KL 14 Cart

KL 14 Cart I Love my Kasaragod,,,,,,

VISIT OUR WEB: http://lovemykasaragod.blogspot.in/

23/01/2023

ഇതൊരു പരസ്യമല്ല നിലപാടണ്.

കാസർകോട് ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തതിന് "ഭക്ഷ്യവിഷബാധ " എന്ന പ്രചാരണം നടക്കുകയും അൽ- റൊമാൻസിയ എന്ന ഹോട്ടലിനെതിരെ വൻ പ്രതിഷേധങ്ങൾ നടക്കുകയും വ്യാപകമായ കുപ്രചാരണങ്ങൾ നടക്കുകയും നടപടിയെടുക്കുകയും ഉണ്ടായി.
വിഷയത്തിൻ്റെ നിജസ്ഥിതി അറിയുമ്പോഴേക്കും സ്ഥാപനം വേട്ടയാടപ്പെട്ട് കഴിഞ്ഞിരുന്നു. ആയതിനാൽ Al Romansiah എന്ന ഈ സ്ഥാപനത്തെ ചേർത്തു പിടിക്കുക എന്നത് നിലപാടാണ്. ❣️

26/02/2017

വാട്ട്‌സ് ആപ്പിന്റെ പുതിയ അപ്‌ഡേഷനെ കുറിച്ച് അറിയേണ്ടതെല്ലാം ഈ വീഡിയോയില്‍

കടപ്പാട്: രതീഷ് ആര്‍ മേനോന്‍

17/02/2017

വാക്കുകൾ വളരെ
സൂക്ഷിച്ചു
മാത്രം
ഉപയോഗിക്കുക
കാരണം അത്
കേട്ടയാൾക്ക്
പൊറുക്കാൻ
മാത്രമേ സാധിക്കൂ..,
അത് മറക്കാൻ
സാധിക്കില്ല....

♻♻♻♻♻♻♻

പറയുന്നത്‌ മുഴുവന്‍
അറിയുന്നത്‌ നല്ലതാണ്‌...
പക്ഷെ, അറിയുന്നത്‌ മുഴുവന്‍
പറയുന്നത്‌
അത്ര നലതല്ല...

♻♻♻♻♻♻♻

നല്ല വാക്കും, പുഞ്ചിരിയുമാണ്
മറ്റുള്ളവർക്ക് നൽകാവുന്നതിൽ വെച്ച്
ഏറ്റവും വിലയേറിയ
നല്ല സമ്മാനങ്ങൾ""

♻♻♻♻♻♻♻

ഒരു വൃക്ഷം അറിയപ്പടെുന്നത്‌
അതിന്റെ ഫലത്തിന്റെ പേരിലാണ്‌.
ഒരു മനുഷ്യന്‍
അറിയപ്പെടുന്നത്‌
അവന്റെ പ്രവര്‍ത്തിയുടെ
പേരിലും..

♻♻♻♻♻♻♻

പ്രിയപ്പെട്ടവരുടെ സന്തോഷത്തിനു വേണ്ടി
തോറ്റു കൊടുക്കുന്നത്‌ തന്നെയാണ്‌
ജീവിതത്തിലെ
ഏറ്റവും വലിയ സന്തോഷം....

♻♻♻♻♻♻♻

"ജാതി നോക്കുന്നവരോട്‌
കൂട്ടു കൂടരുത്‌...
കൂട്ടു കൂടിയവരുടെ ജാതി
നോക്കരുത്‌..

♻♻♻♻♻♻♻

"കഴിവുള്ളന്‌
ഉയരത്തിലെത്താന്‍ കഴിയും.

പക്ഷെ, സ്വഭാവ ഗുണമുള്ളവനെ
അതെന്നും നിലനിര്‍ത്താന്‍
സാധിക്കുകയുള്ളു."

♻♻♻♻♻♻♻

"കടപ്പാടുകൾ"
നിറവേറ്റാൻ തുടങ്ങുമ്പോഴാണ്"
കഷ്ടപ്പാടുകൾ"
എന്താണെന്ന്
നാം തിരിച്ചറിയുക....!

