പട്ടിമറ്റത്തുകാർ

പട്ടിമറ്റത്തുകാർ Pattimattom - പട്ടിമറ്റം വിനോദങ്ങൾ വിശേഷങ്ങൾ

പട്ടിമറ്റത്തുകാർ - ഫ്രം Pattimattom - മുൻവിധികളില്ലാത്ത പട്ടിമറ്റത്തെയും സമീപ പ്രദേശങ്ങളിലെയും വാർത്തകൾ വിനോദങ്ങൾ വിശദാംശങ്ങൾ. പട്ടിമറ്റം വിശേഷങ്ങൾക്ക് വേണ്ടി പട്ടിമറ്റത്തുകാർക്കായി മാത്രം.

ശ്രേഷ്ഠ ബാവായുടെ അനുശോചന സമ്മേളനം:പട്ടിമറ്റം മാർ കൂറിലോസ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന്റെ സ്ഥാപകനും, മാനേജരും, മലങ്...
20/11/2024

ശ്രേഷ്ഠ ബാവായുടെ അനുശോചന സമ്മേളനം:
പട്ടിമറ്റം മാർ കൂറിലോസ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന്റെ സ്ഥാപകനും, മാനേജരും, മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശികതലവനും സർവ്വോപരി പട്ടിമറ്റം ഗ്രാമത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെടുക്കുന്നതിൽ സ്ത്യുത്യർഹമായ പങ്കു വഹിച്ചിട്ടുള്ള അബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ നിര്യാണത്തെ തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ അനുസ്മരണ അനുശോചന സമ്മേളനം നടത്തി.

സ്കൂളിലെ അധ്യാപകർ, റിട്ടയർഡ് അധ്യാപകർ, അനധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, നാട്ടുകാർ, ജനപ്രതിനിധികൾ, മതമേലധ്യക്ഷന്മാർ എന്നിവരുടെ സാന്നിധ്യം ഉണ്ടായി.

സ്കൂൾ പി.ടി.എ പ്രസിഡന്റ് അബ്ദുൾ അസ്സീസ്സ് ടി.കെയുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ യാക്കോബായ സഭയുടെ പെരുമ്പാവൂർ മേഖല മെത്രാപ്പോലീത്തയും സ്കൂൾ അഡ്വൈസറി ബോർഡ് ചെയർമാനുമായ മാത്യൂസ് മോർ അപ്രേം മെത്രാപ്പോലീത്ത ശ്രേഷ്ഠ ബാവായുടെ ഛായാചിത്രത്തിനു മുന്നിൽ ദീപം തെളിയിച്ച് അനുശോചന പ്രസംഗം നടത്തി. സ്കൂൾ സീനിയർ അസിസ്റ്റന്റ് ദീപ ആൻഡ്രൂസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിനു കുര്യൻ ചടങ്ങിന് സ്വാഗതം പറയുകയും, റിട്ടയർഡ് അധ്യാപിക തങ്കം പി.പി അനുശോചനഗാനം ആലപിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ അഡ്വൈസറി ബോർഡ് അംഗം ജയിൻ മാത്യു, പട്ടിമറ്റം ജൂമാ മസ്ജിദ് മുൻ ഇമാം ജനാബ്. ഒ.പി മുഹ്‌യുദ്ദീൻ മൗലവി, കെ.എം പരീത് പിള്ള, നജീബ് മൗലവി, അബ്ദുൾ അസ്സീസ്സ്, വി. കുര്യാക്കോസ്, ഫാ. ഷാനു കെ. പൗലോസ്, ഫാ. എബിൻ ഏലിയാസ്, രേഖ മേരി പോൾ, സ്കൂൾ ആക്ടിംഗ് മാനേജർ ഫാ. ഏലിയാസ് കെ ഈരാളിൽ, ജയിംസ് എബ്രഹാം, ലീല ചെറിയാൻ, ശാന്ത എം എ, ഫാ. ജോൺ പാത്തിക്കൽ , കുഞ്ഞൂഞ്ഞ് ചെറിയാൻ എന്നിവർ അനുശോചന പ്രസംഗം നടത്തി.

