Wawe Media Promotions

Wawe Media Promotions We are promoting all types of musical/video albums,film/short films, photos and fan pages.Contact us: +9074961500

        🥰🥰
16/05/2026


🥰🥰

എന്നും ബസ്സിലും സ്കൂട്ടറിലും കാറിലുമൊക്കെയാണല്ലോ നമ്മുടെ യാത്ര.കുറച്ചു ദൂരം ഒന്നു നടന്നാലോ? അങ്ങനെയാണ് കടവന്...

ചാനൽ subscribe ചെയ്യുമല്ലോ 🥰🙏😎🎉https://youtu.be/XrD0J8ueIXA?si=hYAb1otdglxpK7qU
07/07/2025

ചാനൽ subscribe ചെയ്യുമല്ലോ 🥰🙏😎🎉

https://youtu.be/XrD0J8ueIXA?si=hYAb1otdglxpK7qU

വെള്ളിച്ചില്ലും വിതറി | LYRICS VIDEO | VELLICHILLUM VITHARI |COVER SONG|

ഏകദേശം 2,200 വർഷങ്ങൾക്ക് മുമ്പ്, ഒരു മനുഷ്യൻ ഒരു കുറ്റിയും നിഴലും ഉപയോഗിച്ച് ഭൂമിയുടെ വലുപ്പം അളന്നു.ക്രി.മു. മൂന്നാം നൂ...
07/05/2025

ഏകദേശം 2,200 വർഷങ്ങൾക്ക് മുമ്പ്, ഒരു മനുഷ്യൻ ഒരു കുറ്റിയും നിഴലും ഉപയോഗിച്ച് ഭൂമിയുടെ വലുപ്പം അളന്നു.
ക്രി.മു. മൂന്നാം നൂറ്റാണ്ടിൽ, ഈജിപ്തിലെ അലക്സാണ്ട്രിയ നഗരത്തിൽ എററ്റോസ്തനിസ് എന്നൊരാൾ ജീവിച്ചിരുന്നു. ചിലർ അവനെ "ബീറ്റ" എന്ന് വിളിച്ച് പരിഹസിച്ചു, അതായത് എല്ലാത്തിലും രണ്ടാമനെന്ന്. പക്ഷേ, അവൻ അറിവിന്റെ കാര്യത്തിൽ ഒന്നാമനായിരുന്നു.
നക്ഷത്രശാസ്ത്രജ്ഞൻ, ഭൂമിശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ, കവി, ചരിത്രകാരൻ, ഗണിതശാസ്ത്രജ്ഞൻ, അലക്സാണ്ട്രിയയിലെ മഹാഗ്രന്ഥശാലയുടെ മേധാവി — ഒരു യഥാർത്ഥ പോളിമാത്ത്, നവോത്ഥാനകാലത്തിന് നൂറ്റാണ്ടുകൾക്ക് മുമ്പേ.
ഒരു ദിവസം, ഒരു ചുരുളിൽ അവൻ വായിച്ചു: സൈനി (ഇന്നത്തെ അസ്വാൻ) എന്ന സ്ഥലത്ത്, ജൂൺ 21-ന്, വേനൽക്കാല സംക്രാന്തി ദിനത്തിൽ, ഉച്ചസമയത്ത് ഒരു നേർക്കുറ്റി നിഴൽ വീഴ്ത്തിയില്ല. സൂര്യൻ നേരിട്ട് മുകളിൽ നിന്നിരുന്നു. എന്നാൽ, അലക്സാണ്ട്രിയയിൽ, അതേ ദിവസവും സമയവും, കുറ്റി ഒരു നിഴൽ വീഴ്ത്തി.
മറ്റുള്ളവർ ഈ വിശദാംശം അവഗണിക്കുമായിരുന്നെങ്കിലും, എററ്റോസ്തനിസ് അതിൽ പ്രപഞ്ചരഹസ്യം കണ്ടു.
അവൻ ചിന്തിച്ചു:
ഭൂമി പരന്നതാണെങ്കിൽ, സൂര്യകിരണങ്ങൾ രണ്ട് കുറ്റികളിലും ഒരേപോലെ പതിക്കും നിഴലുകൾ ഒരുപോലെയാകും. പക്ഷേ, അവ വ്യത്യസ്തമായിരുന്നു.
എന്താണ് ഈ വ്യത്യാസത്തിന് കാരണം?
ഒരു വളഞ്ഞ ഭൂമി മാത്രം.
അലക്സാണ്ട്രിയയിലെ നിഴലിന്റെ കോൺ അവൻ അളന്നു. അത് ഏകദേശം 7 ഡിഗ്രിയായിരുന്നു — ഒരു പൂർണവൃത്തത്തിന്റെ 1/50 ഭാഗം.
സൈനിയും അലക്സാണ്ട്രിയയും തമ്മിലുള്ള ദൂരം അളക്കാൻ അവൻ ഒരാളെ നിയോഗിച്ചു: ഏകദേശം 800 കിലോമീറ്റർ.
പിന്നെ അവൻ കണക്കുകൂട്ടി:
800 കി.മീ. × 50 = 40,000 കി.മീ. — ഭൂമിയുടെ ചുറ്റളവ്.
അത്ഭുതകരമാംവിധം കൃത്യമായിരുന്നു ഈ കണക്ക്.
സാറ്റലൈറ്റുകളില്ല. ടെലിസ്കോപ്പുകളില്ല. കാൽക്കുലേറ്ററുകളില്ല.
നിരീക്ഷണം, കൗതുകം, "എന്തുകൊണ്ട്?" എന്ന ചോദ്യം ചോദിക്കാൻ ധൈര്യമുള്ള ഒരു മനസ്സ് — ഇത്രമാത്രം.
ഒരു കുറ്റിയുടെ നിഴൽ നോക്കി, ഒരു ഗ്രഹത്തിന്റെ വലുപ്പം ആദ്യമായി കണക്കാക്കിയ വ്യക്തിയായി എററ്റോസ്തനിസ്.