♻♻♻♻♻♻♻

17/02/2017

മഴ കേരളത്തിൽ പെയ്യാൻ നോക്കിയപ്പോൾ കേരളത്തിൽ മൊത്തം ബംഗാളികളും തമിഴൻമ്മാരും ....ആ മഴ കറങ്ങി തിരിഞ് ഗൾഫ് രാജ്യങ്ങളിൽ വന്നപ്പോൾ ഇവിടെ മൊത്തം കേരളക്കാരും പിന്നെ മഴ ഒന്നും ചിന്തിച്ചില്ല ...കേരളമാണെന്നും വിചാരിച്ചു ഒറ്റപെയ്യല് 😂😂

ഉമ്മ വെച്ചുണ്ടാക്കിയ പത്തിരിയുടെയും കോഴിക്കറിയുടെയും രുചി ഒന്നു വേറെ തന്നെയാണ്. ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ മെനുവും എത്...
15/02/2017

ഉമ്മ വെച്ചുണ്ടാക്കിയ പത്തിരിയുടെയും കോഴിക്കറിയുടെയും രുചി ഒന്നു വേറെ തന്നെയാണ്. ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ മെനുവും എത്തില്ല ഇതിനോളം...

15/02/2017

ടൂത്ത് പേസ്റ്റ് ഉണ്ടാക്കുന്നത് എങ്ങിനെയെന്നറിയോ?...ഈ വീഡിയോ കണ്ടു നോക്കൂ...

വിനോദം കണ്ടെത്താന്‍ വിദൂര സ്ഥലങ്ങള്‍ തേടിപ്പോകുന്നവരേ...ചരിത്രമുറങ്ങുന്ന ബേക്കല്‍ കോട്ടയിലേക്ക് വരൂ...ബേക്കല്‍ കോട്ട; ചര...
28/01/2017

വിനോദം കണ്ടെത്താന്‍ വിദൂര സ്ഥലങ്ങള്‍ തേടിപ്പോകുന്നവരേ...ചരിത്രമുറങ്ങുന്ന ബേക്കല്‍ കോട്ടയിലേക്ക് വരൂ...

ബേക്കല്‍ കോട്ട; ചരിത്രപരമായി വലിയ പ്രധാന്യമുള്ള സ്ഥലമാണ് ബേക്കല്‍ കോട്ട. കേരളത്തിലെ വലിയ കോട്ടയും ഏഷ്യ വന്‍കരയിലെ ഒരു പ്രധാന കോട്ടയുമാണ് ഇത്. ചെറുപ്പ കാലങ്ങളില്‍ ബേക്കല്‍ കോട്ട കാണാന്‍ വാശി പിടിച്ചതൊന്നും കാസര്‍കോട്ടെ ഒരാള്‍ക്കും മറക്കാനാകില്ല. എന്നാല്‍ ചരിത്രമുറങ്ങുന്ന ഇത്രയും നല്ല സ്ഥലമുണ്ടായിട്ടും വിദൂരങ്ങള്‍ തേടിപ്പോവുകയാണ് നമ്മളില്‍ പലരും. എന്നാല്‍ അന്യ ജില്ലക്കാര്‍ ബേക്കല്‍ കോട്ടയെ തേടിയെത്തുകയാണ്.

കാഞ്ഞങ്ങാട്ട് നിന്നും ഏകദേശം 10 കിലോ മീറ്റര്‍ ദൂരം മാത്രമാണ് ബേക്കല്‍ കോട്ടയിലേക്കുള്ളത്. കാസര്‍കോട്ട് നിന്നും 15 കിലോ മീറ്ററും. ലോക്കല്‍ ട്രെയിനില്‍ വരുന്നവര്‍ക്ക് ബേക്കല്‍ റെയില്‍വെ സ്‌റ്റേഷനില്‍ ഇറങ്ങിയാല്‍ നടക്കാവുന്ന ദൂരമേയുള്ളൂ. കാഞ്ഞങ്ങാട് ബസ്, ട്രെയിന്‍ ഇറങ്ങുന്നവര്‍ക്ക് ചന്ദ്രഗിരി റൂട്ടില്‍ പോകുന്ന ഏത് കെ എസ് ആര്‍ ടി സി ബസിലും, കളനാട് ചട്ടഞ്ചാല്‍ കാസര്‍കോട് റൂട്ടില്‍ പോകുന്ന ഏത് സ്വകാര്യ ബസിലും കയറിയാല്‍ ബേക്കല്‍ ഫോര്‍ട്ട് സ്‌റ്റോപ്പില്‍ ഇറങ്ങി നടന്നുപോകാവുന്ന ദൂരം മാത്രം. കാസര്‍കോട് നിന്നും വരുന്നവരാണെങ്കില്‍ ചന്ദ്രഗിരി റൂട്ടില്‍ കാഞ്ഞങ്ങാട്ടേക്ക് പോകുന്ന ഏത് കെ എസ് ആര്‍ ടി സി ബസിലും ബേക്കലിലെത്താം. കാസര്‍കോട്ട് നിന്നും സ്വകാര്യ ബസുകളെ ഒഴിവാക്കുന്നതായിരിക്കും നല്ലത്. കാരണം അത് 15 കിലോ മീറ്ററോളം ചുറ്റിയാണ് പോകുന്നത്. കോട്ടിക്കളും റെയില്‍വെ സ്‌റ്റേഷനില്‍ ഇറങ്ങുന്നവര്‍ക്ക് പാലക്കുന്ന് ടൗണില്‍ നിന്നും ബസ് വഴി ബേക്കലിലെത്താം.

