Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7

  • Home
  • India
  • Kattoor
  • Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7

Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7 കാട്ടൂരിലെ വിശേഷങ്ങൾ
അറിയാനും അറിയിക്കാനും.

▪️03.08.2026  തീയതി , തിങ്കളാഴ്ച അവധി ▪️തൃശൂര്‍ ജില്ലയില്‍  ചില താലൂക്കുകളിൽ ശക്തമായ മഴ തുടരുന്നതിനാലും ചില സ്ഥലങ്ങളിൽ വ...
02/08/2026

▪️03.08.2026 തീയതി , തിങ്കളാഴ്ച അവധി ▪️

തൃശൂര്‍ ജില്ലയില്‍ ചില താലൂക്കുകളിൽ ശക്തമായ മഴ തുടരുന്നതിനാലും ചില സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും ക്യാമ്പുകൾ തുടരുന്ന സാഹചര്യത്തിലും വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി, തൃശ്ശൂർ ജില്ലയിലെ അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, നഴ്സറികള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, CBSC, ICSE സ്കൂളുകള്‍, പ്രഫഷണല്‍ കോളേജുകള്‍, ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 03.08.2026 തീയതി , തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചുകൊണ്ട് ദുരന്തനിവാരണ നിയമം, 2005 സെക്ഷന്‍ 30(2) (xxix) പ്രകാരം ഇതിനാല്‍ ഉത്തരവാകുന്നു.

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. മേല്‍ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസസ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്.

ജലാശയങ്ങളിൽ ഇറങ്ങരുത്: പുഴകൾ, തോടുകൾ, ക്വാറികൾ, വെള്ളക്കെട്ടുകൾ എന്നിവയ്ക്ക് സമീപത്തേക്ക് കുട്ടികൾ പോകരുത്.
അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക: ശക്തമായ മഴയുള്ള സമയങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക.
മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവർ തദ്ദേശ ഭരണകൂടത്തിന്റെയോ ദുരന്തനിവാരണ സേനയുടെയോ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
Thrissur District Collector
Kattoor Varthakal Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7 കാട്ടൂർ വാർത്ത 24x7

▪️🎉അഭിനന്ദനങ്ങൾ🎉▪️ഇരിങ്ങാലക്കുട പ്രസ് ക്ലബിൻ്റെ വൈസ് പ്രസിഡൻ്റായി  തിരഞ്ഞെടുക്കപ്പെട്ട പ്രിയ സുഹൃത്ത് രാകേഷ് പൊഞ്ഞനത്തിന...
31/07/2026

▪️🎉അഭിനന്ദനങ്ങൾ🎉▪️

ഇരിങ്ങാലക്കുട പ്രസ് ക്ലബിൻ്റെ വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട പ്രിയ സുഹൃത്ത് രാകേഷ് പൊഞ്ഞനത്തിനു കാട്ടൂർ വാർത്തയുടെ അഭിനന്ദനങ്ങൾ.

നിലവിൽ പ്രസ് ക്ലബിൻറെ ട്രെഷററായി 'പ്രവർത്തിച്ചുവരികയായിരുന്നു.

കാട്ടുർ പൊഞ്ഞനം സ്വദേശിയായ ഇദ്ദേഹം TCV യുട ഇരിങ്ങാലക്കുട * ബ്യൂറോ റിപ്പോർട്ടർ ആണ്.

പുതിയ ചുമതലയിലും കുടുൽ, മികവാർന്ന പ്രകടനം കാഴ്ച വെക്കാൻ കഴിയട്ടെ.. എല്ലാ ആശംസകളും നേരുന്നു...
Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7 Kattoor Varthakal കാട്ടൂർ വാർത്ത 24x7

📢 അവധി പ്രഖ്യാപനംതൃശൂർ ജില്ലയിൽ നാളെ (04.07.2026 - ശനിയാഴ്ച) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി താലൂക്കുകളിൽ നിന്നും ലഭ്യമാ...
03/07/2026

📢 അവധി പ്രഖ്യാപനം

തൃശൂർ ജില്ലയിൽ നാളെ (04.07.2026 - ശനിയാഴ്ച) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

താലൂക്കുകളിൽ നിന്നും ലഭ്യമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും, ജില്ലയിലെ ജലാശയങ്ങളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലും, തുടരുന്ന മഴയുടെ സാഹചര്യവും മുൻനിർത്തി, വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, CBSE, ICSE, കേന്ദ്രീയ വിദ്യാലയങ്ങൾ, അംഗൻവാടികൾ, മദ്റസകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) 2026 ജൂലൈ 04 (ശനിയാഴ്ച) അവധി പ്രഖ്യാപിക്കുന്നു.

മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും ഇന്റർവ്യൂവിനും ഈ അവധി ബാധകമായിരിക്കില്ല.

എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അഭ്യർത്ഥിക്കുന്നു. ദുരന്തനിവാരണ വകുപ്പും ജില്ലാ ഭരണകൂടവും നൽകുന്ന ഔദ്യോഗിക മുന്നറിയിപ്പുകളും നിർദേശങ്ങളും കർശനമായി പാലിക്കുക.

– ശിഖ സുരേന്ദ്രൻ ഐ എ എസ്
ജില്ലാ കളക്ടർ
തൃശൂർ
Kattoor Varthakal കാട്ടൂർ വാർത്ത 24x7 Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7

കാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ്.🥇▪️➖➖➖➖➖➖➖🏅➖➖➖➖➖➖▪️🥇എസ്.എസ്.എൽ.സി. പരിക്ഷയിലും പ്ലസ്‌ടു പരീക്ഷയിലും ബാങ...
01/07/2026

കാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ്.
🥇▪️➖➖➖➖➖➖➖🏅➖➖➖➖➖➖▪️🥇

എസ്.എസ്.എൽ.സി. പരിക്ഷയിലും പ്ലസ്‌ടു പരീക്ഷയിലും ബാങ്ക് മെമ്പർമാരുടെ മക്കളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് കാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം 2026ജൂലൈ 05 ഞായറാഴ്ച വൈകുന്നേരം 04 മണിക്ക് ബാങ്ക് ടവർ & ട്രേഡ് സെന്ററിലെ മഹാത്മാ ഹാളിൽ ബാങ്ക് പ്രസിഡന്റ് ശ്രീ.ജോമോൻ വലിയവിട്ടിലിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വെച്ച് തൃശ്ശൂർ മേയർ ഡോ. നിജി ജസ്റ്റിൻ അവറുകൾ ഉദ്ഘാടനം ചെയ്യുന്നു.

സഹകരണ സംഘം അസി. രജിസ്ട്രാർ മുകുന്ദപുരം ശ്രീ ബിജു ഡി. കുറ്റിക്കാട്ട് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിലേക്ക് മുഴുവൻ മെമ്പർമാരേയും സഹകാരികളെയും ഇടപാടുകാരെയും അവാർഡ് ജേതാക്കളെയും രക്ഷിതാക്കളേയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊളളുന്നു.
Jomon Valiyaveettil Kattoor Varthakal കാട്ടൂർ വാർത്ത 24x7 Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7

Address

Ponjanam Bhagavathy Temple
Kattoor
680702

Website

Alerts

Be the first to know and let us send you an email when Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kattoor Vartha 24x7 - കാട്ടൂർ വാർത്ത 24x7:

Shortcuts

Share