News MAKER

News MAKER Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from News MAKER, Advertising agency, MALAPPURAM, Malappuram.

10/03/2017

11/01/2017

ജിഷ്ണുവിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

തൃശൂര്‍ : പാമ്ബാടി നെഹ്റു കോളേജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനാണ് അന്വേഷണച്ചുമതല. ജിഷ്ണു കോപ്പിയടിച്ചെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് സാങ്കേതിക സര്‍വകലാശാല അന്വേഷകസംഘം അറിയിച്ചു. കോപ്പിയടിച്ചതായി പറയുന്ന ദിവസം അത്തരത്തില്‍ റിപ്പോര്‍ട്ട് കോളേജില്‍നിന്ന് സര്‍വകലാശാലയ്ക്ക് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കോപ്പിയടിച്ചെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സര്‍വകലാശാലാ നിലപാടെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഷാബു അറിയിച്ചത്.
കോപ്പിയടിച്ചെന്ന ആക്ഷേപം കോളേജ് പ്രിന്‍സിപ്പലും നിരാകരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ജിഷ്ണുവിന്റെ ദേഹത്ത് പരിക്കേറ്റ പാട് കണ്ടെത്തി. മൂക്കിന്റെ വശത്തെ പാടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുസംബന്ധിച്ച വിവരം ഡോക്ടര്‍മാര്‍ പൊലീസിന് കൈമാറി. മുറിവിന്റെ പഴക്കം, ആഴം തുടങ്ങിയവ പൊലീസ് അന്വേഷിക്കും. ജിഷ്ണുവിന് മര്‍ദനമേറ്റെന്ന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പരാതിയുള്ളതിനാല്‍ പൊലീസ് ഗൌരവത്തോടെയാണ് ഇക്കാര്യം കാണുന്നത്.ജിഷ്ണുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംഭവത്തെക്കുറിച്ച്‌ പ്രത്യേക പരിശോധന നടത്താനും സ്വാശ്രയമേഖലയിലെ പഠനനിലവാരവും ഭൗതിക സാഹചര്യങ്ങളും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പഠിക്കുന്നതിനും വിലയിരുത്തുന്നതിനും പ്രത്യേക സമതിയെ നിയോഗിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

11/01/2017

ബാങ്കുകളുടെ പകല്‍ക്കൊള്ളയ്ക്കെതിരേ ജനരോഷം ശക്തം; എടിഎമ്മില്‍നിന്ന് പണം കിട്ടിയില്ലെങ്കിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നു, നടപടിയെടുക്കാതെ സര്‍ക്കാര്‍

കൊച്ചി: നോട്ട് നിരോധനത്തിനു പിന്നാലെ ജനങ്ങളെ വഞ്ചിക്കാന്‍ ബാങ്കുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന സര്‍ക്കാരിനെതിരേ വ്യാപക ജനരോഷം. എടിഎം പിന്‍വലിക്കലിന് പരിധി ഏര്‍പ്പെടുത്തുകയും പിന്‍വലിക്കുന്നതിന് സര്‍വീസ് ചാര്‍ജ് ഈടാക്കുകയും ചെയ്യുന്ന ബാങ്കുകളുടെ പകല്‍ക്കൊള്ളയാണ് നടക്കുന്നത്. ഇതിനെതിരേ നടപടിയെടുക്കാന്‍ വൈകുന്ന സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നതാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
സംസ്ഥാനത്തെ 31% എടിഎമ്മുകള്‍ എസ്ബിടിക്കും എസ്ബിഐക്കും കീഴിലായിരിക്കെ, സര്‍വീസ് ചാര്‍ജ് മടക്കിക്കൊണ്ടുവരാനുള്ള ബാങ്കുകളുടെ തീരുമാനം ജനങ്ങള്‍ക്ക് ഇരുട്ടടിയായി. മെട്രോ നഗരങ്ങളില്‍ മൂന്നും മറ്റിടങ്ങളില്‍ അഞ്ചും വീതം എടിഎം ഇടപാടുകളാണ് ഓരോ മാസവും സൗജന്യമായി അനുവദിച്ചിട്ടുള്ളത്.

