Suhail Karanthur

Suhail Karanthur THIS IS MY OFFICIAL PAGE

24/06/2020
*ശവ്വാൽ 26**ഉപ്പ മരണപ്പെട്ടിട്ട് ഇന്നേക്ക്പത്ത് വർഷം*...ഉള്ളു നീറുന്ന പത്തു വർഷങ്ങൾ...തീരാ വേദനയുടെ കഥകൾ ഒരുപാട് പറയാൻ ഉ...
18/06/2020

*ശവ്വാൽ 26*
*ഉപ്പ മരണപ്പെട്ടിട്ട് ഇന്നേക്ക്
പത്ത് വർഷം*...

ഉള്ളു നീറുന്ന പത്തു വർഷങ്ങൾ...
തീരാ വേദനയുടെ കഥകൾ ഒരുപാട് പറയാൻ ഉണ്ട്
നഷ്ടപ്പെട്ട ഉപ്പയെന്ന സ്നേഹത്തിനു
പകരം വെക്കാൻ ഒന്നിനും സാധിക്കില്ലെന്ന സത്യം
ഓരോ വർഷം പിന്നിടുമ്പോളും ഞങ്ങളെ
ഓർമ്മപ്പെടുത്തിക്കൊണ്ടേ ഇരുന്നു...
ജീവിത കാലത്തു വേണ്ടുവോളം മനസ്സിലാക്കാതെ
പോയ ആ സ്നേഹം തിരിച്ചറിഞ്ഞപ്പോളേക്കും ഉപ്പ
തിരികെ വരാത്ത ലോകത്തേക്കുള്ള
യാത്ര തുടങ്ങിയിരുന്നു....
അന്ന് മുതൽ കണ്ണ് നിറയാത്ത ദിനങ്ങളില്ല...
ഉള്ളു പിടയാത്ത നിമിഷങ്ങളില്ല...
ഉമ്മയും ഞാനും മൂന്ന് പെങ്ങന്മാരും...
കണ്ടിട്ടില്ലെങ്കിലും കേട്ട് കേട്ട് ഇന്നെന്റെ
പ്രിയതമക്കും ഉപ്പയെ
നന്നായി അറിയാം ,ഒരുപാട് ഇഷ്ടം.
കണ്ണില്ലാതെ ആവുമ്പോളെ കണ്ണിന്റെ
വിലയറിയൂ എന്ന് പറയുന്നത് എത്ര ശരിയാ
ഉപ്പ ഉള്ളത് വരെ ഒരു മകൻ മാത്രം ആയിരുന്ന ഞാൻ
ഇനി വരില്ലെന്നു പറഞ്ഞു പറന്നു അകലുമ്പോൾ
ഒരു രക്ഷിതാവി മാറി...
ചെയ്ത് തീർക്കാൻ ബാക്കി ഉള്ളതൊക്കെ വസിയത്തോതി
ഏൽപിക്കുമ്പോളും ഓർത്തില്ല ഇത്ര പെട്ടന്ന്
ഞങ്ങളെ തനിച്ചാക്കി പോകുമെന്ന്.
അതോടെ അത് വരെ ഉണ്ടായിരുന്ന ധൈര്യം ഒകെക് ചോർന്നു
പോകുന്ന പോലെ തോന്നി...
താങ്ങും, തണലും, ധൈര്യവുമായിരുന്നു ഉപ്പ
ഇഷ്ടാനിഷ്ടങ്ങൾക് തോന്നും പോലെ വാങ്ങി
തരാനും മറ്റും കയ്യിൽ പണമില്ലെങ്കിലും കഴിയുന്നതിന്റെ
പരമാവധി ഞങ്ങളെ നോക്കി...
ഞങ്ങളിൽ മറ്റാരേക്കാളും കഴിവും
ബുദ്ധിയും തന്റേടവും ഒക്കെ ഉണ്ടായിട്ടും എന്ത്
കൊണ്ടെന്നറിയില്ല ഉപ്പയുടെ ജീവിതം മുഴുവൻ
കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു...
ഇന്നും ഉപ്പയുടെ സുഹൃത്തുക്കളും മറ്റും
പറയും ഞങ്ങളുടെ ഓരോ പ്രതിസന്തി
ഘട്ടങ്ങളിലും ഉപ്പ ഉണ്ടായിരുന്നെങ്കിൽ നിഷ്പ്രയാസം
എളുപ്പമാകുമായിരുന്നെന്നു...
വീട് പണി പൂർത്തിയാക്കാൻ , പെങ്ങന്മാരുടെ വിവാഹം ,എന്റെ വിവാഹം
വിവാഹത്തിനു മുമ്പും പിമ്പും ചെയ്ത് തീർക്കാനുള്ള
ഓരോ കടമകൾ ഓരോന്നിലും ഉപ്പയുടെ സാനിദ്യം ഞാൻ
വല്ലാണ്ട് ആശിച്ചു പോയിരുന്നു...
ഒരു തീരുമാനം എടുക്കാൻ ഒന്ന് ധൈര്യം മോനെ നീ അത് ചെയ്തോ
ഞാനുണ്ടെടാ കൂടെ എന്ന് പറയാൻ ആരുമില്ലാതെ ആയതിന്റെ
വേദന നന്നായി ഞാനറിഞ്ഞു...
കൂടെ ആരുണ്ടായാലും ഉപ്പയോളം വരില്ലെന്ന സത്യവും...
ഇന്നിതാ റബ്ബിന്റെ അപാര കാരുണ്യം ഒന്ന് കൊണ്ട് മാത്രം ഉപ്പ
ഏല്പിച്ച വസിയ്യത്തുകൾ ഓരോന്നും റബ്ബ് നടത്തി തന്നപ്പോൾ
അൽഹംദുലില്ലാഹ് ആ സന്തോഷങ്ങളിൽ ഒന്നിലും ഉപ്പ
ഇല്ലെന്നത് നീറുന്ന വേദനയാണ്.
അവസാനം ഇതാ ഈ വർഷം ഉപ്പ ജീവിത കാലത്തു ഏറെ
കൊതിച്ചിരിക്കാവുന്ന രണ്ടു വലിയ സന്തോഷങ്ങൾ
കൂടെ ഞങ്ങൾക്കു റബ്ബ് നൽകി അനുഗ്രഹിച്ചു .
ഒന്ന് ആറ്റു നോറ്റ് ഉപ്പയുടെ സ്നേഹം
എല്ലാം വാരിക്കോരി കൊടുത്ത, ചലനമറ്റു മൂടി കിടക്കുമ്പോൾ ഇക്കാ
എന്തിനാ ഉപ്പച്ചിനെ മൂടി ഇട്ടതെന്നു........................ അല്ലാആഹ്‌
നിഷ്കളങ്കമായി ചോദിച്ച ആ കുഞ്ഞു പെങ്ങൾ വിവാഹിതയായി
മറ്റൊരു വീട്ടിലെ മരുമകളായി അൽഹംദുലില്ലാഹ്
അത് പോലെ ഉപ്പ ഏറെ സ്വപ്നം കണ്ടിരിക്കാവുന്ന
മറ്റൊരു സന്തോഷം എനിക്കൊരു മോള്
(നഫീസത്തുൽ മിസ്‌രിയ) പിറന്നിരിക്കുന്നു. അവളിന്നു ഒരു
വയസ്സിനോട് അടുക്കുന്നു ഞങ്ങളെ ഓരോരുത്തരെയും
തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു...
മൂത്താപ്പയെ ചൂണ്ടി കാണിച്ചു മിസിരി വല്ലിപ്പ ധാ എന്ന്
പറയുമ്പോൾ ഉള്ളു നീറി പുകയുകയുകയായിരുന്നു...
ഉപ്പ ഉണ്ടായിരുന്നെങ്കിൽ എന്നേക്കാളേറെ സ്നേഹം ഒരു പക്ഷെ
എന്റെ മോൾക്ക് ഉപ്പ കൊടുക്കുമായിരുന്നല്ലോ എന്ന് ഓർക്കുമ്പോൾ...

