SPIA Malappuram

SPIA Malappuram Sign Printing Industries Association

30/10/2024
ആവേശമായി വളാഞ്ചേരിയും....ഒരുമിക്കാംകൈകോർക്കാംശക്തരാവാം...യൂണിറ്റ് ശാക്തീകരണ ക്യാമ്പയിൻ്റെ ഭാഗമായ *നാലാം ദിന യൂണിറ്റ് സന്...
21/10/2021

ആവേശമായി വളാഞ്ചേരിയും....
ഒരുമിക്കാം
കൈകോർക്കാം
ശക്തരാവാം...

യൂണിറ്റ് ശാക്തീകരണ ക്യാമ്പയിൻ്റെ ഭാഗമായ *നാലാം ദിന യൂണിറ്റ് സന്ദർശനം* ഇന്ന് ഒൿടോബർ 20, *വളാഞ്ചേരി* ഏരിയായിൽ വിജയകരമായി പൂർത്തിയാക്കി. രാവിലെ രാവിലെ 11 ന് വളാഞ്ചേരി Ymeയിൽ നിന്ന് ആരംഭിച്ചു വൈകുന്നേരം നാലുമണിക്ക് കാടാമ്പുഴ VCREA യിൽ അവസാനിച്ച സന്ദർശനം ഏറെ ആവേശമായി.
രണ്ടു അയൽ ജില്ലകളുമായി(തൃശ്ശൂർ,പാലക്കാട്) അതിർത്തി പങ്കിടുന്ന ഏരിയ എന്നത് കൊണ്ട് തന്നെ റേറ്റ്ലും മറ്റും ഏറെ പ്രതിസന്ധി നേരിടുന്ന ഒരു പ്രദേശമാണ് വളാഞ്ചേരി. ഒരുമിച്ച് കൈകോർത്തു എല്ലാ പ്രതിസന്ധികളെയും ശക്തമായി നേരിടാൻ ഉറച്ച ഏരിയയിലെ മുഴുവൻ യൂണിട്ടുകളോടും അഭിനന്ദനം അറിയിക്കട്ടെ.... രാവിലെ വളാഞ്ചേരിയിൽ ഹൃദ്യമായ സ്വീകരണം നൽകിയ യസിർ HASBI sky, യാത്രയിലുടനീളം ജില്ലാ ഭാരവാഹികളെ അനുഗമിച്ച, വളാഞ്ചേരി ഏരിയ ഭാരവാഹികളായ നൗഷാദ്, റാഷിദ് , ബിനുവേട്ടൻ എന്നിവരെ ജില്ലാ കമ്മിറ്റിക്കു വേണ്ടി പ്രത്യേകം അഭിനന്ദിക്കുന്നു. ജില്ലാ ഭാരവാഹികൾക്ക് ഊഷ്മളമായ സ്വീകരണങ്ങൾ നൽകിയ ഏരിയയിലെ മുഴുവൻ യൂണിറ്റുകളോടും ഹൃദ്യമായ നന്ദിയും കടപ്പാടും അറിയിക്കുന്നു. തുടർന്നും നിങ്ങളുടെ നിസ്സീമമായ സഹകരണവും ആത്മാർത്ഥമായ പിന്തുണയും ഈ കൂട്ടായ്മക്ക് ഉണ്ടാവണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
ഭാവുകങ്ങളോടെ...,

കെ.പി.എ കോയ
പ്രസിഡൻറ്
മലപ്പുറം ജില്ലാ കമ്മിറ്റി

21/10/2021

*ഒരുമിക്കാം കൈകോർക്കാം ശക്തരാവാം.*

🌹 *Unit Visit Day-4*
🎯 *വളാഞ്ചേരി ഏരിയ*🎯

പ്രിയപ്പെട്ട സൈൻ ഇൻഡസ്ട്രീസ് അസോസിയേഷൻ വളാഞ്ചേരി ഏരിയ യൂണിറ്റ് അംഗങ്ങളെ,

യൂണിറ്റ് ശാക്തീകരണത്തിൻ്റെ ഭാഗമായി ഓരോ യൂണിറ്റിനെയും നേരിട്ട് അറിയുന്നതിനും പരസ്പരബന്ധം സുദൃഢമാക്കുന്നതിനും പ്രവർത്തനങ്ങൾ അടുത്തറിയുന്നതിനും വേണ്ടി ജില്ലാ ഭാരവാഹികൾ ജില്ലയിലെ എല്ലാ യൂണിറ്റിലും നേരിട്ട് സന്ദർശനം നടത്തുകയാണ്. *ഒക്ടോബർ 20 ബുധനാഴ്ച വളാഞ്ചേരി ഏരിയായിൽ* പര്യടനം നടത്തുകയാണ്. യൂണിറ്റുകൾ ബയോഡാറ്റ തയ്യാറാക്കി വെക്കാൻ പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

