Excite Medias

Excite Medias Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Excite Medias, Kochi.

04/07/2015
17/11/2014
വിജയദശമി അശംസകൾ
28/09/2014

വിജയദശമി അശംസകൾ

മല നാടിന്‍ ഇരുളകറ്റാന്‍ മഹാബലി തമ്പ്രാനെ വരവേറ്റ് കൊണ്ട് വീണ്ടും ഒരു ഓണം ഓടിയെത്തുമ്പോള്‍എല്ലാവര്‍ക്കും ഞങ്ങള്‍ നേരുന്നു...
06/09/2014

മല നാടിന്‍ ഇരുളകറ്റാന്‍ മഹാബലി തമ്പ്രാനെ വരവേറ്റ് കൊണ്ട് വീണ്ടും ഒരു ഓണം ഓടിയെത്തുമ്പോള്‍
എല്ലാവര്‍ക്കും ഞങ്ങള്‍ നേരുന്നു ഒരായിരം പൊന്നോണാശംസകള്‍

വാട്‌സ് ആപ്പിലാവല്ലേ ഓര്‍ക്കുട്ടിനെ വിട്ട് ആളുകള്‍ ഫേയ്‌സ്ബുക്കില്‍ കയറിക്കൂടി. ഫേയ്‌സ്ബുക്കിനെ മറികടക്കാന്‍ ഇപ്പോള്‍ വ...
30/07/2014

വാട്‌സ് ആപ്പിലാവല്ലേ

ഓര്‍ക്കുട്ടിനെ വിട്ട് ആളുകള്‍ ഫേയ്‌സ്ബുക്കില്‍ കയറിക്കൂടി. ഫേയ്‌സ്ബുക്കിനെ മറികടക്കാന്‍ ഇപ്പോള്‍ വാട്‌സ് ആപ്പും. ആശയവിനിമയത്തിന് ഇതൊക്കെ വലിയ സാധ്യതകള്‍ തുറന്നിടുന്നെങ്കിലും മുഴുവന്‍സമയ വാട്‌സ് 'ആപ്പാ'കാതിരിക്കാന്‍ ശ്രദ്ധിക്കണം

പെരുമഴയുള്ള ഒരു ദിവസം പുതപ്പിനടിയില്‍ പുതച്ചു കിടന്ന മിഥുന്റെ മനസ്സില്‍ പെട്ടെന്നൊരു ഐഡിയ. നേരേ ഫോണെടുത്തു, വാട്സ് ആപ്പിലെ സൗഹൃദ ഗ്രൂപ്പിലേക്ക് ഒരു മെസ്സേജ്. 'നല്ല മഴ...മഴനനഞ്ഞൊന്ന് ബീച്ചില്‍ പോയാലോ? അവിടെ ഹംസക്കാന്റെ തട്ടുകടയില്‍ നിന്ന് ചൂടന്‍ കട്ടന്‍ ചായയും വറുത്ത കടലയും കൊറിക്കാം..നല്ല കറുമുറാ പരിപ്പുവടയും. എന്തു പറയുന്നു ഗയ്സ്?' മറുപടിയായി എട്ടു പത്തു തമ്പ്‌സ് അപ്പ് സ്മൈലികള്‍. 'അപ്പോ ക്ലാസ്സോ ' എന്നു ചോദിച്ച കൂട്ടത്തിലെ പഠിപ്പിസ്റ്റിന് കൂട്ടത്തോടെയുള്ള അറ്റാാാക്ക്...അരമണിക്കൂറിനുള്ളില്‍ വീട്ടു മുറ്റത്ത് ബൈക്കുകളുടെ ഹോണടി. ചങ്ങാതിക്കൂട്ടം നേരെ ബീച്ചിലേക്ക്...

'സ്മാര്‍്ട്്' ലോകത്തിലെ ചങ്ങാതിക്കൂട്ടം ഇങ്ങനെയാണ്. പണ്ട് ആരെങ്കിലും ഇങ്ങനെ പറഞ്ഞാല്‍ 'ചെക്കനെന്തോ കുഴപ്പമുണ്ട്്' എന്നു മുദ്രകുത്തപ്പെട്ടേനെ. എന്നാല്‍ ഇന്നിന്റെ യുവത്വത്തിന് ഇത്തരം കൊച്ചു കൊച്ചു സന്തോഷങ്ങള്‍ നല്‍കുന്ന ഉന്മേഷം വളരെ വലുതാണ്. ചങ്ങാതിമാരെയും അടുപ്പമുള്ളവരെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ വാട്സ് ആപ്പ് കൂടിയാകുമ്പോള്‍ സ്വപ്നങ്ങളുടെ ചിറകിന് ബലമേകാന്‍ 'ഗ്രൂപ്പ്' അംഗങ്ങള്‍ പറന്നെത്തും. ട്രിപ്പുകള്‍ മാത്രമല്ല, സര്‍പ്രൈസ് ബര്‍ത്ത്ഡേ പാര്‍ട്ടികള്‍, രാഷ്ട്രീയ ചര്‍ച്ചകള്‍, ഡിബേറ്റുകള്‍, എന്നിങ്ങനെ ഭൂമിക്കു കീഴെ എന്തും അടുപ്പമുള്ള ഒരു കൂട്ടം ആളുകളോട് പങ്കുവെയ്ക്കാനുള്ള ചാറ്റ്് എന്‍ജിന്‍ പ്ലാറ്റ്ഫോമാണ് വാട്സ് ആപ്പ്. സുഹൃത്തുക്കള്‍ മാത്രമല്ല, കസിന്‍സ്, കുടുംബത്തിലെ മറ്റ് അംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍ എന്നിങ്ങനെ ആര്‍ക്കും ഒരു ഗ്രൂപ്പായി കൂട്ടുകൂടാനും തര്‍ക്കിക്കാനും ഇണങ്ങാനും പിണങ്ങാനുമെല്ലാമുള്ള ഇടം ഇവിടെയുണ്ട്. ചിത്രങ്ങള്‍, വീഡിയോ, ഓഡിയോ എന്നിങ്ങനെ ആശയവിനിമയത്തിന്റെ എല്ലാ സാധ്യതകളുമുപയോഗിക്കാന്‍ കാര്യങ്ങള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ പങ്കുവെയ്ക്കാന്‍ വാട്സ് ആപ്പിലൂടെ സാധിക്കും. മിനിമം ഫീച്ചേഴ്സുള്ള സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റ് ഓഫറുമുണ്ടെങ്കില്‍ എപ്പോഴും അടുപ്പമുള്ളവരോട് കണക്റ്റഡ്് ആയിരിക്കാം എന്നത് വാട്സ് ആപ്പിനെ കൂടുതല്‍ പ്രിയമുള്ളതാക്കുന്നു. ഉപയോഗിക്കുന്നതിലെ ലാളിത്യവും നല്ല ഫീച്ചേഴ്സുമാണ് പ്രായഭേദമെന്യേ എല്ലാവരും വാട്സ് ആപ്പ് ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നതിനു പിന്നിലെ മറ്റൊരു വശം. വാട്സ് ആപ്പിലില്ലാത്തവര്‍ ട്രെന്‍ഡിയല്ല, അപ്റ്റുഡേറ്റ് അല്ല എന്ന അവസ്ഥവരെയെത്തി കാര്യങ്ങള്‍. ഒരു കാലത്ത് 'ഓര്‍ക്കുട്ടിലില്ലേ? ഫെയ്സ് ബുക്കിലില്ലേ ' എന്നു ചോദിക്കുന്നതുപോലെയാണ് ഇന്ന് വാട്സ് ആപ്പില്‍ ഇല്ലേ എന്നു ചോദിക്കുന്നത്.

