Digital Entrepreneur

Digital Entrepreneur Digital marketing is data driven and targeted brand promotion through technology. While the umbrella

Surgical face mask 3 ply, Available in stock.WhatsApp Now : +917012184511
29/04/2020

Surgical face mask 3 ply, Available in stock.
WhatsApp Now : +917012184511

11/11/2019

ബിസിനസിന്റെ അടിസ്ഥാന തത്വങ്ങൾ..

കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞ കാര്യങ്ങളെ കുറച്ചുകൂടി വിശദമായി പറയാം.. ഈ ലോകത്തിൽ നടക്കുന്ന എല്ലാ ബിസിനസിനും കുറച്ചു അടിസ്ഥാന ലോജിക് ഉണ്ട്.. ഇത് മനസിലാക്കിയാൽ ഓരോരുത്തർക്കും അവരവരുടേതായ രീതിയിൽ മോഡിഫൈ ചെയ്തെടുക്കാം.. ഇത് ഒരു കഥയിൽ കൂടി തന്നെ പറയാം..

ഞാൻ പണ്ട് തുടങ്ങിയ ഒരു ecommerce വെബ്സൈറ്റ് ന്റെ കഥ പറഞ്ഞിട്ടുണ്ടല്ലോ.. അതിന്റെ ഫയലുകൾ എല്ലാം നഷ്ടപ്പെട്ടു സൈറ്റ് പൂട്ടി പോയതിനു ശേഷമാണ് ആകെ ഉള്ള കച്ചവടത്തിന്റെ 40% നടന്നത്..

എങ്ങനെ ആണല്ലേ.. സൈറ്റ് പോയി ഫയലുകൾ പോയി.. പക്ഷെ എന്റെ കയ്യിൽ മറ്റൊന്ന് ഉണ്ടായിരുന്നു.. കുറച്ചു അറിവുകൾ..

എന്റെ സ്റ്റോർ വഴി വിറ്റു പോയിരുന്നത് ഫോട്ടോ വച്ച ഗ്രീറ്റിംഗ് കാർഡുകൾ, വെഡിങ് കാർഡുകൾ, caricature ഫ്രെയിംസ് അങ്ങനെ കുറച്ചു ഐറ്റംസ് ആയിരുന്നു..

എന്റെ കൈയിൽ ഉണ്ടായിരുന്ന അറിവുകൾ ഇതാണ്.. ഈ പറഞ്ഞ ഐറ്റംസ് ഇനി ആരെകൊണ്ട് ഡിസൈൻ ചെയ്തു എടുക്കാൻ കഴിയും. കുറച്ചു പേര് എന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്നു.. അവരുടെ റേറ്റും അറിയാം..

അടുത്തതായി ഇത് എവിടെ പ്രിന്റ് ചെയാം അതിന്റെ റേറ്റ്, എടുക്കുന്ന കാലതാമസം.. ചുരുക്കി പറഞ്ഞാൽ എന്റെ അടുത്ത് ഒരു ഓർഡർ വരുമ്പോൾ ഇതെല്ലാം കണക്കാക്കി ഒരു റേറ്റ് പറയും എന്റെ മാർജിനും ഇടും.. തുടർന്നു കുറച്ചു മെസ്സേജുകൾ കൊണ്ട് ഓർഡർ പൂർത്തിയാക്കും.. വാട്സ്ആപ്പ് മാത്രം ഉപയോഗിച്ച് ഈ ബിസിനസ് ഞാൻ തുടർന്നു.. പക്ഷെ വെബ്സൈറ്റ് ഉണ്ടായിരുന്നെങ്കിൽ കിട്ടേണ്ട sale ന്റെ ചെറിയ ഒരു ശതമാനം മാത്രമേ ഇങ്ങനെ കിട്ടിയിരുന്നൊള്ളു.. ഇത് പെട്ടെന്ന് ഒരു ദിവസം കൊണ്ട് ഉണ്ടായത് അല്ല.. അതിന്റെ പിന്നിൽ ഒരുപാട് നാളത്തെ കഷ്ടപ്പാട് ഉണ്ടായിരുന്നു..

പക്ഷെ ഇങ്ങനെ ഒരു കാര്യം പഠിക്കാൻ പറ്റി..

"എന്ത് വസ്തു ആർക്കാണ് ആവശ്യം അത് എവിടെ കിട്ടും.."

