Amigos KL 14

Amigos KL 14 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Amigos KL 14, Advertising/Marketing, Kasaragod.

25/09/2019
20th March~International Day of Happiness~"Share Happiness and be a part of Something Amazing”.
20/03/2019

20th March
~International Day of Happiness~

"Share Happiness and be a part of Something Amazing”.

രക്ഷകർത്താക്കളുടെ ശ്രദ്ധക്ക് കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകരുത് കുട്ടി ഡ്രൈവർമാരുടെ അപകടകരമായ യാത്രകൾ, രക്ഷാകർത്താക്കൾക്...
18/03/2019

രക്ഷകർത്താക്കളുടെ ശ്രദ്ധക്ക്
കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകരുത്

കുട്ടി ഡ്രൈവർമാരുടെ അപകടകരമായ യാത്രകൾ, രക്ഷാകർത്താക്കൾക്കെതിരെ നടപടിയെടുക്കും

കൗമാരക്കാരില്‍ ലൈസന്‍സിംഗ് പ്രായം എത്തും മുന്‍പേ ഉള്ള ബൈക്ക്‌ ഓടിക്കല്‍ വ്യാപകമാകുന്നു. പത്താം തരം കഴിയുന്നതോടെ രക്ഷിതാക്കളുടെ മുന്നിലെത്തുന്ന ചോദ്യമാണ് "എനിക്ക് ബൈക്ക് വാങ്ങിത്തരുമോ " എന്നുള്ളത്. പുതിയ തരം ബൈക്കുകളോടുള്ള ഭ്രമവും മുതിർന്നവർ അവ ഓടിക്കുന്നത് കാണുമ്പോഴുള്ള ആവേശവും കുട്ടികൾക്ക് പ്രചോദനമാകുന്നു. ഒപ്പം രക്ഷിതാക്കൾക്ക് പരിഭ്രമവും. ഉപദേശവും ശാസനയും കുട്ടികളുടെ നിര്ബന്ധബുദ്ധിക്ക് മുന്നിൽ പലപ്പോഴും പരാജയപ്പെടുന്ന കാഴ്ചയാണ്. മക്കളോടുള്ള വാൽസല്ല്യത്തിന് മുന്നിൽ അടിയറവ് പറഞ്ഞ് ഗത്യന്തരമില്ലാതെ വണ്ടി വാങ്ങിക്കൊടുക്കാൻ നിർബന്ധിതരാകുന്ന രക്ഷിതാക്കൾ. ലൈസൻസ് എടുക്കാനുള്ള പറയമാകുന്നതിന് മുൻപ് തന്നെ പലരും രക്ഷിതാക്കളെ ഒളിച്ചും കൂട്ടുകാരുടെ സഹായത്താലും വാഹനങ്ങൾ ഓടിക്കാൻ പഠിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.

ഗുരുതരമായ പ്രശ്നങ്ങളിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്. പ്രായപൂർത്തിയാവാത്തവർ പവര്‍ ബൈക്കുകളും സ്കൂട്ടറുകളും അമിതവേഗത്തിലും നിയമങ്ങൾ പാലിക്കാതെയും കൂടുതൽ ആളുകളെ കയറ്റിയും ഓടിക്കുന്നത് വ്യാപകമാകുന്നു. പലപ്പോഴും അനിയന്ത്രിതമായ വേഗതയിൽ പോകുന്ന ഇവ അപകടങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. സ്കൂളുകളിലേക്ക് തങ്ങളുടെ മക്കള്‍ യൂണിഫോം ധരിച്ചു ലൈസന്‍സ്‌ ഇല്ലാതെ ഈ വാഹനങ്ങളില്‍ പോകുന്നത് തടയാന്‍ ആകാത്ത രക്ഷിതാക്കള്‍ 18വയസ്സിനു മുന്‍പ് അവനു ബൈക്ക്‌ വാങ്ങിക്കൊടുക്കാതിരിക്കുക. കുട്ടികളുടെ പിടിവാശിക്ക് മുന്നിൽ അടിയറവ് പറയാതെ അപകടങ്ങളെക്കുറിച്ചും പ്രായപൂർത്തി ആയ ശേഷം മാത്രം ഇരുചക്രവാഹനം ഓടിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും അവരെ പറഞ്ഞു മനസിലാക്കുക. ശോഭനമായ അവരുടെ ഭാവിയെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം രക്ഷിതാക്കളുടെത് തന്നെയാണ്. കളിച്ചും ചിരിച്ചും നമ്മോടൊപ്പം ഉണ്ടായിരിക്കേണ്ട കുട്ടികളുടെ ജീവൻ അപകടത്തിൽ പൊലിയാതിരിക്കട്ടെ. കുട്ടി ഡ്രൈവർമാരുടെ അപകടകരമായ യാത്രകൾ, നിയമലംഘനങ്ങൾക്കെതിരെ രക്ഷാകർത്താക്കൾക്കെതിരെ/ വാഹന ഉടമക്കെതിരെ നടപടിയെടുക്കുന്നതാണ്.

