന്ന ഷോർട് ഫിലിമിന്റെ റിലീസ് ഡേറ്റ് ഇന്ന് വൈകിട്ട് ഒരു സ്പെഷൽ പേർസൺ അനൗൺസ് ചെയ്യും. കുറേ കാലമായി ദിപ്പ വരും ,വരും എന്ന് പറഞ്ഞ് കാത്തിരിക്കണ് .. അളിയാ ഇനിയും ഇൻഡ്യൻ റെയിൽവേയുടെ സ്വഭാവം കാണിക്കാതെ ഒന്നു വെളിപ്പെടുത്തിയല്ലോ.. :D

09/08/2016

http://www.iamagj.com.
Virtual Assistant

Virtual Assistant or Freelancer In Kerala Providing Services Online such as Passport Registeration , Pancard Registeration,Voter id Card Registeration, Web design kerala india , Data Entry Works , Transcription Jobs , Advertising , Social Media Marketing

ഈ വീഡിയോ കണ്ട ശേഷം Lucyയോട് മലയാളികൾക്ക് പ്രതേക ഒരു സ്നേഹം തോന്നിയിട്ടുണ്ട്  അതാണ് Lucy...!!https://youtu.be/FgJ4j_WgAb8
29/07/2016

ഈ വീഡിയോ കണ്ട ശേഷം Lucyയോട് മലയാളികൾക്ക് പ്രതേക ഒരു സ്നേഹം തോന്നിയിട്ടുണ്ട് അതാണ് Lucy...!!

https://youtu.be/FgJ4j_WgAb8

Lucy Malayalam Short Film Teaser-1 ---------------------------------------------------------- DREAM MAKERS PRODUCTION STORY, SCREENPLAY, DIRECTION- SHABAS RA...

ലൂസി എന്ന പുസ്തകവും അതിൻ്റെ പിന്നിലെദുരൂഹതയുടെയും കഥ പറയുന്ന ഷോർട്ട് ഫിലിംആണ് " ലൂസി ".dream makers ൻ്റെ ബാനറിൽ സുധിഷ് പ...
26/07/2016

ലൂസി എന്ന പുസ്തകവും അതിൻ്റെ പിന്നിലെ
ദുരൂഹതയുടെയും കഥ പറയുന്ന ഷോർട്ട് ഫിലിം
ആണ് " ലൂസി ".
dream makers ൻ്റെ ബാനറിൽ സുധിഷ് പുത്തേട്ട് ആണ് ഈ
ചെറു ചിത്രം നിർമിക്കുന്നത്.. ഷബാസ് റഷീദ്
തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഈ
ചിത്രം അമേരിക്കയിൽ നടന്ന ഒരു
കൊലപതകവും , അതിനെ ആസ്പതമാക്കി
എഴുതിയ പുസ്തകത്തിൻ്റെയും അതിൻ്റെ
പിന്നിലെ ദുരൂഹതകളുടെയും കഥ പറയുന്നു.. "
ചിക്കൻ കോക്കച്ചി " എന്ന പ്രദർശത്തിന് ഒരുങ്ങുന്ന
സിനിമയുടെ ഛായാഗ്രഹകൻ ആയ ശ്രീകാന്ത്
ഈശ്വർ ആണ് ഈ ചെറു ചിത്രത്തിനായി ക്യാമറ
ചലിപ്പിച്ചിരിക്കുന്നത്... 20 ഓളം തമിഴ് / മലയാളം ചിത്രങ്ങളിൽ
അസിസ്റ്റൻ്റെ / അസോസിയേറ്റ് എഡിറ്ററും പുലിമുരുകൻ എന്ന
വലിയ ചിത്രത്തിൻ്റെ അസോസിയേറ്റ് എഡിറ്ററും
ആയ ഷിജാസ് പറയിൽ ' ആണ് ലൂസിയുടെ എഡിറ്റർ .
ഷിജാസ് സ്വതന്തര എഡിറ്റർ ആകുന്ന " മഡ് മാസ`` ഉടൻ
തീയറ്ററുകളിൽ എത്തും.. ജനശ്രദ്ധ ആകർഷിച്ച "
കുളം കര അലവലാതി " എന്ന മ്യൂസിക്
ആൽബത്തിൻ്റെ മ്യൂസിക് ഡയറക്റ്റർ ആയ നിഖിൽ മാധവ് ആണ് ലൂസിയുടെ സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് .. കൂതറ, അടി കപ്യാരെ കൂട്ടമണി എന്നീ ചിത്രങ്ങളിൽ തുടങ്ങി എന്ന് നിന്റെ മൊയ്ദീൻ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിൽ ഭ്രാന്തൻ വേലായുധന്റെ വേഷം കൊണ്ട് നമ്മളെ വിസ്മയിപ്പിച്ച ബദ്രി കൃഷ്ണയാണ് ക്രിയേറ്റീവ് ഹെഡ് ആയി പ്രവർത്തിച്ചത് . ഡെഡ് ലൈൻ എന്ന ചിത്രത്തിൽ കലാ സംവിധാനം ചെയ്ത ശ്രീജിത് ശ്രീധർ തന്നെയാണ് ലൂസിക്കും കലാ സംവിധാനം നിർവഹിച്ചിരിക്കുന്നത്. മനോജ് വി എം, അനന്ദു പ്രദീപ്, ബേബി ആഷിക എന്നിവർ ആണ് അഭിനേതാക്കൾ.. അടുത്ത മാസം അവസാനത്തോട് കൂടി ലൂസി ഓൺലൈൻ പ്രദർശനത്തിന് എത്തും.,.

For Professional or Personal website , Internet Marketing , Film Promotion and more get in touch with
14/07/2016

For Professional or Personal website , Internet Marketing , Film Promotion and more get in touch with

Fastcoders ® Inc is a Complete IT Solutions , web desigining company providing all sort of Website, SEO, SEM and PPC services in India

Address

Kanchipuram District
Chennai
603202

Alerts

Be the first to know and let us send you an email when Film Cafe Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Film Cafe Online:

Share