PPN പൈങ്ങോട്ടൂർ പഞ്ചായത്ത്‌ ന്യൂസ്‌

26/10/2025
ഈ ഫോട്ടോയിൽ കാണുന്ന റിബിൻ ബിനോയ്(17), പടിഞ്ഞാറെ കരയിൽ വീട്,കടവൂർ ഈ കുട്ടിയെ  രാവിലെ സ്കൂളിൽ പോകുന്ന വഴി ഇന്ന്(15/10/2025...
16/10/2025

ഈ ഫോട്ടോയിൽ കാണുന്ന റിബിൻ ബിനോയ്(17), പടിഞ്ഞാറെ കരയിൽ വീട്,കടവൂർ ഈ കുട്ടിയെ രാവിലെ സ്കൂളിൽ പോകുന്ന വഴി ഇന്ന്(15/10/2025) കടവൂരിൽ വച്ച് കാണാതായിട്ടുണ്ട്, ആർക്കെങ്കിലും ഈ കുട്ടിയെ കുറിച്ച് വിവരം ലഭിക്കുകയാണെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന മൊബൈൽ നമ്പറിലോ വിവരം അറിയിക്കണമെന്ന് അപേക്ഷിക്കുന്നു
Mob:9526803224,9961995166.

Heartfelt condolences 💐
03/09/2025

Heartfelt condolences 💐

ചക്കാലക്കുന്നേൽ ഹോമിയുടെ ഭാര്യ ഓമന(55) അൽപം മുൻപ് മരണപെട്ടു."ഓമന ചേച്ചിയെ ഞാൻ ആദ്യമായി കണ്ടപ്പോൾ, ‘ ഞങ്ങൾക്ക് നടന്നു പോക...
28/08/2025

ചക്കാലക്കുന്നേൽ ഹോമിയുടെ ഭാര്യ ഓമന(55) അൽപം മുൻപ് മരണപെട്ടു.
"ഓമന ചേച്ചിയെ ഞാൻ ആദ്യമായി കണ്ടപ്പോൾ, ‘ ഞങ്ങൾക്ക് നടന്നു പോകാൻ നല്ലൊരു വഴിയില്ല. വഴി നന്നാക്കാൻ ചിലപ്രമുഖർ അനുവദിക്കുന്നില്ല’ എന്ന് വളരെ സങ്കടത്തോടെ പറഞ്ഞു.ഒരു അഡ്വക്കേറ്റ് എന്ന നിലയിൽ ‘എനിക്കാകുന്നതെല്ലാം ചെയ്യാം. നമുക്ക് ഒരു ശാശ്വത പരിഹാരo കണ്ടെത്താം’ എന്നും ഉറപ്പുനൽകി. അതിനായി വേണ്ട ശ്രമങ്ങൾ ഞാൻ ആരംഭിക്കുകയും ചെയ്തു. എന്നാൽ, ചേച്ചിയുടെ ആഗ്രഹം നടപ്പിലാക്കുന്നതിനു മുൻപേ തന്നെ ചേച്ചി വിടവാങ്ങി. അവസാനമായി സ്വന്തം വീട്ടിലേക്ക് മടങ്ങി വരാൻ പോലും, ആ വഴിയുടെ ദയനീയാവസ്ഥ വീണ്ടും കണ്ടിരിക്കേണ്ടി വന്നിരിക്കുന്നു ആ പാവങ്ങൾ..
*ആദരാഞ്ജലികൾ* 🌹🌹

അഡ്വക്കേറ്റ്: മരിയ ജോസ്

സിപിഎം അനുകൂല സംഘടനയായ കേരള ഗവ സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലെ ക്രൂരത; മദ്യപിക്ക...
13/02/2025

സിപിഎം അനുകൂല സംഘടനയായ കേരള ഗവ സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലെ ക്രൂരത; മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടെത്തി സഖാക്കളുടെ കൂട്ടായ്മ ആ പയ്യന്‍ നല്‍കിയത് കറുത്ത ഞായര്‍; അച്ഛനെ അറിയിച്ചപ്പോള്‍ പരാതി പോലീസിന് മുന്നിലെത്തി; കോട്ടയം ഗാന്ധി നഗറിലെ മെന്‍സ് ഹോസ്റ്റിലിലും കുട്ടി സഖാക്കളുടെ 'ഇടിമുറി'!

