Abacus online services

Abacus online services സർക്കാർ സർക്കാരിതര ഓൺലൈൻ സേവനങ്ങൾ ഇന we providing all online services with timely

17/09/2019

UG admission in Calicut University extended till Sept 20 based on the special conditions of this year in Kerala and in particular to Malabar region. Colleges ready to provide additional classes to make up the required attendance are only permitted to fill the seats

25/08/2019

*പ്രീമെട്രിക് സ്കോളര്‍ഷിപ്പ്*
🎓🎓🎓🎓🎓🎓🎓🎓🎓🎓

ആവശ്യമായ നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

📆 *അവസാന തിയ്യതി: 2019 ഒക്ടോബർ 15*

👤 *ആര്‍ക്കൊക്കെ അപേക്ഷിക്കാം?*

1 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന മുസ്ലിം, ക്രിസ്ത്യന്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.

👨‍🎓 *യോഗ്യത?*

മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയിരിക്കണം.
(ഒന്നാം ക്ലാസ്സിന് ബാധകമല്ല)
വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ താഴെ.

🗣 *പുതിയ അപേക്ഷകർക്ക് ആവശ്യമായ രേഖകള്‍?============================*

👉 *വിദ്യാര്‍ത്ഥിയുടെ ആധാര്‍*

👉 *വിദ്യാര്‍ത്ഥിയുടെ ബാങ്ക് പാസ്സ്ബുക്ക്*

👉 *രക്ഷിതാവ് സ്വയം സാക്ഷ്യപ്പെടുത്തിയ വരുമാന സത്യവാങ്മൂലം*
(അപേക്ഷ ഫോറത്തിൽ ചുവടെ ഉണ്ട്)

👉 *രക്ഷിതാവ് സ്വയം സാക്ഷ്യപ്പെടുത്തിയ ജാതി തെളിയിക്കുന്ന സത്യവാങ്മൂലം*
(അപേക്ഷ ഫോറത്തിൽ ചുവടെ ഉണ്ട്)

👉 *മുൻ വർഷത്തെ വാർഷിക പരീക്ഷയുടെ മാർക് ലിസ്റ്റ്.*

🗒 *റിന്യൂവൽ അപേക്ഷകർക്ക് ആവശ്യമായ രേഖകള്‍?============================*

👉 *മുൻവർഷത്തെ ആപ്ലിക്കേഷൻ ഐഡി,പാസ്സ്‌വേർഡ്‌*

👉 *മുൻ വർഷത്തെ വാർഷിക പരീക്ഷയുടെ മാർക് ലിസ്റ്റ്.*

🤷‍♂ *എങ്ങനെ അപേക്ഷിക്കണം?*

ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് സ്വന്തമായോ തൊട്ടടുത്ത അക്ഷയ കേന്ദ്രം/ജനസേവനകേന്ദ്രം/ഇന്റർനെറ്റ് കഫേ വഴിയോ ഓണ്‍ലൈനായി അപേക്ഷിക്കാം.

അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന പ്രിന്റൗട്ട്,ബാങ്ക് പാസ്ബുക്ക് കോപ്പി,ആധാർ കോപ്പി എന്നിവ സ്കൂളില്‍ ഏൽപ്പിക്കണം.

👨🏻‍💻 *ഓൺലൈൻ ആയി സമര്‍പ്പിക്കുന്നതിനും കൂടുതൽ വിവരങ്ങള്‍ക്കും തൊട്ടടുത്ത അക്ഷയ/ജനസേവനകേന്ദ്രം/ഇന്റർനെറ്റ് കഫേ ബന്ധപ്പെടുക...*

🔴 *പ്രത്യേകം ശ്രദ്ധിക്കണം*

👉 *ബാങ്ക് അക്കൗണ്ട് ലൈവ്(ആക്റ്റീവ്) ആണെന്ന് ഉറപ്പ് വരുത്തുക.*

👉 *അപേക്ഷയിലുള്ള ഡാറ്റകൾ(ബാങ്ക് അക്കൗണ്ട് നമ്പർ/ആധാർ നമ്പർ/മൊബൈൽ നമ്പർ/പഠിക്കുന്ന ക്ലാസ്സ്/സ്കൂൾ..etc) ശരിയാണെന്ന് ഉറപ്പ് വരുത്തുക*

