Trend’s

Trend’s Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Trend’s, Advertising agency, Thavakkara Road, Kannur.

02/02/2018

*അവരെന്തു വിചാരിക്കും?*
*അവരെന്തു വിചാരിക്കും??*
*അവരെന്തു വിചാരിക്കും???*

*എന്ന് സ്വയം വിചാരിക്കുന്നവരോട് മാത്രമായി ... ഇതാ വായിച്ചോളൂ....*

*വായിച്ചില്ലെങ്കിൽ ഞാൻ എന്തു വിചാരിക്കും എന്നു വിചാരിച്ച് വായിക്കേണ്ട.. ഞാൻ ഒന്നും വിചാരിക്കാൻ പോകുന്നില്ല.. നിങ്ങൾക്ക് വേണമെങ്കിൽ വായിച്ചാൽ മതി*
***************************
ഈയടുത്തായി ഏറെ ചിന്തിപ്പിച്ച ഒരു വാക്കാണ് .. ” അവരെന്തു വിചാരിക്കും ??? “
ഒരുപാട് പേർ പറയുന്നത് കേട്ടിട്ടുണ്ട് … ഇതു വായിക്കുന്നവരിൽ ഒരു പാട് പേർ ഒരിക്കലെങ്കിലും പ്രകടിപ്പിച്ച ഒരു വികരമാവാം ” അവരെന്തു വിചാരിക്കും ….”

ഫോൺ ചെയ്തിട്ട് കുറച്ചു നാളായി .. എന്ത് വിചാരിക്കുമോ ആവോ ..
Fbയിൽ പുതിയ ഫോട്ടോ ഇട്ടു ഒരു ലൈക് അടിച്ചേക്കാം .. അല്ലെങ്കിൽ എന്ത് വിചാരിക്കും.. … !!
പരിചയക്കാരന്റെ ബന്ധു വടിയായി അവിടെ ഒന്ന് പോകേണ്ടേ .. ഒന്നുമില്ലെങ്കിലും നാട്ടുകാരെ ഓർക്കണ്ടേ .. അവരെന്തു വിചാരിക്കും ??? “

റെസ്റ്റോറന്റിൽ..
മൂന്നു രൂപ ആയിട്ട് എങ്ങനെ ആണ് ടിപ് വെക്കുക ; പത്തു വെക്കാം .. ഏതു പിച്ചക്കാരൻ ആണ് മൂന്നു രൂപ ടിപ് വെച്ചിരിക്കുന്നത് എന്ന് വിചാരിക്കില്ലേ ..
കല്യാണത്തിന് വിളിച്ചിട്ട് എങ്ങനെയാ വെറും കയ്യോടെ പോകുക .. ആൾക്കാർ എന്ത് വിചാരിക്കും …

ഒന്നാം പിറന്നാളിന് വിളിച്ചിട്ട് എങ്ങനെ ആണ് ഡ്രസ്സ് കൊടുക്കുക .. കുട്ടിയെ കാണാൻ പോയ സമയത്ത് അത് കൊടുത്തില്ലേ .. പോരാത്തതിനു ബാക്കിയുള്ളവർ സ്വർണം കൊടുക്കുമ്പോൾ നമ്മൾ മാത്രം ഒരു തരി സ്വർണം പോലും ഇല്ലാതെ .. അവരെന്തു വിചാരിക്കും …

ഇരുപതു രൂപ റീചാർജ് ചെയ്തു കൊടുക്കാനാ പറഞ്ഞെ .. പക്ഷെ എങ്ങനെ ആണ് ഇരുപതായിട്ടു .. അവളെന്തു വിചാരിക്കും …

എന്തെങ്കിലും ഒരു കറിയും ചോറും മതിയെന്നാണ് പറഞ്ഞത് .. എന്നാലും വരും എന്നൊക്കെ കാലേകൂട്ടി വിളിച്ചു പറഞ്ഞ സ്ഥിതിക്ക് ..വെറും ഒരു കറി മാത്രമായി .. ഛെ ..അവരെന്തു വിചാരിക്കും …

ഒരുമിച്ചൊരു വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ചെറിയൊരു മൂത്രശങ്ക വാഹനം നിർത്താൻ പറയണം എന്നുണ്ട്.. പക്ഷേ അവരെന്ത് വിചാരിക്കും...