കലിംഗ ചാരിറ്റബിൾ ട്രസ്റ്റ് വലമ്പൂർ സംഘടിപ്പിക്കുന്ന അഖില കേരള വടംവലി മത്സരം ഇന്ന് വൈകിട്ട് 5 മണിക്ക് വലമ്പൂർ UP സ്കൂളിന്...
03/11/2024

കലിംഗ ചാരിറ്റബിൾ ട്രസ്റ്റ് വലമ്പൂർ സംഘടിപ്പിക്കുന്ന അഖില കേരള വടംവലി മത്സരം ഇന്ന് വൈകിട്ട് 5 മണിക്ക് വലമ്പൂർ UP സ്കൂളിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടക്കുന്നു…

കേരളത്തിലങ്ങോളമുള്ള വടംവലി ടീമുകൾ പങ്കെടുക്കുന്ന വലമ്പൂർ പൂരം പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു..

പട്ടിമറ്റത്തിനടുത്ത് ഞാറള്ളൂർ സ്വദേശിനിയായ അനുവന്ദനയുടെ നോവൽ ‘നീലാഞ്ജനം’ പ്രസിദ്ധീകരണത്തിന് തയ്യാറായ വിവരം അറിഞ്ഞു കാണുമ...
22/10/2024

പട്ടിമറ്റത്തിനടുത്ത് ഞാറള്ളൂർ സ്വദേശിനിയായ അനുവന്ദനയുടെ നോവൽ ‘നീലാഞ്ജനം’ പ്രസിദ്ധീകരണത്തിന് തയ്യാറായ വിവരം അറിഞ്ഞു കാണുമല്ലോ…

മാന്ത്രിക നോവലുകളുടേയോ ത്രില്ലറുകളുടെയോ വിഭാഗത്തിൽപ്പെടുന്ന രചനയാണ്‌ നീലാഞ്ജനം.
ആദിത്യപുരം എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. കാല്പനികമായ കഥയും ക്ലാസ്സിക്കലായ കഥ പറച്ചിൽ രീതിയുമാണ് അവലംബിച്ചിരിക്കുന്നത്…

അതീന്ദ്രീയാനുഭവങ്ങൾ നിറഞ്ഞ ഒരു വീടും, ആ വീട്ടിൽ സംഭവിക്കുന്ന മരണങ്ങളും വായനക്കാരെ മുൾമുനയിൽ നിർത്തുന്നുണ്ട്. എന്നാൽ ഇത് സത്യം തേടിയുള്ള യാത്രയല്ല. എന്നോ നീതി നിഷേധിക്കപ്പെട്ടവരെ കൂടി ചേർത്ത് വയ്ക്കാനുള്ള ദൗത്യമാണ്. നീലാഞ്ജനം വായനക്കാരന് വേറിട്ട ഒരു വായനാനുഭവം സമ്മാനിക്കും എന്നതിൽ ഒരു സംശയവുമില്ല..

നവാഗത എഴുത്തുകാരിയായ അനുവന്ദനയുടെ ആദ്യ പുസ്തകമാണ് നീലാഞ്ജനം. കോലഞ്ചേരി സെന്റ് പോൾസ് സ്കൂൾ, പുത്തൻകുരിശ് എം എ എം സ്കൂൾ, കടയിരുപ്പ് ഗവണ്മെന്റ് HSS തുടങ്ങിയ സ്കൂളുകളിൽ വിദ്യാഭ്യാസം. പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് എഞ്ചിനീറിങ് ഐ ടി ബിരുദം, യു കെ ഗ്ലൗസെസ്റ്റർഷെയർ യൂണിവേഴ്സിറ്റിയിൽ നിന്ന് പ്രൊജക്റ്റ് മാനേജ്മെന്റ് എംബിഎ എന്നിവ നേടിയിട്ടുണ്ട്. നിലവിൽ ദുബായിലെ സ്വകാര്യ കമ്പനിയിൽ കമ്പ്യൂട്ടർ വിഭാഗം ടീം ലീഡർ ആയി ജോലി ചെയ്യുന്നു. ഫേസ്ബുക്കിലും ഓൺലൈൻ മാധ്യമങ്ങളിലും എഴുതുന്നു. എല്ലാവരുടെയും പിന്തുണ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

പുസ്തകം ഓർഡർ ചെയ്യാനായി 9447263609 എന്ന നമ്പറിൽ ഗൂഗിൾ പേ ചെയ്ത ശേഷം 8606905639 എന്ന നമ്പറിലേക്ക് അഡ്രസ്സും പെയ്മെന്റ് സ്ക്രീൻഷോട്ടും അയക്കാവുന്നതാണ്…

https://kairalibooks.com/product/neelanjanam/ എന്ന website വഴിയും order ചെയ്യാവുന്നതാണ്.