👉 *അപേക്ഷ സമർപ്പിക്കുമ്പോൾ നൽകുന്ന മൊബൈൽ നമ്പറിലേക്ക് വരുന്ന OTP(വൺ ടൈം പാസ്സ്‌വേർഡ്‌) വഴിയാണ് അപേക്ഷ ഫൈനൽ സബ്മിറ്റ് ചെയ്യാൻ കഴിയുക.*

*റിന്യൂവൽ അപേക്ഷകർ മുൻവർഷത്തെ അപേക്ഷയിൽ നൽകിയ മൊബൈൽ നമ്പറുള്ള ഫോൺ കയ്യിൽ കരുതേണ്ടതാണ്*

കൂടുതൽ വിവരങ്ങൾക്ക്
അബാകസ് ഓൺലൈൻ സേവനകേന്ദ്രo
നെല്ലാംകണ്ടി
Call:9847912643
Watsap:9747450550

24/08/2019

പ്രീ മെട്രിക് സ്കോളർഷിപ് അപേക്ഷ അബാകസ് ഓൺലൈൻ വഴി ചെയ്യാം

11/07/2019

*📣പ്ലസ് വൺ മുതൽ കോളേജ് വിദ്യാർത്ഥികൾക്കുള്ള E-Grantz സ്കോളർഷിപ്പിന് ഇപ്പോൾ അബാകസ് വഴി അപേക്ഷിക്കാം*

SC, ST, OBC, OEC, general , സാമൂഹ്യവും അല്ലങ്കിൽ സാമ്പത്തികവും ആയി പിന്നോക്കം നിൽക്കുന്ന എല്ലാവര്ക്കും *ഇ ഗ്രാൻഡ്‌സ് സ്കോളർഷിപ്പിന്* അപേക്ഷിക്കാവുന്നതാണ്.

⭕ *അപേക്ഷിക്കുമ്പോൾ കരുതേണ്ടത്*
🧿 ഫോട്ടോ
🧿 SSLC സർട്ടിഫിക്കറ്റ്
🧿 പ്ലസ് ടു സർട്ടിഫിക്കറ്റ് (പ്ലസ് ടു കഴിഞ്ഞവർ ഉണ്ടങ്കിൽ)
🧿 ഡിഗ്രി സർട്ടിഫിക്കറ്റ് (ഡിഗ്രി കഴിഞ്ഞവർ)
🧿 അലോട്ട്മെൻറ് മെമ്മോ (സ്കൂൾ / കോളേജിൽ നിന്നും അഡ്മിഷൻ സമയത്ത് ലഭിക്കുന്നത്)
🧿 ബാങ്ക് പാസ്ബുക്ക്
🧿 വരുമാന സർട്ടിഫിക്കറ്റ്
🧿 നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
🧿 അഡ്മിഷൻ നമ്പർ
🧿 അഡ്മിഷൻ തിയ്യതി
🎆 *ഇങ്ങനെ ഒരു അവസരത്തെ കുറിച്ച് അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടമാവരുത്.*

*🎆 പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക.*

*നമ്മുടെ ഷെയർ കൂട്ടുകാർക്ക് ഒരു സഹായമായേക്കാം*

*MAXIMUM SHARE*

█║▌│█│║▌║││█║▌║▌║║▌║
📮 *Abacus ജനസേവന കേന്ദ്രം നെല്ലാംകണ്ടി*
(തടത്തിൽബിൽഡിങ്,ജുമാ മസ്ജിദിന് സമീപം )

📱 *9946812643*.
📱 *9847912643*
📧 [email protected]