പേരുപോലെ തന്നെ

'എന്തുണ്ട്' എന്നതിന്റെ ഇംഗ്ലീഷ് രൂപമായ 'വാട്സ് അപ്പ്്' എന്ന പ്രയോഗം പരിഷ്‌കരിച്ചാണ് 'വാട്സ് ആപ്പ്' എന്ന ആപ്ലിക്കേഷന്‍ രൂപ കല്‍പ്പന ചെയ്തത്. ലോകത്ത് കോടിക്കണക്കിനാളുകള്‍ ഈ ചാറ്റ്് എന്‍ജിന്‍ ഉപയോഗിക്കുന്നുണ്ട്. ഈ ആപ്ലിക്കേഷന്റെ പോപ്പുലാരിറ്റി തന്നെയാണ് ഇതിനെ വാങ്ങാന്‍ താത്പര്യപ്പെട്ട് മുന്നോട്ടു വരാന്‍ ഫെയ്സ് ബുക്കിനെപ്പോലും പ്രേരിപ്പിച്ചത്. ഫെയ്സ്ബുക്ക് ഏറ്റെടുത്തതിനു ശേഷം വാട്സ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണുണ്ടായത്്.

ഗുണങ്ങള്‍

വേണ്ടപ്പെട്ടവരുമായി ബന്ധങ്ങള്‍ സൂക്ഷിക്കാന്‍ കഴിയും എന്നതു തന്നെയാണ് മുഖ്യ ആകര്‍ഷണം.ലോകത്തെവിടെയായാലും മെസ്സേജുകളും ഫോട്ടോകളും വീഡിയോകളും സെക്കന്‍ഡുകള്‍ക്കുള്ളില്‍ കൈമാറാം. ഇന്റര്‍നെറ്റ് ചാര്‍ജ് ഒഴിച്ചാല്‍ തികച്ചും സൗജന്യമാണ് ഈ സേവനം.

കുട്ടിക്കാലം മുതലുള്ള സൗഹൃദങ്ങള്‍, ഒരുമിച്ച് കളിച്ചു വളര്‍ന്ന്, പിന്നീട് പലയിടങ്ങളിലായിപ്പോയ കസിന്‍സ്, ഓഫീസിലെ ചങ്ങാതിക്കൂട്ടം, ഓഫീസിലെ തന്നെ ടീമുകള്‍ക്ക് ഒരുമിച്ച് അടിയന്തര സന്ദേശം നല്‍കാനും വീട്ടിലിരുന്ന് തന്നെ ചര്‍ച്ചകളില്‍ പങ്കെടുക്കാനുമുള്ള അവസരം, കുടുംബത്തിലെ അകന്ന ബന്ധുക്കളെപ്പോലും ഉള്‍പ്പെടുത്തി കൂട്ടുകുടുംബത്തെ ഡിജിറ്റലൈസ് ചെയ്യാനുള്ള അവസരം എന്നിവയെല്ലാം വാട്സ് ആപ്പിന്റെ പ്ലസ് പോയിന്റുകളാണ്.

ദോഷങ്ങള്‍

ഗുണങ്ങളേറെയുണ്ടെങ്കിലും വാട്സ് ആപ്പിന്റെ ദോഷങ്ങളും വലുതാണ്. കുടുംബ ബന്ധങ്ങളിലേക്ക് വാട്സ് ആപ്പ് നുഴഞ്ഞുകയറ്റം നടത്തിയാല്‍ ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്നുറപ്പ്. ഓഫീസില്‍ നിന്നോ കോളേജില്‍ നിന്നോ മടങ്ങി വന്നാല്‍ വാട്സ് ആപ്പില്‍ കയറി വാതിലടയ്ക്കുന്ന പ്രവണത ബന്ധങ്ങളെ താറുമാറാക്കും. ഡൈനിങ് ടേബിളിലും ബെഡ്ഡിലും വരെ വാട്സ് ആപ്പ് നിങ്ങളെ അനുഗമിക്കുന്നുണ്ടെങ്കില്‍ ഓര്‍ക്കുക, നിങ്ങള്‍ അതിന് അടിമകളായിക്കഴിഞ്ഞു.

ഏറെനേരം വാട്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ സാമൂഹികമായി ഉള്‍വലിയാനുള്ള പ്രവണത കൂടുതലാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. താനും താനടങ്ങുന്ന ഗ്രൂപ്പുമായി അവരുടെ ലോകം ചെറുതാകും. വിശാലമായി ചിന്തിക്കാനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ഇത് തടസ്സമാകും. അലസത, മടി, അനാരോഗ്യകരമായ ജീവിത ശൈലി എന്നിവയ്ക്കു വരെ വാട്സ് ആപ്പ് അഡിക്ഷന്‍ കാരണമാകാം. കൈത്തണ്ടയിലും വിരലിന്റെ അറ്റത്തും വേദന ഉണ്ടാക്കുന്ന 'വാട്സാപ്പിറ്റിസ്' എന്ന രോഗമാണ് വാട്സ് ആപ്പ് അടിമകളെ കാത്തിരിക്കുന്ന മറ്റൊരു കെണി. ദിവസവും മണിക്കൂറുകളോളം തുടര്‍ച്ചയായി വാട്സ് ആപ്പ് ഉപയോഗിക്കുന്നവരിലാണ് ഈ രോഗം കാണപ്പെടുന്നത്. ഇവകൂടാതെ കണ്ണിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കും.കണ്ണിലെ സ്വാഭാവിക ഈര്‍പ്പം നഷ്ടപ്പെടുന്നതിനും ഇത് കാരണമാകും.

സ്വകാര്യത

ജീവിതത്തിലെ ഓരോ സെക്കന്‍ഡും വാട്‌സ് ആപ്പില്‍ ഇടുന്നവരുടെ എണ്ണം കൂടി വരികയാണ്. 'ഞാന്‍ എഴുന്നേറ്റു, പല്ലുതേച്ചു, കുളിച്ചു...' തുടങ്ങി ഏറ്റവും സ്വകാര്യമായ കാര്യങ്ങള്‍ വരെ ഇന്ന് വാട്‌സ് ആപ്പിലൂടെ മെസേജുകളായി കറങ്ങുന്നു. 'രക്ഷപ്പെട്ടു, ഞാന്‍ ഗര്‍ഭിണിയല്ല' എന്ന് കാമുകന് അയച്ച മെസ്സേജ് ആളു മാറി അച്ഛനയച്ച വിദേശി പെണ്‍കുട്ടിയും, 'തന്തപ്പടി കലിപ്പില്‍..ശോകം സീന്‍..' എന്നു സുഹൃത്തുക്കള്‍ക്കയയ്ക്കുന്ന കൊച്ചിക്കാരനും സ്വകാര്യതയുടെ അരോചകമായ സുതാര്യതയെ കാണിക്കുന്നു. ഫെയ്സ്ബുക്കോ ജിമെയിലോ പോലെ സൈന്‍ ഔട്ട് ചെയ്യാനുള്ള ഓപ്ഷന്‍ വാട്സ് ആപ്പിനില്ല. നെറ്റ് ഓണ്‍ ആണെങ്കില്‍ നിങ്ങളുടെ ഫോണ്‍ കൈയിലെടുക്കുന്ന ആര്‍ക്കും ഒരു ക്ലിക്കിലൂടെ വാട്സ് ആപ്പ് മെസ്സേജുകള്‍ കാണാനാവും. കുട്ടികളും മറ്റും ഫോണെടുത്താല്‍ മെസ്സേജുകള്‍ അവര്‍ കാണുമെന്നു മാത്രമല്ല, അറിഞ്ഞോ അറിയാതെയോ അവര്‍ മറുപടി അയയ്ക്കാനും സാധ്യതയുണ്ട്. 'നാളെ അടിയന്തര മീറ്റിങ് ഉണ്ട'് എന്ന് നിങ്ങള്‍ക്ക് മെസ്സേജ് അയയ്ക്കുന്ന മേലധികാരിക്ക്, നിങ്ങളുടെ കുട്ടി ഫോണെടുത്ത് കളിച്ച് അറിയാതെ സെന്‍ഡ് ആയിപ്പോയ കുറച്ച് സ്മൈലികളോ വീഡിയോയോ കിട്ടിയാലുള്ള അവസ്ഥ എന്തായിരിക്കും? അതിനാല്‍ വാട്സ് ആപ്പ് വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്.

