Kerala Inside

Kerala Inside Kerala Inside. It's all about Kerala

സ്വര്‍ണവില കുത്തനെ ഇടിവ്!കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്. 2000 രൂപയില്‍ അധികം ഒരു പവന് കുറഞ്ഞു. ആഗോള വിപണിയ...
24/03/2026

സ്വര്‍ണവില കുത്തനെ ഇടിവ്!
കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്. 2000 രൂപയില്‍ അധികം ഒരു പവന് കുറഞ്ഞു. ആഗോള വിപണിയിലും ഇന്ന് വിലക്കുറവ് പ്രകടമാണ്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവന കഴിഞ്ഞ ദിവസം സ്വര്‍ണവിപണിയില്‍ ചാഞ്ചാട്ടത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ഇതില്‍ കാര്യമില്ലെന്ന് മനസിലായതോടെയാണ് സ്വര്‍ണവില വീണ്ടും കുറഞ്ഞത്. അതേസമയം, വെള്ളി വില കൂടി.

സംസ്ഥാനത്ത് 27, 28 തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതസംസ്ഥാനത്തെ കടുത്ത ചൂടിന് ശമനമായ...
24/03/2026

സംസ്ഥാനത്ത് 27, 28 തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്തെ കടുത്ത ചൂടിന് ശമനമായി രണ്ടു ദിവസത്തിനുള്ളില്‍ മഴയെത്തും. ന്യൂനമർദ പാത്തി രൂപപ്പെടുന്നതിൻ്റെ ഫലമായി കേരളത്തിലെ എല്ലാ ജില്ലകളിലും 27, 28 തീയതികളില്‍ വ്യാപക മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്‌.

ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കലില്‍ പുതിയ നിയവുമായി ഇന്ത്യന്‍ റെയില്‍വേ. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് പുതിയ...
24/03/2026

ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കലില്‍ പുതിയ നിയവുമായി ഇന്ത്യന്‍ റെയില്‍വേ. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. യാത്രക്ക് 72 മണിക്കൂറിന് മുമ്പ് ടിക്കറ്റ് റദ്ദാക്കിയാല്‍ ചെറിയ റദ്ദാക്കല്‍ ചാര്‍ജ് ഈടാക്കി മുഴുവന്‍ തുകയും തിരികെ നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

72 മണിക്കൂറിനും 24 മണിക്കൂറിനുമിടയില്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം ഈടാക്കി ബാക്കി തുക തിരികെ നല്‍കും. യാത്രക്ക് 24 മണിക്കൂറിനും എട്ട് മണിക്കൂറിനും ഇടയിലാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കില്‍ ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം ഈടാക്കും. യാത്രക്ക് എട്ട് മണിക്കൂറിന് മുമ്പാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കില്‍ ഒരു തുകയും റീഫണ്ടായി ലഭിക്കില്ല.

ഒമാനില്‍ മിന്നല്‍ പ്രളയം; രണ്ട് പട്ടാമ്പി സ്വദേശികള്‍ മരിച്ചു!ഒമാനില്‍ മിന്നല്‍ പ്രളയത്തില്‍ രണ്ട് പട്ടാമ്പി സ്വദേശികള്‍...
24/03/2026

ഒമാനില്‍ മിന്നല്‍ പ്രളയം; രണ്ട് പട്ടാമ്പി സ്വദേശികള്‍ മരിച്ചു!

ഒമാനില്‍ മിന്നല്‍ പ്രളയത്തില്‍ രണ്ട് പട്ടാമ്പി സ്വദേശികള്‍ മരിച്ചു. പാലക്കാട് പട്ടാമ്പി കൂറ്റനാട് തച്ചറത്തൊടിയില്‍ യൂസഫ് (38), ഒമാനിലെ ഇന്‍കാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയും തൃത്താല കൊറ്റപ്പാടം സ്വദേശിയുമായ മാളിയേക്കല്‍ ഷംല (32) എന്നിവരാണ് മരിച്ചത്. യൂസഫിന്റെ മാതാവ് റംലയെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി ഊര്‍ജിത തിരച്ചില്‍ നടന്നുവരികയാണ്. ദക്ഷിണ അല്‍ ബതിന ഗവര്‍ണറേറ്റ് മേഖലയിലാണ് ദുരന്തമുണ്ടായത്.