©️ Carl Sagan

മലയാളിയുടെ വീട് അബദ്ധങ്ങൾ!കേറിച്ചെല്ലുമ്പോള്‍ അല്‍പസ്വല്‍പം സമാധാനം കിട്ടുന്നതാവണം വീട്. എന്നാല്‍ മലയാളിക്ക് വീടെത്തുമ്പ...
19/03/2025

മലയാളിയുടെ വീട് അബദ്ധങ്ങൾ!

കേറിച്ചെല്ലുമ്പോള്‍ അല്‍പസ്വല്‍പം സമാധാനം കിട്ടുന്നതാവണം വീട്. എന്നാല്‍ മലയാളിക്ക് വീടെത്തുമ്പോഴേ സമാധാനം നഷ്ടപ്പെടുകയാണ് പതിവ്. കാരണം അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യമെല്ലാം ചിലവാക്കിയാണ് പലരും വീടു വെക്കുന്നത്. അല്ലെങ്കില്‍ വീടുനില്‍ക്കുന്ന സ്ഥലത്തിന്റെ ആധാരവും പണയം വെച്ച് വീടുപണി നടത്തി കടക്കെണിയില്‍ പെട്ടവരായിരിക്കും. തീരെ ഗൃഹപാഠം ചെയ്യാതെയാണ് ഏറിയ പങ്കും വീടുപണി ആരംഭിക്കുന്നത്. സ്വന്തം ആവശ്യങ്ങളെക്കുറിച്ചോ, ബഡ്ജറ്റിനെ്ക്കുറിച്ചോ ലവലേശം ബോധമില്ലാതെ എന്തൊക്കെയോ കാട്ടിക്കൂട്ടുകയാണ് പലരും. ഇതെല്ലാം ഒരു ശീലമാണ്. മറ്റുപലരും വീടുപണിയുമ്പോള്‍ കാണിച്ചു വെക്കുന്നത് നമ്മള്‍ അതേപടി പകര്‍ത്തുന്നു. സ്വന്തം വീട് സ്വപ്‌നം കാണുന്നതിന് പകരം മറ്റുള്ളവരുടെ വീടുകള്‍ കണ്ടാണ് പലരും വീട് വെക്കുന്നത്. പല തരം മോഡലുകളും പറഞ്ഞ്, പല നിര്‍മിതികളും ഏച്ചുകൂട്ടി അവസാനം വീടുപണി എങ്ങുമെത്താതാവുന്നു. നിരവധി പില്ലറുകള്‍, സ്ഥാനത്തും അസ്ഥാനത്തും ഒരിക്കലും തുറക്കാത്ത നിരവധി ജനലുകള്‍, ചുമരിവും ടെറസിലും പര്‍ഗോള, മഴയും വെയിലും ആസ്വദിക്കാനെന്ന പേരില്‍ പണിത് അവസാനം ഷീറ്റുപയോഗിച്ച് അടച്ചിടുന്ന നടുമുറ്റം തുടങ്ങിയവ മലയാളി സാധാരണയായി ചെയ്യുന്ന അബദ്ധങ്ങളില്‍ ചിലത് മാത്രം. സാധാരണയായി മലയാളി നിര്‍മിച്ചു കൂട്ടുന്ന ചില അബദ്ധങ്ങളെക്കുറിച്ച്.

