Gramazone

Gramazone GramaZone humbly tries to promote the various services in the field of trade, commerce and occupatio

18/10/2018

BPL റേഷൻ കാർഡ് ഉള്ള 60 വയസ്സിന് മുകളിൽ ഉള്ള ആളുകൾക്ക് ഷുഗർ നോക്കുന്ന യന്ത്രം സൗജന്യമായി ലഭിക്കും അംഗൻവാടികളിൽ അപേക്ഷ ഉണ്ട്.

1 ആധാർ കോപ്പി
2 റേഷൻ കാർഡ് കോപ്പി
3 ഐഡന്റിറ്റി കാർഡ് കോപ്പി
4 ഫോട്ടൊ
5 അപേക്ഷ പൂരിപ്പിച്ചു ഡോക്ടറുടെ ഒപ്പും ഇട്ട ശേഷം അംഗൻവാടികളിൽ കൊടുക്കുക
പരമാവധി ഷെയർ ചെയ്യുക

17/08/2018

ശ്രദ്ധിക്കുക:
ഈ പ്രചാരണങ്ങൾ
പച്ചക്കള്ളമാണ്

നാൽപതിലേറെ അണക്കെട്ടുകൾ ഉള്ള കേരളത്തിൽ അതിൽ ഒന്നിനുപോലും നിലവിൽ തകർച്ചാഭീഷണിയില്ല.
അണക്കെട്ട് തകർന്നു എന്ന നിലയിൽ സാമൂഹികദ്രോഹികൾ പ്രചരിപ്പിക്കുന്ന വാർത്തകൾ തെറ്റാണ്.

കേരളത്തിലെ എല്ലാ അണക്കെട്ടുകളും കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തി സുരക്ഷ ഉറപ്പാക്കിയിട്ടുള്ളതാണ്. പ്രളയവും ഭൂകമ്പവുംപോലും മുന്നിൽക്കണ്ട് നിർമ്മിച്ചവയും കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികളും ബലപ്പെടുത്തലും നടത്തിയവയുമാണ് നമ്മുടെ എല്ലാ ഡാമുകളും. വെള്ളം പൊങ്ങിയാൽ ഒലിച്ചുപോകുന്നവയല്ല അതിലൊന്നും.

വിശേഷിച്ചും, ഇടുക്കി ഡാമിന് നിലവിൽ യാതൊരു സുരക്ഷാഭീഷണിയും ഇല്ല. ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടായ ഇടുക്കി കൂടുതൽ ഉറപ്പും സ്ഥിരതയുമുള്ള ഡാമാണ്. മറിച്ചുള്ള നുണകൾ പ്രചരിപ്പിക്കുന്നത് സാമൂഹികവിരുദ്ധരാണ്.

സംസ്ഥാനത്താകെ 4000 ത്തോളം വിതരണ ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്തിട്ടുണ്ട്.
ഏഴു സബ് സ്റ്റേഷനും ചെറിയ ചില ജല വൈദ്യതി നിലയങ്ങളും നിർത്തിയ അവസ്ഥയിലാണ്. ഇത് വെള്ളപ്പൊക്ക സമയത്ത് പതിവുള്ള സുരക്ഷാ നടപടിയാണ്. ഇതിനെ പർവതീകരിച്ചു ‘കേരളം മുഴുവൻ കെ.എസ്.ഇ. ബി വൈദ്യുതി ഓഫ് ചെയ്യാൻ പോകുന്നു’ എന്ന് പ്രചരിപ്പിക്കുന്നത് നുണയാണ്.

‘ഭീകരമായ ചില വിവരങ്ങൾ കിട്ടിയിട്ട് അധികൃതരും മാധ്യമങ്ങളും അത് മറച്ചുവെച്ചിരിക്കുകയാണ്’ എന്ന രീതിയിലുള്ള വാട്‌സ്ആപ്പ് പ്രചാരണങ്ങൾ പൂർണ്ണമായും തെറ്റാണ്. ലഭ്യമാകുന്ന എല്ലാ വിവരങ്ങളും യഥാസമയം ജനങ്ങളെ അറിയിക്കുന്നുണ്ട്. 'കലക്ടറുടെ ശബ്ദസന്ദേശം' എന്നൊക്കെ പറഞ്ഞു പ്രചരിക്കുന്ന പലതും വ്യാജമാണ്.

വ്യാഴാഴ്ചയും കേരളത്തിൽ പകുതിയോളം ജില്ലകളിൽ കനത്ത മഴപെയ്യും എന്നാണ് ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പ്. അതിനുശേഷം മഴ സ്വാഭാവികമായും ദുർബലമാകും. ഇതല്ലാതെ, ഏതെങ്കിലും ഗുരുതര മുന്നറിയിപ്പുകൾ നിലവിൽ ഇല്ല. മറിച്ചുള്ള നുണകൾക്ക് ചെവി കൊടുക്കാതിരിക്കുക. വിശദമായ കാലാവസ്ഥാ മുന്നറിയിപ്പുകൾ കാലാവസ്ഥാ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഉണ്ട്. അവ മാത്രം വിശ്വസിക്കുക.