പെരുന്നാള്‍ ആഘോഷിക്കാനായി ഒരുമിച്ച്‌ ഒമാനിലെത്തിയതായിരുന്നു യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബം. ഇവര്‍ യാത്ര ചെയ്ത വാഹനം മിന്നല്‍ പ്രളയത്തില്‍ പെട്ടുപോകുകയായിരുന്നു. ഒമ്ബത് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ രക്ഷപ്പെട്ടു.

Congratulations to the champions of the ICC Men's T20 World Cup 2026! 🏏🏆A proud moment in cricket history and a victory ...
09/03/2026

Congratulations to the champions of the ICC Men's T20 World Cup 2026! 🏏🏆
A proud moment in cricket history and a victory to remember forever.

20 ശതമാനം എഥനോള്‍ അടങ്ങിയ പെട്രോള്‍ മാത്രമേ ഇനി ലഭിക്കൂ!ഏപ്രില്‍ മുതല്‍ 20 ശതമാനം എഥനോള് അടങ്ങിയ പെട്രോള് മാത്രമേ രാജ്യത...
26/02/2026

20 ശതമാനം എഥനോള്‍ അടങ്ങിയ പെട്രോള്‍ മാത്രമേ ഇനി ലഭിക്കൂ!

ഏപ്രില്‍ മുതല്‍ 20 ശതമാനം എഥനോള് അടങ്ങിയ പെട്രോള് മാത്രമേ രാജ്യത്ത് വില്ക്കാന് പാടുള്ളൂ. ഒപ്പം എൻജിന്റെ കേടുപാട് കുറക്കാൻ മിനിമം റിസര്ച്ച്‌ ഒക്ടെയ്ന് നമ്പര് (ആർഒഎൻ) 95 മാനദണ്ഡം പാലിച്ചതുമായ പെട്രോള് മാത്രമേ പാടുള്ളൂവെന്ന് കേന്ദ്രം അറിയിച്ചു. ഏപ്രില് ഒന്നുമുതലാണ് ഇത് ബാധകം. ബ്യൂറോ ഓഫ് ഇന്ത്യന് സ്റ്റാന്ഡേര്ഡ്സ് സ്പെസിഫിക്കേഷന് അനുസരിച്ച്‌, സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എണ്ണക്കമ്പനികള് 20 ശതമാനം വരെ എഥനോള് അടങ്ങിയ പെട്രോള് മാത്രമേ വില്ക്കാന് പാടുള്ളൂ.

കരിമ്പ്, ചോളം അല്ലെങ്കില് ധാന്യം എന്നിവയില്നിന്നാണ് എഥനോള് ഉത്പാദിപ്പിക്കുന്നത്. ഇതിന് ശുദ്ധമായ പെട്രോളിനേക്കാള് വായുമലിനീകരണം കുറവാണ്. ആഭ്യന്തരമായി ഉത്പാദിപ്പിക്കാന് കഴിയും. ജ്വലനശേഷി കൂടുതലാണ്. എണ്ണ ഇറക്കുമതി കുറക്കുന്നതിനും മലിനീകരണം കുറക്കുന്നതിനും വേണ്ടിയാണ് പെട്രോളില് എഥനോള് കലര്ത്തുന്നത് സര്ക്കാര് നിര്ബന്ധമാക്കിയത്. കരിമ്പ്, ചോളം എന്നിവയുടെ ആവശ്യകത വർധിക്കുന്നതിനാല് കര്ഷകര്ക്ക് ഗുണം ചെയ്യുമെന്നും വിലയിരുത്തുന്നു.

കേരള സ്റ്റോറി 2 ന് സ്റ്റേ ...! റിലീസ് തടഞ്ഞ് ഹൈക്കോടതിവിവാദമായ 'ദ കേരള സ്റ്റോറി 2' സിനിമ റിലീസ് ഹൈക്കോടതി തടഞ്ഞു.15 ദിവസ...
26/02/2026

കേരള സ്റ്റോറി 2 ന് സ്റ്റേ ...! റിലീസ് തടഞ്ഞ് ഹൈക്കോടതി

വിവാദമായ 'ദ കേരള സ്റ്റോറി 2' സിനിമ റിലീസ് ഹൈക്കോടതി തടഞ്ഞു.15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്തത്. ഹൈക്കോടതിയില്‍ നിർമ്മാതാക്കള്‍ക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നാളെ ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയുടെ സ്റ്റേ.

ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. 'കേരള സ്റ്റോറി' എന്ന ടൈറ്റിലില്‍ വാസ്തവവിരുദ്ധത ഉണ്ടെന്ന് കോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. സിനിമ യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്നു പറയുന്നത് ശരിയല്ലെന്നും കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിനിമ ഒരു കലയാണ്, ഇത്തരം വിഷയത്തില്‍ ഇടപെടരുത് എന്ന അഭിപ്രായമാണ് കോടതിക്കുള്ളത്. എന്നാല്‍ ഈ സിനിമ യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടു എന്നതില്‍ പ്രശ്‌നമുണ്ടെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്.

മഴ: വരുന്ന അഞ്ച് ദിവസങ്ങളില്‍ ജാഗ്രത പാലിക്കണംഇന്ന് എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറി...
26/02/2026

മഴ: വരുന്ന അഞ്ച് ദിവസങ്ങളില്‍ ജാഗ്രത പാലിക്കണം

ഇന്ന് എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. എല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് പ്രവചനം.

നാളെയും എല്ലാ ജില്ലകളിലും മഴ ലഭിക്കാൻ സാദ്ധ്യതയുണ്ട്.

28 /02/2026 : തിരുവനന്തപുരം മുതല്‍ പാലക്കാടുവരെ 01/03/2026 : പത്തനംതിട്ട മുതല്‍ ഇടുക്കിവരെ 02/03/2026 : പത്തനംതിട്ട മുതല്‍ എറണാകുളംവരെ

അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.

സ്വര്‍ണ്ണവില താഴോട്ടേയ്ക്ക് ..! ഉച്ചയോടെ 480 രൂപ കുറഞ്ഞുസംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഉച്ചയോടെ പവന് ഒറ്റയടിക്ക...
26/02/2026

സ്വര്‍ണ്ണവില താഴോട്ടേയ്ക്ക് ..! ഉച്ചയോടെ 480 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഉച്ചയോടെ പവന് ഒറ്റയടിക്ക് 480 രൂപയാണ് കുറഞ്ഞത്. 1,18,080 രൂപയാണ് സ്വര്‍ണത്തിന്റെ പുതിയ വില.

സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം: പി.എസ്.സി അപേക്ഷ പ്രായം 4 വര്‍ഷം കൂട്ടിപി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള ഉയർന...
26/02/2026

സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം: പി.എസ്.സി അപേക്ഷ പ്രായം 4 വര്‍ഷം കൂട്ടി

പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി പൊതുവിഭാഗത്തിന് 40 വയസാക്കി ഉയർത്തി സർക്കാരിന്റെ സുപ്രധാന തീരുമാനം. നിലവില്‍ നിലവില്‍ 36 വയസായിരുന്നു. ഒ.ബി.സി (ഈഴവ, മുസ്‍ലിം ഉള്‍പ്പെടെ) വിഭാഗത്തിലുള്ളവർക്ക് 39ല്‍ നിന്ന് 43 വയസാക്കി. പട്ടിക വിഭാഗക്കാർക്ക് 41ല്‍ നിന്ന് 45 വയസുവരെയും ഉയർത്തി. വിധവകള്‍ക്ക് നിലവില്‍ 5 വർഷം പ്രായപരിധിയില്‍ ഇളവുണ്ട്. ഇവർക്കും നാലുവർഷത്തിന്റെ ആനുകൂല്യം ലഭിക്കും.
ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സർക്കാർ ജോലി പ്രതീക്ഷിക്കുന്ന നിലവില്‍ പ്രായപരിധി കഴിഞ്ഞവരടക്കം ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികള്‍ക്ക് ഗുണകരമാകും. കൂടുതല്‍പേർക്ക് അപേക്ഷിക്കാനുമാകും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നിർണായക തീരുമാനം. പ്രായപരിധി കാലോചിതമായി പരിഷ്കരിക്കണമെന്നത് ഏറെക്കാലമായുള്ള ആവശ്യമായിരുന്നു.

