VJFLY.

VJFLY. A Complete Entertainment and Media Page

Happy new year❤️❤️
31/12/2024

Happy new year❤️❤️

Hello friends ,  • എത്ര ശ്രമിച്ചിട്ടും നിങ്ങൾക്ക് ഇപ്പോഴും വാഹനം ഓടിക്കാൻ  അകാരണമായ ഭയം ആണോ ?  • ⁠ഡ്രൈവിംഗിനോട് ഉള്ള പേട...
24/11/2024

Hello friends ,
• എത്ര ശ്രമിച്ചിട്ടും നിങ്ങൾക്ക് ഇപ്പോഴും വാഹനം ഓടിക്കാൻ അകാരണമായ ഭയം ആണോ ?

• ⁠ഡ്രൈവിംഗിനോട് ഉള്ള പേടി കാരണം നിങ്ങൾ മറ്റുള്ളവരുടെ മുന്നിൽ പരിഹസിക്കപ്പെടുന്നുണ്ടോ ? ⁠

• ⁠ഡ്രൈവിംഗ് സ്കൂളിൽ പോയിട്ട് പോലും നിങ്ങൾക്ക് പൂർണ്ണമായും ആത്മവിശ്വാസം ലഭിച്ചിട്ടില്ലേ ?

എങ്കിൽ നിങ്ങൾക്ക് വേണ്ടിയുള്ളതാണ് ഈ കോഴ്സ്.

ഉപബോധ മനസ്സിൽ എപ്പോഴോ കടന്നു കൂടിയ Negative blue prints, Negative experinces, Negative Talks , negative beliefs എല്ലാമാണ് നിങ്ങളുടെ ഈ ആത്മവിശ്വാസക്കുറവിന് കാരണം.

ഇതിന് പരിഹാരം ഉപബോധ മനസ്സിൽ കടന്നു കൂടിയ ഈ നെഗറ്റീവ് blue prints എടുത്തു മാറ്റുക എന്നതാണ്.

നിരവധി പേർക്ക് തങ്ങളുടെ പ്രശ്നങ്ങളെ മറികടക്കാൻ സഹായിച്ചിട്ടുള്ള Hypnosis, NLP, Mind Power ടെക്നിക്കുകൾ ഉപയോഗിച്ചുകൊണ്ട് ഇനി നിങ്ങൾക്കും മനസ്സിലെ പേടി മാറ്റി ആത്മവിശ്വാസത്തോടെ വാഹനം ഓടിക്കാം.

നിങ്ങൾ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരോ , ലൈസൻസ് എടുക്കാൻ തയ്യാറെടുക്കുന്നവരോ, മറ്റുള്ളവരെ ഡ്രൈവിംഗ് പഠിപ്പിക്കുന്നവരോ ആയിക്കൊള്ളട്ടെ പ്രായഭേദമന്യേ ഈ കോഴ്സിൽ join ചെയ്യാം.

NB: • ഇത് ഡ്രൈവിംഗ് പരിശീലനം നൽകുന്ന ക്ലാസ് അല്ല, മറിച്ച് നിങ്ങളുടെ ഡ്രൈവിംഗ് fear മാറ്റുക എന്നത് മാത്രമാണ് ഈ കോഴ്സിന്റെ ലക്ഷ്യം.

•ക്ലാസുകൾ പൂർണമായും ഓൺലൈൻ വഴി ആയിരിക്കും

for more details
+91 623 8800 660

26/08/2019

32 വർഷം മുൻപും സ്റ്റൈലൻ ലുക്ക്; ലാലിന്റെ വിവാഹചിത്രത്തിന് ആരാധകരുടെ കൈയ്യടി

32 വർഷം പഴക്കമുള്ള തന്റെ വിവാഹ ചിത്രം ആരാധകർക്കായി ലാൽ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കു വച്ചു. മിന്നുകെട്ട് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങിവരുമ്പോഴുള്ള ചിത്രമാണ് ലാൽ ഷെയർ ചെയ്തത്

21/08/2019

'കൂപ്പുകൈയോടെ...' ഏറ്റവും പുതിയ ബ്ലോഗുമായി മോഹൻലാൽ. കഴിഞ്ഞ തവണ മഹാപ്രളയം വന്നു നിരവധി ജീവനുകൾ പൊലിഞ്ഞു... എന്നാൽ, മഴ മാറി വെയിൽ പരന്നതോടെ നമ്മൾ എല്ലാം മറന്നു.. എന്നാൽ പ്രകൃതി ഒന്നും മറന്നില്ല, കൃത്യം ഒരു വര്ഷം കഴിഞ്ഞപ്പോൾ വീണ്ടും പ്രളയം.... മോഹൻലാൽ കുറിക്കുന്നു....