Whatsapp your query’s @
~ *9847912643*

●▬▬▬▬▬▬▬▬▬▬▬▬▬●
കേന്ദ്ര- സംസ്ഥാന
സർക്കാറുകളുടെ വിവിധ സേവനങ്ങളെക്കുറിച്ച് കൃത്യമായി അറിയുന്നതിന് അബാകസ് ജനസേവന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.
●▬▬▬▬▬▬▬▬▬▬▬▬▬●

30/06/2019

എം.ബി.ബി. എസ്./ബി.ഡി.എസ്./ അഗ്രികൾച്ചർ/വെറ്ററിനറി/ഫോറസ്ട്രി/ഫിഷറീസ് കോഴ്‌സുകളിലേക്കുളള ഒന്നാംഘട്ട അലോട്ട്‌മെന്റി ലേക്കും എഞ്ചിനീയറിംഗ്/ ആർക്കിടെക്ചർ/ ഫാർമസി കോഴ്‌സുകളിലേക്കുളള രണ്ടാംഘട്ട അലോട്ട് മെന്റിലേക്കുമുളള നടപടിക്രമങ്ങൾ ആരംഭിച്ചു.

എഞ്ചിനീയറിംഗ്/ ആർക്കിടെക്ചർ/ഫാർമസി കോഴ്‌സുകളിൽ നിലവിലുളള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണി ക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തേണ്ടതാണ്.

ഹയർ ഓപ്ഷൻ പുന:ക്രമീകരണം/ ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളേജ്/ കോഴ്‌സ് എന്നിവയിലേക്ക് ഓപ്ഷനുകൾ
നൽകാനുളള സൗകര്യം എന്നിവ ഇപ്പോൾ ചെയ്യാവുന്നതാണ്

ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി എന്നീ കോഴ്‌സുകളിലേക്കുമുളള അലോട്ട് മെന്റ് തുടർന്നുളള ഘട്ടങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്

ഓപ്ഷൻ നൽകാനുള്ളതിന്റെയും റീ എറേഞ്ച് ചെയ്യേണ്ടതിന്റെയും അവസാന തീയതി 06.07.2019 രാവിലെ 10 മണിവരെ.