വാട്സ് ആപ്പ് പോലുള്ള സ്വകാര്യ ചാറ്റിങ് എന്‍ജിനുകള്‍ ഉപഭോക്താവിന്റെ സ്വകാര്യതയ്ക്ക്് എത്രത്തോളം പ്രാധാന്യം നല്‍കുന്നു എന്നത് ഇപ്പോഴും തര്‍ക്കവിഷയമാണ്. വാട്സ് ആപ്പ് വഴി അയയ്ക്കുന്ന മെസ്സേജുകളും ചിത്രങ്ങളും ഓഡിയോയും വീഡിയോയും എല്ലാം നൂറു ശതമാനം സ്വകാര്യമാണെന്ന് പറയാന്‍ കഴിയില്ല. അതിനാല്‍ മെസ്സേജുകള്‍ ചെയ്യുമ്പോഴും ഫയലുകള്‍ അയയ്ക്കുമ്പോഴും ഇക്കാര്യം ഓര്‍ക്കുക.

സൗകര്യങ്ങള്‍ അറിഞ്ഞിരിക്കുക

അപരിചിതരേയും അനാവശ്യമായി മെസ്സേജ് ചെയ്യുന്നവരെയും ബ്ലോക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. വാട്സ് ആപ്പ് സെറ്റിങ്സില്‍ നിന്നോ, വാട്സ് ആപ്പ് മെസ്സേജില്‍ 'ടാപ്പ് ആന്‍ഡ് ഹോള്‍ഡ്' വഴിയോ ഈ സൗകര്യം ഉപയോഗിക്കാം. ഇഷ്ടമില്ലാത്ത ഗ്രൂപ്പില്‍ നിങ്ങളെ ആരെങ്കിലും ആഡ് ചെയ്താല്‍ 'അണ്‍ ജോയിന്‍' ചെയ്യാന്‍ കഴിയും. ഗ്രൂപ്പ് ഇന്‍ഫോ ഓപ്ഷണില്‍ പോയാല്‍ ഗ്രൂപ്പില്‍ നിന്ന് പുറത്തു പോരാന്‍ പറ്റും.

ഗ്രൂപ്പില്‍ തുടരണം, എന്നാല്‍ നോട്ടിഫിക്കേഷനുകള്‍ വേണ്ട എന്നുണ്ടെങ്കില്‍ മ്യൂട്ട് ചെയ്യാം. ഏതെങ്കിലും വ്യക്തിയേയോ ഗ്രൂപ്പിനേയോ ഇത്തരത്തില്‍ നിശ്ശബ്ദരാക്കാന്‍ 'ഇന്‍ഫോ' ഓപ്ഷനിലെ 'മ്യൂട്ട്്' തിരഞ്ഞടുത്താല്‍ മതി. വാട്സ് ആപ്പിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ചിത്രങ്ങള്‍ ഓട്ടോമാറ്റിക് ആയി സേവ് ആകും. ഗ്യാലറിയില്‍ 'വാട്സ് ആപ്പ് പിക്സ്' എന്ന ആല്‍ബത്തിലാണ് ഇവ സേവ് ചെയ്യപ്പെടുക. അങ്ങനെ വേണ്ട എന്നുണ്ടെങ്കില്‍ വാട്സ് ആപ്പ് സെറ്റിങ്സില്‍ നിന്ന് ആ ഓപ്ഷന്‍ 'അണ്‍ചെക്ക്' ചെയ്താല്‍ മതി. ഓട്ടോ സേവ് ആവുമ്പോള്‍ മെമ്മറി സ്‌പേസ് അത്രയും കുറയും.

നിങ്ങള്‍ അവസാനമായി വാട്സ് ആപ്പില്‍ കയറിയത് എപ്പോഴാണെന്ന് എല്ലാവരെയും അറിയിക്കുന്ന 'ലാസ്റ്റ് സീന്‍' ഓപ്ഷന്‍ ഓഫ് ചെയ്യാന്‍ സാധിക്കും. സെറ്റിങ്സില്‍ അതിനുള്ള സംവിധാനമുണ്ട്. എന്നാല്‍ അത് ഓഫ് ചെയ്താല്‍ മറ്റുള്ള യൂസേഴ്സിന്റെ 'ലാസ്റ്റ് സീന്‍' ഓപ്ഷന്‍ നിങ്ങള്‍ക്കും കാണാനാവില്ല. വാട്സ് ആപ്പ് ഒരു തരത്തില്‍ ഒരു 'വിര്‍ച്വല്‍ റിയാലിറ്റി' ആണ്. റിയലാണ് എന്ന് തോന്നിപ്പിക്കുന്ന,എന്നാല്‍ യഥാര്‍ത്ഥമല്ലാത്ത റിയാലിറ്റി. എല്ലാവരും കൂടെയുണ്ട് എന്നൊരു ഫീലിങ് അതു നമുക്ക് തരും. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ആ തുണ ഉണ്ടായേക്കണമെന്നില്ല. കുടുംബ ബന്ധങ്ങള്‍ക്കും സൈബര്‍ ലോകത്തിലല്ലാതെയുള്ള ജീവനുള്ള സൗഹൃദങ്ങള്‍ക്കും ഏറെ പ്രാധാന്യമുണ്ട്. യന്ത്രങ്ങള്‍ മനുഷ്യരുടെ ജീവിതത്തെ മികച്ചതാക്കാനുള്ളതാണ്. നിങ്ങള്‍ യന്ത്രസംസ്‌കാരത്തിന് അടിമപ്പെടുമ്പോള്‍ നിങ്ങളെ കണ്ടു വളരുന്ന തലമുറ നിങ്ങളെയും കവച്ചു വെയ്ക്കും എന്ന് മറക്കാതിരിക്കുക.

07/04/2014

How's this dance

ശബരിമല തീര്‍ഥാടനത്തിനു പഴക്കമെത്രയാണ്? അയ്യപ്പനും ശാസ്താവുമായി ബന്ധപ്പെട്ട കഥകള്‍ക്കുള്ള ചരിത്രപശ്ചാത്തലമെന്ത്?ഗതകാല ചരി...
28/12/2013

ശബരിമല തീര്‍ഥാടനത്തിനു പഴക്കമെത്രയാണ്? അയ്യപ്പനും ശാസ്താവുമായി ബന്ധപ്പെട്ട കഥകള്‍ക്കുള്ള ചരിത്രപശ്ചാത്തലമെന്ത്?

ഗതകാല ചരിത്രരേഖകളിലൊന്നും ശബരിമലയുടെ ആവിര്‍ഭാവകാലത്തേയ്ക്കു വെളിച്ചം വീശുന്ന മാര്‍ഗങ്ങള്‍ കാണുന്നില്ല. ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞ, അതിലുപരി തലമുറകളായി പകര്‍ന്നുപോരുന്ന വിശ്വാസധാരയില്‍, ശബരിമലയുമായി ബന്ധപ്പെട്ട തിളക്കമേറിയ കഥകള്‍ ഏറെയാണ്.

ശബരിമല ധര്‍മശാസ്താവ്, അയ്യപ്പന്‍ , വാവര്‍, എരുമേലി പേട്ടതുള്ളല്‍ തുടങ്ങിയ ഓരോന്നിനും ചരിത്രപരവും ഐതിഹ്യപരവുമായി വ്യത്യസ്ത കാഴ്ചപ്പാടുകളാണുള്ളത്. ഇവയ്‌ക്കെല്ലാമിടയില്‍ ഐകരൂപ്യമുള്ള ചില വസ്തുതകള്‍ ഉണ്ടെന്നുള്ളതും യാഥാര്‍ഥ്യം.

ശബരിമല ശ്രീ അയ്യപ്പന്‍ ശ്രീധര്‍മശാസ്താവിന്റെ അവതാരം എന്ന നിലയിലോ, അക്കാലത്തു നാടിനെ നടുക്കിയിരുന്ന മറവപ്പടയെ ആട്ടിപ്പായിക്കാന്‍ ധീര നേതൃത്വം നല്‍കിയിരുന്ന പന്തളരാജ്യത്തെ വീരനായകന്‍ എന്ന നിലയിലോ ആയാലും ശരി ലക്ഷോപലക്ഷം ഭക്തജന ഹൃദയങ്ങളില്‍ രൂഢമൂലമായ വിശ്വാസവും അകളങ്കമായ ഭക്തിയും ഏറ്റുവാങ്ങുന്ന കഥാപാത്രമാണ്.