പട്ടിമറ്റത്തുകാരിയായ അനു വന്ദനയുടെ ആദ്യ നോവൽ ‘നീലാഞ്ജനം’ പ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുന്നു.ആദ്യ നോവൽ ആയത് കൊണ്ടും നമ്...
18/10/2024

പട്ടിമറ്റത്തുകാരിയായ അനു വന്ദനയുടെ ആദ്യ നോവൽ ‘നീലാഞ്ജനം’ പ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുന്നു.

ആദ്യ നോവൽ ആയത് കൊണ്ടും നമ്മുടെ നാട്ടുകാരി ആയതിനാലും ഏവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു..

പട്ടിമറ്റം പുളിഞ്ചോട് Jio-BP പമ്പ് ഇന്ന് ഉദ്ഘാടനം നിർവ്വഹിക്കപ്പെടുന്നു.. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന അത്യാ...
29/08/2024

പട്ടിമറ്റം പുളിഞ്ചോട് Jio-BP പമ്പ് ഇന്ന് ഉദ്ഘാടനം നിർവ്വഹിക്കപ്പെടുന്നു.. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പമ്പിൽ ഉദ്ഘാടനത്തോട് അനുബന്ധിച്ച് മൂന്ന് ദിവസത്തേക്ക് പ്രത്യേക വിലക്കുറവും അവതരിപ്പിക്കുന്നു..

Jio-BP Pump at Pattimattom Pulinchod is inaugurated today.. The pump with state-of-the-art facilities is running 24 hours a day and is offering a special discount for three days in conjunction with the inauguration..

പട്ടിമറ്റം കോട്ടായിൽ ടൂറിസ്റ്റ് ഹോം ഉടമയും കോട്ടപ്പടി വില്ലേജ് ഇൻ ഹോട്ടൽ ഡയറക്ടറുമായ കെ.എസ്. പ്രവീൺ (49) നിര്യാതനായി. സം...
12/07/2024

പട്ടിമറ്റം കോട്ടായിൽ ടൂറിസ്റ്റ് ഹോം ഉടമയും കോട്ടപ്പടി വില്ലേജ് ഇൻ ഹോട്ടൽ ഡയറക്ടറുമായ കെ.എസ്. പ്രവീൺ (49) നിര്യാതനായി. സംസ്ക്കാരം ഇന്ന് (12-7) വൈകിട്ട് 3 ന് നടക്കും. പരേതരായ കോട്ടായിൽ കെ.കെ. ശശിയുടെയും ലളിതയുടെയും മകനാണ്.

ഭാര്യ: പ്രിയ, എറണാകുളം അയ്യപ്പൻകാവ് മണപറമ്പിൽ കുടുംബാംഗം. മക്കൾ: ആർണവ്, ആർവിൻ (ഇരുവരും എറണാകുളം ചോയ്സ് സ്കൂൾ വിദ്യാർത്ഥികൾ). സഹോദരൻ: പ്രിൻസ് പട്ടിമറ്റം

ആദരാഞ്ജലികൾ
09/07/2024

ആദരാഞ്ജലികൾ

പട്ടിമറ്റത്തുകാരുടെ സ്വന്തം ഡോക്ടർ പൂഴികാലായിൽ ഡോ. ജേക്കബ് വർഗീസ് (75) അന്തരിച്ചു. വർഷങ്ങൾക്ക് മുമ്പ് പിതാവ് ഡോ വർഗ്ഗീസ്...
14/03/2024

പട്ടിമറ്റത്തുകാരുടെ സ്വന്തം ഡോക്ടർ പൂഴികാലായിൽ ഡോ. ജേക്കബ് വർഗീസ് (75) അന്തരിച്ചു.