സംസ്ഥാനത്ത് ചൂട് കൂടുന്നു ..!സംസ്ഥാനത്ത് കനത്ത ചൂട് കൂടിവരുന്നു. ചൂടിനൊപ്പം യുവി സൂചികയും വർധിക്കുന്നത് ആശങ്ക ഉയർത്തുന്ന...
10/02/2026

സംസ്ഥാനത്ത് ചൂട് കൂടുന്നു ..!
സംസ്ഥാനത്ത് കനത്ത ചൂട് കൂടിവരുന്നു. ചൂടിനൊപ്പം യുവി സൂചികയും വർധിക്കുന്നത് ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇടുക്കിയിലാണ് ഏറ്റവുമധികം യുവി കിരണങ്ങള്‍ രേഖപ്പെടുത്തിയത്. ഏഴാണ് ഇടുക്കിയില്‍ രേഖപ്പെടുത്തിയ യുവി സൂചിക. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ ആറാണ് യുവി കിരണങ്ങള്‍ രേഖപ്പെടുത്തിയത്.

ലൈഫ് മിഷൻ പദ്ധതിക്ക് 300 കോടി; വിദ്യാര്‍ത്ഥികള്‍ക്കായി 677കോടി, പിന്നാക്ക വിഭാഗത്തെ കൈവിടാതെ സംസ്ഥാന ബഡ്‌ജറ്റ്രണ്ടാം പിണ...
29/01/2026

ലൈഫ് മിഷൻ പദ്ധതിക്ക് 300 കോടി; വിദ്യാര്‍ത്ഥികള്‍ക്കായി 677കോടി, പിന്നാക്ക വിഭാഗത്തെ കൈവിടാതെ സംസ്ഥാന ബഡ്‌ജറ്റ്

രണ്ടാം പിണറായി സർക്കാരിന്റെ അവസാനബഡ്‌ജറ്റ് സമ്മേളനത്തില്‍ പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികൾ. പിന്നാക്ക വിഭാഗ വികസനത്തിന് 200.94 കോടി രൂപയും പട്ടിക ജാതി വിഭാഗത്തിലുള്ളവര്‍ക്കുള്ള ലൈഫ് മിഷന്‍ പദ്ധതിക്കായി 300 കോടി രൂപയുമാണ് ഇക്കുറി ബഡ്‌ജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. ഇവകൂടാതെ പട്ടിക വര്‍ഗ- വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ വികസനത്തിനായി 677.17 കോടി രൂപയും പട്ടിക മേഖലയിലെ ഉന്നത വിദ്യാഭ്യാസത്തിന് 370 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

പിന്നാക്ക വിഭാഗങ്ങളിലെ വിധവകളുടെ സ്വയംതൊഴിലിനായി മൂന്ന് കോടി രൂപ, ന്യൂനപക്ഷ വിഭാഗത്തിന്റെ ക്ഷേമത്തിനായി 94.69 കോടി രൂപ, ന്യൂനപക്ഷ വിഭാഗത്തിന് വിദേശ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് നാല് കോടി രൂപയും അനുവദിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ ബഡ്‌ജറ്റില്‍ അവതരിപ്പിച്ചു. എസ്‍സിഎസ്‍ടി വികസന, ആരോഗ്യമേഖല എന്നിവക്കുള്ള വിഹിതം 15 ശതമാനത്തിലധികം വർദ്ധിപ്പിച്ചെന്നും അദ്ദേഹം അറിയിച്ചു.

Address

115 Infopark TBC JNI Stadium
Kochi
682017

Alerts

Be the first to know and let us send you an email when Kerala Inside posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Inside:

Share

Category

Happy Republic Day

Republic Day is celebrated to commemorate the date when the Constitution of India, which was adopted by the Indian Constituent Assembly on November 26 in 1949, which finally came into effect on January 26, 1950. The Constitution came into effect, making India the largest democracy that it has come to be, and replaced the Government of India Act (1935) as the governing document of India. The Constitution facilitated the transition of India’s democratic government system towards an independent republic. This year India celebrates 69 years of being a republic. Moreover, this day was chosen because on January 26, 1930, the Indian National Congress (INC) proclaimed the declaration of Indian Independence (Purna Swaraj) and opposed the Dominion status that was offered by British Regime.

The main celebration of the day takes place at Rajpath, in Delhi, in front of the President of India. On this day, various parades take place as a tribute to India and all its states. This celebration is also a display of the rich culture and heritage of the country along with its beautiful diversity. Observe the occasion of Republic Day by spreading peace, patriotism and joy by sending these wishes, images, greetings, photos and more to your loved ones.