ഈ അറിവാണ് ബിസിനസിന്റെ ഏറ്റവും അടിസ്ഥാനം.. ഈ അറിവിനെ ആയിരുന്നു ഞാൻ വിറ്റിരുന്നത്.. ഒരു കസ്റ്റമേറെ സംബന്ധിച്ചിടത്തോളം ഇത്രയും കാര്യങ്ങൾ അന്വേഷിച്ചു നടക്കുവാൻ സമയം ഇല്ല.. അവർക്ക് ഇതെല്ലാം എളുപ്പം ലഭ്യമാക്കി കൊടുക്കുക എന്നതും വ്യത്യസ്തമായ പ്രോഡക്റ്റും ആയിരുന്നു എന്റെ സ്റ്റോർ ന്റെ വിജയത്തിന് പിന്നിൽ..

മുകളിൽ പറഞ്ഞ വസ്തു എന്നത് ഒരു physical പ്രോഡക്റ്റ് ആകാം അല്ലെങ്കിൽ സർവീസ് ആകാം.. അത് സ്വന്തമായി ഉണ്ടാക്കുന്നതോ ഉണ്ടാക്കിപ്പിക്കുന്നതോ ആകാം..

ഉദാ : നല്ല ബാഗ് ഡിസൈൻ ചെയ്യാൻ അറിയാം എന്ന് കരുതുക, ബാഗ് ഉണ്ടാക്കുന്ന കമ്പനിയിൽ ചെന്നു ഡിസൈൻ കൊടുത്താൽ നിങ്ങളുടെ ബ്രാൻഡിൽ അവർ ബാഗ് ഉണ്ടാക്കി തരും.. ഒരു ബാഗ് ബ്രാൻഡ് കമ്പനി തുടങ്ങാൻ സ്വന്തമായി ഫാക്ടറി ആദ്യം വേണ്ടായെന്ന് ചുരുക്കം.. പക്ഷെ ഡിസൈൻ സെൻസ് ഉണ്ടായിരിക്കണം, മാർക്കറ്റ് അറിയണം..

എന്റെ കാര്യത്തിൽ അത് കാർഡുകൾ ആയിരുന്നു..

ഇനിയും ഒരുപാട് പറയുവാൻ ഉണ്ട്.. അത് അടുത്ത പോസ്റ്റിൽ പറയാം..

ഒരു മാർക്കറ്റിങ് കഥ പറയാം.. എന്റെ രണ്ട് ഫോട്ടോഗ്രാഫർ സുഹൃത്തുക്കളുടെ കഥയാണ്.. രണ്ടു പേരും ഏകദേശം ഒരേ സമയം ഫോട്ടോഗ്രഫി ഫീ...
05/11/2019

ഒരു മാർക്കറ്റിങ് കഥ പറയാം.. എന്റെ രണ്ട് ഫോട്ടോഗ്രാഫർ സുഹൃത്തുക്കളുടെ കഥയാണ്..

രണ്ടു പേരും ഏകദേശം ഒരേ സമയം ഫോട്ടോഗ്രഫി ഫീൽഡിലേക്ക് വന്നവർ.. കഴിവ് കൊണ്ടും ഏതാണ്ട് ഒപ്പത്തിനൊപ്പം.. കുറച്ചു നാൾ ഇങ്ങനെ പൂമ്പാറ്റയെയും പൂച്ചയേയും ഒക്കെ പടമാക്കി നടന്നു.. പിന്നെ എപ്പഴോ രണ്ടാൾക്കും ഇത് പ്രൊഫഷൻ ആക്കണം എന്നായി ആഗ്രഹം..

ഇവർ രണ്ടു പേരും തമ്മിൽ ഒരു ബന്ധവും ഇല്ലാട്ടോ.. എനിക്ക് പരിചയം ഉള്ള രണ്ടു പേർ എന്നേ ഉള്ളു..

ആദ്യത്തെ സുഹൃത്ത് ഈ തീരുമാനം എടുത്ത പാടെ കണ്ണിൽ കണ്ട എല്ലാവർക്കും മെസ്സേജ് അയച്ചു.. അളിയാ ഞാൻ ഇങ്ങനെ തുടങ്ങുവാണു.. ആർക്കേലും വേണേൽ പറയണേ.. റേറ്റ് ഒന്നും വിഷയം അല്ല.. എല്ലാവരും പോസിറ്റീവ് ആയി തന്നെ റിപ്ലൈ കൊടുത്തു.. പക്ഷെ വർക്ക്‌ ഒന്നും കിട്ടിയില്ല..