നാഥാ ഞങ്ങളുടെ പൊന്നുപ്പയെ നീ തിരികെ വിളിച്ചെങ്കിലും
ഒരു കുറവും കൂടാതെ ഇന്ന് കാണും പോലെ ഞങ്ങളെ
പൊന്നു പോലെ സംരക്ഷിച്ച റബ്ബേ നിന്നോട്
ആണ് സർവ സ്തുതിയും അൽഹംദുലില്ലാഹ്.
ഇനിയും എല്ലാ ഖൈറും ബറകത്തും നീ ഇഷ്ടപ്പെടുന്ന
തരത്തിൽ ജീവിക്കാനുള്ള ദീർഘായുസ്സും ഞങ്ങൾക്കു പ്രധാനം ചെയ്യണേ...
എങ്കിലും റബ്ബേ ഞങ്ങളുടെ ഒരു സന്തോഷത്തിലും ഉപ്പാക് പങ്കെടുക്കാൻ സാധിച്ചിട്ടില്ല.
ദുനിയാവിൽ കിട്ടാതെ പോയ എല്ലാ സൗഭാഗ്യങ്ങളും സന്തോഷങ്ങളും നീ ഖബറിലും
സ്വർഗീയ ലോകത്തും ഉപ്പാക്ക് നൽകി അനുഗ്രഹിക്കണേ...
ഉപ്പയെയും ഞങ്ങളെയും നീ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണെ...

മറക്കാൻ കഴിയാത്ത ഒരുപാട് പേർ ഉണ്ട് ഉപ്പയുടെ
ജീവിത കാലത്തും ശേഷവും ഞങ്ങള്ക് തണലേകിയവർ
ഉമ്മയുടെ കുടുംബം വിശിഷ്യാ അമ്മാവന്മാർ ,
ഉപ്പയുടെ കുടുംബം വിശിഷ്യാ എന്റെ അസാന്നിധ്യത്തിലും
ഉപ്പാക്ക് സഹായി ആയ റാഷിദ് , ഉപ്പയുടെ സുഹൃത്തുക്കൾ
വിശിഷ്യാ രോഗ സമയത്ത് കൂടെ നിന്നു ധൈര്യം നൽകിയ യു പി ബാവ ഹാജി
(മരണപ്പെട്ടുപോയി റബ്ബ് സ്വർഗം നൽകട്ടെ)
അങ്ങനെ ഒരുപാട് മുഖങ്ങൾ ഞങ്ങൾക്കു പല
സമയങ്ങളിലായി തണലേകി.
മറക്കില്ലൊരിക്കലും...

ഉപ്പാ നിങ്ങളെ ഞങ്ങൾക്കു
ഒരുപാട് ഒരുപാട് ഒരുപാട്
ഒരുപാട് ഒരുപാട് ഇഷ്ടമായിരുന്നു...

ദുആ വസിയത്തോടെ
സസ്നേഹം
✒️✒️✒️
ചക്ക്യേരി അബൂബക്കർ മകൻ
സുഹൈൽ

10/10/2018

Address

Kunnamangalam
673571

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919947306845

Website

Alerts

Be the first to know and let us send you an email when Suhail Karanthur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Suhail Karanthur:

Share