Prijo robert Irinjalakuda

Prijo robert Irinjalakuda something special for you,

Promotion Post.----------------------------Plum Cakes With the goodness of soaked Dryfruits@ 20bakehouseSoaking dryfruit...
19/11/2020

Promotion Post.
----------------------------
Plum Cakes With the goodness of soaked Dryfruits
@ 20bakehouse

Soaking dryfruits, Why is it necessary?
Soaking dry fruits is the 1st step to make a traditional rich plum cake.It adds an amazing flavour, richness and moisture to the cake.
When the dry fruits are soaked, they absorb liquid and become plumpy. And when baked, this liquid oozes out into the batter, making it more tasty, moist and all the flavours infused within.
20bakehouse provides you with the most luscious plum cakes.
Order Now!
☎️ 7736355949

Plum Cakes With the goodness of soaked Dryfruits
@ 20bakehouse

Soaking dryfruits, Why is it necessary?

Soaking dry fruits is the 1st step to make a traditional rich plum cake. It adds an amazing flavour, richness and moisture to the cake.
When the dry fruits are soaked, they absorb liquid and become plumpy. And when baked, this liquid oozes out into the batter, making it more tasty, moist and all the flavours infused within.

20bakehouse provides you with the most luscious plum cakes.
Order Now!
☎️ 7736355949

14/02/2020
12/04/2019

ചൗക്കീദാരന്മാരേ നിങ്ങളാരെങ്കിലും കണ്ടോ ആ കുട്ടിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് ? പാവം ഇപ്പോ വെറും +2 സർട്ടിഫിക്കറ്റും വെച്ചാണ് ഇന്റെർവ്യൂവിന് പോകുന്നത്. സത്യായിട്ടും കഴിഞ്ഞ തവണ ഇന്റർവ്യൂവിന് പോകുമ്പോൾ കയ്യിലുണ്ടായിരുന്നതാണ് ആ ഡിഗ്രി സർട്ടിഫിക്കറ്റ് ...

09/12/2017

ഘടനാവാദാനന്തര മനോവിശ്ലേഷണത്തിന്റെ വക്താവായ ഷാക് ലക്കാൻ കർതൃത്വത്തെ സംബന്ധിച്ച തത്വം വിശദീകരിക്കാനായി ഒരു വാക്യം ഉദാഹരിക്കുന്നുണ്ട്. ‘ഇപ്പോൾ ഞാൻ കള്ളം പറയുകയാണ്’ എന്നതാണ് ആ വാക്യം. ഈ വാക്യത്തിന്റെ സത്യാത്മകത സംബന്ധിച്ച ചാക്രികയുക്തി നമ്മെ ഏറെ കുഴക്കുന്നതാണ്. ഈ പ്രസ്താവന സത്യമാണെങ്കിൽ, സത്യം പറയുമ്പോൾ കള്ളം പറയുകയാണ് എന്നു പറഞ്ഞാൽ അതു കള്ളമാകുമല്ലോ, അതിനാൽത്തന്നെ അത് സത്യവുമാകുന്നു. പ്രസ്താവന അസത്യമാണെങ്കിൽ അപ്പറഞ്ഞത് സത്യമാവുകയും അതുകൊണ്ടുതന്നെ അതു നുണയായിത്തീരുകയും ചെയ്യുന്നു.

പറഞ്ഞു വരുന്നത് നുണയെ സംബന്ധിച്ചു തന്നെയാണ്.ഒരാൾ മറ്റൊരാളോടു ബോധപൂർവ്വം പറയുന്ന അസത്യപ്രസ്താവനയാണ് നുണ, കള്ളം, വ്യാജം, പൊളി, കളവ് എന്നൊക്കെ പറയപ്പെടുന്നത്. ബോധപൂർവ്വമാണ് ഈ പ്രയോഗം എന്നത് ശ്രദ്ധേയമാണ്. പറയുന്നയാൾക്ക് അറിയാം അതൊരു നുണയാണെന്ന്. മറ്റയാളെ വിശ്വസിപ്പിക്കാൻ നുണയൻ പല തന്ത്രങ്ങളും പയറ്റിയെന്നിരിക്കും. ഭാഷാപരവും ചേഷ്ടാപരവും വൈകാരികവുമായ അത്തരം പ്രകടനങ്ങളുടെ ആകത്തുകയാണ് മറ്റയാളെ ആ നുണ വിശ്വസിക്കത്തക്കതാക്കുന്നത്. സദുദ്ദേശം മുതൽ ഏറ്റവും ക്രൂരമായ ചതിപ്രയോഗം വരെ പലതരം ഉദ്ദേശങ്ങൾ ഈ നുണപറച്ചിലിനുപിന്നിലുണ്ടാകാം.