വർഷങ്ങൾക്ക് മുമ്പ് പിതാവ് ഡോ വർഗ്ഗീസ് സ്ഥാപിച്ച ഹോസ്പിറ്റൽ പിന്നീട് ഡോ ജേക്കബ് ഏറ്റെടുത്ത് നടത്തുകയായിരുന്നു. രോഗബാധിതനായി വീൽ ചെയറിൽ ആയിരിക്കുമ്പോൾ പോലും വീട്ടിൽ വരുന്ന രോഗികളെ ചികിത്സിക്കുമായിരുന്നു.

മൃതദേഹം നാളെ രാവിലെ 9 മണിക്ക് ഭവനത്തിൽ എത്തിക്കും. സംസ്കാരം നാളെ (15-03-24) ഉച്ചയ്ക്ക് 4ന് കോലഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: മില്ലി ആലീസ് ജേക്കബ്. മക്കൾ: പ്രീതി, ശോഭ, ജോ. മരുമക്കൾ: ചാൾസ് തോമസ്, വിക്രം, വിദ്യ.

തൃപ്പൂണിത്തുറയിൽ സ്ഫോടനം നടന്നതായി വാർത്തകൾ
12/02/2024

തൃപ്പൂണിത്തുറയിൽ സ്ഫോടനം നടന്നതായി വാർത്തകൾ

വർഷങ്ങളായി നമ്മൾ ചോദിച്ചു കൊണ്ടിരുന്ന ഒരു ചോദ്യമായിരുന്നു, നെല്ലാട് - പട്ടിമറ്റം - കിഴക്കമ്പലം റോഡിന് എന്തുപറ്റിയെന്ന്.....
20/11/2023

വർഷങ്ങളായി നമ്മൾ ചോദിച്ചു കൊണ്ടിരുന്ന ഒരു ചോദ്യമായിരുന്നു, നെല്ലാട് - പട്ടിമറ്റം - കിഴക്കമ്പലം റോഡിന് എന്തുപറ്റിയെന്ന്..!!

രാഷ്ട്രീയ വിധേയത്വങ്ങൾക്കപ്പുറം, നാടിൻറെ വികസനത്തിനും ഉന്നമനത്തിനും ഗുണകാംക്ഷയോടെ ഉറ്റുനോക്കുന്ന പൊതുജനസമൂഹത്തിന്റെ അറിവിലേക്കായി, ‘നെല്ലാട്-കിഴക്കമ്പലം റോഡ്, യാഥാർത്ഥ്യമെന്ത്?’

നമ്മുടെ സർക്കാർ സംവിധാനങ്ങളിൽ വിവിധ വകുപ്പുകളും അവയ്ക്ക് നിയന്ത്രിതമായ നിയമങ്ങളും ഉണ്ടാകും. ഇതെല്ലാം പാലിച്ചുകൊണ്ടാണ് ഓരോ ഇടപെടലുകളും ഉണ്ടാകുന്നത്. ഈ റോഡിൻറെ കാര്യത്തിൽ കിഫ്ബി എന്ന ഏജൻസിയെ ആയിരുന്നു ടാറിങ് നടപ്പാക്കാൻ ഏൽപ്പിച്ചത്. അവർക്ക് ആകട്ടെ ഇതിൽ കൃത്യമായ മാനദണ്ഡങ്ങളും ഉണ്ടായിരുന്നു എന്നാൽ നെല്ലാട് കിഴക്കമ്പലം റോഡ് ആ മാനദണ്ഡങ്ങൾക്ക് അനുയോജ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ അതിൽ ഒരു കാലതാമസം ഉണ്ടായി.

ശേഷം അടിയന്തിര പ്രാധാന്യവും കിഫ്ബി നിയമങ്ങളുടെ പൊളിച്ചെഴുത്തിനുള്ള കാലതാമസവും കണക്കിലെടുത്ത് കുഴിയടക്കലിനും അറ്റകുറ്റപ്പണികൾക്കുമായി ഫണ്ട് അനുവദിക്കപ്പെട്ടു, അത് നടപ്പിലായി. എന്നാൽ അത് കേവലം താൽക്കാലികമായ പരിഹാരം മാത്രമായിരുന്നു എന്ന് മനസ്സിലാക്കി, കിഫ്ബി നിയമങ്ങളിൽ നെല്ലാട് കിഴക്കമ്പലം റോഡിന് മാത്രമായി ഒരു ഭേദഗതി ആവശ്യപ്പെട്ടു കൊണ്ട് നിവേദനങ്ങളും ഏകോപനങ്ങളും നടന്നു കൊണ്ടിരുന്നു. തത്ഫലമായി കിഫ്ബി നിയമങ്ങളിൽ ഈ റോഡിനായുള്ള പരിഹാരമായി.