1. കാര്‍ പോര്‍ച്ച്

വീടുപണിയുടെ കടം ജന്മം മുഴുവന്‍ അദ്ധ്വാനിച്ചു വീട്ടാന്‍ കഴിയാത്തവനും പണിയും നല്ല ഈടിലും ഉറപ്പിലും ഒരു കാര്‍ പോര്‍ച്ച്. ഒരു റൂം പണിയാനുള്ള സ്ഥലവും കാശുമാണ് ഇതിലൂടെ നാം ചിലവാക്കുന്നത്. ഇനി് കാര്‍പോര്‍ച്ച് അത്യാവശ്യമാണെങ്കില്‍ വളരെ കുറഞ്ഞ ചിലവിലുള്ള കാര്‍ പോര്‍ച്ച് കനോപ്പികള്‍ ലഭ്യമാണ്.

2. പെര്‍ഗോള

സത്യം പറഞ്ഞാല്‍ പെര്‍ഗോള കെണ്ട് വശം കെട്ടിരിക്കുകയാണ് മലയാളി. എവിടെ ഏതു വീട് നോക്കിയാലും പെര്‍ഗോളയാണ്. റൂഫില്‍ പെര്‍ഗോള, ബാല്‍ക്കണിക്ക് മുകളില്‍ പെര്‍ഗോള, ജനലിന് മുകളില്‍ പെര്‍ഗോള, ചുമരില്‍ പര്‍ഗോള തുടങ്ങി തൊട്ടതിനും പിടിച്ചതിനുമൊക്കെ പര്‍ഗോള വേണം എന്നവസ്ഥയിലെത്തിയിരിക്കുന്നു മലയാളി. പര്‍ഗോളക്കുമുകളില്‍ ഗ്ലാസിട്ട് ഭംഗിയൊക്കെ ആസ്വദിക്കുമ്പോഴായിരിക്കും മഴക്കാലത്തിന്റെ വരവ്. ഒരൊറ്റ മഴക്കാലം മതി ഗ്ലാസെല്ലാം പായല്‍ പിടിച്ച് വൃത്തികേടാവാന്‍. പുരപ്പുറത്തു കയറി വൃത്തിയാക്കാന്‍ വഴിയും കാണില്ല. അങ്ങനെ ആ ആഗ്രഹവും തീര്‍ന്നു. ചുമരില്‍ പാര്‍ട്ടീഷനുവേണ്ടി പര്‍ഗോള നിര്‍മിക്കാന്‍, എല്ലാ പോസ്റ്റുകളും പില്ലര്‍ പോലെ വാര്‍ക്കണമെന്നില്ല. വെട്ടുകല്ല് കുത്തനെ വെച്ചോ, ഇഷ്ടിക ഉപയോഗിച്ചുമൊക്കെയോ ചിലവു കുറച്ച് പര്‍ഗോള പണിയാവുന്നതാണ്.