കര്‍മ, ഭക്തി, ജ്ഞാനയോഗങ്ങള്‍ സമ്മിശ്രമായി സമന്വയിപ്പിച്ചുള്ള ഒരു സാധനയാണ് ശബരിമല തീര്‍ഥാടനം. ഇവിടെ എത്തുന്ന നാനാജാതി മതസ്ഥരായ ലക്ഷോപലക്ഷം തീര്‍ഥാടകരും ഏകമനസ്‌കരായി നാടിന്റെ രക്ഷാപുരുഷന്‍ എന്ന നിലയിലാണ് ധര്‍മശാസ്താവിനെ വണങ്ങുന്നത്.

ജാതി വ്യത്യാസമറിയാത്ത ഏക ദൈവത്തിന്റെ അധിവാസകേന്ദ്രമാണ് ശബരിമല. ജാതിചിന്തയും അയിത്തവും കൊടികുത്തി വാണിരുന്ന കാലത്ത്, അവര്‍ക്കു ക്ഷേത്രപ്രവേശനത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനുംവേണ്ടി രാഷ്ട്രപിതാവിനെപ്പോലെയുള്ളവര്‍ വാദിച്ചുതുടങ്ങുന്നതിനും എത്രയോ നാള്‍ മുമ്പു മുതലേ ലോകത്തിനാകമാനം മാര്‍ഗദര്‍ശനം നല്‍കുന്നവിധം ശബരിമല ഉയര്‍ന്നുനിന്നിരുന്നു.

1818ല്‍ ശബരിമലയും പ്രാന്തപ്രദേശങ്ങളും ചുറ്റിക്കറങ്ങി വിശദ പഠനം നടത്തിയ ലഫ്. ബി.എസ്. വാര്‍ഡ് എന്ന ആംഗ്ലേയന്‍ ശബരിമല ക്ഷേത്രത്തിനു 4000 വര്‍ഷത്തെ പഴക്കമുണ്ടെന്നു പറഞ്ഞിട്ടുണ്ട്. ചരിത്രപരമായ പഴമയിലേക്ക് വെളിച്ചംവീശുന്ന രേഖകള്‍ ഒന്നും ഇല്ലെങ്കിലും രാമായണകഥയുടെ കാലത്തോളം ശബരിമലയുടെ പഴക്കം നീളുന്നു. ശബരിമലയിലെ ശബരി ആശ്രമവും ശബരിപീഠവും മറ്റും രാമായണത്തില്‍ പ്രതിപാദിക്കുന്നുണ്ടല്ലോ.

ശബരിമലയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചില ഐതിഹ്യങ്ങളിലേക്ക് ഒന്നു കണ്ണോടിക്കാം.

ഐതിഹ്യകഥകള്‍ ഏറെ ഉണ്ടെങ്കിലും ശബരിമലയെ സംബന്ധിച്ചു ഏറെപ്പേര്‍ വിശ്വസിച്ചുപോരുന്നത് മഹിഷിമര്‍ദനത്തിനായി ഭൂമിയില്‍ അവതരിച്ച ഹരിഹരസുതനാണ് ധര്‍മശാസ്താവെന്നാണ്. പില്‍ക്കാലത്ത് ചരിത്രനായകനായും പടയാളിയായും മറ്റും ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ലക്ഷോപലക്ഷം ഭക്തജനങ്ങളുടെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്ന ഐതിഹ്യകഥയാണ് ധര്‍മശാസ്താവിന്‍േറത്.

ശാസ്താവ് - അവതാര പുരുഷന്‍

വിന്ധ്യാപര്‍വത താഴ്‌വരയില്‍ ഗാലവന്‍ എന്ന മുനിയും അദ്ദേഹത്തിനു ദത്തന്‍ എന്ന ശിഷ്യനും ലീല എന്ന മകളുമുണ്ടായിരുന്നു. ദത്തനില്‍ ആകൃഷ്ടനായ ലീല പലപ്പോഴും അദ്ദേഹത്തോടു പ്രണയാഭ്യര്‍ഥന നടത്തി. എന്നാല്‍ ലൗകികജീവിതത്തില്‍ ആകൃഷ്ടനല്ലാത്ത ശിഷ്യന്‍ ചെവികൊണ്ടില്ല. ഒരിക്കല്‍ ധ്യാനനിമഗ്‌നനനായിരുന്ന ദത്തനോട് ''തന്നെ പട്ടമഹഷി'' (ഭാര്യ)യാക്കണമെന്ന് ലീല ആവശ്യപ്പെട്ടു. കോപംമൂത്ത ദത്തന്‍ ''മഹിഷി' (എരുമ)യായിപ്പോകട്ടെ'' എന്നു ശപിച്ചുവത്രേ. അങ്ങനെ അവര്‍ കരംഭന്‍ എന്ന അസുരന്റെ മകളായി മഹിഷീമുഖത്തോടുകൂടി ഭൂമിയില്‍ പിറന്നു.

ഈ സമയത്താണ് മഹിഷിയുടെ പിതൃസഹോദരപുത്രനായ മഹിഷാസുരനെ, ദേവമായയാല്‍ ജനിച്ച ചണ്ഡികാദേവി വധിച്ചത്. ഇതിനെതിരെ ദേവന്മാരോടു പകരംവീട്ടാന്‍ മഹിഷി കൊടുംതപം ചെയ്തു ബ്രഹ്മദേവനെ പ്രത്യക്ഷപ്പെടുത്തി. അസാധ്യമെന്നു വിശ്വസിച്ച ഒരു വരമാണ് അവര്‍ ആവശ്യപ്പെട്ടത്. ഭഭശിവവിഷ്ണു സംയോഗത്താല്‍ ജനിക്കുന്ന ശിശുവില്‍നിന്നല്ലാതെ തനിക്കു മരണം സംഭവിക്കാന്‍ പാടില്ല, മാത്രമല്ല ആ ശിശു 12 വര്‍ഷം മനുഷ്യദാസനായി കഴിയുകയും വേണം'' എന്നതായിരുന്നു വരം. തപശക്തിയില്‍ ആകൃഷ്ടനായ ബ്രഹ്മദേവന്‍ വരവും നല്‍കി.

വരബലത്താല്‍ അഹങ്കാരിയായിത്തീര്‍ന്ന മഹിഷി ത്രിലോകങ്ങളിലും അക്രമം അഴിച്ചുവിട്ടു. അക്രമം സഹിക്കവയ്യാഞ്ഞ് ദേവന്മാരുടെ ആഗ്രഹപ്രകാരം ഭശിവവിഷ്ണുമായ'യില്‍ ഹരിഹരപുത്രന്‍ ജനിച്ചു.

അനപത്യദുഃഖത്താല്‍ വീര്‍പ്പുമുട്ടിക്കഴിഞ്ഞ പന്തളത്തുരാജന്‍ നായാട്ടിനായി വനത്തിനുള്ളില്‍ നില്‍ക്കവേ പമ്പാതീരത്തുനിന്നും ഇളം കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. ജന്മനാ കഴുത്തില്‍ മണിയുമായി കണ്ടെത്തിയ അത്ഭുതബാലനെ 'മണികണ്ഠന്‍' എന്നു പേരിട്ട് പന്തളം കൊട്ടാരത്തില്‍ വളര്‍ത്തി. വിദ്യയിലും ആയോധനകലയിലും പ്രാവീണ്യം നേടിയ ബാലനെ അവസാനം യുവരാജാവായി വാഴിക്കാനുള്ള രാജതീരുമാനം മന്ത്രിയുടേയും രാജ്ഞിയുടെയും കുതന്ത്രംമൂലം നടന്നില്ല. പകരം പുലിപ്പാലിനായി വനത്തിലേക്ക് പറഞ്ഞുവിട്ടു. കാനനയാത്രാമദ്ധ്യേ ഉഗ്രരൂപിണിയായി തന്നെ എതിരിട്ട മഹിഷിയെ വധിച്ചു. 'എരുമ കൊല്ലി' എന്ന ആ സ്ഥലത്താണത്രെ ഇന്നത്തെ എരുമേലി. മഹിഷി കൊല്ലപ്പെട്ട ആഹ്ലാദത്തില്‍ നാട്ടുകാര്‍ തുള്ളിച്ചാടി അയ്യപ്പനെ എതിരേറ്റതിന്റെ ഓര്‍മ പുതുക്കാനാണ് ഇന്നും എരുമേലി പേട്ടതുള്ളല്‍നടന്നുവരുന്നത്.

