23/12/2023
തിരുവനന്തപുരത്ത് നിന്നും വെറും 2 മണിക്കൂർ കൊണ്ട് എത്താവുന്ന പാലക്കാട് കൊല്ലങ്ങോടിനേപോലെ ഉള്ള വളരെ മനോഹരമായ സ്ഥലമുണ്ട്. കുന്നും മല നിരകളും ഡാമും
നെല്പാടങ്ങളും മറ്റു നീണ്ടു കിടക്കുന്ന വിശാലമായ കൃഷി തോട്ടങ്ങളും തണുത്ത കാറ്റും
എല്ലാം കൊണ്ടും വളരെ സുന്ദരമായ കാഴ്ചകൾ ഉള്ള ഗ്രാമങ്ങൾ.
തിരുവനന്തപുരം നിന്നും കുളത്തൂപ്പുഴ വഴി തെന്മല കഴിഞ്ഞു ആര്യങ്കാവ് ചെക്ക് പോസ്റ്റ് കഴിഞ്ഞു ചെങ്കോട്ട എത്തുന്നതിനു മുന്നേ ഇടത്തോട്ട് അച്ചൻകോവിൽ റൂട്ടിൽ പോയാൽ ഇത് പോലുള്ള സ്ഥലത്ത് എത്താം.തമിഴ് നാട്ടിലെ തെങ്കാശി ജില്ലയിലാണ് ഇത് വരുന്നത്. ഇതുപോലുള്ള നിരവധി ഗ്രാമങ്ങൾ ഇവിടെ കാണാൻ പറ്റും.
Repost :