ബ്ലോഗ് ഇതാ -

https://www.facebook.com/ActorMohanlal/posts/2400774839978198

20/08/2019

കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത് പൃഥ്വിരാജ് പ്രധാനകഥാപാത്രമായി വരുന്ന ബ്രദേഴ്‌സ് ഡേയിൽ ചാണ്ടി ആയി വിജയരാഘവൻ
സിനിമ ഓണത്തിന് തീയേറ്ററുകളിൽ എത്തും..

17/08/2019

സഹകരണ സ്ഥാപനമായ റബ്‌കോയുടെ കിട്ടാക്കടം അടച്ചു തീര്‍ത്ത സര്‍ക്കാര്‍ നടപടിയില്‍ വിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കര്‍.

അഡ്വ. ജയശങ്കർ കുറിക്കുന്നു -

'റബ്കോയുടെ കിട്ടാക്കടം 306.75 കോടി കേരള സർക്കാർ 'എഴുതിത്തളളുന്നു' എന്ന പ്രചരണം തികച്ചും തെറ്റാണ്, അസംബന്ധമാണ്.

ഒന്നാമത്, റബ്കോയുടെ കടബാധ്യത വെറും 238 കോടിയാണ്. അത് അത്ര വലിയ സംഖ്യയൊന്നുമല്ല. നമ്മുടെ പാർട്ടി സംസ്ഥാന വ്യാപകമായി ഒരു ബക്കറ്റ് പിരിവു നടത്തിയാൽ നിസ്സാരമായി പിരിക്കാവുന്ന തുക.

രണ്ടാമത്, സർക്കാർ കടബാധ്യത എഴുതിത്തളളുന്നില്ല. സംസ്ഥാന സഹകരണ ബാങ്കിലും ജില്ലാ ബാങ്കുകളിലും റബ്കോയ്ക്കുളള കടം സർക്കാർ അടച്ചു തീർക്കുകയാണ്.

മൂന്നാമത്, പ്രളയവും ദുരിതാശ്വാസ പ്രവർത്തനവുമായി ഇതിന് ഒരു ബന്ധവുമില്ല. ദുരിതാശ്വാസ നിധിയിലെ ഒരു നയാപൈസ പോലും റബ്കോയുടെ കടം തീർക്കാൻ ഉപയോഗിക്കുന്നില്ല. പൊതുഖജനാവിൽ വെറുതെ കിടക്കുന്ന കുറച്ചു പൈസ മാത്രമേ എടുക്കുന്നുളളൂ.

അങ്ങനെ ഏതു നിലയ്ക്ക് നോക്കിയാലും ആർക്കും ഒരു നഷ്ടവുമില്ല. കടം സർക്കാർ അടച്ചു തീർത്തതു കൊണ്ട് റബ്കോയ്ക്ക് ഇനിയും കടം വാങ്ങാൻ തടസമില്ല. അതും സർക്കാർ വീട്ടുമെന്നതിനാൽ കടം കൊടുക്കുന്നവർക്ക് നഷ്ടം വരികയുമില്ല. ലണ്ടൻ സ്റ്റോക്ക് മാർക്കറ്റിൽ റബ്കോയുടെ ഓഹരികൾ ലിസ്റ്റ് ചെയ്യാനും ആലോചിക്കുന്നു.

# അടിച്ചു മാറ്റാനും അടച്ചു തീർക്കാനും കേരള സർക്കാർ നിങ്ങളോടൊപ്പം.'

https://www.facebook.com/AdvocateAJayashankar/posts/2188041297992251

Address

Delhi

Website

Alerts

Be the first to know and let us send you an email when VJFLY. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share