മഹിഷി നിഗ്രഹമെന്ന അവതാരോദ്ദേശം സാധിച്ച മണികണ്ഠന്‍ പുലികളുമായി പന്തളത്തു മടങ്ങിയെത്തി. യാഥാര്‍ഥ്യം മനസ്സിലാക്കിയ രാജാവ് ശാസ്താവിന്റെ നിര്‍ദേശപ്രകാരം ശബരിമലയില്‍ ക്ഷേത്രം നിര്‍മിച്ചു നല്‍കിയെന്നും ധര്‍മശാസ്താവ് അവിടെ കുടികൊണ്ടുവെന്നുമാണ് വിശ്വാസം.

ശാപമോക്ഷം ലഭിച്ച മഹിഷി സുന്ദരിയായിത്തീര്‍ന്ന് അയ്യപ്പനോട് വിവാഹാഭ്യര്‍ഥന നടത്തിയത്രേ. എന്നാല്‍, നിത്യബ്രഹ്മചാരിയായ അയ്യപ്പന്‍, തന്നോടൊപ്പം ശബരിമല ക്ഷേത്രത്തിനടുത്തു വന്ന് വസിച്ചുകൊള്ളാന്‍ നിര്‍ദേശിച്ചു. അതാണ് മാളികപ്പുറത്തമ്മ. ശബരിമലയില്‍ കന്നി അയ്യപ്പന്മാര്‍ എത്താത്ത കാലത്ത് വിവാഹം ചെയ്തുകൊള്ളാമെന്നാണത്രെ കരാര്‍.

മനുഷ്യജന്മംപൂണ്ട കാലത്ത് സൗഹൃദത്തിലായ വാവര്‍ എന്ന മുസ്‌ലിം യോദ്ധാവിനേയും കടുത്ത തുടങ്ങിയ അനുചരരേയും ശാസ്താവിനോടൊപ്പം പ്രതിഷ്ഠിച്ച് ആരാധിച്ചുവരുന്നു. മണികണ്ഠന്റെ നിര്‍ദേശപ്രകാരം പമ്പാനദിയുടെ വടക്കുകിഴക്കായി നീലിമലയുടെ സമീപത്തായി സ്ഥാപിച്ച ക്ഷേത്രത്തില്‍ മകരസംക്രമ മുഹൂര്‍ത്തത്തില്‍ പരശുരാമനാണ് ശാസ്താപ്രതിഷ്ഠ നടത്തിയത്. ശ്രീഭൂതനാഥോപാഖ്യാനത്തില്‍ ഏറെ പ്രാമുഖ്യം നല്‍കി വിവരിച്ചിട്ടുള്ളത് ഈ ഐതിഹ്യമാണ്.

അയ്യപ്പന്‍ ചരിത്രപുരുഷന്‍

മനുഷ്യനായി പിറന്നു വീരകൃത്യംകൊണ്ട് ചരിത്രപുരുഷനായും കാലപ്പഴക്കംകൊണ്ട് അവതാരപുരുഷനായും സ്ഥാനം പിടിച്ച തിളക്കമാര്‍ന്ന അയ്യപ്പകഥയും പ്രചാരത്തിലുണ്ട്.

പാണ്ഡ്യ രാജവംശജരായ പന്തളം രാജാക്കന്മാര്‍ കൊല്ലവര്‍ഷം 377ലാണ് പന്തളത്ത് കുടിയേറിപ്പാര്‍ത്തത്. കൊല്ലവര്‍ഷാരംഭത്തില്‍ പാണ്ഡ്യരാജ്യത്ത് അധികാരാവകാശ തര്‍ക്കങ്ങള്‍ രൂക്ഷമാകുകയും മന്ത്രിയായ തിരുമലനായ്ക്കന്റെ നേതൃത്വത്തില്‍ അധികാരം പിടിച്ചെടുക്കാനുള്ള നീക്കം ഉണ്ടാകുകയും ചെയ്തു. തുടര്‍ന്നു രാജവംശത്തില്‍പ്പെട്ട ചെമ്പഴന്നൂര്‍ ശാഖക്കാര്‍ കൊ.വ. 79ല്‍ പാണ്ടിദേശത്തു നിന്നും പലായനംചെയ്തു. ഊരുചുറ്റി കറങ്ങിനടന്ന അവര്‍ ഒത്തുചേര്‍ന്നു പന്തളം രാജ്യം കൈവശപ്പെടുത്തി അച്ചന്‍കോവിലാറിന്റെ ഇരുകരകളിലുമായി താമസമുറപ്പിച്ചു. വഞ്ചിയൂര്‍ വംശത്തില്‍നിന്നു വന്ന ഈ രാജകുടുംബത്തിന്റെ പരദേവതയായിരുന്നു ശാസ്താവ്. പ്രമുഖ ജനവാസകേന്ദ്രമായിരുന്ന നിലയ്ക്കല്‍ താലൂക്കിലെ ശബരിമല ആരാധനാകേന്ദ്രവും.

പന്തളത്തുദാസന്‍ എന്നറിയപ്പെട്ടിരുന്ന അയ്യപ്പന്‍ രാജാവിന്റെ മുഖ്യ സേനാനിയായിരുന്നത്രേ. കാട്ടില്‍നിന്നും ലഭിച്ച മണികണ്ഠനെ വില്ലാളിവീരനായി വളര്‍ത്തി, നാട്ടിലെ കളരികളിലെല്ലാം അയച്ചു വൈവിധ്യമാര്‍ന്ന ആയോധനവിദ്യകള്‍ അഭ്യസിപ്പിച്ച് എല്ലാവരുടെയും ആരാധനാപാത്രമായി വളര്‍ന്നു. സേനാബലം വര്‍ധിപ്പിക്കാനുള്ള യാത്രയില്‍ മുസ്‌ലിം യോദ്ധാവായ ബാബറുമായി ഏറ്റുമുട്ടി, അവസാനം സന്ധിചെയ്തു ചങ്ങാതിമാരായി.

ശത്രുക്കളാല്‍ തകര്‍ക്കപ്പെട്ട പരദേവതാക്ഷേത്രമായ ശബരിമല പുനരുദ്ധരിക്കാനും എരുമേലിക്കപ്പുറത്തായി കോട്ടകെട്ടി പാര്‍ത്തിരുന്ന ശത്രുക്കളെ നശിപ്പിക്കാനുമായി എല്ലാവരും യുദ്ധസന്നദ്ധരായി ശബരിമലയ്ക്കു തിരിച്ചു. പടനീക്കത്തില്‍, തന്റെ സൈന്യത്തെ മൂന്നായി വിഭജിച്ചു വാവരുടെയും കടുത്തയുടെയും നേതൃത്വത്തില്‍ ഇഞ്ചിപ്പാറ കോട്ട കീഴടക്കാന്‍ ആദ്യം നിയോഗിച്ചു. മറ്റൊരു വിഭാഗം തലപ്പാറകോട്ട ആക്രമിച്ചു തകര്‍ക്കാന്‍ പോയി. ഇവരെല്ലാം എരുമേലിയിലെത്തി പടയൊരുക്കം നടത്തി, യുദ്ധസാമഗ്രികളും ആഹാരസാധനങ്ങളും തോളിലേറ്റിയാണ് പോയത്.