3. ഗസ്റ്റ്‌ബെഡ്റൂം

ഒരിക്കലും വരാത്ത അതിഥിയെയും കാത്തിരിക്കുന്ന ഗസ്റ്റ് ബെഡ്‌റൂമുകളുള്ള അനവധി വീടുകളുണ്ട് നമ്മുടെ കേരളത്തില്‍. വിരുന്നുപോവാന്‍ പോലും സമയമില്ലാത്ത ഇക്കാലത്ത് എന്തിനാണ് കാശും സ്ഥലവും ചിലവഴിച്ച് ഗസ്റ്റ് ബെഡ്‌റൂമുകള്‍ ഉണ്ടാക്കിയിടുന്നത്. ഇനി വിരുന്നുകാര്‍ വന്നെന്നിരിക്കട്ടെ, അതെന്തായാലും അടുത്ത ബന്ധുക്കളായിരിക്കും. അപ്പോള്‍ എല്ലാവരും ഒന്ന് അഡ്ജസ്റ്റ് ചെയ്ത് ഉള്ള സ്ഥലും ഉപയോഗപ്പെടുത്തുന്നല്ലേ അതിന്റെ ഭംഗി.

4. വര്‍ക് ഏരിയ

ഗ്രാമപ്രദേശങ്ങളിലെ വീടുകളില്‍ കണ്ടുവരുന്ന, അടുക്കളയുടെ ഭാഗമായി വരുന്ന ഒരു സെകന്റ് അടുക്കളയാണ് വര്‍ക് ഏരിയ. വിറകടുപ്പ് ഉപയോഗിക്കാനാണ് വര്‍ക് ഏരിയ പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്. വീട്ടില്‍ എന്തെങ്കിലും പാര്‍ട്ടികള്‍ ഉണ്ടാവുമ്പോള്‍, കുറച്ചധികം പേര്‍ക്ക് ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യവും വര്‍ക് ഏരിയയില്‍ ഉണ്ടാവാറുണ്ട്. എന്നാല്‍, വിറകു പോയിട്ട് വിറകടുപ്പ് പോലും കാണാത്തവര്‍ വീടു പണിയുമ്പോല്‍ വര്‍ക് ഏരിയ നിര്‍ബന്ധമാണ്. മാത്രവുമല്ല, പാര്‍ട്ടി ഉണ്ടായാലും ഇല്ലെങ്കിലും ഭക്ഷണം മിക്കവാറും പാര്‍സല്‍ വാങ്ങുന്നവരാണിവരിലധികവും.

5.ഫ്ളോറിങ്

അപ്പുറത്തെ വീട്ടിൽ ഗ്രാനൈറ്റ് ആണ് വിരിച്ചതു അത് കൊണ്ട് നമുക്കും ഗ്രാനൈറ്റ് ചെയ്യാം അല്ലെങ്കിൽ മറ്റുള്ളവർ എന്ത് പറയും, എന്നാൽ ഗ്രാനൈറ്റിനെക്കാളും വില കുറവുള്ളതും , കൂടുതൽ ഡിസൈൻ ഓപ്ഷനുകളും ഡ്യൂറബിലിറ്റിയും ഉള്ള വിട്രിഫൈഡ് ടൈലുകൾ രണ്ടാം ഗ്രേഡ് ആയി കണക്കു കൂട്ടി ഫസ്റ്റ് ഫ്ലോറിൽ വിരിക്കുകയും, ഗ്രൗണ്ട് ഫ്ലോർ ഗ്രാനൈറ്റ് ഫുൾ വിരിച്ചു അന്തസ് കാണിക്കുന്ന ആളുകളും ഉണ്ട്.

6.ലൈറ്റിംഗ്.