26/06/2019

ബിരുദ പ്രവേശനം: നാലാം അലോട്ട്മെന്‍റ്
കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ പ്രവേശനം ജൂണ്‍ 17-ന് പ്രസിദ്ധീകരിച്ച മൂന്നാം അലോട്ട്മെന്‍റിന് ശേഷം നിലനില്‍ക്കുന്ന ഒഴിവിലേക്കും, സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പുതുതായി അനുവദിച്ച അധിക സീറ്റുകളിലേക്കും, പുതിയ കോഴ്സുകളിലേക്കും ജൂലൈ മൂന്നിന് ഒരു അലോട്ട്മെന്‍റ് നടത്തും. ജൂണ്‍ 24, 25 തിയതികളില്‍ ഓപ്ഷനുകള്‍ എഡിറ്റ് ചെയ്തവര്‍, റീ-ഓപ്ഷന്‍ നല്‍കിയവര്‍ തുടങ്ങിയവരെക്കൂടി ഈ അലോട്ട്മെന്‍റില്‍ ഉള്‍പ്പെടുത്തുന്നതാണ്. ആയതിനാല്‍ ജൂണ്‍ 27-ന് നേരത്തെ പ്രഖ്യാപിച്ച പ്രകാരം റാങ്ക് ലിസ്റ്റ് നല്‍കുന്നതല്ല. പകരം ജൂലൈ മൂന്നിന് നാലാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും.
അലോട്ട്മെന്‍റിന് ശേഷം വിദ്യാര്‍ഥികള്‍ക്ക് ജൂലൈ മൂന്ന് മുതല്‍ അഞ്ച് വരെ അഡ്മിഷന്‍ എടുക്കാവുന്നതാണ്.
ഓരോ കോളേജിലെയും, ഓരോ കോഴ്സിലും ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തി അഡ്മിഷന്‍ എടുത്തവര്‍ ആയതിലേക്ക് പരിഗണിക്കപ്പെടാന്‍ ഉദ്ദശിക്കുന്നില്ലായെങ്കില്‍ അത്തരത്തിലുള്ള ഓപ്ഷനുകള്‍ ഒഴിവാക്കണം. ഇതിനായി വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ ലോഗിനില്‍ നിന്നും څഹയര്‍ ഓപ്ഷന്‍ ക്യാന്‍സല്‍' എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.
മുഴുവന്‍ ഓപ്ഷനുകളും ഒഴിവാക്കുന്നതിന് നോഡല്‍ സെന്‍ററുകള്‍ വഴി മാത്രമേ സാധ്യമാവുകയുള്ളൂ. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുകയാണെങ്കില്‍ തുടര്‍ന്നുവരുന്ന അലോട്ട്മെന്‍റില്‍ ഹയര്‍ ഓപ്ഷന്‍ ലഭിച്ചാല്‍ മുമ്പ് അലോട്ട്മെന്‍റില്‍ ലഭിച്ച സീറ്റ് നഷ്ടമാകുന്നതാണ്.
നാലാം അലോട്ട്മെന്‍റിന് മുന്നോടിയായി ജൂണ്‍ 27 മുതല്‍ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും റീ-ഓപ്ഷന്‍ നല്‍കുന്നതിനും, പുതിയ കോഴ്സുകളോ, കോളേജുകളോ ചേര്‍ക്കുന്നതിനും, വ്യക്തിഗത വിവരങ്ങളും, മാര്‍ക്കും, വിവിധ വെയിറ്റേജുകള്‍ തിരുത്തുന്നതിനും ചേര്‍ക്കു ന്നതിനും അവസരമുണ്ടാകും. നിലവില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് തിരുത്തലുകള്‍ക്കും റീ-ഓപ്ഷന്‍ നല്‍കുന്നതിനും നോഡല്‍ സെന്‍ററുകള്‍ മുഖേന മാത്രമേ സാധ്യമാവുകയുള്ളൂ.
ക്യാപ് മുഖാന്തരം ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവരും അലോട്ട്മെന്‍റിന് പരിഗണിക്കാന്‍ ആഗ്രഹിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് ഈ അവസരത്തില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്

16/06/2019

*📣ഹയർ സെക്കൻഡറി പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു.*

ജൂൺ 17ന് രാവിലെ 10 മണി മുതൽ ജൂൺ 18ന് വൈകിട്ട് 4 മണി വരെയുള്ള സമയ പരിധിക്കുള്ളിൽ സ്ഥിര പ്രവേശനം നേടണം.

ഇനിയും പ്രവേശനം ലഭിക്കാത്തവർക്ക് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ജൂൺ 19 മുതൽ അപേക്ഷിക്കാം.

03/06/2019

🗣🗣 *Abacus news*
*പ്ലസ്‌വൺ പ്രവേശനം: അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർ,ഇതുവരെ അപേക്ഷിക്കാത്തവർ എന്നിവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റ്നായി ജൂൺ 12 മുതൽ അപേക്ഷിക്കാം*

പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ ജൂൺ 12 മുതൽ സ്വീകരിക്കും. മുഖ്യ അലോട്ട്‌മെന്റിനുശേഷം ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ ജൂൺ 12-ന് അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

നേരത്തേ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർ പട്ടിക പരിശോധിച്ച് ഓരോ സ്‌കൂളിലെയും സീറ്റുലഭ്യത മനസ്സിലാക്കി അപേക്ഷ പുതുക്കിനൽകണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഹാജരാക്കിയ സ്‌കൂളിൽ തന്നെയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷയുടെ മാതൃക ജൂൺ 12 ന് നൽകും. പുതുക്കാത്തവരെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കില്ല. പ്ലസ്‌വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാത്തവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഉൾപ്പെടാൻ ജൂൺ 12 മുതൽ അപേക്ഷ സമർപ്പിക്കാം.