എന്നാൽ അറ്റകുറ്റപ്പണികൾക്കായി ഫണ്ട് അനുവദിക്കപ്പെട്ട ഒരു റോഡിൽ മറ്റൊരു വർക്ക് അനുവദിക്കണമെങ്കിൽ ഒരു നിശ്ചിത സമയം കഴിയണമായിരുന്നു. അങ്ങനെ ആ കാലയളവും അവസാനിച്ചതോടെ നെല്ലാട്-കിഴക്കമ്പലം റോഡ് ബിഎംബിസി നിലവാരത്തിലേക്കുള്ള ടെൻഡർ നടപടികളിലേക്ക് കടന്നു.

വിവിധ വകുപ്പുകളുടെ ഏകോപനവും നിയമത്തിലെ സാങ്കേതിക നടപടികളുമെല്ലാം ഒരു ചെറിയ ഖണ്ഡികയിൽ എഴുതി തീർന്നെങ്കിൽ, യഥാർത്ഥത്തിൽ ഇതെല്ലാം മാസങ്ങളോളം തന്നെ നീണ്ടു നിൽക്കുന്ന ഒരു കടമ്പ ആയിരുന്നു..

(ഞങ്ങളുടെ ടീം അന്വേഷണത്തിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായോ സ്ഥലം എംഎൽഎ Adv P V Sreenijin MLA യുമായോ ബന്ധപ്പെടുക.)

സാങ്കേതിക തടസ്സങ്ങളെ അതിജീവിച്ച് നെല്ലാട് - പട്ടിമറ്റം - കിഴക്കമ്പലം റോഡ് ബിഎംബിസി നിലവാരത്തിൽ ടാറിങ്ങിന് മുന്നോടിയായി, ...
18/11/2023

സാങ്കേതിക തടസ്സങ്ങളെ അതിജീവിച്ച് നെല്ലാട് - പട്ടിമറ്റം - കിഴക്കമ്പലം റോഡ് ബിഎംബിസി നിലവാരത്തിൽ ടാറിങ്ങിന് മുന്നോടിയായി, റോഡ് കുഴിയടക്കൽ ജോലികൾ കിഴക്കമ്പലം ഭാഗത്ത് നിന്നും തുടങ്ങി.

നിരവധി സാങ്കേതിക തടസങ്ങളെ അതിജീവിച്ചുകൊണ്ട് നെല്ലാട് കിഴക്കമ്പലം റോഡ് ഉടൻ BM&BC നിലവാരത്തിലേക്ക്...രണ്ട് തവണ അറ്റകുറ്റ പ...
03/11/2023

നിരവധി സാങ്കേതിക തടസങ്ങളെ അതിജീവിച്ചുകൊണ്ട് നെല്ലാട് കിഴക്കമ്പലം റോഡ് ഉടൻ BM&BC നിലവാരത്തിലേക്ക്...

രണ്ട് തവണ അറ്റകുറ്റ പണികൾ നടത്തി എങ്കിലും പൂർണമായും പ്രശ്നപരിഹാരം സാധ്യമായിരുന്നില്ല. എന്നാൽ നിരന്തരമായ ഇടപെടലിനെ തുടർന്ന് പൊതുമരാമത്ത് കിഫ്ബി, കെ ആർ.എഫ് ബി ഉദ്യോഗസ്ഥരെ ഏകോപിച്ച് നടത്തിയ ശ്രമങ്ങൾക്കൊടുവിൽ സാങ്കേതിക തടസ്സങ്ങൾ മറികടന്ന് റോഡ് പുനർനിർമ്മാണത്തിന് ടെണ്ടർ നടപടികളായത്.നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഏറ്റവും വേഗത്തിൽ റോഡിന്റെ പുനർ നിർമ്മാണം ആരംഭിക്കും. ഇതിനായി 10.45 കോടി രൂAdv P V Sreenijin MLAുന്നത്.

Adv P V Sreenijin MLA

Address

Pattimattom PO
Kochi
683562

Website

Alerts

Be the first to know and let us send you an email when പട്ടിമറ്റത്തുകാർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share