അറബിക്കടലിന്റെ തീരത്തായി 35 ഏക്കറില്‍ പരന്നു കിടക്കുന്ന ഈ കോട്ട പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ പണികഴിപ്പിച്ചതാണ്. ഈ കോട്ട നിര്‍മ്മിച്ചിരിക്കുന്നത് ചെങ്കല്ലുകൊണ്ടാണ്. ഈ പ്രദേശം പണ്ട് കദംബരാജവംശത്തിന്റേയും മൂഷികരാജവംശത്തിന്റെയും കോലത്തിരി രാജാക്കന്മാരുടെയും കീഴിലായിരുന്നു. ഇതിനുശേഷം ഇവിടം വിജയനഗരസാമ്രാജ്യത്തിന്റെ കീഴിലായി. 1565ലെ തളിക്കോട്ട യുദ്ധത്തില്‍ വിജയനഗരം പരാജയപ്പെട്ടതിനു ശേഷം, പ്രദേശം ബദിനൂര്‍ രാജാവിന്റെ അധീനതയിലായി. കുംബ്ലയിലെ ഇക്കേരി നായ്ക്കന്മാര്‍ എന്നുമറിയപ്പെടുന്ന ബദിനൂര്‍ നായ്ക്കന്മാരിലെ ശിവപ്പ നായ്ക്ക് 1650ല്‍ (1645നും 1660നും ഇടയ്ക്ക്) ഈ കോട്ട നിര്‍മ്മിച്ചു എന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാല്‍ കോലത്തിരി രാജാക്കന്മാരുടെ കാലത്തെ കോട്ട ശിവപ്പ നായ്ക്ക് പുതുക്കിപ്പണിതതാണെന്നും ചില ചരിത്രകാരന്മാര്‍ കരുതുന്നുണ്ട്. എന്നാല്‍ അടുത്ത കാലത്തായി നടന്ന പുരാവസ്തു ഗവേഷണം ചൂണ്ടിക്കാട്ടുന്നത് കോട്ട വിജയനഗര സാമ്രാജ്യത്തിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായിരുന്നു എന്നാണ്. 1763നു അടുപ്പിച്ച് ഈ കോട്ട മൈസൂരിലെ രാജാവായിരുന്ന ഹൈദരലി കയ്യടക്കി. ടിപ്പു സുല്‍ത്താന്റെ കാലത്ത്, ഈ കോട്ട തുളുനാടിന്റെയും മലബാറിന്റെയും പ്രധാന ഭരണകേന്ദ്രമായിരുന്നു. ടിപ്പുവിന്റെ പരാജയത്തിനു ശേഷം 1791ല്‍ കോട്ട ഉള്‍പ്പെടുന്ന പ്രദേശം ബ്രിട്ടീഷ് അധീനതയിലായി. ഇത് ബ്രിട്ടീഷ് ഇന്ത്യയിലെ മലബാര്‍ ജില്ലയുടെ ഭരണപരിധിയിലായി.

ചെങ്കല്ലുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന കോട്ട ഭൂരിഭാഗവും സമുദ്രത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്നു. സമുദ്രതീരത്ത് വന്‍ കോട്ടമതിലുണ്ട്, ഇതില്‍ ഇടക്കിടെ കൊത്തളങ്ങള്‍ തീര്‍ത്ത് ശക്തിപ്പെടുത്തിയിരിക്കുന്നു. ഇവയ്ക്കു പുറമേ നിരീക്ഷണഗോപുരങ്ങള്‍, ഭൂമിക്കടിയിലെ തുരങ്കങ്ങള്‍ എന്നിവയും കോട്ടയുടെ പ്രത്യേകതയാണ്. കോട്ടയുടെ മദ്ധ്യത്തിലുള്ള ചെരിഞ്ഞ പ്രവേശനമാര്‍ഗ്ഗമുള്ള നിരീക്ഷണഗോപുരം
കോട്ടയുടെ മദ്ധ്യഭാഗത്തുള്ള നിരീക്ഷണഗോപുരം പ്രത്യേകം പരാമര്‍ശയോഗ്യമാണ്. 24 മീറ്റര്‍ ചുറ്റളവും 9 മീറ്ററിലധികം ഉയരവുമുള്ള ഇതിലേക്കുള്ള പ്രവേശനമാര്‍ഗ്ഗം, യുദ്ധോപകരണങ്ങള്‍ മുകളിലേക്കെത്തിക്കുന്നതിനായി ചെരിവുതലമായി രൂപപ്പെടുത്തിയിരിക്കുന്നു.