ഞാൻ പറഞ്ഞു പോയ നുണ ശരിയായിരുന്നോ എന്ന് ഇപ്പോഴുമെനിക്കറിയില്ല. എന്തായാലും ആ സംഭവമെഴുതണമെന്നു തോന്നി. എഴുതാനെന്തും വിഷയമാക്കാമല്ലോ .. :)

വർഷങ്ങൾക്കു മുമ്പ് ഞാൻ ഒമാനിൽ ജോലി ചെയ്തിരുന്ന സമയത്താണ് സംഭവം. എന്റെ പ്രവാസ ജീവിതത്തിന്റെ ആദ്യവർഷങ്ങൾ കൂടിയായിരുന്നു അത്. ക്യാമ്പിലെ ഡാൽ കറിയും ചപ്പാത്തിയും കഴിച്ചു മടുത്തു. അടുത്തെങ്ങും ഒരു മലയാളി ഹോട്ടലുകളുമില്ല. മാസത്തിലൊരിക്കൽ ശമ്പളമെടുക്കാനും അയക്കാനും ഒരു ദിവസം പോകുന്നതു മാത്രമാണ് പുറം ലോകവുമായുള്ള ഏക ബന്ധം. അങ്ങനെയിരിക്കെ ഭക്ഷണ കാര്യത്തിലെ എന്റെ ബുദ്ധിമുട്ടുകളൊക്കെ മനസ്സിലാക്കി കുറച്ചു ദിവസമെങ്കിലും വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം കഴിക്കട്ടെ എന്ന ഉദ്ദേശ്യത്തിൽ നാരങ്ങാച്ചാറും, മാങ്ങച്ചാറും, ചെമ്മീൻ, മീനച്ചാർ, ബീഫ് ഫ്രൈ, ചിപ്സ് എന്നിവ എന്റെ സഹോദരി വശം വീട്ടിൽ നിന്നും കൊടുത്തയച്ചു.

ശമ്പളമെടുത്തയക്കാൻ മസ്ക്കറ്റിൽ പോയ കൂട്ടത്തിൽ ഏറെ കൊതിച്ച് ഞാൻ കാത്തിരുന്നു കിട്ടിയ എന്റെ വീട്ടിൽ തയ്യാറാക്കിയ ഭക്ഷണ പൊതി കൈപറ്റി റൂവി ടാക്സി സ്റ്റാന്റിൽ നിന്നും ടാക്സിയിൽ കയറി. ഞാൻ മാത്രമല്ല എന്റെ റൂമിലുള്ളവരും ഏറെ ആഗ്രഹത്തോടെ കാത്തിരിക്കുകയായിരുന്നു. വായക്ക് ചൊടിയുള്ള എന്തെങ്കിലും കഴിക്കാമെന്നോർത്ത്. ടാക്സിയിൽ മുൻവശത്ത് കവറും ബാഗുമൊക്കെയായി കയറിയപ്പോൾ ഡ്രൈവർ പറഞ്ഞു കവർ പിന്നിൽ ഡിക്കിയിൽ വെച്ചോളൂവെന്ന്.

രണ്ട് മണിക്കൂർ യാത്രയുണ്ട് ക്യാമ്പിലേക്ക്. നന്നായൊന്ന് മയങ്ങി.ലിസൂക്ക് എന്ന എനിക്കിറങ്ങേണ്ട ചെറുപട്ടണമെത്തിയപ്പോൾ ഡ്രൈ വർ വിളിച്ചുണർത്തി. ടാക്സി കൂലിയും കൊടുത്ത് ഒരു 10 മീറ്റർ നടന്നപ്പോഴാണ് ഡിക്കിയിൽ നിന്നും ഭക്ഷണത്തിന്റെ കവർ എടുത്തില്ലല്ലോ എന്ന കാര്യമോർമ വന്നത്. ടാക്സിക്കു പിന്നാലെ കുറേ ഓടിയെങ്കിലും ടാക്സി ദൂരേക്ക് ദൂരേക്ക് പോയ്ക്കൊണ്ടിരുന്നു.കണ്ണിൽ നിറഞ്ഞ കണ്ണുനീരിൽ ആ ദൃശ്യം ഒരു എണ്ണ ഛായ ചിത്രം പോലെ അവ്യക്തമെങ്കിലും തെളിമയോടെ ഇന്നും മനസ്സിലുണ്ട്.