ഡിസംബർ ഒന്ന്, ലോക എയ്ഡ്സ് ദിനം..
01/12/2018

ഡിസംബർ ഒന്ന്, ലോക എയ്ഡ്സ് ദിനം..

ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള സിനിമയ്ക്ക് അഭിമാന നിമിഷം. മികച്ച നടനും സംവിധായകനുമുള്ള രജത മയൂരം പുരസ്‌കാരങ്ങളാണ...
28/11/2018

ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള സിനിമയ്ക്ക് അഭിമാന നിമിഷം. മികച്ച നടനും സംവിധായകനുമുള്ള രജത മയൂരം പുരസ്‌കാരങ്ങളാണ് മലയാളം സ്വന്തമാക്കിയത്.
മികച്ച നടനുള്ള രജതചകോരം ചെമ്പന്‍ വിനോദിനാണ് ലഭിച്ചിരിക്കുന്നത്.
ഇമയൗ എന്ന സിനിമയിലെ പ്രകടനത്തിനാണു പുരസ്‌കാരം. മികച്ച സംവിധായകനായി ഇതേ സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയെയും തിരഞ്ഞെടുത്തു. ആദ്യമായാണു മലയാളികള്‍ക്ക് ഈ രണ്ടു പുരസ്‌കാരങ്ങളും ഒരുമിച്ചു ലഭിക്കുന്നത്.
അഭിനന്ദങ്ങൾ ......

മേരി കോം.ഇന്ത്യയിലെ മണിപ്പൂരിൽ നിന്നുമുള്ള ബോക്സിങ് കായികതാരമാണ് മേരി കോം. അഞ്ചു തവണ ലോക ബോക്സിങ് ജേതാവ് ആയിട്ടുള്ള മേരി...
24/11/2018

മേരി കോം.

ഇന്ത്യയിലെ മണിപ്പൂരിൽ നിന്നുമുള്ള ബോക്സിങ് കായികതാരമാണ് മേരി കോം. അഞ്ചു തവണ ലോക ബോക്സിങ് ജേതാവ് ആയിട്ടുള്ള മേരി കോം ഒളിമ്പിക്സിൽ വനിതാവിഭാഗം ബോക്സിങ് ആദ്യമായി 2012ൽ ഉൾപ്പെടുത്തിയപ്പോൾ ഇന്ത്യയെ പ്രതിനിധീകരിച്ചു. 51 കിലോഗ്രാം വിഭാഗം ഫ്ലൈവെയ്റ്റിൽ വെങ്കല മെഡൽ നേടുകയും ചെയ്തു. ഇപ്പോൾ പോലീസ് സേനയിൽ സേവനം ചെയ്യുന്നുണ്ട്.
1983 മാർച്ച് 1ന് മണിപ്പൂരിലെ ചുർച്ചൻപൂർ ജില്ലയിലാണ് ജനനം. ബാല്യത്തിലേ അത്‌ലറ്റിക്സിൽ താത്പര്യമുണ്ടായിരുന്ന കോം 2000 ൽ ബോക്സിങ്ങിലേയ്ക്ക് തിരിയുന്നത് പ്രശസ്ത മണിപ്പൂരി ബോക്സറായ ഡിങ്കോസിങ്ങിന്റെ വിജയങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ്.
2005 ലാണ് ഓങ്കോലർ കോമിനെ വിവാഹം കഴിച്ചത്.സൂപ്പർ മോം അന്നറിയപെടുന്ന മേരി കോം മൂന്നു കുട്ടികളുടെ അമ്മയാണ്. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറു തവണ സ്വര്‍ണം നേടുന്ന ആദ്യ വനിതയാണ് മേരി കോം.

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് സ്വര്‍ണം. ഉരുക്ക് വനിത 😘
24/11/2018

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് സ്വര്‍ണം.
ഉരുക്ക് വനിത 😘

ഉരുക്ക് വനിത 😘മേരികോം..ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ ❤അഭിനന്ദനങ്ങൾ
22/11/2018

ഉരുക്ക് വനിത 😘മേരികോം..
ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ ❤
അഭിനന്ദനങ്ങൾ

വയനാട് Mp യും കോൺഗ്രസ്സ് നേതാവുമായ എം.ഐ.ഷാനവാസിന് ആദരാഞ്ജലികൾ...
21/11/2018

വയനാട് Mp യും കോൺഗ്രസ്സ് നേതാവുമായ എം.ഐ.ഷാനവാസിന് ആദരാഞ്ജലികൾ...

സഹോദരന്റെ മുഖത്തുനോക്കി പുഞ്ചിരിക്കുന്നതുപോലും പുണ്യമാണെമന്ന് പഠിപ്പിച്ച അന്ത്യപ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനമാണിന്ന...
20/11/2018

സഹോദരന്റെ മുഖത്തുനോക്കി പുഞ്ചിരിക്കുന്നതുപോലും പുണ്യമാണെമന്ന് പഠിപ്പിച്ച അന്ത്യപ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനമാണിന്ന്.
ഈ പുണ്യദിനത്തിൽ എല്ലാവർക്കും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും നബിദിനാശംസകൾ

Address

Kasaragod

Website

Alerts

Be the first to know and let us send you an email when Amigos KL 14 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share