ചില വീടുകളിൽ പോയാൽ പള്ളിപെരുനാളിന് പോയെപോലെയാണ് , എവിടെ നോക്കിയാലും ലൈറ്റ് പോയിന്റ് ബീമിലും, തൂണിലും,പേർഗോളയുടെ ഉള്ളിലും, സീലിംഗ് നോക്കിയാൽ ആകാശത്തിലെ നക്ഷത്രങ്ങൾ നോക്കിയ പോലെയാണ് അത്രയും ലൈറ്റ് പോയിന്റ്. സത്യത്തിൽ ഇതുകാണുമ്പോൾ വളരെ ബോർ ആണ്. അവസാനം ഫീസ് ആയ ബൾബു മാറ്റാൻ സമയവും കിട്ടില്ല മടിയും പിടിക്കും . കറന്റ് ബില് കൂടുമ്പോൾ KSEB യെ കുറ്റവും പറയും.

7.ബാൽക്കണി.

മിക്ക വീടുകളും കണ്ടുവരുന്നത് താഴത്തെ സിറ്റ് ഔട്ടിന്റെ നേരെ മുകളിൽ ആയിരിക്കും മുകളിലത്തെ സിറ്റ് ഔട്ട് വരുന്നത്, താഴെ മെയിൻ എൻട്രൻസ് ആയതു കൊണ്ട് അവിടെ മരം ഉപയോഗിച്ച് നല്ല മോഡലിൽ വലിയ വലുപ്പത്തിൽ ഉള്ള ഡോർ ഉണ്ടാകുകയും കൂടെ ജനലുകളും ഉണ്ടാകും. എകദേശം നാൽപ്പതിനായിരം മുതൽ അറുപതിനായിരം രൂപ വരെ ചിലവ് വരും. എന്നാൽ ചിലർ ഇതേ അളവിലും ഡിസൈനിലും മുകളിലത്തെ സിറ്റ് ഔട്ടിലും ഡോറും വിൻഡോയും ഉണ്ടാക്കി ആവിശ്യം ഇല്ലാതെ കാശു കളയാറുണ്ട്.

8.നിലത്തിന് വിപരീതം വീട് ഉണ്ടാക്കൽ.

നൂറിൽ തൊണ്ണൂറു ശതമാനം ആളുകൾ ചെയുന്നത് ചെറിയ ചെരിവോ ഉയരമുള്ള സ്ഥലങ്ങൾ മണ്ണ് നീക്കി സ്‌ഥലം നിരപ്പാക്കി അല്ലെങ്കിൽ മണ്ണ് നിറച്ചു സ്ഥലത്തെ സീറോ ലെവൽ ആക്കി വീട് വെക്കുന്നവർ ഉണ്ട്, ഇത് മൂലം സ്ഥലത്തിന് അതിർത്തിയോട് മണ്ണ് ഇടിയാതിരിക്കാൻ ഉയരത്തിൽ ഉള്ള കോൺക്രീറ്റ് വാളോ അല്ലെങ്കിൽ കരിങ്കൽ ചുമരുകൾ ഉണ്ടാക്കാൻ നമ്മൾ നിര്ബന്ധിദരാകുകയും , അതുപോലെ ഭുമി നിരപ്പാകാൻ ഇട്ട സ്ഥലത്തുള്ള മണ്ണ് ഒലിച്ചു പോകാതിരിക്കാൻ പ്ലോട്ടിന് ചുറ്റുപരമായി കരിങ്കൽ അല്ലെങ്കിൽ കോൺക്രീറ്റ് ചുമരുകൾ ഉണ്ടാക്കാൻ നിർബന്ധിതരാകും, ഇത് മൂലം ചില ആളുകൾ മൂന്നും നാലും ലക്ഷം ചിലവഴിക്കുകയും പിനീട് വീടുപണി തുടങ്ങാൻ താമസിക്കുന്നവരും ഉണ്ട്. ഇത് ചിലപ്പോൾ വീടിന്റെ തറ ഉണ്ടാകുന്ന കാശിന്റെ മുകളിൽ ആയിരിക്കും . കാശ് ഉള്ളവർ ചെയ്യട്ടെ , കാശ് ഇല്ലാത്തവർ സ്ഥലത്തിന്റെ ഷേപ്പ് അനുസരിച്ച വീട് ഡിസൈൻ ചെയൂ.