വൈകീട്ട് പതിവുപോലെ വീട്ടിലേക്ക് ഹുണ്ടിവിളിച്ചപ്പോൾ മറുതലക്കൽ നിന്ന് അമ്മയുടെ ചോദ്യം. എങ്ങനെയുണ്ടായിരുന്നു ബീഫ്? അച്ചാറുകളെല്ലാം പൊട്ടിച്ചോ? എല്ലാം സേഫായി എത്തിയില്ലേ? ഭക്ഷണം കഴിച്ച് റൂമിലുള്ളവർ എന്തഭിപ്രായം പറഞ്ഞു?ഏത് കറിയാണ് നിനക്ക് കൂടുതലിഷ്ടപ്പെട്ടത്? എരിവും ഉപ്പുമൊക്കെ പാകമായിരുന്നോ .......

എല്ലാറ്റിനും വളരെ ഭംഗിയായി ഞാൻ നുണ പറഞ്ഞു. അന്ന് വീഡിയോ കോൾ സൗകര്യമുണ്ടായിരുന്നെങ്കിൽ എന്റെ മുഖഭാവത്തിൽ നിന്നും അമ്മ ഞാൻ പറയുന്നത് നുണയാണെന്ന് മനസ്സിലാക്കുമായിരുന്നു.എന്തായാലും ഈ പോസ്റ്റ് വായിച്ച് ആരെങ്കിലും ഈ നുണ കഥ അമ്മയുടെ ചെവിയിലെത്തിക്കുമെന്നെനിക്കറിയാം.എന്തായാലും ഞാനന്ന് ചെയ്തത് ശരിയോ തെറ്റോ എന്ന് നിങ്ങൾ തന്നെ തീരുമാനിക്കൂ ... :)

08/12/2017

സ്വയം സൃഷ്ടിക്കപ്പെടുന്ന അസ്വസ്ഥമായ സാമൂഹികാവസ്ഥയാണ് അതിനെതിരായ ജനവികാരത്തിൽ നിന്നും ഓരോ നേതാക്കളെയും സൃഷ്ടിക്കുന്നത്. അരവിന്ദ് കെജ്രിവാളിനു ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധി എന്ന നേതാവ് കൂടി സിംഹാസനത്തിലേറുന്നു. വരും വർഷങ്ങളിൽ ഇനിയും പുതിയ നേതാക്കൾ ഉദയം ചെയ്യും നിശ്ചയമായും. കാലഘട്ടം അതാവശ്യപ്പെടുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം ..

06/12/2017

1990 മുതൽ അഞ്ചോളം രഥയാത്രകൾ ശ്രീ.എൽ.കെ അദ്വാനിയുടെ നേതൃത്വത്തിൽ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി നടത്തുകയുണ്ടായി.തുടർന്ന് വന്ന ദേശീയ തെരെഞ്ഞെടുപ്പുകളിലെ ബി.ജെ.പി പ്രകടനപത്രികകളിലും അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം ഒരു മുഖ്യവിഷയമായിരുന്നു.

കേരളത്തിൽ എല്ലാ വർഷവും ഡിസംബർ 6 ന് പി.ഡി.പി യുടെ ഒരു ഹർത്താൽ പതിവായിരുന്നു. പി.ഡി.പി കേരള രാഷ്ട്രീയത്തിൽ പ്രസക്തമല്ലാതാവുകയും ശ്രീ.അബ്ദുൾ നാസർ മദനി വിചാരണ തടവുകാരനായി അനന്തമായി ജയിലിൽ തുടരുകയും ചെയ്യുന്ന ഈ സമയത്ത് ഹർത്താൽ നടത്താൻ പി.ഡി.പിക്ക് കഴിയാത്ത ഒരു സാഹചര്യമാണ് നിലവിലുള്ളത്.

ഇന്ന് സമൂഹമാധ്യമങ്ങളിൽ കണ്ട ഒരു വാർത്ത ബാബറി മസ്ജിദ് തകർത്ത ദിവസം മധുരം പങ്കുവെച്ച് ആഘോഷിക്കുന്ന ഏതാനും സംഘടനകളെയും വ്യക്തികളെയും കുറിച്ചാണ്. അന്യ മതത്തിന്റെ ആരാധനാലയം തകർക്കപ്പെട്ടത് ആഘോഷിക്കുന്നവർ യഥാർത്ഥത്തിൽ 25 വർഷമായിട്ടും തങ്ങൾക്ക് സാധിക്കാതെ പോയ കാര്യത്തിന്റെ നഷ്ടബോധം മറക്കാനാണോ ഈ ദിവസം ആഘോഷിക്കുന്നതെന്ന് തോന്നിപോകുന്നു.

ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്ന് അരങ്ങേറിയ കുപ്രസിദ്ധമായ മുംബൈ സ്ഫോടനവും കലാപങ്ങളും യാക്കൂബ് മേമന്റെ വധശിക്ഷയുമെല്ലാം കഴിഞ്ഞ് രാജ്യം സമാധാനത്തിലായിരിക്കുന്ന സമയത്ത് പഴയ കാര്യങ്ങൾ കുത്തി പൊക്കി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നവർ എന്തായിരിക്കും അതുകൊണ്ടുദ്ദേശിക്കുന്നത്? പ്രകോപനം സൃഷ്ടിച്ച് വീണ്ടും രാജ്യത്തെ കലാപങ്ങളിലേക്ക് തള്ളിവിടാനോ അതോ ഇത്തരം ആഘോഷങ്ങൾ വഴി തങ്ങളുടെ വോട്ട് ബാങ്ക് വിഹിതം വർധിപ്പിക്കാമെന്നോ?

രാജ്യസ്നേഹം എന്ന് പറയുന്നത് രാജ്യത്തെ സ്നേഹിക്കുന്നതു പോലെ രാജ്യത്തെ ഓരോ പൗരനേയും അവന്റെ ആയിരിക്കുന്ന അവസ്ഥയിൽ സ്നേഹിക്കുകയും സമൂഹത്തിൽ സ്പർദ്ധ വളർത്താതിരിക്കലുമാണ്. ആ നിലയിൽ ഇത്തരം ആഘോഷങ്ങൾ പ്രോത്സാഹിക്കപ്പെടരുത് എന്നാണെന്റെ അഭിപ്രായം.പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്നതു പോലെ രാമക്ഷേത്ര നിർമ്മാണം നടത്തി അതിന്റെ ഉത്ഘാടനമോ ഉത്ഘാടനത്തിന്റെ വാർഷികമോ രാമക്ഷേത്രത്തിലെ ഉത്സവങ്ങളോ രാജ്യമൊന്നിച്ച് സന്തോഷത്തോടെ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് മധുരം വിതരണം ചെയ്യുന്നതെങ്കിൽ തീർച്ചയായും എനിക്കും വേണം ആ മധുരം. നേരെ മറിച്ച് ഒരാരാധനാലയം തകർക്കപ്പെട്ടതിന്റെ വിജയമാഘോഷിക്കുന്നതിന്റെ ഭാഗമായുള്ള മധുരം എനിക്ക് വേണ്ട.

05/12/2017

പണ്ട് ഒമാനിലായിരുന്ന സമയത്ത് വെള്ളിയാഴ്ചകളിലെ ഒരു ഹോബി എന്ന് പറയുന്നത് കടലിൽ പോയി മീൻ പിടിക്കലാണ്. അതിന് കാരണവുമുണ്ട്.ഞങ്ങളുടെ കൂടെ ജോലി ചെയ്തിരുന്ന സ്വദേശിയായ ഉത്ത്മാൻ ഒരു മുക്കുവനും ഒരു കഠിനാധ്വാനിയുമായിരുന്നു. രാവിലെ കടലിൽ പോയി മീൻ പിടിച്ച് സോഹാർ ഫിഷ് മാർക്കറ്റിൽ അത് കൊടുത്തിട്ടാണ് എന്നും അവൻ 7 മണിക്ക് ജോലിക്ക് വരാറുള്ളത്.

നല്ലൊരു സുഹൃത്തായിരുന്ന അവന്റെ വീട്ടിൽ നിന്നും എത്രയോ തവണ ഭക്ഷണം കഴിച്ചിരിക്കുന്നു. യാഥാസ്ഥിതിക കാഴ്ചപ്പാടുകളില്ലാത്ത ആ മുക്കുവ ഗ്രാമത്തിലെ ഓരോ സ്വദേശികൾക്കും ഞങ്ങൾ പ്രിയപ്പെട്ടവരായിരുന്നു.

വെള്ളിയാഴ്ച അവന്റെ ബോട്ടിൽ അവന്റെ കൂടെ മീൻ പിടിക്കാൻ പോയാൽ ഒരു മൂന്നാല് മണിക്കൂർ കടലിൽ ചെലവഴിക്കാനും പറ്റും ഒരാഴ്ചക്കുള്ള ഫ്രെഷ് മീൻ വീട്ടിൽ കൊണ്ടുപോകാനും കഴിയും എന്നതായിരുന്നു ഞങ്ങൾക്കുള്ള മെച്ചം.