ആദ്യം വാവരുടെ നേതൃത്വത്തില്‍, അമ്പലപ്പുഴയില്‍ നിന്നെത്തിയ സംഘവും പിന്നീട് അയ്യപ്പന്റെ നേതൃത്വത്തില്‍ ശേഷിച്ചവരും പോയി. അന്ന് ഇരുമുടിയില്‍ ആഹാരസാധനങ്ങള്‍ ശേഖരിച്ച് ആയുധപാണിയായി പോയതിന്റെ ഓര്‍മയ്ക്കാണ് എരുമേലിയില്‍ പേട്ട തുള്ളി തീര്‍ഥാടകര്‍ ശബരിമലയ്ക്കു പോകുന്നത്. ആദ്യം പേട്ടതുള്ളുന്ന അമ്പലപ്പുഴക്കാര്‍ എരുമേലി കൊച്ചമ്പലത്തില്‍നിന്നും ഇരങ്ങി വാവരു പള്ളിയില്‍ കയറിയശേഷം പോകുമ്പോള്‍ രണ്ടാമതു പേട്ടതുള്ളുന്ന ആലങ്ങാട്ടുകാര്‍ മുസ്‌ലിം പള്ളിയില്‍ കയറാറില്ല. ആദ്യ സംഘത്തോടൊപ്പം വാവര്‍ ശബരിമലയ്ക്കുപോയെന്ന വിശ്വാസമാണിതിനു പിന്നില്‍.

യുദ്ധംചെയ്തു മുന്നേറിയ സംഘം മറവപ്പടത്തലവനായ ഉദയനെ കൊന്ന്, ഇഞ്ചിപ്പാറക്കോട്ട കടന്നു. നേരത്തെ കൈയില്‍ കരുതിയിരുന്ന കല്ലിട്ടു കിടങ്ങ് നികത്തിയാണ് കോട്ട കടന്നത്. (ഇന്നും തീര്‍ഥാടകര്‍ അവിടെ കല്ലിടുന്ന പതിവുണ്ട്). എല്ലാവരും അവസാനം പമ്പയില്‍ ഒത്തുകൂടി സദ്യ നടത്തി, യുദ്ധത്തില്‍ മരിച്ചവര്‍ക്കു ബലിക്രിയ ചെയ്തു, ദീപക്കാഴ്ച ഒരുക്കി. ഇന്നും എരുമേലിയില്‍ പേട്ടതുള്ളല്‍ കഴിഞ്ഞുപോകുന്ന സംഘം ഈ ചടങ്ങുകളെല്ലാം നടത്തുന്നുണ്ട്.

തുടര്‍ന്നു നീലിമല കയറി ശബരിമലയിലേക്കു പുറപ്പെട്ട അയ്യപ്പനും സംഘവും ശബരിപീഠത്തിലെത്തി. ധര്‍മശാസ്താവിന്റെ ക്ഷേത്രപരിസരത്തേക്കുള്ള പ്രവേശനകവാടത്തില്‍ ആയുധങ്ങള്‍ എല്ലാം ഉപേക്ഷിക്കാന്‍ അയ്യപ്പന്‍ പറഞ്ഞു. ആല്‍ച്ചുവട്ടില്‍ അമ്പും വില്ലും എല്ലാം ഉപേക്ഷിച്ചു തികച്ചും ഭക്തന്മാരായാണ് പിന്നീടവര്‍ ശാസ്താസന്നിധിയിലെത്തിയത്.

(ഇന്നും ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ കൊണ്ടുവരുന്ന ശരക്കോലും മറ്റും ശരംകുത്തിയാലിനു സമീപം ഉപേക്ഷിച്ചു ഭക്തചിത്തരായാണ് ദേവസന്നിധിയിലെത്തുന്നത്. എത്ര ദിവ്യനാണെങ്കിലും ദേവസന്നിധിയില്‍ സകാമഭക്തിയും സ്വാര്‍ഥലാഭമോഹങ്ങളും വെടിഞ്ഞു നിഷ്‌കാമചിത്തരായി കടന്നുചെല്ലണമെന്നു ഈ ആചാരം കാണിക്കുന്നു).

ശാസ്താക്ഷേത്ര സന്നിധിയിലെത്തിയ സംഘം, മറവപ്പടയാല്‍ നശിപ്പിക്കപ്പെട്ട ക്ഷേത്രം പുനരുദ്ധരിച്ചു. മകരസംക്രമദിനത്തിലെ പുണ്യമുഹൂര്‍ത്തത്തില്‍ യഥാവിധി വിഗ്രഹം പ്രതിഷ്ഠിച്ചു. തന്റെ ജീവിതലക്ഷ്യം പൂര്‍ത്തിയാക്കിയ അയ്യപ്പന്റെ ചൈതന്യം അവിടത്തെ വിഗ്രഹത്തില്‍ വിലയം പ്രാപിച്ചു. ആ ദിവ്യമുഹൂര്‍ത്തം മുതല്‍ ശാസ്താവും അയ്യപ്പനും ഒന്നായി മാറിയെന്നാണു വിശ്വാസം.

ശാസ്താവിന്റെ അവതാരമെന്നതിനേക്കാള്‍, ശാസ്താവില്‍ വിലയംപ്രാപിച്ച ബ്രഹ്മചര്യനിഷ്ഠനായ ഒരു യോദ്ധാവാണ് അയ്യപ്പന്‍ എന്ന കഥയ്ക്കാണ് സാംഗത്യം ഏറെ. ശബരിമല തീര്‍ഥാടനത്തിന്റെ ചടങ്ങുകളും വീരാരാധനയുടെ മട്ടും മറ്റും അപ്രകാരം സൂചനനല്‍കുന്നു. ശബരിമലയിലല്ലാതെ മറ്റൊരു ശാസ്താക്ഷേത്രത്തിലും ഇപ്രകാരമുള്ള ആചാരരീതികളില്ല. അതുപോലെ വാവര്‍, കറുപ്പസ്വാമി, കടുത്ത, മാളികപ്പുറത്തമ്മ തുടങ്ങിയവരെ ആരാധിക്കുന്ന പതിവും ഇല്ല. നാടിനെ രക്ഷിച്ച വീരനായകന്റെ സാഹസികയാത്രയെ അനുസ്മരിക്കുന്ന തീര്‍ഥാടനം പില്‍ക്കാലത്ത് ഭക്തിപരിവേഷം കലര്‍ന്നുവന്നുവെന്നും അനുമാനിക്കുന്നതില്‍ തെറ്റില്ല.

ശാസ്താംപാട്ടും അയ്യപ്പനും

അയ്യപ്പനെക്കുറിച്ച് വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് ശാസ്താംപാട്ടുകളിലുള്ളത്. തനി മലയാളി യോദ്ധാവായ അയ്യപ്പന്‍ പാണ്ഡ്യ, പന്തളത്തു രാജാക്കന്മാരുടെ ആശ്രിതനായിരുന്നു. പരസ്പരം മല്ലടിച്ചിരുന്ന നാട്ടുരാജാക്കന്മാരെ മറവപ്പടയും മറുപുറം നാട്ടുരാജാക്കന്മാരും ചേര്‍ന്നു കീഴപ്പെടുത്തിവന്ന കാലം. പന്തളം കൊട്ടാരത്തില്‍നിന്നും ശത്രുഭയംമൂലം ഓടിപ്പോയ ഒരു രാജകുമാരിയെ ഒരു യോഗി രക്ഷിച്ചു. അവര്‍ക്കുണ്ടായ കുട്ടിയെ സകല വിദ്യകളും അഭ്യസിപ്പിച്ചു. ശബരിമല അടിവാരത്തില്‍ താമസിച്ചുവന്ന അവര്‍ പ്രായപൂര്‍ത്തിയായതോടെ മകനെ ഓലക്കുറിപ്പും കൊടുത്തു പന്തളത്തിനയച്ചു. ശത്രുഭയത്താല്‍ വീര്‍പ്പുമുട്ടിക്കഴിഞ്ഞിരുന്ന പന്തളത്തു രാജാവ് തന്നെ തേടിയെത്തിയത് രാജ്യത്തിന്റെ അനന്തരാവകാശിയാണെന്നു മനസ്സിലാക്കി സന്തോഷത്തോടെ സ്വീകരിച്ചു.

