Sofpco Ltd Marketing

Sofpco Ltd Marketing MARKETING VALUE ADDED PRODUCTS
"വിഷരഹിത ഉൽപന്നം ആരോ?

10/01/2026

കർഷക ഉത്പാദക കമ്പനിയായ SOFPCO വിഷ രഹിത തനി നാടൻ കാർഷിക ഉത്പന്നങ്ങൾ സംസ്കരിച്ച് കലർപ്പും മായവുമില്ലാത്ത ഗുണമേന്മയോട് കൂടിയ കാർഷിക മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളായ അച്ചാറുകൾ, കൊണ്ടാട്ടങ്ങൾ, ഹെൽത്ത് & മസാല പൗഡറുകൾ,ജാം - സ്‌ക്വാഷകൾ ഹെൽത്ത് ഡ്രിങ്ക്സ് എന്നിവയുടെ വിപണനത്തിനായുള്ള ഓൺലൈൻ മാർക്കറ്റിന്റെ ലിങ്ക് ആണിത് https://www.homemadetohome.com/user/sreekrishnapuram-organic-farmers-producer-co-ltd/

*🌾ഇപ്പോൾ അപേക്ഷിക്കാം🌾*കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിറാബി II – 2025 കർഷകർക്ക് പദ്ധതിയിൽ ചേരുന്നതിനായിള്ള അവസാന തി...
06/01/2026

*🌾ഇപ്പോൾ അപേക്ഷിക്കാം🌾*
കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി
റാബി II – 2025 കർഷകർക്ക് പദ്ധതിയിൽ ചേരുന്നതിനായിള്ള അവസാന തിയ്യതി
*ജനുവരി 15 വരെ നീട്ടിയിരിക്കുന്നു*.
അവസാന ദിവസം വരെ കാത്തിരിക്കാതെ ഉടൻ അപേക്ഷിക്കുക
നിങ്ങളുടെ വിളയ്ക്ക് സുരക്ഷ ഉറപ്പാക്കാൻ കടമ്പഴിപ്പുറം ബസ് സ്റ്റാൻഡിന് സമീപമുള്ള SOFPCO യുടെ CSC യുമായി ബന്ധപ്പെടുക. 📞8606300180

30/12/2025
36,000 രൂപ പെൻഷൻ കിട്ടും, നിക്ഷേപം 55 രൂപ മുതല്‍, അറിയാം കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ നേട്ടങ്ങള്‍...പെൻഷൻ പദ്ധതികളുടെ ഭ...
27/12/2025

36,000 രൂപ പെൻഷൻ കിട്ടും, നിക്ഷേപം 55 രൂപ മുതല്‍, അറിയാം കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ നേട്ടങ്ങള്‍...

പെൻഷൻ പദ്ധതികളുടെ ഭാഗമാകുന്നത് ഭാവി ജീവിതത്തെ ഒരുപരിധി വരെ സാമ്പത്തിക സുരക്ഷയുള്ളതാക്കി മാറ്റാൻ കഴിയും. എന്നാല്‍ സ്ഥിര വരുമാനമില്ലാത്തവർ എങ്ങനെ പെൻഷൻ പദ്ധതിയുടെ ഭാഗമാകുമെന്നാണ് പലരുടേയും ചോദ്യം.

അതിനുള്ള ഉത്തരമാണ് പ്രധാന്‍മന്ത്രി കിസാന്‍ മാന്‍ധന്‍ യോജന (PM-KMY). പദ്ധതിയിലൂടെ കുറഞ്ഞ നിക്ഷേപത്തില്‍ ഉറപ്പായ പ്രതിമാസ പെൻഷൻ നേടാൻ കഴിയും. പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ നോക്കാം.

പ്രധാന്‍മന്ത്രി കിസാന്‍ മാന്‍ധന്‍ യോജന

രാജ്യത്തെ കര്‍ഷകര്‍ക്ക് ഉറപ്പായ പെന്‍ഷന്‍ ലഭ്യമാക്കുന്നതിനാണ് പ്രധാന്‍ മന്ത്രി കിസാന്‍ മാന്‍ധന്‍ യോജന പ്രവർത്തിക്കുന്നത്. പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് കുറഞ്ഞ നിബന്ധനകളാണ്. ഈ പദ്ധതിയുടെ ഭാഗമാകുന്നതിനുള്ള ഏക നിബന്ധന ഉപയോക്താവ് പിഎം കിസാന്‍ സമ്മാന്‍ നിധി യോജനയില്‍ അംഗമായിരിക്കണമെന്നതാണ്. കൂടാതെ എന്‍പിഎസ്, ഇഎസ്‌ഐസി, ഇപിഎഫ്‌ഒ പോലുള്ള മറ്റു സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം കൈപ്പുറ്റന്നവരും ആയിരിക്കരുത്. ഡോക്ടര്‍, എന്‍ജിനിയര്‍, വക്കില്‍, ആദായനികുതി ദായകര്‍ എന്നിവര്‍ക്കും പദ്ധതിയുടെ നേട്ടം ലഭിക്കില്ല. പ്രതിമാസം 3,000 രൂപ പെന്‍ഷനാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അതായത് വര്‍ഷത്തില്‍ 36,000 രൂപ.