▪️സ്കൂളും വിഷയവും മാറാനുള്ള അപേക്ഷ ജൂൺ ആറിന്*
ആദ്യ രണ്ടുഅലോട്ട്‌മെന്റുകളിലൂടെ പ്രവേശനം ലഭിച്ചവരിൽനിന്നും സ്‌കൂളും വിഷയവും മാറാനുള്ള അപേക്ഷ സ്വീകരിക്കുന്നത് ജൂൺ ആറു മുതൽ. ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റുകളുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാക്കും.
അലോട്ടമെന്റ് പ്രകാരം ചേർന്ന സ്‌കൂളിലെ പ്രിൻസിപ്പിലിനാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷയുടെ മാതൃക ജൂൺ 6 ന് നൽകും.ആദ്യ ഓപ്ഷനിൽതന്നെ പ്രവേശനംലഭിച്ചവർക്ക് സ്‌കൂളും വിഷയവും മാറാൻ അനുവാദമില്ല.

28/05/2019

📣 *+1 അഡ്മിഷൻ 2019*
*സംസ്ഥാനത്തെ സർക്കാർ, എയ‌്ഡ‌ഡ‌് ഹയർ സെക്കൻഡറി സ‌്കൂളുകളിൽ ഒന്നാം വർഷ പ്രവേശനത്തിന‌് 20 ശതമാനം മാർജിൻ സീറ്റ‌് വർധിപ്പിച്ച‌് സർക്കാർ ഉത്തരവിറക്കി.*

ഇത‌് പ്രകാരം സംസ്ഥാനത്തെ മുഴുവൻ സ‌്കൂളുകളിലെയും എല്ലാ ബാച്ചുകളിലും 10 വിദ്യാർഥികളെ വീതം അധികമായി പ്രവേശിപ്പിക്കാൻ കഴിയും.
അൺ എയ‌്ഡഡ‌് സ‌്കൂളുകളിൽ സീറ്റ‌് വർധനയില്ല. നിലവിൽ 360000 സീറ്റുകൾ ഹയർസെക്കൻഡറികളിലാകെയുണ്ട‌്. 20 ശതമാനം സീറ്റുകൾ വർധിപ്പിച്ചപ്പോൾ 62000 കുട്ടികളെ അധികമായി പ്രവേശിപ്പിക്കാനാകും. ആദ്യ അലോട്ടുമെന്റിന്റെ ഭാഗമായി തന്നെ സീറ്റു വർധനയ‌്ക്ക‌് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ‌് ശ്രമിച്ചിരു‌ന്നെങ്കിലും ലോക‌്സഭാ തെരഞ്ഞെടുപ്പ‌് പെരുമാറ്റചട്ടം തടസമായി. തുടർന്നാണ‌് നിയന്ത്രണം നീക്കിയതിന‌് പിന്നാലെ സീറ്റ‌് വർധിപ്പിച്ച‌് ഉത്തരവിട്ടത‌്. രണ്ടാം അലോട്ടുമെന്റ‌ിൽ വർധിപ്പിച്ച സീറ്റ‌് ഉൾപ്പെടുത്തില്ല. അതിനുശേഷം സ‌്കൂൾ കോമ്പിനേഷൻ ട്രാൻസ‌്ഫറിലും സപ്ലിമെന്ററികളിലും അധിക സീറ്റ‌് ഉൾപ്പെടുത്തും.

ആവശ്യത്തിന‌് വിദ്യാർഥികളില്ലാത്തതിനെ തുടർന്ന‌് ഭൂരിഭാഗം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്ന ഹയർ സെക്കൻഡറി ബാച്ചുകൾ സ‌്കൂൾ മാറ്റി നൽകുന്നതിനുള്ള ശുപാർശ സമർപ്പിക്കാൻ ഹയർ സെക്കൻഡറി ഡയറക്ടറെ സർക്കാർ ചുമതലപ്പെടുത്തി‌‌. കഴിഞ്ഞ വർഷം ഇത്തരത്തിൽ എട്ടു ബാച്ചുകൾ കുട്ടികൾ കൂടതലുള്ള ജില്ലകളിലേക്ക‌് മാറ്റി നൽകിയിരുന്നു. ഈ വർഷം കുട്ടികൾ കുറവുള്ള ബാച്ചുകൾ കണ്ടെത്തുന്നതിനും അവ ഏത‌് ജില്ലകളിലെ ഏതെല്ലാം സ‌്കൂളുകളിലേക്ക‌് മാറ്റി നൽകണമെന്നതും കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഹയർ സെക്കൻഡറി ജോയിന്റ‌് ഡയറക്ടർ ഡോ. പി പി പ്രകാശൻ അറിയിച്ചു. ഇതു സംബന്ധിച്ച‌് ശുപാർശ അതിവേഗം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