അഞ്ഞൂറ് രൂപ കടമായിട്ട് ചോദിച്ചതാണ് .. എന്നാലും അവരുടെ കയ്യിൽ ഒട്ടും ഇല്ലാഞ്ഞിട്ടല്ലേ .. ആയിരം എങ്കിലും കൊടുക്കണം … എല്ലാം അറിഞ്ഞറിഞ്ഞ് നമ്മൾ .. അല്ലെങ്കിൽ അവരെന്തു വിചാരിക്കും ….

ബാക്കിയുള്ളവർ എന്ത് വിചാരിക്കും എന്ന് എങ്ങനെ കൃത്യമായി പറയാൻ ആകും .. അവർ പലതും വിചാരിച്ചോട്ടെ അല്ലെങ്കിൽ വിചാരിക്കാതെ ഇരുന്നോട്ടെ .. നാം ചെയ്യാനുള്ളത് നമ്മൾ ചെയ്യുക … ഓരോരുത്തരുടെയും വികാര വിചാരങ്ങൾ നോക്കി ജീവിക്കാൻ നിന്നാൽ അതെവിടെയും എത്തില്ല ..
ജീവിതത്തിൽ ചിലപ്പോഴെങ്കിലും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ആയി ചിലതെല്ലാം ചെയ്തെന്നു വരാം .. പക്ഷെ അത് അപൂർവ്വം മാത്രമാകണം ..

അല്ലെങ്കിൽ ആരുടെയൊക്കെയോ ചിന്താഗതികളെ ഓർത്തു നഷ്ട്ടപ്പെടുതുന്നത് നമ്മുടെ സമാധാനവും സമയവും ഊർജ്ജവും ആണ് .. ആരെയും ബോധിപ്പിക്കാനോ മറ്റുള്ളവരെ സന്തോഷിപ്പിക്കാനോ നാം റിസ്ക് എടുക്കുമ്പോൾ അവിടെ ഒരൽപ്പമെങ്കിലും എന്തൊക്കെയോ നഷ്ടമാകുന്നത് നമുക്ക് തന്നെയാണ് …

നമ്മൾ എന്ത് ചെയ്യുന്നു എന്ത് ചെയ്യുന്നില്ല എന്നോർത്ത് ഇരിക്കുക അല്ല മറ്റുള്ളവരുടെ പണി .. അല്ലെങ്കിൽ ഒരു പക്ഷെ അവരെന്തു വിചാരിച്ചാലും പറഞ്ഞാലും ഒന്ന് രണ്ടു വട്ടം അത് ശ്രദ്ധിക്കാതെ ഇരുന്നാൽ അത് കഴിഞ്ഞു ..

ഒരുപാട് പേരെ കണ്ടിട്ടുണ്ട് ; ചുറ്റുമുള്ളവർ എന്ത് പറയും അവരെന്തു വിചാരിക്കും എന്നെല്ലാം ഓർത്തു എന്തൊക്കെയോ കാട്ടി കൂട്ടുന്നവർ ..ചുറ്റുമുള്ളവർ എന്ത് വിചാരിക്കും എന്ത് പറയും എന്നൊക്കെ ആവശ്യത്തിൽ കൂടുതൽ ചിന്തിക്കാൻ തുടങ്ങിയാൽ നിരാശപ്പെടാൻ മാത്രമേ നമുക്ക് സമയം കാണൂ ..

ജീവിതം ജീവിക്കാനുള്ളതാണ് ആരെയും ബോധ്യപ്പെടുത്താൻ ഉള്ളതാവരുത് ..

ഒരളവിൽക്കൂടുതൽ മറ്റുള്ളവരുടെ ചിന്താഗതികളെ ഓർത്തു നീങ്ങാൻ തുടങ്ങിയാൽ അത് അഭിനയമാകും ..

*ജീവിതത്തിൽ അഭിനയിക്കണോ അതോ ജീവിക്കണോ..?*

നിങ്ങൾക്ക് തീരുമാനിക്കാം....

നിങ്ങളുടെ സ്വാതന്ത്ര്യമാണ്....