9.എഞ്ചിനീയർ /ആർക്കിടെക്ട ഫീസ് ലാഭിക്കൽ

കുറച്ചു പെർസെന്റജ് ആളുകൾ പ്ലാനും ത്രീഡി കിട്ടിയാൽ എല്ലാം ശരിയായി എന്നാണ്, പിന്നെ അവർ എഞ്ചിനിയറെ വിളിക്കുന്നത് സൈറ്റിൽ എന്തെങ്കിലും പ്രോബ്ലം സംഭവിച്ചതിന് ശേഷം ഇനി എങനെ നമുക് ഇത് സോൾവ് ചെയ്യാം എന്നാണ് , അവസാനം ചെയ്ത വർക്ക് പൊളിച്ചുമാറ്റി, വീണ്ടും കാശ് കളയും.

10.ബഡ്‌ജെക്ടിവ് ഹോം

ബഡ്‌ജെക്ടിവ് ഹോം ആശയത്തിൽ നമുക് ഒരുപാടു തെറ്റിദ്ധാരണകൾ ഉണ്ട് ഒരേ പ്ലാൻ നാലു പേരുടെ അടുത്ത് കാണിച്ചു കോറ്റേഷൻ മേടിച്ചു അതിൽ കുറവ് ഏതാണ് നോക്കി സ്വയം ബുദ്ധി കാണിക്കുന്ന മണ്ടന്മാരും ഉണ്ട് കൂട്ടത്തിൽ. അത് കൊണ്ട് ബഡ്‌ജെക്ടിവ് വീട് എന്താണ് എന്ന് ശരിക്കും മനസിലാക്കിത്തരുവാൻ കഴുവുള്ള ആർക്കിടെക്ടിനെയും എഞ്ചിനീയർ നെയും കാണുക.

✍️

ബംഗളൂരുവിലെ 34-കാരിയായ അനന്യ പ്രസാദ്, അറ്റ്ലാന്റിക് മഹാസമുദ്രം ഒറ്റയ്ക്കു തുഴഞ്ഞുകടന്ന് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 2...
19/03/2025

ബംഗളൂരുവിലെ 34-കാരിയായ അനന്യ പ്രസാദ്, അറ്റ്ലാന്റിക് മഹാസമുദ്രം ഒറ്റയ്ക്കു തുഴഞ്ഞുകടന്ന് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 2024 ഡിസംബർ 11-ന് സ്പെയിനിലെ ലാ ഗോമെറയിൽ നിന്ന് കരീബിയൻ ദ്വീപായ ആന്റിഗ്വയിലേക്കുള്ള യാത്ര അവർ 52 ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കി, 2025 ഫെബ്രുവരി 1-ന് ലക്ഷ്യത്തിലെത്തി. ഇതോടെ, അറ്റ്ലാന്റിക് കടന്ന ആദ്യ കളർഫുൾ വനിത എന്ന ബഹുമതി അനന്യയ്ക്ക് ലഭിച്ചു.👏

52 ദിവസത്തെ ഈ സാഹസിക യാത്രയിൽ, അനന്യ തിമിംഗലങ്ങൾ, ഓർക്കാസുകൾ, പക്ഷികൾ, പറക്കുന്ന മീനുകൾ, ആകസ്മികമായി കടലിൽ എത്തിച്ചേർന്ന കീടങ്ങൾ തുടങ്ങിയവയെ കണ്ടു.
അനന്യ പ്രസാദ് നേടിയ ഈ ചരിത്രവിജയം, വരുംതലമുറയ്ക്ക് പ്രചോദനമാകുന്ന ഒരു അതിസാഹസിക കഥയാണെന്ന് തന്നെ പറയാം🙌♥️



👏🔥🔥

മുപ്പത്തിയാറും മുപ്പത്തിയേഴും വയസ്സുള്ള രണ്ടു മൊതലുകളാണ്. കൂടെ കളിച്ചവരെല്ലാം അടിത്തൂൺ പറ്റി വീട്ടിലെ ടിവിയിൽ ഇരുന്നു കള...
19/03/2025

