23/05/2026
മൂന്നു വർഷം മുൻപുണ്ടായ എന്റെ മാനസികബുദ്ധിമുട്ടുകൾ പെരിമെനോപോസിന്റെ ഭാഗമായിരുന്നു എന്നാണ് ഇപ്പോൾ മനസ്സിലാക്കുന്നത്. ഓരോരുത്തരെയും പെരിമെനോപോസ് അലട്ടുന്നതു വ്യത്യസ്തമായാണ്. സമപ്രായക്കാരായ സുഹൃത്തുക്കളിൽ ചിലർ മാനസികസമ്മർദത്തിലും മൂഡ് സ്വിങ്സിലും അമിത രക്തസ്രാവത്താലും വലയുന്നുണ്ട്. എനിക്കു കഴിഞ്ഞ മൂന്നു-നാലു വർഷമായി നേരിയ തോതിലേ ബ്ലീഡിങ് ഉള്ളൂ.
20 വർഷം മുൻപ് എന്റെ അമ്മയ്ക്ക് സമാനമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ‘കൈ വേദന, കാലു വേദന എ ന്നു മാത്രമേ പറയാനുള്ളോ’ എന്ന് അമ്മയോടു ചോദിച്ചതിൽ ഇന്നെനിക്ക് സങ്കടമുണ്ട്. അമ്മയ്ക്കും അറിയില്ലായിരുന്നു പെരിമെനോപോസ് എന്ന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന്. അടുത്തിടെ പെരിമെനോപോസിനെ കുറിച്ച് വിഡിയോ ചെയ്തപ്പോൾ നിരവധി സ്ത്രീകൾ അവരുടെ പ്രശ്നങ്ങൾ കമന്റുകളിൽ വിവരിച്ചിട്ടുണ്ട്. നെഗറ്റീവ് ക മന്റ്സും ഉണ്ട് കേട്ടോ. ‘പ്രസവിക്കാത്തതു കൊണ്ടാണെ’ന്നും ‘പണ്ടുള്ള സ്ത്രീകൾക്ക് ഇതൊന്നുമില്ലായിരുന്നല്ലോ’ എന്നുമൊക്കെ ചിലർ പറഞ്ഞു. അവർക്കുള്ള മറുപടിയുമായി 65 വയസ്സുള്ള, എന്നെ പ്രസവിച്ച അമ്മയുമായി ഞാൻ എത്തുന്നുണ്ട്.’’ രഞ്ജിനി