ഏരിയയിലെ മുഴുവൻ യൂണിറ്റിലെയും ഉടമകളും അംഗങ്ങളും യൂണിറ്റുകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.
നമ്മുടെ മേഖലയെ തകർക്കുന്നതിന് നമ്മളിൽ നിന്നുള്ളവർ തന്നെ നീക്കം നടക്കുന്ന സാഹചര്യത്തിൽ ഈ പ്രതിസന്ധി മറികടക്കാൻ നിങ്ങളുടെ പരിപൂർണ സഹകരണവും സഹായവും അനിവാര്യമാണ്. നിങ്ങളുടെ നസീമമായ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്,

കെ പി എ കോയ
പ്രസിഡൻറ്
മലപ്പുറം ജില്ലാ കമ്മിറ്റി

21/10/2021

*ഒരുമിക്കാം കൈകോർക്കാം ശക്തരാവാം*

സൈൻ പ്രിൻറിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ യൂണിറ്റ് ശാക്തീകരണ ക്യാമ്പയിൻ്റെ ഭാഗമായ *മൂന്നാം ദിന യൂണിറ്റ് സന്ദർശനം* ഇന്ന് ഒൿടോബർ 16, നിലമ്പൂർ ഏരിയായിൽ വിജയകരമായി പൂർത്തിയാക്കി. രാവിലെ രാവിലെ 10:30 ന് വണ്ടൂര് SIGNPRO Ads നിന്ന് ആരംഭിച്ചു രാത്രി രാത്രി 7:30ന് കാളികാവ് 3G Sign അവസാനിച്ച സന്ദർശനം ഏറെ ഹൃദ്യമായി. മറ്റു ഏരിയകളിൽ നിന്ന് വിഭിന്നമായി ആർട്ടിസ്റ്റുകളുടെയും ഇടനിലക്കാരുടെയും വിളനിലമായി മേഖലയെ ശിഥിലമാക്കാൻ ശ്രമിക്കുന്ന ചില സംഭവങ്ങൾ ഇന്നത്തെ സന്ദർശനത്തിൽ ബോധ്യപ്പെട്ടു.
പ്രസ്തുത പ്രശ്നങ്ങൾ ബന്ധപ്പെട്ടവരുമായി വേണ്ട രീതിയിൽ ചർച്ച ചെയ്യുകയും പരിഹാരനടപടികൾ നിർദ്ദേശിക്കുകയും ചെയ്തു ചെയ്തു. യാത്രയിലുടനീളം ജില്ലാ ഭാരവാഹികളെ അനുഗമിച്ച, ആത്മാർത്ഥമായി ഇന്നത്തെ സന്ദർശനത്തിൽ സഹകരിച്ച നിലമ്പൂർ ഏരിയ പ്രസിഡൻറ് മുഹമ്മദലി, ജനറൽ സെക്രട്ടറി യൂനുസ്, ട്രഷറർ ഷാജി (മാനു) എന്നിവരെ ജില്ലാ കമ്മിറ്റിക്കു വേണ്ടി പ്രത്യേകം അഭിനന്ദിക്കുന്നു. ജില്ലാ ഭാരവാഹികൾക്ക് ഊഷ്മളമായ സ്വീകരണങ്ങൾ നൽകിയ ഏരിയയിലെ മുഴുവൻ യൂണിറ്റുകളോടും ഹൃദ്യമായ നന്ദിയും കടപ്പാടും അറിയിക്കുന്നു തുടർന്നും നിങ്ങളുടെ നിസ്സീമമായ സഹകരണവും ആത്മാർത്ഥമായ പിന്തുണയും ഈ കൂട്ടായ്മക്ക് ഉണ്ടാവണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. ഭാവുകങ്ങളോടെ...,

കെ.പി.എ കോയ
പ്രസിഡൻറ്
മലപ്പുറം ജില്ലാ കമ്മിറ്റി

21/10/2021

*ഒരുമിക്കാം കൈകോർക്കാം ശക്തരാവാം.*

🌹 *Unit Visit Day-3*
🎯 *നിലമ്പൂർ*🎯

പ്രിയപ്പെട്ട സൈൻ ഇൻഡസ്ട്രീസ് അസോസിയേഷൻ നിലമ്പൂർ ഏരിയ യൂണിറ്റ് അംഗങ്ങളെ,

കാലവർഷക്കെടുതി യുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ച *നിലമ്പൂർ ഏരിയയിലെ യൂണിറ്റ് പര്യടനം*
*ഒക്ടോബർ 16 ശനിയാഴ്ച* നടത്തുകയാണ്.

