WEBSity Creations Kadungathukundu

WEBSity Creations Kadungathukundu DTP & Colour Print
PHOTOCOPY

WANTED DTP OPERATOR with OFFICE STAFF
13/07/2016

WANTED DTP OPERATOR with OFFICE STAFF

വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് (സ്പെ.റി. എസ്‌സി/എസ്ടി) വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിങ് ടീച്ചർ, എൻസിസി/സൈനികക്ഷേമ വകുപ്പി...
22/06/2016

വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് (സ്പെ.റി. എസ്‌സി/എസ്ടി) വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിങ് ടീച്ചർ, എൻസിസി/സൈനികക്ഷേമ വകുപ്പിൽ എൽഡി ടൈപ്പിസ്റ്റ്, പട്ടികജാതി വികസന വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ സ്റ്റെനോഗ്രാഫി, സാമൂഹികനീതി വകുപ്പിൽ പാർട്ട്ടൈം ടെയ്‌ലറിങ് ഇൻസ്ട്രക്ടർ, ചലച്ചിത്രവികസന കോർപറേഷനിൽ പ്രൊജക്‌ഷൻ അസിസ്റ്റന്റ്‍ തുടങ്ങി 43 തസ്തികകളിൽ പിഎസ്‌സി അപേക്ഷ ക്ഷണിച്ചു.

ആറു തസ്തികകളിൽ നേരിട്ടുള്ള നിയമനവും എച്ച്എസ്എസ്ടി ഫിസിക്സ് (ജൂനിയർ), ലക്ചറർ ഇൻ ലോ, എൽഡി ക്ലാർക്ക് എന്നീ മൂന്നു തസ്തികകളിൽ പട്ടികവിഭാഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റുമാണ്. കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ (വിവിധ വിഷയങ്ങൾ), എച്ച്എസ്എ ഫിസിക്കൽ സയൻസ്, ഡ്രൈവർ ഗ്രേഡ് രണ്ട് തുടങ്ങി 34 തസ്തികകളിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം. അസാധാരണ ഗസറ്റ് തീയതി 14–06–2016. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20 രാത്രി 12 വരെ.

ഉദ്യോഗാർഥികൾ പിഎസ്‌സിയുടെ വെബ്‌സൈറ്റിൽ(www.keralapsc.gov.in) ഒറ്റത്തവണ റജിസ്‌ട്രേഷൻ നടത്തിയ ശേഷമേ അപേക്ഷിക്കാവൂ. ഇതിനകം ഒറ്റത്തവണ റജിസ്ട്രേഷൻ ചെയ്‌തിട്ടുള്ളവർ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്‌ത ശേഷം സ്വന്തം പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിജ്ഞാപനത്തിലെ പ്രധാന തസ്തികകളിൽ ചിലതു ചുവടെ:

ജനറൽ റിക്രൂട്ട്‌മെന്റ് (സംസ്‌ഥാനതലം)

കാറ്റഗറി നമ്പർ: 114/2016 അസിസ്‌റ്റന്റ് പ്രഫസർ ഇൻ ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി വകുപ്പ്: കേരള മെഡിക്കൽ എജ്യൂക്കേഷൻ സർവീസസ്

കാറ്റഗറി നമ്പർ: 115/2016 ഇൻസ്‌ട്രക്‌ടർ ഇൻ സ്‌റ്റെനോഗ്രാഫി വകുപ്പ്: പട്ടികജാതി വികസനം

കാറ്റഗറി നമ്പർ: 116/2016 പാർട്ട് ടൈം ടെയിലറിങ് ഇൻസ്‌ട്രക്‌ടർ വകുപ്പ്: സാമൂഹ്യനീതി വകുപ്പ് കാറ്റഗറി നമ്പർ: 117/2016 പ്രൊജക്‌ഷൻ അസിസ്‌റ്റന്റ് സ്‌ഥാപനത്തിന്റെ പേര്: കേരള സംസ്‌ഥാന ചലച്ചിത്ര വികസന കോർപറേഷൻ ലിമിറ്റഡ് ജനറൽ റിക്രൂട്ട്‌മെന്റ് (ജില്ലാതലം) കാറ്റഗറി നമ്പർ: 118/2016 ഡ്രോയിങ് ടീച്ചർ (ഹൈസ്‌കൂൾ) വിഭാഗം വകുപ്പ്: വിദ്യാഭ്യാസം

കാറ്റഗറി നമ്പർ: 119/2016 ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്/ ക്ലാർക്ക് ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് ക്ലാർക്ക് (വിമുക്തഭടന്മാർക്കു മാത്രം) വകുപ്പ്: എൻസിസി/ സൈനിക ക്ഷേമം

