28/11/2025
യഥാർത്ഥ ഡിജിറ്റൽ വളർച്ച.
ചെറുതാണേലും വളരെ ഉപകാരപ്രദമായ ഒരു മാർക്കറ്റിംഗ് തന്ത്രം പരിചയപ്പെടുകയുണ്ടായി ഇന്ന്, അതിനെകുറിച്ചാവാം ഇന്നത്തെ എഴുത്ത്.
വൈകീട്ട് ഞാനും എൻ്റെ പ്രിയ പത്നിയും കൂടെ ഒരു ചായകുടിക്കാനുള്ള മോഹവുമായി ചെന്നുപെട്ടത് വളരെ തിരക്ക് കുറഞ്ഞ ഒരു കടയിലാണ്. എന്നും കൂലങ്കഷമായിട്ടുള്ള സാഹചര്യത്തിൽ നിന്നും തിരക്ക് കുറഞ്ഞ അന്തരീക്ഷം വളരെ അനുകൂലമായി തോന്നി. ആസ്വദിച്ചുള്ള ചായ കുടിക്ക് ശേഷം വിത്യസ്തമായി ഇന്നൊരു ബില്ല് കിട്ടി. ജീവിതത്തിൽ ആദ്യമായല്ല ഭക്ഷണ ശേഷം ബില്ല് കിട്ടുന്നതെങ്കിലും ഇന്ന് കിട്ടിയ ബില്ലിന് സവിശേഷതകളേറെയുണ്ടായിരുന്നു. സാധാരണ ബില്ലുമായി ക്യാഷ് കൗണ്ടറിൽ ചെന്ന് ഡിജിറ്റൽ പേയ്‌മെന്റ് നടത്തുന്ന ഞാൻ ഇന്ന് കഴിച്ചു കഴിഞ്ഞ അതെ ടേബിളില്നിന്നും ബില്ല് ഡിജിറ്റൽ പേയ്മെന്റ് ചെയ്തു, അതും ലഭിച്ച ബില്ല് വെച്ച് തന്നെ,
എന്താല്ലേ tecnologiaaaaa ,,
ആദ്യം ക്യാഷ് മാത്രം, പിന്നെ കാർഡ് , അതിൽ തന്നെ ക്രെഡിറ്റ് കാർഡ് പോലോത്ത പലജാതി സംഭവങ്ങൾ, പിന്നെ G -pay , Phonepay , മറ്റുപല thirdparty അപ്പ്ലിക്കേഷനുകൾ വേറെ, ഇന്ന് ലഭിച്ചതും അങ്ങനെ ഒരവസരമാണെങ്കിൽ കൂടി അതിലൂടെ പുതിയൊരു അറിവും കൂടി സമ്പാദിച്ചു, ഒരറിവും ചെറുതല്ലല്ലോ, പ്രത്യേകിച്ച് ഒരു മാർക്കറ്റിംഗ് റിസേർച്ചർ എന്ന നിലയിൽ എനിക്ക്.
ഞാൻ മനസ്സിലാക്കിയിടത്തോളം ചില നിരീക്ഷണങ്ങൾ പറയാം:-
> ബില്ലിങ്ങിലെ തിരക്ക് കുറക്കാം എന്നത് തന്നെയാണ് പ്രധാന ഗുണം.
> പെട്ടെന്നുള്ള payment ആയതുകൊണ്ടുതന്നെ സമയലാഭം ഉണ്ടാകുന്നു.
> ക്യാഷ് ഇടപാടില്ലാത്തതിനാൽ ചില്ലറ വാങ്ങേണ്ട കൊടുക്കേണ്ട.
കള്ളനോട്ടിന്റെ (Fake notes) തലവേദനയുമില്ല.
> മുതലാളിക്കും തന്നെ തലവേദനയില്ലാതെതന്നെ ഇടപാടുകൾ നടക്കുന്നു.
> പ്രൊഫഷണൽ രീതിയായതു കൊണ്ടുതന്നെ ഉപപോക്താക്കളിൽ മതിപ്പുളവാക്കുന്നു.
> പുതിയ തലമുറയെ ആകർഷമാക്കാനുള്ള എളുപ്പ മാർഗം കൂടിയായി പരിഗണിക്കാം.
ഏതൊരു കാര്യത്തിനും ഗുണവും ദോഷവും ഉണ്ടാവുമല്ലോ, ഉണ്ടാവണമല്ലോ.
അപ്പൊ ഇനി കുറച്ചു കുറ്റവും പറയാം, (ദോഷ വശങ്ങൾ)
> ഇന്റർനെറ്റ് സംവിധാനം തകരാറിലായാൽ മുട്ടൻ പണികിട്ടും.
അത് payment ചെയ്യുന്നവരായാലും കടഉടമക്കായാലും.
> കുറച്ചു സമയമെടുക്കും എല്ലാവരിലും വർക്ക് ആകാൻ,
ഉയർന്ന ചിന്താഗതിയും ടെക്നോളജിയുടെ വളർച്ചയും ഉപയോഗപ്രദമായ രീതിയിൽ ഫലപ്രദമായി വിനിയോഗിച്ചു എന്നുള്ളതിനുള്ള ഉത്തമ ഉദാഹരണമാണ് ഇന്നുണ്ടായ അനുഭവം.
സമയ ലാഭം, വേറൊരു മെഷീനിന്റെ ആവശ്യമില്ല, എളുപ്പവും.
(ബില്ലിന്റെ ചിത്രം ഞാൻ ഇതിനോടൊപ്പം ചേർക്കാം)