തെരുവ് നായ്ക്കൾക്ക് വേണ്ടി പത്ത് രൂപയുടെ ബിസ്ക്കറ്റും സോഷ്യൽ മീഡിയ പോസ്റ്റും നൽകുന്നവർക്ക് സമർപ്പിക്കുന്നു..... 🙏🙏🙏
13/02/2025

തെരുവ് നായ്ക്കൾക്ക് വേണ്ടി പത്ത് രൂപയുടെ ബിസ്ക്കറ്റും സോഷ്യൽ മീഡിയ പോസ്റ്റും നൽകുന്നവർക്ക് സമർപ്പിക്കുന്നു..... 🙏🙏🙏

സംപ്രേഷണം ചെയ്യാൻ പോലും കഴിയാത്ത വിധം ക്രൂരതകളാണ് ദൃശ്യങ്ങളിലുള്ളത്. സ്വകാര്യഭാ​ഗങ്ങളിൽ പരുക്കേൽപ്പിക്കുന്നതും വ്യക്തം.
13/02/2025

സംപ്രേഷണം ചെയ്യാൻ പോലും കഴിയാത്ത വിധം ക്രൂരതകളാണ് ദൃശ്യങ്ങളിലുള്ളത്. സ്വകാര്യഭാ​ഗങ്ങളിൽ പരുക്കേൽപ്പിക്കുന്നതും വ്യക്തം.

മാത്യു കുഴല്‍നാടൻ 7 ലക്ഷം വാങ്ങി, ഡീന്‍ കുര്യാക്കോസ് 45 ലക്ഷവും'; ഉന്നതരെ കുടുക്കി പകുതി വില തട്ടിപ്പ് കേസിലെ പ്രതിയുടെ ...
10/02/2025

മാത്യു കുഴല്‍നാടൻ 7 ലക്ഷം വാങ്ങി, ഡീന്‍ കുര്യാക്കോസ് 45 ലക്ഷവും'; ഉന്നതരെ കുടുക്കി പകുതി വില തട്ടിപ്പ് കേസിലെ പ്രതിയുടെ മൊഴി

08/02/2025

പൈങ്ങോട്ടൂർ ഉപതിരഞ്ഞെടുപ്പ്; സ്ഥാനാർഥികളായി

കോതമംഗലം പൈങ്ങോട്ടൂർ പഞ്ചായത്ത് 10-ാം വാർഡ് (പന ങ്കര) ഉപതിരഞ്ഞെടുപ്പിനു നാമ നിർദേശ പത്രികാ സമർപ്പണം പൂർത്തിയായി. എൽഡിഎഫ് ഒഴികെയുള്ളവർക്കു വനിതാ സ്ഥാനാർഥികളാണ്.
ബിജി സജി : (യുഡിഎഫ്),
അമൽ രാജ് (എൽഡിഎഫ്),
ആര്യ സത്യൻ (എൻ ഡിഎ),
മരിയ ജോസ് (എഎപി)

എന്നിവരാണു സ്ഥാനാർഥികൾ. 3 ഡമ്മി സ്ഥാനാർഥികളുമുണ്ട്. ഇന്നു സൂക്ഷ്മ പരിശോധന നട ക്കും. 10 വരെ പിൻവലിക്കാം. 24ന് വോട്ടെടുപ്പ്. 25ന് വോട്ടെ ണ്ണും

വൻകിട കമ്ബനികളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച്‌ ഇരുചക്ര വാഹനങ്ങളും മറ്റും പകുതി വിലയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോട...
04/02/2025

വൻകിട കമ്ബനികളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച്‌ ഇരുചക്ര വാഹനങ്ങളും മറ്റും പകുതി വിലയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ ജില്ലയില്‍ പരാതി പ്രളയം.സീഡ് സൊസൈറ്റികള്‍ മുഖേന കോടികള്‍ തട്ടിയ കേസില്‍ മുഖ്യപ്രതി തൊടുപുഴ കുടയത്തൂർ കോളപ്ര ചക്കളത്തുകാവ് ക്ഷേത്രത്തിന് സമീപം ചൂരകുളങ്ങര അനന്തു കൃഷ്ണനെ (28) കഴിഞ്ഞ ദിവസം മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ജില്ലയില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ തട്ടിപ്പിനിരയായവർ കൂട്ടമായി പരാതിയുമായി രംഗത്തെത്തിയത്. ഇന്നലെ തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ മാത്രം നാല്പതോളം പേർ പരാതിയുമായെത്തി. ഇതില്‍ ഒരു പരാതിയില്‍ എഫ്.ഐ.ആർ രജിസ്ട്രർ ചെയ്തു. കാഞ്ഞാർ പൊലീസ് സ്റ്റേഷനിലും മുപ്പതോളം പരാതികള്‍ ലഭിച്ചു. നെടുങ്കണ്ടം മേഖലയിലാണ് ഏറ്റവും കൂടുതല്‍ പേർ തട്ടിപ്പിനിരയായത്. ഇവിടെ ഇതിനകം അമ്ബതിലേറെ പേർ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അടിമാലിയിലും നിരവധി പേർ പരാതി നല്‍കി. ഭൂരിഭാഗം പരാതികളും സമാനമാണ്. അറസ്റ്റിലായ അനന്തു കൃഷ്ണനെതിരെയാണ് ഒട്ടുമിക്ക പരാതികളും. ജില്ലയിലെമ്ബാടും ആയിരക്കണക്കിന് പേരാണ് തട്ടിപ്പിനിരയായത്. കൃത്യമായ കണക്ക് പൊലീസിനും തിട്ടമില്ല. പണം നഷ്ടമായവരിലേറെയും സ്ത്രീകളും കർഷകരും സാധാരണക്കാരുമാണ്. തട്ടിപ്പിനിരയായ സ്ത്രീകളടക്കമുള്ള പലരും മാനക്കേട് കാരണം പൊലീസില്‍ പരാതി നല്‍കാൻ മടിക്കുന്നുണ്ട്. നാഷനല്‍ എൻ.ജി.ഒ ഫെഡറേഷൻ എന്ന സംഘടനയുടെ നാഷനല്‍ കോ- ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്ബനികളുടെ സി.എസ്.ആർ ഫണ്ട് കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്. സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടൻസികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍, ഇതുവരെ ഒരു കമ്ബനിയില്‍ നിന്നും സി.എസ്.ആർ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ അനന്തു പൊലീസിനോട് സമ്മതിച്ചിരുന്നു. കൂടുതല്‍പേർ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയാല്‍ പണം തിരികെ കിട്ടാനുള്ള സാദ്ധ്യത അടയുമെന്ന മുന്നറിയിപ്പുമായി പൊലീസ് സ്റ്റേഷനില്‍ നിന്ന് അനന്തു കൃഷ്ണന്റെ ശബ്ദ സന്ദേശം സമൂഹ മാദ്ധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. ശബ്ദ സന്ദേശം പങ്കുവച്ചത്.