പ്രായപരിധിയും നിക്ഷേപവും

പ്രധാന്‍മന്ത്രി കിസാന്‍ മാന്‍ധന്‍ യോജനയില്‍ ചേരാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസാണ്. പരമാവധി പ്രായം 40 വയസ്. 55 രൂപ മുതല്‍ 200 രൂപ വരെയാണ് പദ്ധതിയിലെ നിക്ഷേപതുക. ഈ തുക പദ്ധതിയില്‍ ചേരുമ്ബോഴുള്ള പ്രായത്തിന് അനുസരിച്ച്‌ മാറും. 18 വയസിലാണ് പദ്ധതിയില്‍ ചേരുന്നതെങ്കില്‍ 55 രൂപയാണ് നിക്ഷേപ തുക. 30 വയസാണെങ്കില്‍ 110 രൂപയാണ്. 40 വയസിലാണ് കിസാന്‍ മാന്‍ധന്‍ യോജനയില്‍ ചേരുന്നതെങ്കില്‍ 200 രൂപയാണ് നിക്ഷേപ തുക.

പെൻഷൻ എപ്പോള്‍ ലഭിക്കും..?

കർഷകന് 60 വയസ്സ് തികയുമ്ബോള്‍ സംഭാവന അവസാനിക്കും. അതിനുശേഷം, പെൻഷൻ ആരംഭിക്കും. വരിക്കാരന്‍റെ മരണമുണ്ടായാല്‍, പങ്കാളിക്ക് പെൻഷന്റെ 50% (പ്രതിമാസം 1,500 രൂപ) ലഭിക്കും. 60 വയസിന് മുമ്ബാണ് ഉപയോക്താവ് മരിക്കുന്നതെങ്കില്‍ നിക്ഷേപം തുടരാനും പങ്കാളിക്ക് സാധിക്കും. പിഎം-കിസാൻ ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്ന കർഷകർക്ക് അവരുടെ സംഭാവനകള്‍ നേരിട്ട് ഓട്ടോ-ഡെബിറ്റ് ചെയ്യാൻ തിരഞ്ഞെടുക്കാം.

എങ്ങനെ പദ്ധതിയില്‍ അംഗമാകാം..?

പദ്ധതിയില്‍ അംഗമാകുന്നതിന് നിങ്ങള്‍ 2 ഹെക്ടറില്‍ (5 ഏക്കര്‍) താഴെ കൃഷി ചെയ്യുന്നവര്‍ ആയിരിക്കണം. കർഷകർക്ക് ഏത് സംസ്ഥാനത്തുനിന്നും ചേരാം, പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്നത് എല്‍ഐസി ആണ്. നിങ്ങള്‍ പദ്ധതിയില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായ തുക കേന്ദ്ര സര്‍ക്കാരും അക്കൗണ്ടില്‍ നിക്ഷേപിക്കും.

1. അടുത്തുള്ള പൊതു സേവന കേന്ദ്രം (CSC) സന്ദർശിക്കുക.

2. ആധാർ, ഭൂവുടമസ്ഥ വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയ രേഖകള്‍ സമർപ്പിക്കുക.

3. പ്രായത്തിനനുസരിച്ച്‌ നിങ്ങളുടെ സംഭാവന പദ്ധതി തിരഞ്ഞെടുക്കുക.

4. ബയോമെട്രിക് പ്രാമാണീകരണം ഉപയോഗിച്ച്‌ രജിസ്റ്റർ ചെയ്യുക...

കാർബൺ ക്രെഡിറ്റ് പദ്ധതി നടപ്പിലാക്കുവാൻ ബ്ലോക്ക് തല പ്രോജക്ട് പാർട്ണർമാരായി പ്രവർത്തിക്കാൻ താല്പര്യമുള്ള  FPO/ FPC യിൽ ന...
10/12/2025

കാർബൺ ക്രെഡിറ്റ് പദ്ധതി നടപ്പിലാക്കുവാൻ ബ്ലോക്ക് തല പ്രോജക്ട് പാർട്ണർമാരായി പ്രവർത്തിക്കാൻ താല്പര്യമുള്ള FPO/ FPC യിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
📱9961621839
https://forms.gle/SQCkeHgB7mBiaPK58

അഭയകിരണം' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചുസംസ്ഥാന വനിതാ ശിശു വികസന വകുപ്പ് അശരണരായ വിധവകൾക്ക് വേണ്ടി നടപ്പിലാക്കുന്ന 'അഭയ...
17/06/2025