കോട്ടയ്ക്ക് ഉള്ളിലായി ഒരു ആഞ്ജനേയ ക്ഷേത്രവും വെളിയിലായി ഹൈദരലിയുടെ മകനായ ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച ഒരു വലിയ മുസ്ലിം പള്ളിയും ഉണ്ട്.

28/01/2017

ഒൻപതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയിൽ ഇവിടെ സന്ദർശിച്ച അറബികൾ ഹർക്‌വില്ലിയ(Harkwillia)എന്നാണ്‌ ഈ പ്രദേശത്തെ വിളിച്ചിരുന്നത്. 1514-ൽ കുംബള സന്ദർശിച്ച പോർത്തുഗീസ് വ്യാപാരിയും കപ്പൽ സഞ്ചാരസാഹിത്യകാരനുമായിരുന്ന ബാർബോസ, ഇവിടെനിന്നും മാലദ്വീപിലേക്ക് ഇവിടെനിന്നും അരി കയറ്റിയയച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. 1800-ൽ മലബാർ സന്ദർശിച്ച ഫ്രാൻസിസ് ബുക്കാനൻ, അത്തിപ്പറമ്പ്, കവ്വായി, നീലേശ്വരം, ബേക്കൽ, ചന്ദ്രഗിരി, മഞ്ചേശ്വരം എന്നീ സ്ഥലങ്ങളെകുറിച്ച് തന്റെ സഞ്ചാരക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിജയനഗരസാമ്രാജ്യം കാസറഗോഡ് ആക്രമിച്ചപ്പോൾ ഇവിടെ നീലേശ്വരം ആസ്ഥാനമാക്കിയുള്ള കോലത്തിരി രാജവംശത്തിന്റെ ഭരണമായിരുന്നു. വിജയനഗരസാമ്രാജ്യത്തിന്റെ പതനകാലത്ത് ഇക്കേരി നായ്‌ക്കൻ‌മാരായിരുന്നു ഭരണകാര്യങ്ങൾ നടത്തിയിരുന്നത്, വെങ്കപ്പ നായകിന്റെ കാലത്ത് ഇക്കേരി വിജയനഗരസാമ്രാജ്യത്തിൽനിന്നും സ്വതന്ത്രമായി . കുംബള, ചന്ദ്രഗിരി, ബേക്കൽ എന്നീ കോട്ടകൾ ശിവപ്പ നായ്ക്നിർമ്മിച്ചതാണെന്നു കരുതപ്പെടുന്നു.1763-ൽ ഹൈദർ അലി ഇക്കേരി നായ്‌ക്കൻ‌മാരുടെ ആസ്ഥാനമായിരുന്ന ബീദനൂർ ആക്രമിച്ചു കീഴടക്കി. പിന്നീട് ടിപ്പു സുൽത്താൻ മലബാർ മുഴുവൻ കീഴടക്കി. 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടി അനുസരിച്ച് [[തുളുനാട്]] ഒഴികെയുള്ള പ്രദേശങ്ങൾ ബ്രിട്ടീഷുകാർ കൈക്കലാക്കി, ടിപ്പുവിന്റെ മരണാനന്തരം തുളുനാടും ബ്രിട്ടീഷുകാരുടെ ഭരണത്തികീഴിലായി.

Source: Wikipedia

വഴിമാറുന്നു...വികസനം വരുമ്പോള്‍
28/01/2017

വഴിമാറുന്നു...വികസനം വരുമ്പോള്‍

മാഞ്ഞുപോയ കാഴ്ചകളില്‍ ഒന്നുമാത്രം. ഹാ എന്തു രസമായിരുന്നു ഇതിലൂടെയുള്ള യാത്ര. കോണ്‍ക്രീറ്റ് തൂണുകള്‍ ഭൂമിയെ ഒന്നൊന്നായി ക...
28/01/2017

മാഞ്ഞുപോയ കാഴ്ചകളില്‍ ഒന്നുമാത്രം. ഹാ എന്തു രസമായിരുന്നു ഇതിലൂടെയുള്ള യാത്ര. കോണ്‍ക്രീറ്റ് തൂണുകള്‍ ഭൂമിയെ ഒന്നൊന്നായി കുത്തിനോവിക്കുമ്പോള്‍ നമ്മുടെ ചളിയംകോടും ഒരു ഓര്‍മയായി.