ഒരു വേദനിപ്പിക്കുന്ന പ്രതിസന്ധിയിലൂടെ നാട് കടന്നുപോകുമ്പോൾ നുണകൾ പടച്ചു ഭീതി പരത്താതിരിക്കുക. നുണകൾ പ്രചരിപ്പിക്കാതിരിക്കുക. ഒന്നിച്ചു നിൽക്കാം. മനുഷ്യത്വം കെട്ടുപോകാതിരിക്കട്ടെ....

സർക്കാർ ഔദ്യോഗിക മെസേജുകളോ ഉറപ്പിക്കാവുന്ന മെസേജുകളോ അല്ലാതെ ഒന്നും ഷെയറോ ഫോർവേഡോ ചെയ്യരുത്.

17/08/2018

വെള്ളപ്പൊക്കത്തിൽ പെട്ടുപോയ ജീവികൾ അതീവദുരിതത്തിലാണ്. ചില കാര്യങ്ങൾ അവർക്കുവേണ്ടിയും എല്ലാവരും സദയം ചെയ്യുക.

1. നമ്മുടെ വീട്ടുമുറ്റത്തോ കാർഷെഡിലോ ചായ്പ്പിലോ അഭയം തേടുന്ന ജീവികൾക്ക് എന്തെങ്കിലും ഭക്ഷണം കൊടുക്കുക. കിടക്കാൻ പേപ്പറോ തുണിയോ നൽകുക. അവരെ ഭയപ്പെടുത്തി തുരത്തരുത്. പോകാൻ ഇടമില്ലാത്ത ജീവികൾ ഈ നനവും വിശപ്പും മൂലം ഈ കാലാവസ്ഥയെ അതിജീവിക്കില്ല.

2. വാഹനങ്ങൾ ഷെഡിൽനിന്ന് എടുക്കുന്നതിനുമുൻപ് അടിവശം ശ്രദ്ധിക്കുക. അല്പം ചൂടിനുവേണ്ടി മൃഗങ്ങൾ വാഹനത്തിന്റെ അടിയിൽ കിടക്കാൻ സാദ്ധ്യതയുണ്ട്.

3. ഹൃദയമുള്ളവർ വഴിയിൽ കാണുന്ന ജീവികൾക്ക് ആഹാരം നൽകാൻ ശ്രമിക്കുക. അവർക്ക് സ്ഥിരമായി കിട്ടിക്കൊണ്ടിരുന്ന ഭക്ഷണാവശിഷ്ടങ്ങൾ (ഫുഡ് വേസ്റ്റ് ) ഈ മഴയിൽ ഒഴുകിപ്പോയിട്ടുണ്ടാവും. മിക്കവാറും തെരുവിൽ ജീവിക്കുന്ന ജീവികൾ ഇപ്പോൾ മുഴുപ്പട്ടിണിയിലാണ്.

4. വണ്ടിയോടിക്കുമ്പോൾ സൂക്ഷിക്കുക. മഴയിൽനിന്ന് രക്ഷപെടാൻ അവ റോഡ് മുറിച്ചുകടന്നേക്കും.

5. ദയവുചെയ്ത് ഈ കാലാവസ്ഥയിൽ വളർത്തുമൃഗങ്ങളെ റോഡിൽ ഉപേക്ഷിക്കരുത്.

6. വെള്ളം കയറുന്ന വീടുകളിലെ മൃഗങ്ങളെ ഒപ്പം കൊണ്ടുപോകാൻ കഴിയില്ലെങ്കിൽ അഴിച്ചുവിടുക. ഒരു കാരണവശാലും കെട്ടിയിട്ടിട്ട് പോകരുത്.
ജീവൻ മനുഷ്യനും മൃഗത്തിനും ഒരുപോലെ മൂല്യമുള്ളതാണ്. മനുഷ്യർക്ക്‌ മനുഷ്യർ സഹായമായി ഉണ്ട്. മൃഗങ്ങൾക്കും നമ്മളേ ഉള്ളൂ.

21/07/2018
01/05/2017

Dv. ശ്രീനിവാസ ഗോപാൽ നയിക്കുന്ന "കായകല്പ യോഗ " ദിവസം 10 മിന്നിട്ട് മാത്രം ചെയ്താൽ ഒട്ടനവധി ഗുണ ചെയ്യും - രോഗം വരാതിരിക്കുവാൻ, വന്നവശിക്കാൻ, ബുദ്ധി, ഓർമ്മ , മനശാന്തി, ഏ ജിംഗ് തുടങ്ങിയവയ്ക്ക് നല്ലതാണ്.
Dr.R . സേതുമാധവൻ നയിക്കുന്ന കാർഡിയാക്ക് മെഡിറ്റേഷൻ & കൗൺസിലിംഗ്. ഒപ്പം യോഗ പരിശീലനവും നടത്തുന്നു. തണൽ ജിയാട്രിക് സൊസൈറ്റി ഓഫ് കേരളയുടെ പ്രാദേശിക കേന്ദ്രം - കളരിയ്ക്കൽ ജംഗ്ഷൻ, പുല്ലുകുളങ്ങര, കണ്ടല്ലൂർ: 03.05.2017- ബുധനാഴ്ച 5 PM ന് ആരംഭിക്കും.- ദിവസവും രാവിലെ 7 മണിക്കും വൈകിട്ട് 6 മണിക്കും (2 ബാച്ച്) രജിസ്ട്രേഷൻ ഫീസ് ₹.250/- വിളിക്കു... 9495200750:

🔔🔔🔔🔔🔔🔔🔔🔔🔔🔔🔔*വേട്ടർ ID കാർഡിന് ഇപ്പോൾ അപേക്ഷിക്കാം**18 വയസ്സ് പൂർത്തിയായവർ നിങ്ങളുടെ വീട്ടിൽ ഇലക്ഷൻ ID കാർഡ് എടുക്കാത്തവർ...
08/02/2017

🔔🔔🔔🔔🔔🔔🔔🔔🔔🔔🔔

*വേട്ടർ ID കാർഡിന് ഇപ്പോൾ അപേക്ഷിക്കാം*

*18 വയസ്സ് പൂർത്തിയായവർ നിങ്ങളുടെ വീട്ടിൽ ഇലക്ഷൻ ID കാർഡ് എടുക്കാത്തവർ ഉണ്ടോ?*

ഉണ്ടെങ്കിൽ

*1⃣പുതിയതിന് അപേക്ഷ നൽകാൻ*

* ഫോട്ടോ
* SSLC ബുക്കിന്റെ കോപ്പി അല്ലെങ്കിൽ ജനന സർട്ടിഫിക്കേറ്റ്
* വീട്ടിലെ ഒരംഗത്തിന്റെ ID കാർഡ് നമ്പർ
* വീട് നമ്പർ, & വാർഡ് നമ്പർ
* Mobile നമ്പർ

*2⃣ ഭർത്താവിന്റെ അഡ്രസിലേക്ക് ഭാര്യയുടെ ID കാർഡ് മാറ്റാൻ*

* ഭാര്യയുടെ ഫോട്ടോ
* ഭർത്താവിന്റെ ID കാർഡ് കോപ്പി
* വീട് നമ്പർ & വാർഡ് നമ്പർ
* Mobile നമ്പർ

*3⃣ നിലവിലുള്ള ID കാർഡിലെ ഫോട്ടോ മാറ്റി ATM കാർഡ് രൂപത്തിലുള്ള ID കാർഡിന്*

* ഫോട്ടോ
*നിലവിലെ ID കാർഡ് കോപ്പി
* വീട് നമ്പർ വാർഡ് നമ്പർ
* mobile നമ്പർ

*4⃣നിലവിൽ നിങ്ങളുടെ ഐഡി കാർഡിൽ തെറ്റ് ഉണ്ടെങ്കിൽ തിരുത്താൻ*

* ഫോട്ടോ
*നിലവിലെ ID കാർഡ് കോപ്പി
* വീട നമ്പർ & വാർഡ് നമ്പർ
* മൊബൈൽ നമ്പർ

NB :ഫോട്ടോ പാസ്പോർട്ട് സൈസ് ആയിരിക്കണം

Baground color വെള്ളയോ മറ്റു ലൈറ്റ് കളറോ ആയിരിക്കണം

http://www.ceo.kerala.gov.in
〰〰〰〰〰〰〰〰〰〰

This site is an attempt to improve the communication between the electors of Kerala State and the Department of Elections. The site provides information about the office of the Chief Electoral Officer and the activities of the Department. Important Forms are available on the site and can be download...

05/02/2017

അപേക്ഷ ക്ഷണിക്കുന്നു. അമ്പലപ്പുഴ: മനുഷ്യാവകാശ സംരക്ഷണ ജനകീയ വേദി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാരുണ്യം 2017 എന്ന പേരിൽ സമൂഹത്തിൽ അവശത അനുഭവിക്കുന്ന വികലാംഗർക്ക് വീൽ ചെയറടക്കമുള്ള ഉപകരണങ്ങൾ നൽകുന്നു. അന്ധർക്ക് വാക്കിംഗ് സ്റ്റിക്കും നൽകുന്നു. താൽപ്പര്യമുള്ളവർ ഏപ്രിൽ 10നകം അപേക്ഷ നൽകണം. കൺവീനർ ,ഗോപകുമാർ പുല്ലാട്, 'വിഷ്ണുഭവൻ, തിരുവല്ല, പത്തനംതിട്ട 689548. ഫോൺ - 9605676372,807506 1005.

19/01/2017

Subject: 28.01.2017 ശനിയാഴ്ച രാവിലെ 10 മണി മുതൽ തേനീച്ച വളർത്തൽ - പ്രായോഗിക പരിശീലനo _ ഫീസ് ₹ 100/- രജിസ്റ്റർ ചെയ്യുക - 9495200750

Address

Kadumbisseril Building, Puthuppally, PO
Kayamkulam
690527

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Alerts

Be the first to know and let us send you an email when Gramazone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Gramazone:

Share