ഇതിപ്പോ പറയാൻ കാരണം ഓഖി ചുഴലികാറ്റിന്റെ പശ്ചാത്തലമാണ്. അവിടെ ഒമാനിൽ ഞാൻ കണ്ടിട്ടുള്ളത് ഓരോ ഹാർബറിലും ഒരു ബൂത്തുണ്ടാവും. കടലിൽ പോകുന്നവർ ബൂത്തിൽ പേരും ഐ.ഡി നമ്പറും റെജിസ്ടർ ചെയ്തതിനു ശേഷമേ കടലിൽ പോകാവൂ. കടലിലും പോലീസ് പട്രോളിങ്ങുണ്ട്. എന്തെങ്കിലും എമർജൻസി വരുന്ന അവസരങ്ങളിൽ ബൂത്ത് -പോലീസ്- ഫിഷർ മാൻബോട്ട് കണക്ടിവിറ്റി കൃത്യമായ വിവരങ്ങൾ പങ്കുവെക്കുന്നതിനും വേഗത്തിലുള്ള രക്ഷാപ്രവർത്തനങ്ങൾക്കും ഉപകരിക്കുന്നു.

നമ്മുടെ നാട്ടിൽ എത്ര പേർ കടലിൽ പോകുന്നുവെന്നോ എത്ര ബോട്ടുകൾ കടലിലുണ്ടെന്നോ അറിയാനുള്ള പെട്ടെന്നുള്ള മാർഗ്ഗം നമുക്കില്ലെന്നാണ് ഇപ്പോഴത്തെ ദുരന്ത പശ്ചാത്തലത്തിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത്. തീരദേശ പോലീസ് സ്റ്റേഷനുകൾ നമുക്കുണ്ടെങ്കിലും ആ സംവിധാനം തീരദേശത്ത് മൊത്തം കവറിങ്ങ് ഇല്ലെന്നും അവയുടെ പ്രവർത്തനത്തിനു വേണ്ട ബോട്ടുകളോ ഹെലികോപ്ടറുകളോ ഇല്ലെന്നും ഈ ദുരന്തത്തിൽ നിന്നും മനസ്സിലാക്കാനായി.

ഓരോ ദുരന്തവും ഓരോ പാഠങ്ങളാണ്. ആ പാഠങ്ങൾ പഠിച്ചു മുന്നോട്ട് പോയാൽ ഭാവിയിൽ നമുക്ക് ദുരന്തങ്ങളുടെ വ്യാപ്തി കുറക്കാനാകും.ഓർക്കുക മുംബൈ ഭീകരാക്രമണം നടത്തിയവർ എത്ര എളുപ്പത്തിലാണ് പാക്കിസ്താനിൽ നിന്നും മുംബൈയിലെത്തിയതെന്ന്. നമ്മുടെ വിശാലമായ തീരദേശങ്ങളിൽ സർക്കാരുകളുടെ ശ്രദ്ധ പതിയേണ്ടിയിരിക്കുന്നു. ഈ പഞ്ചാത്തലത്തിലെങ്കിലും ഒരു വിചിന്തനത്തിന് ഇടയാക്കിയെങ്കിൽ എന്ന പ്രതീക്ഷയോടെ ...

15/11/2017

അഴിമതിക്കാരെയും കുറ്റക്കാരെയും സംരക്ഷിക്കാത്ത പ്രസ്ഥാനമെന്ന് ഊറ്റം കൊണ്ടവർ ഇന്ന് മൂന്നര കോടി ജനതയുടെ മുന്നിൽ അപഹാസ്യരായി തീർന്നിരിക്കുന്നു. ജനാധിപത്യ മൂല്യങ്ങൾക്കും പ്രത്യയശാസ്ത്രത്തിനും മീതെ ഒരു കയ്യേറ്റക്കാരൻ ചവിട്ടിമെതിച്ചു നടക്കുമ്പോൾ അത് ഈ നാട്ടിലെ പാർട്ടിയെ സ്നേഹിക്കുന്നവരുടെ നെഞ്ചത്ത് കൂടിയാണെന്ന് മനസ്സിലാക്കാനുള്ള വിവേകമില്ലാത്തവരൊന്നുമല്ല നേതൃനിരയിൽ. വൈകിയുള്ള ചികിത്സകൊണ്ട് ഇനി രോഗി രക്ഷപെടുമോ എന്നേ അറിയാനുള്ളൂ.

Address

Irinjalakuda
680121

Alerts

Be the first to know and let us send you an email when Prijo robert Irinjalakuda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Prijo robert Irinjalakuda:

Share