24/05/2019

*+1 ഏകജാലക പ്രവേശനം സംബന്ധിച്ച്*
➖➖➖➖➖➖➖➖➖➖➖

1. +1 പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് നാളെ രാവിലെ മുതൽ നെറ്റിൽ ലഭ്യമാകും. നെറ്റിൽ നിന്ന് അലോട്ട്മെന്റ് ലെറ്റർ പ്രിന്റ് എടുക്കണം
2. പ്രവേശന സമയത്ത് അലോട്ട്മെന്റ് ലെറ്ററിന്റെ ഒന്നാമത്തെ പേജിൽ ഹാജരാക്കുന്ന രേഖകളുടെ വിവരങ്ങളും രണ്ടാം ഭാഷയും രേഖപ്പെടുത്തി വിദ്യാർത്ഥിയും രക്ഷിതാവും ഒപ്പിട്ടിരിക്കണം.
3. യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ് (TC) സ്വഭാവ സർട്ടിഫിക്കറ്റ് (CC), ബോണസ് പോയിന്റ്, ടൈബ്രേക്ക് എന്നിവ അവകാശപ്പെട്ട ( ക്ലബ് സർട്ടിഫിക്കറ്റുകൾ) സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനൽ ഹാജരാക്കണം.
4. യോഗ്യത സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട സ്കൂൾ, ബോർഡ് എന്നിവടങ്ങളിൽ നിന്ന് ലഭിക്കാത്ത പക്ഷം പ്രവേശനത്തിനായി വിദ്യാർത്ഥികൾ നെറ്റിൽ നിന്ന് ലഭിക്കുന്ന കോപ്പി സ്വയം സാക്ഷ്യപ്പെടുത്തി നൽകാവുന്നതാണ്.
5. പ്രവേശന സമയത്ത് TC, CC എന്നിവ നിർബന്ധമാണ്.
6. അപേക്ഷകർക്ക് 2019 ജൂൺ 1 ന് 15 വയസ് തികഞ്ഞിരിക്കണം. 20 വയസ് കവിയാൻ പാടില്ല.
7. കേരളത്തിലെ SSLC പാസായവർക്ക് കുറഞ്ഞ പ്രായപരിധിയില്ല. ഉയർന്ന പ്രായപരിധിയിൽ നിന്ന് ആറ് മാസം ഇളവ് ലഭിക്കും.
8. മറ്റു ബോർഡുകളിൽ നിന്ന് പാസായവർക്കു ഉയർന്ന, താഴ്ന്ന പരിധിയിൽ നിന്ന് 6 മാസം ഇളവ് ലഭിക്കും. പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ടവർക്കു പ്രായപരിധിയിൽ 2 മാസം ഇളവ് ലഭിക്കും.
9. അന്ധരോ ബധിരരോ, ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്നവർക്ക് 25 വയസ്സ് വരെ ഇളവ് ലഭിക്കും.
10. ഭിന്ന ശേഷി വിഭാഗത്തിൽ ( Blind, OH .DEAF, MR) പ്രവേശനം നേടാൻ 40% കുറയാത്ത വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന ജില്ലാതല കൗൺസ്‌ലിംഗ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
11. ഫീസ് ആനുകൂല്യം ലഭിക്കുന്നവർ ഒഴികെ സ്കൂൾ ഫീസ്, പി.ടി.എ. ഫണ്ട് എന്നിവ അടക്കണം.
12. സമുദായ സംവരണത്തിന് SSLC കാർഡിലെ സമുദായം മതിയാകും. SSLC കാർഡിലെ സമുദായം വിഭിന്നമാണെങ്കിൽ ജാതി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കണം.