🔴🔴🔴🔴🔴🔴🔴🔴🔴🔴🔴കാസര്‍കോട്ടെ വോട്ടെണ്ണല്‍ വിവരങ്ങള്‍ ലൈവായി കാണാംവിദ്യാനഗറിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ നിന്നും കാ...
18/05/2016

🔴🔴🔴🔴🔴🔴🔴🔴🔴🔴🔴

കാസര്‍കോട്ടെ വോട്ടെണ്ണല്‍ വിവരങ്ങള്‍ ലൈവായി കാണാം

വിദ്യാനഗറിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ നിന്നും കാസര്‍കോട് വാര്‍ത്തയും, സീ മീഡിയയും തിരഞ്ഞെടുപ്പിന്റെ ഓരോ ചലനങ്ങളും ഒപ്പിയെടുത്ത് നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നു. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ മാറിമറിയുന്ന ലീഡ് നില അടക്കം തത്സമയം നിങ്ങള്‍ക്ക് കാസര്‍കോട് വാര്‍ത്തയിലൂടെ കാണാം.

സന്ദര്‍ശിക്കൂ: www.kasargodvartha.com
യുട്യൂബ് ലിങ്ക്: https://www.youtube.com/watch?v=wBGw2rIUyrQ

Go Live📲 🖥 🔜🔜🔜🔜🔜🔜

ഇത് നമ്മുടെ കാസ്രോട്ടെ ഒരു ഓണ്‍ലൈന്‍ പത്രമാണ്... Kasaragod Vartha... 2 മുമ്പ് ദിവസം നടന്ന ബാങ്ക് കുഡ്‌ലു ബാങ്ക് കവര്‍ച്...
17/09/2015

ഇത് നമ്മുടെ കാസ്രോട്ടെ ഒരു ഓണ്‍ലൈന്‍ പത്രമാണ്... Kasaragod Vartha... 2 മുമ്പ് ദിവസം നടന്ന ബാങ്ക് കുഡ്‌ലു ബാങ്ക് കവര്‍ച്ചയെക്കുറിച്ചുള്ള വാര്‍ത്തയുടെ അപ്‌ഡേഷന്‍ എത്ര പെട്ടന്നാണ് ഇതില്‍ വന്നുകൊണ്ടിരുന്നതെന്ന് നോക്കൂ... ഒരു വാര്‍ത്ത പോലും മിസ്സ് ആയിട്ടില്ല... Keep updating kvartha... best of luck....

വാര്‍ത്തകള്‍ കോപ്പി പേസ്റ്റ് ചെയ്ത് വേറെ തലക്കെട്ടും ഇട്ട് പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റില്‍ നിന്നും കാസര്‍കോട് വാര്‍ത്തയെ വ്യത്യസ്തമാക്കുന്നത് ഇത്തരം അപ്‌ഡേഷനുകളാണ്...

::: കുഡ്‌ലു ബാങ്ക് കൊള്ള: 2 ദിവസം അജ്ഞാതയുവാവ് ബാങ്കും പരിസരവും നിരീക്ഷിച്ചതായി വെളിപ്പെടുത്തല്‍

::: കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളില്‍ ഒരാളെ തിരിച്ചറിഞ്ഞു; മുങ്ങിയ നീര്‍ച്ചാല്‍ സ്വദേശിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം

::: കുഡ്‌ലു ബാങ്ക് കവര്‍ച്ച: ഇടപാടുകാരും നാട്ടുകാരും ദേശീയപാത ഉപരോധിച്ചു

::: കുഡ്‌ലു ബാങ്ക് കൊള്ള: നീര്‍ച്ചാല്‍ സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു

::: കുഡ്‌ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം

::: കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി

::: കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍

::: കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം

::: കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും

::: കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി

::: കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി

::: കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച

കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും

::: കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു

::: കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു.....

GOOD KasaragodVartha Updates

Address

Kasaragod
671321

Alerts

Be the first to know and let us send you an email when KL 14 Cart posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KL 14 Cart:

Share