അഭയകിരണം' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് അശരണരായ വിധവകൾക്ക് വേണ്ടി നടപ്പിലാക്കുന്ന 'അഭയകിരണം' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സമൂഹത്തിൽ യാതൊരു വരുമാനമോ സുരക്ഷിതത്വമോ ഇല്ലാത്ത വിധവകൾക്ക് സംരക്ഷണം നൽകുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്നതാണ് പദ്ധതി. നിരാലംബരായ സ്ത്രീകൾക്ക് കുടുംബത്തിന്റെ തണലിൽ തന്നെ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങൾ വഴിയോ മറ്റ് ജനസേവാ കേന്ദ്രങ്ങൾ വഴിയോ നേരിട്ടോ www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 15. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും അടുത്തുള്ള ഐ.സി.ഡി.എസ്. ഓഫീസുമായിട്ടോ അങ്കണവാടികളുമായോ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസർ അറിയിച്ചു.

Official Scheme Application Portal of Women and Child Development Department, Government of Kerala.

01/02/2025

എല്ലാവർക്കും നമസ്കാരം.....

കർഷക കമ്പനിയായ SOFPCO ഇന്ത്യൻ കൗൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച്ച് (ICCSR)ന്റെ പിന്തുണയോടു കൂടി
കേരളത്തിലെ FPO അംഗങ്ങൾക്ക് ആവശ്യാനുസരണം ട്രെയിനേഴ്സ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നതിനും അതുവഴി FPO കളുടെ പ്രവർത്തനം മെച്ചപ്പെടുന്നതിനുമുള്ള ലക്ഷ്യം വെച്ചുകൊണ്ട് NIT കാലിക്കറ്റുമായി സഹകരിച്ച് സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 2025 ഫെബ്രുവരി 8,9 തിയതികളിലായി കടമ്പഴിപ്പുറത്ത് വച്ച് സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിലേക്ക് FPO പ്രതിനിധികളെയും കാർഷിക സംരംഭകരെയും സ്വാഗതം ചെയ്യുന്നു.

*പരിശീലനത്തിനായി ഉദ്ദേശിക്കുന്ന വിഷയങ്ങൾ*

• ഉത്പന്നങ്ങളുടെ വിപണിയും ഡിജിറ്റൽ മാർക്കറ്റിങ് വ്യാപ്തിയും

• ഉൽപ്പന്നങ്ങളുടെ ലൈസൻസിംഗ്, ബ്രാൻഡിംഗ്, മൂല്യ വർദ്ധന

• സാമ്പത്തിക സാക്ഷരത കഴിവുകൾ

• കാർഷിക മേഖലയിൽ നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗം

• FPO കളുടെ ഭരണവും മാനേജ്മെന്റും

• FPO - കൾക്കായി എങ്ങനെ ഫലപ്രദമായ സഹകരണം ഉണ്ടാക്കാം.

രജിസ്റ്റർ ചെയ്യുവാനായി താഴെ കാണുന്ന ഗൂഗിൾ ഫോം ഫിൽ ചെയുക.

https://docs.google.com/forms/d/e/1FAIpQLSeen14f-wP1hgrik7ZmJFfIjELeUmhubZ40v5s5vhWtCee_Mg/viewform?usp=ഷെറിങ്

വിശദ വിവരത്തിന്:
📱8606300180

ഐ സി ഡി സി യുടെ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി കടമ്പഴിപ്പുറം കാഴ്ച പരിമിതരുടെ പുനരധിവാസ കേന്ദ്രത്തിൽ സൗജന്യ ഉച്ചഭക്ഷ...
01/02/2025

ഐ സി ഡി സി യുടെ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി കടമ്പഴിപ്പുറം കാഴ്ച പരിമിതരുടെ പുനരധിവാസ കേന്ദ്രത്തിൽ സൗജന്യ ഉച്ചഭക്ഷണ വിതരണ പരിപാടി നടത്തി..

ICDC യുടെ  ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി കടമ്പഴിപ്പുറം  കാഴ്ച പരിമിതരുടെ പുനരധിവാസ കേന്ദ്രത്തിൽ സൗജന്യ ഉച്ചഭക്ഷണ വി...
12/12/2024

ICDC യുടെ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി കടമ്പഴിപ്പുറം കാഴ്ച പരിമിതരുടെ പുനരധിവാസ കേന്ദ്രത്തിൽ സൗജന്യ ഉച്ചഭക്ഷണ വിതരണ പരിപാടി നടത്തി.

Address

Katampazhipuram

Telephone

8606300180

Website

Alerts

Be the first to know and let us send you an email when Sofpco Ltd Marketing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sofpco Ltd Marketing:

Share