13. പഞ്ചായത്ത്, താലൂക്ക്, ജില്ല എന്നിവയുടെ പേരിൽ ബോണസ് പോയന്റ് ലഭിക്കാർ SSLC ബുക്കിൽ ആ വിവരങ്ങൾ ഉണ്ടങ്കിൽ മതിയാകും. അല്ലാത്തപക്ഷം റേഷൻ കാർഡിന്റെ കോപ്പിയോ, നേറ്റിവിറ്റി സർട്ടിഫിക്കറ്റോ ഹാജരാക്കണം.
14. എൻ.സി.സി.75% ഹാജർ ഉണ്ടായിരിക്കണം - പുരസ്ക്കാർ ലഭിച്ചിട്ടുണ്ടെങ്കിൽ സ്കൗട്ട് വിഭാഗത്തിൽ ബോണസ് പോയന്റ് ഉണ്ടാകും.
16. നീന്തലിൽ 2 പോയന്റ് ലഭിച്ചിട്ടുണ്ടെങ്കിൽ അപേക്ഷകൻ താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ രൂപീകരിച്ചിട്ടുള്ള സ്പോർട്ട്സ് കൗൺസിൽ, ജില്ലാ സ്പോർട്ട്സ് കൗൺസിൽ എന്നിവ നൽകിയീട്ടുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.
17. S.P.C വിദ്യാർത്ഥികൾ നിർദ്ദിഷ്ട ഓർഡർ പ്രകാരമുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.
18. NTSE ഒഴികെ ഹാജരാക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളും 10ആം ക്ലാസ് പഠിച്ചിരുന്ന സമയത്തായിരിക്കണം.
19. യോഗ്യത സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് മാത്രമേ അത് ലഭിക്കുന്നത് വരെ സമയം അനുവദിക്കു. മറ്റു സർട്ടിഫിക്കകളുടെ ഒറിജിൽ നിർബന്ധമാണ്.
20. വിദ്യാർത്ഥിക്കു സ്ഥിരമായും താൽകാലികമായും ചേരാം.
21. ഒന്നാം ഓപ്ഷൻ ലഭിച്ചവർ സ്ഥിരമായി ചേരണം. മറ്റ്‌ ഓപ്ഷനുകൾ നിലനിൽക്കുന്നുണ്ടെങ്കിൽ താൽകാലികമായി ഫീസ് അടക്കാതെ ചേരാവുന്നതാണ്.
21. അടുത്ത അലോട്ട്മെന്റ് ഓപ്ഷൻ മാറ്റി കിട്ടിയില്ലെങ്കിൽ ഇവിടെ തന്നെ സ്ഥിരപ്പെടുന്നതാണ്. സ്ഥിരമായി ചേർന്നാലും അഡ്മിൻ പ്രക്രിയ അവസാനിക്കുന്നതിന് മുമ്പ് സ്കൂൾ കോമ്പിനേഷൻമാറുന്നതിന് അവസരമുണ്ടാകും.
22. അലോട്ട്മെന്റ് ലഭിച്ചിട്ടു ചേർന്നില്ലാ എങ്കിൽ ഏകജാലക പ്രവേശനത്തിൽ നിന്നു പുറത്താകുന്നതാണ്.
23. രണ്ട് മുഖ്യ അലോട്ട്മെൻറും സീറ്റുകൾ ബാക്കി വരുന്ന പ്രകാരം സപ്ലിമെന്റ് അലോട്ട്മെന്റുകളും ഉണ്ടാകുന്നതാണ്.
24. വിദ്യാർത്ഥികൾ ഏതെങ്കിലും സ്കൂളുകളിൽ ചേർന്നതിന് ശേഷം എല്ലാം ആവശ്യങ്ങൾക്കും ആ സ്കൂളിനെ തന്നെ സമീപിക്കേണ്ടതാണ് - (ഓപ്ഷൻ, സ്കൂൾ മാറ്റം)
25. ജൂൺ 3ന് +1 ക്ലാസുകൾ തുടങ്ങുന്നതായിരിക്കും.