11/01/2017

പത്താംക്ലാസ് പാസായവര്ക്ക് കെ.എസ്.ആര്‍.ടി.സി യില്‍ തൊഴിലവസരം. http://bit.ly/M-KSRTC
14200 രൂപ വരെ തുടക്ക ശമ്പളം. കേരള psc വിജ്ഞാപനം.
കൂടുതൽ വിവരങ്ങള്ക്കും അപേക്ഷ ഫോമും ഇവിടെ ക്ലിക്ക് ചെയ്യുക. ☞ http://bit.ly/M-KSRTC

11/01/2017

വിമര്‍ശനം ശക്തം; ഒഴിവുകാല സഞ്ചാരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വിനോദസഞ്ചാരത്തില്‍ നിയന്ത്രണം വരുത്താന്‍ ഒരുങ്ങി രാഹുല്‍ ഗാന്ധി. വിമര്‍ശനങ്ങള്‍ ശക്തമായതോടെയാണ് ഒഴിവുകാലസഞ്ചാരത്തില്‍ നിയന്ത്രണം വരുത്തുന്നതിനെ കുറിച്ച്‌ രാഹുല്‍ ആലോചിക്കുന്നത്. 11 ദിവസത്തെ ഇംഗ്ലണ്ട് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ രാഹുല്‍ അടുത്തയാഴ്ച നടത്താനിരുന്ന ചൈന സന്ദര്‍ശനം റദ്ദാക്കുമെന്നാണ് സൂചന.
അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാജ്യത്തില്ല എന്ന കാര്യം വിമര്‍ശിക്കപ്പെട്ടിരുന്നു. ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ച്‌ പോകുന്ന പാര്‍ട്ടി പ്രതിനിധി സംഘത്തെ നയിക്കേണ്ടത് രാഹുല്‍ ഗാന്ധി ആയിരുന്നു.

11/01/2017

പ്രണയവിവാഹമായിരിക്കുമെന്ന് തുറന്നു പറഞ്ഞ് പ്രയാഗ

തനിക്ക് അറേഞ്ച്ഡ് മാര്യേജിനെ കുറിച്ച്‌ ആലോചിക്കാനാകില്ലെന്ന് നടി പ്രയാഗ മാര്‍ട്ടില്‍. പ്രണയം തോന്നുന്ന ആളെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം. വിവാഹ ജീവിതത്തിലും പ്രണയമുണ്ടാകണമെന്നും താരത്തിനുണ്ട്. വനിത വെഡ്ഡിംഗ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രയാഗ.
അച്ഛനും അമ്മയും അറേഞ്ച്ഡ് മാര്യേജായിരുന്നെങ്കിലും അന്നു മുതല്‍ പ്രണയത്തിലാണ്. ഇപ്പോഴും പ്രണയിക്കുന്നവരെ പോലെയുള്ള അവരെ കണ്ട് സെറ്റില്‍ പലരും ലൗ മാര്യേജായിരുന്നോ എന്ന് ചോദിക്കാറുണ്ടെന്നും പ്രയാഗ പറയുന്നു. ഫുക്രിയാണ് പ്രയാഗയുടെ ഇനി റിലീസാകാനുള്ള ചിത്രം.

11/01/2017

ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദിനെ വരവേൽക്കാനൊരുങ്ങി ഡൽഹി

ദുബായ് ∙ ഇന്ത്യ–യുഎഇ ബന്ധത്തിനു പുതിയ മാനങ്ങൾ നൽകി റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ എത്തുന്ന അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനു രാജകീയ വരവേൽപ്പ് നൽകാൻ ന്യൂഡൽഹി ഒരുങ്ങുന്നു.
ഏറ്റവും അടുപ്പമുള്ള രാജ്യത്തോടുള്ള ആദരവു കൂടി പ്രകടമാക്കുന്ന പ്രൗഢോജ്വല ചടങ്ങിൽ യുഎഇ സൈനികർ ഇന്ത്യൻ സൈന്യത്തോടൊപ്പം മാർച്ച് ചെയ്യുമെന്നതും ശ്രദ്ധേയം.

11/01/2017

ആചാരപെരുമയില്‍ എരുമേലി പേട്ടതുള്ളല്‍ ആരംഭിച്ചു

ശബരിമല: ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ആരംഭിച്ചു. ഉച്ചയ്ക്ക് ഭഗവദ് സാന്നിധ്യം വിളിച്ചറിയിച്ച്‌ ആകാശത്ത് കൃഷ്ണപരുന്ത് വട്ടമിട്ട് പറന്നതോടെ സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തില്‍ അമ്ബലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളല്‍ ആരംഭിച്ചു.
വാവരു പള്ളിക്ക് സമീപമെത്തിയ സംഘത്തെ പള്ളി ഭാരവാഹികള്‍ സ്വീകരിച്ചു. തുടര്‍ന്ന് പള്ളി വലംവച്ച സംഘം വലിയമ്ബലത്തിലേക്ക് തിരിച്ചു. പിതൃസ്ഥാനീയരായ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍ ആകാശത്ത് പകല്‍ സമയത്ത് ദൃശ്യമാവുന്ന നക്ഷത്രത്തിനെ സാക്ഷി നിര്‍ത്തിയാണ്. അമ്ബടത്ത് മാളികയില്‍ എ.കെ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പേട്ടതുള്ളുന്നത്.