*🌷ഒന്നു ഞാൻ പറയാം ഞാൻ ഒന്നും വിചാരിക്കില്ല🌷*

30/01/2018

*✅☑ശുഭചിന്ത☑✅*

*സത്യവും, നന്മയും*

*സത്യം* എന്നത് അസത്യത്തെക്കാൾ എത്രയോ മടങ്ങ്‌ മൂല്യമേറിയ ഒന്നാകുന്നു.....,

*തിന്മ* ചെയ്യുന്നതിനെക്കാൾ മാനസികമായ തൃപ്തിയുണ്ടാക്കുന്ന ഒന്നാണ് ആരിലെങ്കിലും നന്മയുടെ പൊൻവിത്തുകൾ വിതക്കുന്നത്.....!

*ഇന്ന്* തിരക്കു കുറവുള്ള ഈ പാതയിലൂടെ സഞ്ചരിക്കാൻ നാം തയ്യാറെങ്കിൽ നമ്മുടെ ഭാവി പ്രശോഭിതമാണ്.....

*തിരക്കേറിയ ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ ഇവക്കു അർഹിക്കുന്ന പ്രാധാന്യം നൽകാൻ കഴിഞ്ഞാൽ മൂല്യമേറിയ ഒരു ജീവിതം കെട്ടിപടുക്കാൻ സാധിക്കുന്നു.....!!*

*🙏🙏ശുഭദിനം നേരുന്നു🙏🙏*

24/12/2017

കഴുത പറഞ്ഞു : പുല്ലിന്റെ നിറം നീലയാണ്.

പുലി പറഞ്ഞു : പുല്ലിന്റെ നിറം പച്ചയാണ്.

ഏറെ നേരം തർക്കിച്ചിട്ടും രണ്ടാൾക്കും ഒരു സമവായത്തിലെത്താൻ പറ്റിയില്ല.

ഒടുവിൽ കാട്ടു രാജാവിനോട് വിധി തേടാൻ തീരുമാനിച്ചു.

വിചാരണ ആരംഭിച്ചു.ഓരോരുത്തരും അവരുടെ വാദങ്ങൾ ഉന്നയിച്ചു.

കാഴ്ചക്കാരായ മൃഗങ്ങൾ വിധി കേൾക്കാൻ ചെവി കൂർപ്പിച്ചിരുന്നു.

എന്നാൽ എല്ലാവരെയും നിരാശരാക്കി രാജാവ് വിധി കല്പിച്ചു

പുലിക്കു ഒരു മാസത്തെ കഠിന തടവ്‌!കഴുത നിരപരാധി!

പുലി വിയോജിപ്പ്‌ പ്രകടിപ്പിച്ചുകൊണ്ട് ചോദിച്ചു : രാജാവേ പുല്ലിന്റെ നിറം പച്ചയല്ലേ... ?

രാജാവ് : അതെ.

പുലി : പിന്നെന്തിനാണ് ശരി പറഞ്ഞ എന്നെ അവിടുന്ന് കാരാഗ്രഹത്തിൽ അടക്കുന്നത് ?

രാജാവ് : നീ പറഞ്ഞത് ശരിയാണ് , പക്ഷെ ഇത് പോലൊരു വിഷയത്തിൽ കഴുതയോടു തർക്കിച്ചതാണ് നീ ചെയ്ത വലിയ തെറ്റ്... !

ഇനിയൊരിക്കലും കാര്യങ്ങൾ മനസിലാവാത്തവരോട് നീ തർക്കിക്കാതിരിക്കാൻ വേണ്ടിയുമാണ് ഈ ശിക്ഷ... !!!

ഗുണപാഠം: വിവരം ഇല്ലാത്തവരോടും തോൽവി സമ്മതിക്കാത്തവരോടും തർക്കിക്കാൻ നിൽക്കരുത്.... 🙂

ഈ കഥ ആരെയും ഉദ്ദേശിച്ചല്ല
ഇനി സാമ്യം തോന്നിയാൽ യാദൃശ്ചികം അല്ല അതു ചിലപ്പോ സത്യമായിരിക്കാം,🤗😂😂🤔

19/11/2017

world media -like & share
കാലിഫോർണിയയേക്കാൾ 3 മണിക്കൂർ മുൻപിലാണ് ന്യൂയോർക്ക്:

പക്ഷെ കാലിഫോർണിയ സ്ലോ ആണെന്നോ ന്യൂയോർക്ക് ഫാസ്റ്റാണെന്നോ അത് അർത്ഥമാക്കുന്നില്ല.