സ്‌പെഷൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം) കാറ്റഗറി നമ്പർ: 120/2016 ലക്ചറർ ഇൻ ലോ വകുപ്പ്: കോളജ് വിദ്യാഭ്യാസം (ലോ കോളജുകൾ)

കാറ്റഗറി നമ്പർ: 121/2016 ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ (ജൂനിയർ) ഫിസിക്‌സ് വകുപ്പ്: കേരള ഹയർ സെക്കൻഡറി എജ്യൂക്കേഷൻ

സ്‌പെഷൽ റിക്രൂട്ട്‌മെന്റ് (ജില്ലാതലം) കാറ്റഗറി നമ്പർ 122/2016 ലോവർ ഡിവിഷൻ ക്ലാർക്ക് വകുപ്പ്: വിവിധം

എൻസിഎ ഒഴിവുകളിലേക്ക് (സംവരണ സമുദായങ്ങൾക്ക് നേരിട്ടുള്ള നിയമനം) കാറ്റഗറി നമ്പർ 123/2016– 156/2016

kpsc,Kerala Public Service commission,keralapsc

PSC Notification
22/06/2016

PSC Notification

13/06/2016

അതിരുകളില്ലാത്ത ആകാശത്തിന്റെയും ചൊവ്വയുടെയും ചന്ദ്രന്റെയുമൊക്കെ ഉള്ളറിവുകൾ തേടാൻ ആഗ്രഹമുണ്ടോ? എങ്കിൽ സൗജന്യമായി ഭക്ഷണവും താമസവും പുസ്തകവും പഠനോപകരണങ്ങളുമെല്ലാം നൽകി കാത്തിരിക്കുകയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐഐഎസ്ടി). ബഹിരാകാശ ശാസ്‌ത്ര പഠനത്തിനു മാത്രമായുള്ള

12/06/2016

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഒാർഗനൈസേഷനിൽ 257 ഒാഫിസർ
തൊഴിൽ മന്ത്രാലയത്തിനു കീഴിലുള്ള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഒാർഗനൈസേഷൻ എൻഫോഴ്സ്മെന്റ് ഒാഫിസർ/അക്കൗണ്ട്സ് ഒാഫിസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 257 ഒഴിവുകളുണ്ട്. ഒാൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 23. യോഗ്യത: ഏതെങ്കിലും ബിരുദം. പ്രായം: 30 വയസ്. വിശദവിവരങ്ങൾക്ക് www.upsconline.nic.in എന്ന വെബ്സൈറ്റ് കാണുക.

12/06/2016

പ്ലസ് വൺ: ട്രയൽ അലോട്മെന്റ് 13ന്

ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് 13നു പ്രസിദ്ധീകരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ വിദ്യാർഥികൾക്കു തങ്ങളുടെ ഓപ്ഷനുകളിൽ ഭേദഗതി വരുത്തുകയോ തിരുത്തൽ വരുത്തുകയോ ചെയ്യാമെന്നു ഹയർ സെക്കൻഡറി അധികൃതർ അറിയിച്ചു. ആദ്യ അലോട്മെന്റ് 20നാണു നടത്തുക. അതിനു മുൻപായി സ്പോർട്സ് ക്വോട്ടയിലേക്കുള്ള പ്രത്യേക അലോട്മെന്റ് നടത്തും. 5.19 ലക്ഷം വിദ്യാർഥികളാണു പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുന്നത്.

SSLC Revaluation Result Published
10/06/2016

SSLC Revaluation Result Published

COLOUR PRINT & LAMINATION
09/06/2016

COLOUR PRINT & LAMINATION

manoramaonline എൽഎൽബി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചുTuesday 07 June 2016 02:36 PM ISTമഹാത്മാ ഗാന്ധി സർവകലാശാല സ്കൂൾ ഓ...
08/06/2016

manoramaonline


എൽഎൽബി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചുTuesday 07 June 2016 02:36 PM IST
മഹാത്മാ ഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ പഞ്ചവൽസര ബിബിഎഎൽഎൽബി (ഓണേഴ്‌സ്)/ത്രിവൽസര എൽഎൽബി കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പഞ്ചവൽസര കോഴ്സിന് അപേക്ഷിക്കുന്നവർ 50% മാർക്കോടെ പ്ലസ്‌ ടു/ഹയർ സെക്കൻഡറി പരീക്ഷ പാസായിരിക്കണം. ജൂലൈ ഒന്നിനു 20 വയസ് പൂർത്തിയാവാൻ പാടില്ല. എസ് സി./എസ്ടി. വിഭാഗത്തിന് 45% മാർക്ക് മതി. പ്രായം 21 വയസിൽ കുറവായിരിക്കണം.