മുപ്പത്തിയാറും മുപ്പത്തിയേഴും വയസ്സുള്ള രണ്ടു മൊതലുകളാണ്. കൂടെ കളിച്ചവരെല്ലാം അടിത്തൂൺ പറ്റി വീട്ടിലെ ടിവിയിൽ ഇരുന്നു കളി കാണുമ്പോൾ, കളിക്കളത്തിൽ ഇപ്പോഴും വെടിക്കെട്ട് തുടരുന്ന രണ്ടു കമ്പക്കെട്ടുകാർ. ഒരൊറ്റ ടീമായി കപ്പുകൾ വെട്ടിപ്പിടിക്കാൻ ടീം ഇന്ത്യയെ സജ്ജമാക്കുന്ന രണ്ടു പവർ ഹൗസുകൾ.

ഈ പ്രായത്തിൽ ഇത്രയും ലോകകിരീടങ്ങൾ നേടിയ മറ്റൊരു ക്യാപ്റ്റൻ ഉണ്ടോ എന്നറിയില്ല. മുപ്പത്തിയേഴാമത്തെ വയസ്സിൽ ട്വന്റി ട്വന്റിയും ചാമ്പ്യൻസ് ട്രോഫിയും ഏറ്റുവാങ്ങിയ ഏറ്റവും പ്രായം ചെന്ന ഇന്ത്യൻ ക്യാപ്റ്റൻ. മുപ്പത്തിയാറാമത്തെ വയസ്സിലും വിക്കറ്റുകൾക്കിടയിൽ ഓടിക്കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും ആർത്തിയുള്ള ബാറ്റിന്റെ ഉടയോൻ.

ആവശ്യമുള്ള ഘട്ടങ്ങളിൽ ഇവർ ആളിപ്പടരുന്നു, ആർത്തിരമ്പുന്നു, ആർക്കും പിടിച്ചുകെട്ടാനാവാത്തവിധം അഴിഞ്ഞാടുന്നു.




അച്ഛൻ 🫂❤️
19/03/2025

അച്ഛൻ 🫂❤️


ജീവിതം ഒന്നേ ഉള്ളൂ..അത്‌ ഉണ്ട് ഉറങ്ങി കളയരുത്.!- വാസന്തി ചേച്ചി 🙌🏻❤️
19/03/2025

ജീവിതം ഒന്നേ ഉള്ളൂ..
അത്‌ ഉണ്ട് ഉറങ്ങി കളയരുത്.!
- വാസന്തി ചേച്ചി 🙌🏻❤️

ലോറികളുടെ പുറകിലുള്ള ഈ സിസ്റ്റമാണ് ഡിഫറെൻഷ്യൽ(differential).ഇതിന്റെ ഉപയോഗം എൻജിനിൽ നിന്ന് വരുന്ന ടോർക് വീലുകളിലേയ്ക്ക് ട...
08/03/2025