രണ്ട് നഗരങ്ങളും അവയുടെതായ ടൈം സോണിൽ പ്രവർത്തിക്കുന്നു.

22 വയസ്സിൽ ബിരുധം നേടിയിട്ടും ആഗ്രഹിച്ച ഒരു ജോലി ലഭിക്കുവാൻ 5 വർഷം കാത്തിരിക്കേണ്ടി വരുന്ന ഒരാൾ.
27 വയസ്സിൽ, ബിരുധം പൂർത്തിയാക്കിയ ഉടൻ തന്നെ സ്വപ്ന ജോലി കരസ്ഥമാക്കിയ മറ്റൊരാൾ.

ഒരാൾ ഉരുപത്തഞ്ചാമത്തെ വയസ്സിൽ ഒരു കമ്പനിയുടെ CEO ആയി അമ്പതാം വയസ്സിൽ മരിക്കുന്നു. വേറൊരാൾ അമ്പതാം വയസ്സിൽ മറ്റൊരു കമ്പനിയുടെ CEO സ്ഥാനം ഏറ്റെടുത്ത് തൊണ്ണൂറ് വയസ്സ് വരെ ആ കമ്പനി ഭരിക്കുന്നു.

സ്വന്തം ടൈം സോൺ ആധാരമാക്കിയാണ് ഓരോ വ്യക്തിയും പ്രവർത്തിക്കുന്നതും ജീവിക്കുന്നതും.

ഓരോരുത്തർക്കും സ്വന്തം ജീവിത താളത്തോട് സമന്വയിച്ചാണ് കാര്യങ്ങൾ പൂർത്തിയാക്കുക.

അതു കൊണ്ട് തന്നെ സ്വന്തം ടൈം സോൺ മനസ്സിലാക്കുക- അംഗീകരിക്കുക - പ്രവർത്തിക്കുവാൻ ശീലിക്കുക.

സഹപ്രവർത്തകർ, ചങ്ങാതിമാർ, നമ്മളെക്കാൾ പ്രായം കുറഞ്ഞവർ - ജീവിതത്തിൽ നമ്മളെ പിന്തള്ളി ഇവർ ബഹുകാതം മുന്നിലാണെന്ന വിഷമം ഒരു പക്ഷെ നമുക്കുണ്ടായേക്കാം.

വേറെ ചിലർ നമ്മുടെ പിറകിലാണ് എന്ന ചിന്തയും ഉണ്ടായേക്കാം.

ഈ ലോകത്തിലെ എല്ലാവരും സ്വന്തം ട്രാക്കിൽ, അവനവന്റെ സമയത്തിനനുസരിച്ച്, അവനവന്റെ ഓട്ടം ഓടിക്കൊണ്ടിരിക്കുന്നു.

സമയത്തിൽ മാത്രമേ മാറ്റമുള്ളൂ.

ഒബാമ 55 ൽ റിട്ടയർ ചെയ്യുമ്പോൾ ട്രംപ് 70 ൽ സ്ഥാനാരോഹണം നടത്തുന്നു.

അതിൽ അസൂയയോ, പരിഭവമോ പരിഹാസമോ വേണ്ട. അതാണവരുടെ ടൈം സോൺ.

നിങ്ങൾ നിങ്ങളുടെ ടൈം സോണിലും.

പൊരുതാനുള്ള മനസ്സുമായ് പിടിച്ചു നിൽക്കുക, മനസ്സാക്ഷിയെ വഞ്ചിക്കാതിരിക്കുക: നിങ്ങളുടെ സമയവും വരും. ഒന്നോ രണ്ടോ ദിവസം കൊണ്ട് ഒരു പശുത്തൊഴുത്ത് പണിയാം. നല്ലൊരു വീട് പണിയാൻ മാസങ്ങളോ വർഷങ്ങളോ വേണ്ടി വന്നേക്കാം. ഒരു ദേവാലയം പണിയാൻ പതിറ്റാണ്ടുകൾ വേണ്ടി വന്നേക്കാം.