പന്തളം സേനയിലെ കടുത്ത, വില്ലന്‍, മല്ലന്‍ തുടങ്ങിയ അഭ്യാസികളോടൊപ്പം രാജ്യം സംരക്ഷിക്കുന്ന സേനാനായകനായി അയ്യപ്പന്‍. അക്കാലത്ത് തുര്‍ക്കിസ്താനില്‍നിന്നും യുദ്ധസന്നാഹത്തോടെയെത്തിയ വാവരെ (ബാബര്‍) കടല്‍ക്കരയില്‍വെച്ചു നേരിട്ടു. അവസാനം മൈത്രീബന്ധം സ്ഥാപിച്ചു വാവര്‍ അയ്യപ്പന്റെ വിശ്വസ്ത അനുയായിയായി മാറി.

പാണ്ഡിദേശത്തു നിന്നുള്ള ആക്രമണം ചെറുക്കുന്നതിലേക്ക് ശക്തമായ സൈന്യനിര കെട്ടിപ്പടുക്കുന്നതിനായി അയ്യപ്പന്റെ നേതൃത്വത്തില്‍ പുറപ്പെട്ടു. കൊച്ചിക്കു തെക്കുള്ള തണ്ണീര്‍മുക്കം ചീരപ്പന്‍ചിറ മൂപ്പന്‍ എന്ന ഈഴവപ്രമാണി (?) അയ്യപ്പനുമായി സഹകരിച്ചില്ല. മൂപ്പന്റെ കളരിയില്‍ തങ്ങിയ അയ്യപ്പനില്‍ ആകൃഷ്ടയായ മൂപ്പന്റെ മകളുടെ പ്രേരണയാല്‍ അവസാനം തന്റെ പടയാളികളെ മൂപ്പന്‍ സൈന്യത്തിലേക്കു വിട്ടുകൊടുത്തു.

ദേശാടനം കഴിഞ്ഞെത്തിയ അയ്യപ്പനോട് മൂപ്പന്റെ മകള്‍ വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍ നിത്യബ്രഹ്മചാരിയായ അയ്യപ്പന്‍ അവളെ ഭാര്യയായി സ്വീകരിച്ചില്ല. അയ്യപ്പനോടുള്ള അചഞ്ചലമായ ഭക്തിയില്‍ യോഗിനിയായി മാറിയ ആ സാധ്വിയാണ് പിന്നീട് മാളികപ്പുറത്തമ്മ ആയതത്രേ.

നാനാദിക്കുകളില്‍ നിന്നുള്ള സൈന്യബലം സമാഹരിച്ചു അയ്യപ്പന്‍ എരുമേലിയിലെത്തി പടപ്പുറപ്പാടു നടത്തുകയും, ശത്രുസംഹാരം നടത്തി ശബരിമലയിലെ ശാസ്താക്ഷേത്ര പുനര്‍നിര്‍മാണം നടത്തുകയും ചെയ്ത കഥകള്‍ക്കെല്ലാം ഐകരൂപ്യമുണ്ട്.

മറ്റു കഥകള്‍

പമ്പാനദീതീരത്തു ശബരിമല അടിവാരത്തില്‍ പാര്‍ത്തിരുന്ന ബുദ്ധമത തത്ത്വാനുയായിയായ ഒരു ബ്രഹ്മചാരിയായിരുന്നു അയ്യപ്പന്‍. ശത്രുക്കളെ ഭയന്നു രാജ്യംവിട്ട് കാനനത്തില്‍ അഭയംപ്രാപിച്ച പാണ്ഡ്യരാജാവിനേയും കുടുംബത്തേയും വീണ്ടും രാജ്യപ്രാപ്തിയിലെത്തിക്കുന്നതിനു അയ്യപ്പന്‍ സഹായിച്ചുവെന്നുമാണ് ആ കഥ.

ഈഴവനായിരുന്ന അയ്യപ്പന്‍ സവര്‍ണ വിഭാഗങ്ങള്‍ക്കുവേണ്ടി കാനനമധ്യത്തില്‍ തീര്‍ത്ത ക്ഷേത്രമാണത്രേ ശബരിമല. ഉദയനെന്ന മറവപ്പടത്തലവനെ നേരിടാന്‍ നിയോഗിച്ച ഈഴവനായകന്, അയിത്തം കല്പിച്ച് ഉപേക്ഷിക്കപ്പെട്ട രാജസഹോദരിയില്‍ ജനിച്ച മകനാണ് അയ്യപ്പനെന്ന വിശ്വാസവും ചിലരുടെ ഇടയില്‍ ഉണ്ട്.

ശബരിമല ഉള്‍പ്പെടെയുള്ള കിഴക്കന്‍ മലയോര മേഖല പുരാതനകാലം മുതലേ ജനവാസകേന്ദ്രമായിരുന്നുവത്രെ. നദീതടവും ക്ഷേത്രവും കേന്ദ്രീകരിച്ചു വളര്‍ന്നുവന്ന നാഗരികതയായിരുന്നു ഇത്. ഗ്രാമങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കുന്ന വില്ലാളിവീരനായ 'അയ്യനാരാ'ണ് പില്‍ക്കാലത്ത് 'അയ്യനും', 'അയ്യപ്പനു'മായി മാറിയതെന്ന് കരുതപ്പെടുന്നു.

ശൈവവൈഷ്ണവ കലഹം മൂത്ത് ഹിന്ദുമതത്തിനു ഉലച്ചില്‍തട്ടിയിരുന്ന കാലത്ത് മതനവോത്ഥാനത്തിനുവേണ്ടി ബുദ്ധിപൂര്‍വം സൃഷ്ടിച്ചെടുത്തതാണ് ശാസ്താസങ്കല്പം എന്നു വിശ്വസിക്കുന്നവരും ഏറെ. ഇരു വിഭാഗക്കാരുടേയും ആരാധനാമൂര്‍ത്തികളായ ശിവനും വിഷ്ണുവും ചേര്‍ന്ന് ഉണ്ടായ ഈശ്വരചൈതന്യം എന്ന നിലയില്‍ ഹരിഹരസുതനെ എല്ലാവരും ആരാധിച്ചുപോന്നു. പുരാണങ്ങളില്‍ ശാസ്താവിനെക്കുറിച്ചുള്ള പ്രത്യേക പരാമര്‍ശം ഇല്ലാത്തത് ഇതുമൂലമാണെന്നു പറയപ്പെടുന്നു.

ശബരിമലയും ബുദ്ധമതവും

ശബരിമല തീര്‍ഥാടനത്തിനു ബുദ്ധമതവുമായുള്ള ബന്ധം സവിശേഷശ്രദ്ധ ആകര്‍ഷിക്കുന്നു. ശബരിമലക്ഷേത്രം പ്രമുഖമായ ഒരു ബുദ്ധവിഹാരമായിരുന്നു എന്നു വിശ്വസിക്കുന്നവരുണ്ട്. ബുദ്ധമതാചാരത്തിന്റെ തുടര്‍ച്ചയാണ് അയ്യപ്പാരാധനയെന്നും. ഭബുദ്ധംശരണം ഗച്ഛാമി' എന്നു തുടങ്ങുന്ന ശരണത്രയിയെ അനുസ്മരിക്കുന്ന ശരണംവിളിയാണ് ശബരിമലയിലേത്. അവയാകട്ടെ ബുദ്ധമതാനുയായികളുടെ സംഘയാത്രയെ ഓര്‍മിപ്പിക്കുന്നു. ജാതീയ ഉച്ചനീചത്വങ്ങളോ വിഭാഗീയതയോ ഇരു ഭാഗത്തുമില്ല. ആഹാരാദി കാര്യങ്ങളിലും ഐകരൂപ്യം കാണും. മിക്ക ശാസ്താവിഗ്രഹങ്ങളും ബുദ്ധവിഗ്രഹത്തോടു സാദൃശ്യമുള്ളവയാണു താനും.

ഭാരതത്തിലെമ്പാടും ബുദ്ധമതം പ്രചരിച്ചിരുന്ന കാലത്ത് കേരളത്തിലും വ്യാപിച്ചുവെന്നതിനു തെളിവുകളുണ്ട്. അന്നു ശബരിമലയ്ക്കു ചുറ്റുമുള്ള പമ്പ, കരിമല, പുതുശ്ശേരി, അഴുത, എരുമേലി, തലപ്പാറ, നിലയ്ക്കല്‍ തുടങ്ങിയവയെല്ലാം ജനവാസകേന്ദ്രങ്ങളായിരുന്നു.