🖋കോർഡിനേറ്റർ, ഹയർ സെക്കണ്ടറി

11/05/2019

📢 💚 Abacus Info 💚📢

മെയ് 13 മുതൽ ബിരുദ പ്രവേശനത്തിനുള്ള ഓൺലൈനായി സർവകലാശാലയിൽ അപേക്ഷകൾ സമർപ്പിക്കാനാവും.
കാലികറ്റ് സർവ്വകലാശാല പരിധിയിലെ തൃശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, എന്നീ ജില്ലകളിലെ 272 ൽ പരം കോളജുകളിലായി 5000 ബിരുദ സീറ്റുകളിലേക്കാണ് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ 24ന് ക്ലാസുകൾ ആരംഭിക്കുമെന്നാണ് വിവരം.വിദ്യാർത്തികൾക്ക് ഇന്റെ ർനെറ്റ് കഫേ, അക്ഷയ, മുഖേനേയും അതത് കോളേജുകളിലെ നോഡൽ സെൻറർ മുഖനേയും ഓൺലൈൻ അപേക്ഷ നൽകാവുന്ന വിധത്തിലാണ് ക്രമീകരണം.

ഓൺലൈൻ അപേക്ഷിക്കാൻ ആവശ്യമായവ

👉🏻 SSLC certificate
👉🏻 HSE/equivalent certificate
👉🏻 Passport size photo (scanned copy)
👉🏻 Signature (scanned copy)
👉🏻 E-mail ID
👉🏻 Mobile Number

msf Govt College Malappuram
Admission Help Desk

🔶 🔶


👉🏻BCom (Finance)


👉🏻Arabic
👉🏻Urdu
👉🏻Malayalam
👉🏻History
👉🏻Islamic History
👉🏻Economics


👉🏻Chemistry
👉🏻Physics

✍🏼 മേൽപറഞ്ഞ സേവനത്തിനായി അബാകസ് ജനസേവന കേന്ദ്രവുമായി ബന്ധപ്പെടുക...കൂടുതൽ വിവരങ്ങൾക്കും, ജനോപകാരപ്രദമായ ജനസേവന ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നത്തിനും വാട്സ് ആപ്പ് ചെയ്യാം👇🏿
Admin Whatsapp
9847912643

Call..9946812643

അബാകസ് ജനസേവന കേന്ദ്രം
THADATHIL COMPLEX
NELLAMKANDY - 673572
(ഒരു സർക്കാർ സർക്കാരിതര സേവന കേന്ദ്രo)

10/05/2019

📌 *Hsslive Broadcast *
പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിക്കുന്ന *വിഭിന്നശേഷി(IED)* വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളുടെ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കായി ജില്ലാ തല കൗൺസലിങ്ങ് നടത്തുന്നു. വിഭിന്നശേഷി വിഭാഗത്തിൽ പെടുന്ന വിദ്യാർഥികൾ അവരുടെ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്കായി ഹാജരാക്കി അവിടെ നിന്നും ലഭിക്കുന്ന റഫറൻസ് നമ്പർ ഏകജാലക അപേക്ഷ ഫോറത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്,എസ് എസ് എൽ സി സർട്ടിഫിക്കറ്റ്/ ഇൻറർനെറ്റ് കോപ്പി സഹിതം ആണ് വിദ്യാർത്ഥികൾ രക്ഷകർത്താവിനൊപ്പം കൗൺസിലിങ്ങിന് ഹാജരാകേണ്ടത്. ഓരോ ജില്ലയിലെയും വിദ്യാഭ്യാസ ജില്ല അടിസ്ഥാനപ്പെടുത്തിയുള്ള കൗൺസിലിങ്ങിന്റെ തീയതി,സ്ഥലം എന്നിവ ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Address

Koduvally
673572

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

9847912643

Website

Alerts

Be the first to know and let us send you an email when Abacus online services posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Abacus online services:

Share