10/01/2017

പരിധിയില്ലാത്ത 4ജി/3ജി ഡാറ്റാ മണിക്കൂറിന് 18 രൂപ നിരക്കിൽ നൽകാനൊരുങ്ങി വോഡഫോൺ

കൊച്ചി:വോഡഫോൺ ഇന്ത്യ പ്രീ പെയ്ഡ് വരിക്കാർക്ക് മണിക്കൂറിൽ 18 രൂപയ്ക് പരിധിയില്ലാതെ 4ജി/3ജി ഡേറ്റ ഉപയോഗിക്കാവുന്ന 'സൂപ്പർ മണിക്കൂർ' പദ്ധതി പ്രഖ്യാപിച്ചു.2ജി വരിക്കാർക്ക് ഈ പദ്ധതി ഉപയോഗിക്കുവാൻ മണിക്കൂറിന് 7 രൂപ മതി.തിങ്കൾ മുതൽ വരിക്കാർക്ക് ഇത് ലഭ്യമായി തുടങ്ങും.

10/01/2017

ഗൗതം മേനോൻ ചിത്രത്തിൽ പൃഥ്വിരാജ് :4 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിൽ മറ്റ് തെന്നിന്ത്യൻ താരങ്ങളും

ഗൗതം വാസുദേവ് മേനോന്റെ പുതിയ ചിത്രത്തിന്റെ ഭാഗമാകാൻ പൃഥ്വിരാജ് .മലയാളം,തമിഴ്‌,തെലുങ്ക്, കന്നഡ ഭാഷകളിൽ ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം മറ്റു ഭാഷകളിലെ സൂപ്പർ താരങ്ങളും അണിനിരക്കുന്നു.ചിത്രത്തിൽ സൗത്ത് ഇന്ത്യയിലെ മറ്റ് താരങ്ങളും അണിനിരക്കുന്നത്തിലാണ് ചിത്രീകരണം വൈകുന്നതെന്നും താരം പറഞ്ഞു.

10/01/2017

സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല: ഐഎഎസുകാരോട് മുഖ്യമന്ത്രി.

തിരുവനന്തപുരം• ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധം അതീവ ഗൗരവമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വിജിലന്‍സ് അന്വേഷണങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ല. ഐഎഎസുകാര്‍ക്കെതിരായ അന്വേഷണം ആദ്യമായല്ല വരുന്നത്. വികാരം സ്വാഭാവികമാണ്. എന്നാല്‍ വികാരവും നടപടിയും രണ്ടും രണ്ടാണ്. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ നോക്കേണ്ട. അതിനു വഴങ്ങില്ല. അവരുടെ സമരം ശരിയായില്ല. അത് അംഗീകരിക്കാനാകില്ല. ഭരണം നിയന്ത്രിക്കുന്നവര്‍ തന്നെ പ്രതിഷേധിക്കരുത്. ഇക്കാര്യം ചര്‍ച്ചയ്ക്കുവന്ന ഉദ്യോഗസ്ഥരെ അറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

10/01/2017

രണ്ടായിരം രൂപയില്‍ താഴെവരുന്ന സ്മര്‍ട്ട് ഫോണുകള്‍ ഉത്പാദിപ്പിക്കാന്‍ നിര്‍ദേശം:

ന്യൂഡല്‍ഹി: രണ്ടായിരം രൂപയില്‍ താഴെവരുന്ന സ്മര്‍ട്ട് ഫോണുകള്‍ ഉത്പാദിപ്പിക്കാന്‍ കമ്ബനികളോട് സര്‍ക്കാരിന്റെ നിര്‍ദേശം.കറന്‍സി രഹിത ഇടപാടുകളുടെ വ്യാപകമാക്കുകയാണ് ലക്ഷ്യം.ഗ്രാമീണ മേഖലയില്‍ക്കൂടി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വര്‍ധിക്കുന്നതോടെ കറന്‍സി രഹിത ഇടപാടുകള്‍ വ്യാപകമാക്കാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
രണ്ടരക്കോടിയോളം സ്മാര്‍ട്ട് ഫോണെങ്കിലും വിപണിയിലെത്തിക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം .

Address

MALAPPURAM
Malappuram
679324

Telephone

9495024756

Website

Alerts

Be the first to know and let us send you an email when News MAKER posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share