തമിഴ്‌സംഘം കൃതികളില്‍ കാണുന്ന 'പൊതിയില്‍' മലയും ചീന സഞ്ചാരിയായ ഹൂവാന്‍സാങ് രേഖപ്പെടുത്തിയിട്ടുള്ള ഭപൊതളകവും' ഒന്നാണെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. 'മണിമേഖല'യെന്ന കൃതിയില്‍ കേരളത്തെപ്പറ്റി വിവരിക്കുന്ന ഭാഗത്ത് ഭഭലങ്കയില്‍നിന്നു വന്ന ധര്‍മാചരണന്മാരുടെ പ്രേരണയാല്‍ ഹിമവത്പര്‍വതത്തില്‍ വില്ലുനാട്ടിയ ഒരു ചേരരാജാവ് വഞ്ചിനഗരത്തില്‍ ഒരു ബൗദ്ധവിഹാരം പണിതുണ്ടാക്കിയെന്ന്'' സൂചിപ്പിക്കുന്നതു ശബരിമല ക്ഷേത്രത്തെക്കുറിച്ചാണത്രെ. ഹിമവത് പര്‍വതം എന്നതു സഹ്യാദ്രിയും വില്ലുനാട്ടിയ സ്ഥലം ശരംകുത്തിയാലും ആണ് എന്നാണഭിപ്രായം. ശാസ്താവ് ബുദ്ധന്റെ പര്യായമായിരുന്നുവെന്നു വാദിക്കുന്നവരും ഉണ്ട്.

എന്നാല്‍ ഗൗതമ ബുദ്ധന്റെ ജനനത്തിനും എത്രയോ വര്‍ഷം മുമ്പുമുതലേ മലയാളക്കരയില്‍ ശാസ്താക്ഷേത്രവും ആരാധനയും ഉണ്ടായിരുന്നു. കേരളസ്രഷ്ടാവായ പരശുരാമനാണ് ശബരിമലക്ഷേത്രം സ്ഥാപിച്ചതെന്നു പറയപ്പെടുന്നു. അതുപോലെ ബുദ്ധമത വിമര്‍ശകനായ ശങ്കരാചാര്യ സ്വാമികളും ശാസ്താവിനെ സ്തുതിക്കുന്നുണ്ട്. തികഞ്ഞ അഹിംസാവാദിയായിരുന്ന ശ്രീബുദ്ധനും ശത്രുവിനാശകനും ആയുധപാണിയുമായിരുന്ന ശാസ്താവും ഒരാളാകുന്നതെങ്ങനെ? മാത്രമല്ല, വില്ലന്‍, വില്ലാളിവീരന്‍, ശത്രുസംഹാരമൂര്‍ത്തി തുടങ്ങിയ പദപ്രയോഗം ശാസ്താവിനു മാത്രമുള്ളതാണ്.

ബുദ്ധമതത്തിനു കാലാന്തരത്തിലുണ്ടായ പരിവര്‍ത്തനത്തിന്റെ ഫലമായി ശ്രീബുദ്ധനെയും ദൈവാവതാരമായി സങ്കല്പിച്ചു പൂജിച്ചുവന്നു. ക്രമേണ ബുദ്ധവിഹാരങ്ങള്‍ ബുദ്ധദേവാലയങ്ങളും പിന്നീട് ഹൈന്ദവ ക്ഷേത്രങ്ങളുമായി മാറി. അഹിംസാസിദ്ധാന്തത്തിന് ഹൈന്ദവ ധര്‍മസംഹിതയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുകയും ബുദ്ധനെ മഹാവിഷ്ണുവിന്റെ ഒരവതാരമായി ചിലര്‍ കാണുകയും ചെയ്തു. ഹിന്ദു നവോത്ഥാന നായകര്‍ പിന്നീട് ബുദ്ധനെ ശാസ്താവ് എന്നു പേരിട്ട് ശൈവ വിഷ്ണു ശക്തികളുടെ സമന്വയരൂപമായി ആരാധിച്ചുവന്നതാണെന്നും അതില്‍ പ്രമുഖസ്ഥാനം ശബരിമലയ്ക്കുണ്ടായതാണെന്നും വിശ്വസിച്ചുവരുന്നു.

തെക്കേ ഇന്ത്യയിലെ ചരിത്രാതീത ദ്രാവിഡസങ്കല്പമാണ് ശാസ്താവ്. വേലന്‍, പാണന്‍, പുലയന്‍, പറയന്‍, ഗണകന്‍ തുടങ്ങിയ തമിഴ് സംഘകാല പിന്‍തുടര്‍ച്ചക്കാരും വനാന്തര്‍ഭാഗങ്ങളിലെ ഗിരിവര്‍ഗക്കാരും ഒരുപോലെ ശാസ്താ ആരാധകരാണ്. കാണിക്കാരന്‍, മല അരയന്‍, ഉള്ളാടര്‍, മന്നാന്‍, ഊരാളി തുടങ്ങിയ ഗിരിവര്‍ഗക്കാര്‍ നൂറ്റാണ്ടുകളായി ശബരിമല അടിവാരത്തില്‍ താമസിച്ചുവരുന്നു. ചുരുക്കത്തില്‍ ആ വിഭാഗത്തില്‍പ്പെടാത്ത ആദിവാസികളുടെ ദൈവമാണ് അയ്യപ്പന്‍ അഥവാ ശാസ്താവ് എന്ന വിശ്വാസത്തിനും ശക്തിയേറെയാണ്.

ശാസ്താവും അയ്യപ്പനും

ശാസ്താവും അയ്യപ്പനും ഒരാളായി ചിത്രീകരിക്കാറുണ്ടെങ്കിലും വ്യത്യസ്ത രൂപഭാവങ്ങള്‍ ഉള്ളവരായിരുന്നുവെന്നു പറയുന്നുണ്ട്. നിത്യബ്രഹ്മചാരിയായിരുന്ന അയ്യപ്പന്‍ ശബരിമലയില്‍ കുടികൊള്ളുന്നത് ചിന്മുദ്രാങ്കിത യോഗ സമാധിപ്പൊരുളായിട്ടാണ്' ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ മറ്റൊരു ശാസ്താക്ഷേത്രത്തിലുമില്ല. ശബരിമലയിലെത്തന്നെ അനുബന്ധ ക്ഷേത്രങ്ങളായ എരുമേലി, കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍ എന്നിവിടങ്ങളിലൊന്നും കര്‍ശനമായ വ്രതാനുഷ്ഠാനങ്ങളില്ല. വിലക്കുകളുമില്ല. ശാസ്താവിന് 'പൂര്‍ണ' എന്നും 'പുഷ്‌കില' എന്നും രണ്ടു ഭാര്യമാരുള്ളതായും കാണുന്നു. എന്നാല്‍ ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്.

ശബരിമല അയ്യപ്പന്‍ ശാസ്താവില്‍നിന്നും വ്യത്യസ്തഭാവങ്ങളുള്ള ആരാധനാമൂര്‍ത്തിയാണെന്നു വിശ്വസിക്കപ്പെടുന്നു. പാണ്ടി മലയാളം അടക്കിവാഴുന്ന വില്ലാളി വീരനായ അയ്യപ്പന്‍ ശത്രുവിമോചകനായ മഹാവീരനാണെന്നും ആ വീരനോടുള്ള ഭക്ത്യാദര പ്രകടനമാണ് അയ്യപ്പാരാധനയെന്നുമാണ് അഭിജ്ഞമതം. ജീവിത ലക്ഷ്യപൂര്‍ത്തീകരണത്തിനു ശേഷം ശബരിമലയിലെ ശാസ്താക്ഷേത്രം പുതുക്കിപ്പണിത് ആ വിഗ്രഹത്തിലെ ചൈതന്യത്തില്‍ വിലയം പ്രാപിക്കുകയാണത്രേ അയ്യപ്പന്‍ ചെയ്തത്.

Address

Kochi

Telephone

9946087081

Website

Alerts

Be the first to know and let us send you an email when Excite Medias posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Excite Medias:

Share