തട്ടിപ്പ് ഇങ്ങനെ

വലിയ കമ്ബനികളുടെ സാമൂഹ്യ സുരക്ഷാനിധി (സി.എസ്.ആർഫണ്ട്) ഉപയോഗിച്ച്‌ ഇരുചക്ര വാഹനം, കാർഷിക ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവ നല്‍കുന്ന പദ്ധതിയാണ് നടപ്പിലാക്കിയത്. പദ്ധതിയില്‍ ഗുണഭോക്താക്കളാകണമെങ്കില്‍ ആദ്യം 300 രൂപ അടച്ച്‌ സീഡ് സൊസൈറ്റിയില്‍ അംഗത്വം എടുക്കണമായിരുന്നു. ഇത്തരത്തില്‍ അംഗത്വമെടുത്ത് അപേക്ഷയോടൊപ്പം ഏതാണോ ആവശ്യം അതിന്റെ പകുതി തുക അടക്കണം. ഇത്തരത്തില്‍ ഇരുചക്ര വാഹനം, കാർഷികോപകരണം, ഗൃഹോപകരണം എന്നിവയ്ക്കായി പണമടച്ചവരാണ് തട്ടിപ്പിന് ഇരയായത്. ഓരോ പഞ്ചായത്തിലും, വാർഡുകള്‍ കേന്ദ്രീകരിച്ചും പ്രൊമോട്ടർമാരാണ് തുക സമാഹരിച്ചത്. പഞ്ചായത്തംഗങ്ങള്‍, മുൻ പഞ്ചായത്ത് അംഗങ്ങള്‍ മുതല്‍ സർക്കാർ ജീവനക്കാരും രാഷ്ട്രീയ നേതാക്കളും വരെ ഭാഗമായി. ഒരു സ്‌കൂട്ടറിന് ഒരാളില്‍ നിന്ന് 50,000 മുതല്‍ 60,000 രൂപ വരെയാണ് വാങ്ങിയത്. ഈ തുക മുഴുവൻ അനന്തു കൃഷ്ണന്റെ പേരിലുള്ള സ്വകാര്യ കമ്ബനികളുടെ അക്കൗണ്ടിലേക്കാണ് ഇട്ടതെന്നാണ് തുക വാങ്ങിയ പ്രൊമോട്ടർമാർ പറയുന്നത്. ആദ്യമെല്ലാം നിശ്ചിത സമയത്തിനുള്ളില്‍ പകുതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങളും മറ്റും വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ വിശ്വസിച്ചാണ് പലരും പണം നല്‍കിയത്.

03/02/2025

കടവൂർ സഹകരണാ ബാങ്ക് ഇലക്ഷനു ശേഷം നടന്ന യുഡിഎഫ് എൽഡിഎഫ് സംഘർഷത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കടവൂർ ടൗണിൽ ഇന്ന് നടത്തിയ പ്രതിഷേധ പ്രകടനം

31/01/2025

പ്രതി മാനസാന്തരപ്പെടാൻ സാധ്യതയുണ്ടെങ്കില്‍ വധശിക്ഷ ഒഴിവാക്കണം -സുപ്രീംകോടതി

Address

Paingottoor
Muvattupuzha
686671

Alerts

Be the first to know and let us send you an email when PPN posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category