ആയതിനാൽ യൂണിറ്റുകൾ ബയോഡാറ്റ തയ്യാറാക്കി ഏരിയ ഭാരവാഹികളെ അറിയിക്കുന്നതിനും ഇനിയും മെമ്പർഷിപ്പ് നടപടികൾ പൂർത്തിയാക്കാത്തവർ SPIA App ൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനും പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

ഏരിയയിലെ മുഴുവൻ യൂണിറ്റിലെയും ഉടമകളും അംഗങ്ങളും യൂണിറ്റുകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.
നമ്മുടെ മേഖലയെ തകർക്കുന്നതിന് നമ്മളിൽ നിന്നുള്ളവർ തന്നെ നീക്കം നടക്കുന്ന സാഹചര്യത്തിൽ ഈ പ്രതിസന്ധി മറികടക്കാൻ നിങ്ങളുടെ പരിപൂർണ സഹകരണവും സഹായവും അനിവാര്യമാണ്. നിങ്ങളുടെ നസീമമായ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്,

കെ പി എ കോയ
പ്രസിഡൻറ്
മലപ്പുറം ജില്ലാ കമ്മിറ്റി

21/10/2021

*ഒരുമിക്കാം കൈകോർക്കാം ശക്തരാവാം.*

സൈൻ പ്രിൻറിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി യുടെ യൂണിറ്റ് ശാക്തീകരണ പദ്ധതിയുടെ രണ്ടാം ദിന സന്ദർശനം പെരിന്തൽമണ്ണ ഏരിയയിൽ വിജയകരമായി പൂർത്തിയാക്കി.
മങ്കട മുതൽ പുലാമന്തോൾ വരെയും കരിങ്കല്ലത്താണി മുതൽ മുതൽ മേലാറ്റൂർ വരെയും വിശാലമായ ഏരിയയിലെ 21 യൂണിറ്റുകളിൽ 17 യൂണിറ്റുകളിലും നേരിട്ട് സന്ദർശനം നടത്തി.
ഉടമകൾ സ്ഥലത്തില്ലാത്ത തോ അതോ സാങ്കേതികമായ ചില പ്രയാസങ്ങൾ ഉള്ളതു കൊണ്ടും മറ്റു യൂണിറ്റുകളിൽ സന്ദർശനം തടസ്സപ്പെട്ടു.

ഇന്ന് ഒക്ടോബർ 9 ശനിയാഴ്ച രാവിലെ രാവിലെ 10:25 ന് പെരിന്തൽമണ്ണ സ്നിച്ചിൽ തുടങ്ങി വൈകിട്ട് വൈകിട്ട് 7: 35 ന് മേലാറ്റൂർ സിഗ്നേച്ചർ അഡ്വർടൈസിങ്ങിൽ അവസാനിച്ച സന്ദർശന യാത്ര ഏറെ ആത്മവിശ്വാസം നൽകി. എല്ലാ യൂണിറ്റുകളിലും ഊഷ്മളമായ സ്വീകരണവും ഹൃദ്യമായ സഹകരണവും സ്നേഹവായ്പ്പും നൽകിയ മുഴുവൻ യൂണിറ്റ് അംഗങ്ങങ്ങളോടും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.

എല്ലാ തിരക്കുകളും മാറ്റി വച്ച് രാവിലെ 10 മണി മുതൽ അവസാന ഷോപ്പ് വരെ കൂടെ നിന്ന ഏരിയ പ്രസിഡണ്ട് റിയാസ്, സെക്രട്ടറി സുമിത്ത് മറ്റു ഭാരവാഹികളോടും സഹകരിച്ച മുഴുവൻ യൂണിറ്റുകളോടും ഒരിക്കൽ കൂടി നന്ദി അറിയിക്കുകയാണ്. ഇന്നത്തെ യാത്രയിൽ മുഴുവൻ യൂണിറ്റുകളുടെയും ബയോഡാറ്റ ശേഖരിക്കുന്നതിനും 18 യൂണിറ്റുകളുടെ മെമ്പർഷിപ്പ് നടപടികൾ പൂർത്തിയാക്കുന്നതിനും സാധിച്ചു. സാങ്കേതികമായ ചില തകരാറുമൂലം ബാക്കി യൂണിറ്റുകളുടെ മെമ്പർഷിപ്പ് നടപടികൾ പൂർത്തീകരിക്കാൻ സാധിക്കാതിരുന്നത്.

പ്രിൻറിംഗ് മേഖലയിലെ ചെറിയ ചില അസ്വാരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടെങ്കിലും എല്ലാം പരിഹരിച്ചു കൊണ്ട് ശക്തമായി മുന്നോട്ടു പോകുവാൻ കരുത്തു പകരുന്നതായിരുന്നു യൂണിറ്റുകളുടെ സഹകരണവും പ്രവർത്തനങ്ങളും.

കർമവീഥിയിൽ തുടർന്നുള്ള പ്രയാണങ്ങൾക്ക് നിങ്ങളുടെ പരിപൂർണ്ണ പിന്തുണയും സഹായങ്ങളും പ്രതീക്ഷിച്ചുകൊണ്ട്....

സ്നേഹത്തോടെ,

കെ. പി. എ കോയ
പ്രസിഡൻറ്
മലപ്പുറം ജില്ലാ കമ്മിറ്റി.

Address

Warangode
Malappuram

Alerts

Be the first to know and let us send you an email when SPIA Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SPIA Malappuram:

Share