22/08/2025
മ്യൂസിക് ചാർട്ടുകളിൽ സൂപ്പർ ഹിറ്റുകളായി തുടരുന്ന വായോ വായോ വരിക, ചെന്താരിലെ ചിന്തൂരമായ് എന്നീ സോങ്ങുകൾക്ക് ശേഷം “ഒടിയങ്കം “ സിനിമയിലെ “ വേനൽ മായവേ വാനിലായി പൂമുകിൽ “ എന്ന ഹൃദ്യമായ മൂന്നാം ഗാനം മനോരമ മ്യൂസിക്കിലൂടെ 23/8/25 (ശനിയാഴ്ച്ച) വൈകുന്നേരം ആറിന് നിങ്ങൾ പ്രേക്ഷകരിലേക്ക് എത്തുന്നു. റിജോഷ് സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ ലിറിക്സ് വിവേക് മുഴക്കുന്നിന്റേതാണ്..നജീം അർഷാദാണ് ഗായകൻ. ശ്രീ മഹാലക്ഷ്മി എന്റർപ്രൈസസിന്റെ ബാനറിൽ സ്വാസ്തിക് വിനായക് ക്രിയേഷൻസുമായി സഹകരിച്ച് പ്രവീൺകുമാർ മുതലിയാർ നിർമ്മിച്ചിരിക്കുന്ന ഫാന്റസി ത്രില്ലർ മൂവിയുടെ രചനയും സംവിധാനവും സുനിൽ സുബ്രഹ്മണ്യന്റേതാണ്. “ഹൈസിൻ ഗ്ലോബൽ വെഞ്ചുവേഴ്സ് “ ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നു.