ത്രിവൽസര കോഴ്സിന് അപേക്ഷിക്കുന്നവർ 45% മാർക്കോടെ അംഗീകൃത ബിരുദം നേടിയിരിക്കണം. എസ്‌സി./എസ്.ടി. വിഭാഗത്തിന് 40% മാർക്ക് മതി. ത്രിവൽസര എൽഎൽബിക്ക് ക്ലാസ് വൈകിട്ടു നാലുമുതൽ ഒൻപതു വരെയായിരിക്കും. ആറാം സെമസ്റ്ററിൽ രാവിലെ 10 മുതൽ അഞ്ചുവരെ ക്ലാസുകൾ ഉണ്ടാവും.

ഫോമിനും അപേക്ഷയ്ക്കും വിശദവിവരങ്ങൾക്കും വെബ്‌സൈറ്റ്: www.mgu.ac.in. അവസാന തീയതി: ജൂൺ 30. സർവകലാശാല ജൂനിയർ റിസർച് ഫെലോഷിപ്പ് സർവകലാശാല ഡിപ്പാർട്ട്‌മെന്റുകളിലോ അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലോ പിഎച്ച്ഡിക്ക് റജിസ്റ്റർ ചെയ്‌ത മുഴുവൻസമയ ഗവേഷകരിൽ നിന്നും സർവകലാശാല ജൂനിയർ റിസർച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ജൂൺ 30. വിവരങ്ങൾ വെബ്‌സൈറ്റിൽ.

08/06/2016

യൂണിവേഴ്സിറ്റി അസിസ്റ്റന്റ്: 5000 പേരുടെ സാധ്യതാ പട്ടിക 30ന് Tuesday 07 June 2016 12:56 PM IST
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് 5000 പേർ അടങ്ങുന്ന മുഖ്യ സാധ്യതാ പട്ടിക 30നു പ്രസിദ്ധീകരിക്കാൻ പിഎസ്‍സി യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ 13 സർവകലാശാലകളിലേക്കുള്ള സാധ്യതാ പട്ടികയിൽ സപ്ലിമെന്ററി ലിസ്റ്റിലെ ഉദ്യോഗാർഥികളെ കൂടി ചേർക്കുമ്പോൾ പതിനായിരത്തോളം പേർ ഉണ്ടാകും. ഇവരുടെ യോഗ്യതാ രേഖകളുടെ പരിശോധന 14 ജില്ലകളിലും ജൂലൈ 15 മുതൽ 30 വരെ നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക ഓഗസ്റ്റിൽ പ്രസിദ്ധീകരിക്കും.

സർവകലാശാലകളിലെ കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലേക്ക് 750 പേരെ മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തി സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. തുടർന്നു രേഖകളുടെ പരിശോധന നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. ആരോഗ്യ വകുപ്പിലേക്കു ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി അയ്യായിരത്തിലേറെ ഡോക്ടർമാരുടെ ഇന്റർവ്യൂ നടത്തും. ഇവരുടെ പരീക്ഷ നേരത്തെ കഴിഞ്ഞു. എഴുനൂറോളം ഒഴിവുകൾ നിലവിലുണ്ട്.

കോളജ് വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ലക്ചറർ ഇൻ അപ്ലൈഡ് ആർട്സ് റാങ്ക് പട്ടിക തയാറാക്കുമ്പോൾ, വിവിധ സർവകലാശാലകളിൽ നിന്നു പാസായ ഉദ്യോഗാർഥികളുടെ യോഗ്യതാപരീക്ഷയുടെ മാർക്ക് സമീകരിക്കേണ്ടതില്ലെന്ന വിദഗ്ധ സമിതിയുടെ ശുപാർശ യോഗം അംഗീകരിച്ചു. അക്കാദമിക് യോഗ്യതയ്ക്കു വെയ്റ്റേജ് നൽകുന്നതിനു സംസ്ഥാനത്തിനു പുറത്തു നിന്നുള്ള സർവകലാശാലകളിൽ പഠിച്ചവരുണ്ടോയെന്നു സമിതി പരിശോധിക്കുകയുണ്ടായി. ഒരാൾ മാത്രമേ പുറത്തു നിന്നുള്ളുവെന്നും അയാൾ ഗ്രേഡിൽ പിന്നിലാണെന്നും കണ്ടെത്തിയ സമിതി, സമീകരണം ആവശ്യമില്ലെന്നു നിർദേശിക്കുകയായിരുന്നു.

WEBSity Creations - Near Bafakhy Yatheem Khana, Iringavoor Road , KADUNGATHUKUNDU ... 8606 41 46 42
07/06/2016

WEBSity Creations - Near Bafakhy Yatheem Khana, Iringavoor Road , KADUNGATHUKUNDU ... 8606 41 46 42

WEBSITY NEWS WHATSAPP
03/06/2016

WEBSITY NEWS WHATSAPP

Address

Kadungathukundu
Kalpakanchery
676551

Telephone

+918606414642

Website

Alerts

Be the first to know and let us send you an email when WEBSity Creations Kadungathukundu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share