ലോറികളുടെ പുറകിലുള്ള ഈ സിസ്റ്റമാണ് ഡിഫറെൻഷ്യൽ(differential).
ഇതിന്റെ ഉപയോഗം എൻജിനിൽ നിന്ന് വരുന്ന ടോർക് വീലുകളിലേയ്ക്ക് ട്രാൻസ്ഫർ ചെയ്ത് വീലുകൾ വിത്യസ്‌ത വേഗത്തിൽ കറക്കാൻ സഹായിക്കും. അതായത് ഉദാഹരണം ലോറി വലത്തേക്ക് തിരിയുന്ന/ വലത്തേയ്ക്ക് വളയ്ക്കുന്ന സമയം ലോറിയുടെ വലതുഭാഗത്തുള്ള വീൽ കുറച്ച് കറങ്ങിയാൽ മതി പക്ഷെ ഇടതുഭാഗത്തുള്ള വീൽ കുറച്ച് കൂടുതൽ കറങ്ങണം. ഒരുപക്ഷെ എൻജിനിൽ നിന്നുവരുന്ന പവർ നേരിട്ട് കൊടുത്താൽ വലതുഭാഗത്തുള്ള വീൽ ട്വിസ്റ്റ് ആയി ഒടിഞ്ഞു പോകും. പണ്ടുകാലത്ത് ഇങ്ങനെ ഒരു സാഹചര്യം വരുമ്പോൾ വലത്തെ വീൽ ഡമ്മി ആക്കി വച്ച് ഇടത്തെ വീലിനു മാത്രം പവർ കൊടുക്കുമായിരുന്നു. പക്ഷെ ഇത് അത്ര കാര്യക്ഷമം അല്ലാത്തത് കാരണം ഡിഫറെൻഷ്യൽ എന്ന ഗിയർ സിസ്റ്റം കൊണ്ടുവന്നു ഇതിലുള്ള ഗിയറുകൾ ഓട്ടോമാറ്റിക്കായി വലത്തെ വീലിന്റെ സ്പീഡ് കുറച്ചു ഇടത്തുള്ള വീലിന്റെ സ്പീഡ് കൂട്ടി കറക്റ്റായി നിലനിർത്തും .. ഇതുപോലെ തന്നെ തിരിച്ചുള്ള വളവിലും

നിക്ഷേപിച്ചവരെയൊക്കെ കോടീശ്വരൻമാരാക്കിയ  ഒരു കമ്പനിയുടെ സ്ട്രോക്ക് ഉണ്ട്.MRF എന്ന മൂന്നക്ഷരം കൊണ്ട് ഇന്ത്യൻ വിപണിയിൽ വിപ...
08/03/2025

നിക്ഷേപിച്ചവരെയൊക്കെ കോടീശ്വരൻമാരാക്കിയ ഒരു കമ്പനിയുടെ സ്ട്രോക്ക് ഉണ്ട്.

MRF എന്ന മൂന്നക്ഷരം കൊണ്ട് ഇന്ത്യൻ വിപണിയിൽ വിപ്ലവം സൃഷ്ടിച്ച കോട്ടയംകാരൻ മാമൻ മാപ്പിളയുടെ MRF എന്ന ബ്രാൻഡിന്റെ കഥയാണിത്.

ഒരു ചെറിയ ബലൂൺ ഫാക്ടറിയിൽ നിന്നും തുടങ്ങിയ മാമൻ മാപ്പിള.

ടയർ റീത്രെഡിങ് മേഖലയിലെ വലിയ സാധ്യതകൾ മനസ്സിലാക്കി, മാമൻ മാപ്പിള 1952 ൽ MRF (MADRAS RUBBER FACTORY) എന്ന പേരിൽ ഒരു ടയർ റീത്രെഡിങ് കമ്പനി ആരംഭിക്കുന്നത്.

പിന്നീട് 1960 കളിൽ ടയർ നിർമ്മാണവും ആരംഭിച്ച MRF(MADRAS RUBBER FACTORY) ന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഇന്ന് ലോകത്തെ ഏറ്റവും പ്രശസ്തമായ ടയർ നിർമ്മാണ കമ്പനിയായി മദ്രാസ് റബർ ഫാക്ടറി(MRF) മാറി.

1993ല്‍ വെറും 13 രൂപ മാത്രം ഉണ്ടായിരുന്ന MRF ന്റെ ഒരു സ്റ്റോക്കിന്റെ വില ഇന്ന് (123454.23) ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികമാണ് എന്നതിൽ നിന്നും നമുക്ക് മനസ്സിലാക്കാം ഈ സ്റ്റോക്കിൽ ആദ്യം നിക്ഷേപിച്ചവരൊക്കെ ഇന്ന് കോടീശ്വരന്മാരാണ്.

ഇന്ന് 57383 കോടി രൂപ ആസ്തിയുമായി MRF ജൈത്രയാത്ര തുടരുകയാണ്.

🖋️Pravi km

Address

Kochi
682310

Telephone

+919746468022

Website

Alerts

Be the first to know and let us send you an email when Wawe Media Promotions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Wawe Media Promotions:

Share