നിങ്ങളൊട്ടും വൈകിയിട്ടില്ല - ഒരിക്കലും നേരത്തേയുമല്ല

നിങ്ങൾ നിങ്ങളുടെ ടൈംസോണി ലാണ് - അത്ര മാത്രം.👍

19/11/2017

world media
🌹🌹🌹അച്ഛനും മകളും പട്ടം പറത്തുന്നതിനിടയിൽ അച്ഛൻ മകളോട് ചോദിച്ചു.
''മോളേ ഒരു ചോദ്യം ഇതിന്റെ ശരിയായ ഉത്തരം നീ പറയണം
പട്ടം പറത്തുമ്പോൾ നൂലിന്റെ ജോലി എന്താണ്....?''
''നൂലാണ് അച്ഛാ ആ പട്ടത്തിനെ പറക്കാൻ അനുവദിക്കാതെ വലിച്ച് പിടിച്ചിരിക്കുന്നത്..''
മകൾ പെട്ടെന്ന് തന്നെ ഉത്തരം പറഞ്ഞു.
അച്ഛൻ: ''അല്ല മോളേ നൂലാണ് ആ പട്ടത്തിന് ലക്ഷ്യം തെറ്റാതെ പറക്കാൻ അവസരം ഒരുക്കി കൊടുക്കുന്നത്..''
മകൾ ഇത് കേട്ട് പരിഹാസ രൂപേണ ചിരിച്ചു.
അത് കണ്ട അച്ഛൻ ഒരു കത്രിക കൊണ്ട് ആ നൂല് കട്ട് ചെയ്തു. നിയന്ത്രണം വിട്ട ഉടനെ ആ പട്ടം ലക്ഷ്യമില്ലാതെ കുറച്ച് പറന്ന് കുത്തനെ മറിഞ്ഞ് മറിഞ്ഞ് കീറി പറിഞ്ഞ് തഴേക്ക് പതിച്ചു.
ഇത് നോക്കി നിന്ന മകളോട് അച്ഛൻ
''മോളേ ഇതാണ് സത്യാവസ്ഥ...,
നൂല് പട്ടത്തെ പറക്കാൻ അനുവദിക്കാതെ വലിച്ച് പിടിച്ചിരിക്കുന്നതായി നിനക്ക് തോന്നി. നൂലിന്റെ നിയന്ത്രണം വിട്ടാൽ പട്ടം സ്വതന്ത്രമാകും എന്നും നീ വിശ്വസിച്ചു.. എന്നാൽ ആ സ്വാതന്ത്ര്യം എത്ര താൽകാലികമാണെന്ന് നിനക്ക് മനസ്സിലായില്ലേ....? നീ എന്ന പട്ടത്തിനെ നിയന്ത്രിക്കുന്ന നൂലാണ് ഞാൻ എന്റെ നിയന്ത്രണത്തിൽ നിനക്ക് എത്ര ഉയരത്തിലും പറക്കാം.
സ്വതന്ത്രയായി പറക്കാമെന്ന വ്യാമോഹത്തിൽ എന്നെ നീ അറുത്ത് വിടല്ലേ....'