കല്യാണപ്രായം ആയ സുഹൃത്തുക്കളെ അവൻ വെറുതെ വിട്ടില്ല, പിറകെ നടന്നു മെസ്സേജ് അയച്ചു കെഞ്ചി..

ഒടുവിൽ ആരോ അവനു വർക്ക്‌ കൊടുത്തു.. പക്ഷെ മാർക്കറ്റ് റേറ്റ് ന്റെ നാലിൽ ഒന്നിന് അവനു സമ്മതിക്കേണ്ടി വന്നു..

ഇനി അടുത്ത സുഹൃത്തിന്റെ കാര്യം പറയാം.. അവനു കുറച്ചുകൂടി ക്ഷമ ഉണ്ടായിരുന്നു.. ആശാൻ വ്യക്തമായ ഒരു പ്ലാൻ ഉണ്ടാക്കി.. അവൻ ആദ്യം ചെയ്തത് തനിക്കു എങ്ങനെ ഒരു expossure ഉണ്ടാക്കി എടുക്കാം എന്ന് പഠിക്കുവാണ് ചെയ്തത്..

മറ്റേതോ കുറച്ചു ഡിമാൻഡ് ഉള്ള ഒരു ഫോട്ടോഗ്രാഫറുടെ കൂടെ സഹായി ആയി ഒരു വലിയ കല്യാണത്തിന് പങ്കെടുക്കാൻ ഉള്ള വഴി ഉണ്ടാക്കി.. ഇടയിൽ സ്വന്തം ഐഡിയ ഉപയോഗിച്ച് കുറച്ചു ഫോട്ടോസ് എടുക്കുകയും ചെയ്തു..

എന്നിട്ട് ഇവ നന്നായി എഡിറ്റ്‌ ചെയ്ത് സോഷ്യൽ മീഡിയയിൽ ഒക്കെ ഇട്ടു.. വാട്സാപ്പിൽ സ്റ്റാറ്റസ് ഉം ഇട്ടു.. നല്ല അഭിപ്രായം പറഞ്ഞവരോട് നന്ദിയും പറഞ്ഞെങ്കിലും ഒരാളോട് പോലും വർക്ക്‌ ഉണ്ടെങ്കിൽ തരണം എന്ന് പറഞ്ഞില്ല..

ഇതേപോലെ കുറച്ചു വർക്കുകൾ കൂടി ആശാൻ ചെയ്തു.. പക്ഷെ കിട്ടുന്ന വർക്കിന്‌ എല്ലാം പോയില്ല ചില കാര്യങ്ങൾ നോക്കി മാത്രം പോയി..

കൂടുതൽ സമയം എടുത്ത് എഡിറ്റിംഗ് ചെയ്തു, റെസ്പോൺസ് കൂടി ഒടുവിൽ ഒരാൾ ഇങ്ങോട്ട് വന്നു ചോദിച്ചു തന്റെ കല്യാണത്തിന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്തു തരാമോ എന്ന്..

അവൻ ആ ഓഫർ സ്വീകരിച്ചു.. നന്നായി തന്നെ അത് ചെയ്തു എന്നാൽ മാർക്കറ്റ് റേറ്ററിൽ നിന്ന് അല്പം താഴ്ത്തി മാത്രമേ വാങ്ങിയുള്ളു..

ഇതേ രീതിയിൽ അവൻ പ്രവൃത്തി തുടർന്നു.. ഏതാണ്ട് ഒരു 6 മാസം കഴിഞ്ഞപ്പോൾ അവന്റെ ഡേറ്റ് കിട്ടാൻ വേണ്ടി ആളുകൾ കാത്തു നിൽക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി..

ആദ്യത്തെ സുഹൃത്ത് ഇപ്പോഴും തട്ടി മുട്ടി മുന്നോട്ട് പോകുന്നു..

ഒരു സംരംഭം ആരംഭിക്കുമ്പോൾ ബ്രാൻഡിംഗ് എങ്ങനെ ചെയണം എന്ന് കാണിച്ചു തന്നത് ഇവരാണ്.. ഇത് എല്ലാ ബിസിനസിനും ഒരുപോലെ ആയിരിക്കില്ല പക്ഷെ ലോജിക് വേണ്ട രീതിയിൽ ഉപയോഗിച്ചാൽ കസ്റ്റമേഴ്സ് നമ്മളെ തേടി വരും.. അത് എനിക്ക് ഉറപ്പാണ്..

28/10/2019

Address

2nd Floor, Rainbow Towers, Vennala
Kochi

Opening Hours

Monday 9am - 5pm
6pm - 7pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Digital Entrepreneur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share