13/11/2017

World Media #

ഒരു ചെറുകഥ .*

ഒരാൾ ഒരു സുന്ദരി പെൺകുട്ടിയെ വിവാഹം ചെയ്തു . ജീവിതം സമാധാനപരമായി നീങ്ങവേ , ഒരുനാൾ അവൾക്കൊരു ത്വക്ക് രോഗം പിടിപെട്ടു .
സൗന്ദര്യം കുറയാൻ തുടങ്ങി . അതിനിടെ ഒരു യാത്ര പോകേണ്ടി വന്ന ഭർത്താവിന് ഒരപകടം സംഭവിച്ചു . അയാളുടെ കാഴ്ച നഷ്ടപ്പെട്ടു . രോഗാവസ്ഥയിലും ഭാര്യ ഭർത്താവിനെ ഒരു കുറവുമില്ലാതെ നോക്കി . അവളുടെ അസുഖം കൂടി വരുകയും അതിവിരൂപയായി അവൾ മാറുകയും ചെയ്തു . അന്ധനായ ഭർത്താവ് ഇതൊന്നും അറിഞ്ഞില്ല . അതുകൊണ്ട് തന്നെ അവരുടെ ജീവിതം പഴയ പോലെ സന്തോഷമായി നീങ്ങി .
ഒരുനാൾ അവൾ മരണപ്പെട്ടു . അതീവ ദുഃഖിതനായ ഭർത്താവ് അവളുടെ അന്ത്യ കർമ്മങ്ങൾ നിർവ്വഹിച്ച ശേഷം ആ നഗരം വിട്ടു പോകാനൊരുങ്ങി .
ആരോ ഒരാൾ ചോദിച്ചു : നിങ്ങളെങ്ങനെയാണ് ഒറ്റയ്ക്ക് . ഇത്രയും ദിവസവും ഭാര്യയുണ്ടായിരുന്നു ഓരോ ചുവടിലും കൂട്ടായി . ഇനിയെങ്ങനെ ...... ?
അയാൾ മറുപടി പറഞ്ഞു :ഞാൻ അന്ധനല്ല സുഹൃത്തേ . ഞാൻ അഭിനയിക്കുകയായിരുന്നു . എനിക്ക് കാഴ്ചയുണ്ടെന്നും അവളുടെ വൈരൂപ്യം ഞാൻ അറിയുന്നുണ്ടെന്നും മനസ്സിലാക്കിയാൽ , ആ അറിവാണ് അവളുടെ അസുഖത്തെക്കാൾ എന്റെ ഭാര്യക്ക് ആഘാതമാവുക . അവളൊരു നല്ല ഭാര്യയായിരുന്നു . ജീവിതത്തിൽ അവളുടെ സന്തോഷമാണ് ഞാനേറ്റവും ആഗ്രഹിച്ചത്.

* ചില സമയത്തു കൂടെയുള്ളവരുടെ ചില കുറവുകൾ കണ്ടില്ലെന്നു നടിക്കുക .
അത് ജീവിതത്തിൽ സന്തോഷമേ കൊണ്ട് വരൂ. ഒരു നഷ്ടവും അതുണ്ടാക്കില്ല .

* നാവിനു എത്രയോ തവണ പല്ലുകളുടെ കടിയേൽക്കുന്നു . എന്നിട്ടും അവ ഒരുമിച്ച് . അതാണ്‌ വിട്ടുവീഴ്ച .

* കണ്ണുകൾ പരസ്പരം കാണുന്നില്ല . എന്നിട്ടും അവ ഒന്നിച്ചു മാത്രം കാഴ്ചകൾ കാണുന്നു . ചിമ്മുന്നു . കരയുന്നു . അതാണ്‌ ഒരുമ .

* ഒറ്റയ്ക്ക് എനിക്ക് പറയാം .
ഒരുമിച്ച് നമുക്ക് സംസാരിക്കാം .

* ഒറ്റയ്ക്ക് എനിക്ക് ആസ്വദിക്കാം. ഒരുമിച്ചാണെങ്കിൽ അത് ആഘോഷമാവും.

* അതാണ്‌ ബന്ധങ്ങൾ .... !
ഒറ്റയ്ക്ക് നമ്മളാരും ഒന്നുമല്ല .
ഒന്നിനുമാവില്ല നമുക്ക് .

* മൂർച്ചയുള്ള ബ്ലേഡ് കൊണ്ട് മരം മുറിക്കാൻ പറ്റില്ല .
മൂർച്ചയുള്ള മഴു കൊണ്ട് മുടി മുറിക്കാനുമാകില്ല.

* എല്ലാ ഓരോരുത്തരും പ്രധാനപെട്ടവരാണ് .
അവരവരുടെ റോളുകൾ ഭംഗിയാക്കാൻ അവരു തന്നെ വേണം.
ആരെയും വിലകുറച്ച് കാണാൻ നമുക്ക് അർഹതയില്ല . 🌺

Address

Thavakkara Road
Kannur
670001

Telephone

+91 497 270 2521

Website

Alerts

Be the first to know and let us send you an email when Trend’s posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share