25/05/2026
ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിൽ സാംസ്കാരിക–വിദ്യാഭ്യാസ മേഖലകളിൽ സജീവ സാന്നിധ്യമായ യുണൈറ്റഡ് പേരന്റ്സ് പാനൽ (യുപിപി) സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന സമ്മേളനവും വിഷു–ഈസ്റ്റർ ആഘോഷവും ശ്രദ്ധേയമായി. ഇന്ത്യൻ സ്കൂളിലെ പത്താം ക്ലാസിലും പ്ലസ് ടു പരീക്ഷകളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിക്കുകയും ഭാവി പഠനജീവിതത്തിന് ആശംസകൾ നേർക്കുകയും ചെയ്തു.
യുപിപി ചെയർമാൻ ഡോ. സുരേഷ് സുബ്രമണ്യം അധ്യക്ഷത വഹിച്ച ചടങ്ങ് ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു. കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു ജോർജ്, സാമൂഹ്യ പ്രവർത്തകൻ എസ്.വി. ബഷീർ, റഫീക്ക് അബ്ദുള്ള, ജമാൽ ഇരിങ്ങൽ, അസീൽ അബ്ദുറഹിമാൻ, ചന്ദ്രബോസ്, അജിത് കുമാർ കുടുംബ സൗഹൃദവേദി, ബദറുദ്ദീൻ പൂവാർ, മനു മാത്യു, രാമനുണ്ണി കോടൂർ, എം.എസ്. പിള്ള, സൽമാൻ ഫാരിസ്, ദീപക് തണൽ, അജിഭാസി, ദീപക് മേനോൻ, ജയേഷ് തോന്നിക്കൽ, യു.പി.പി സെക്രട്ടറി ജ്യോതിഷ് പണിക്കർ, കൺവീനർ ഹാരിസ് പഴയങ്ങാടി, സുനീഷ് സുശീലൻ, വിഷു–ഈസ്റ്റർ കമ്മിറ്റി കൺവീനർ ജേക്കബ് തേക്കുതോട്, ജോയിന്റ് കൺവീനർമാരായ ശ്രീകാന്ത് എം.എസ്., തോമസ് ഫിലിപ്പ്, ഹരീഷ് നായർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പ്ലസ് ടു പരീക്ഷയിൽ ഉന്നത മാർക്ക് നേടിയ ഗിസൽ ഷാരോൺ ഫെർണാണ്ടസ്, അന്ന ബിനു, പ്രണവി മണപ്പുറം, സീമോൻ മാത്യു ജോളി, ആൽവിൻ ജോർജ് സേവ്യർ, അതിഥി സതീശ് അയ്യർ, ബാലാമണി അയിലൂർ യോഗേഷ്, റിഹാൻ, സെത്മിക കലുബോവിള, അൻഗന ശ്രീജിത്, ക്രിസ്റ്റഫർ ചാക്കോ പൂവേലിൽ എന്നിവരെയും, പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ ഹർഷ ബാബർവെൽ, ദീപ്ഷിക കിഷോർ, ദിൽജ ജെയ്സൺ, മലീഹ ആഷിഖ്, ശ്രേയ മാത്തൂർ സഭാപതി എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ഡോ. ശ്രീദേവി സ്വാഗതവും കൺവീനർ അനിൽ യു.കെ. നന്ദിയും രേഖപ്പെടുത്തി. അബ്ബാസ്, അനസ് റഹീം, മൻഷീർ, മുബീന മൻഷീർ, റിഷാദ്, ഫിലിപ്പ് കറുകച്ചാൽ, മണികുട്ടൻ, അൻവർ ഷൂരനാട്, സിൻസൺ ചാക്കോ, റഊഫ്, ജമാൽ കുറ്റിക്കാട്ടിൽ, നായകം, ഷാജി പൊഴിയൂർ, സുമേഷ്, ശ്രീജിത്, സുബീഷ്, ഫൈസൽ പട്ടാണ്ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയ പങ്കാളിത്തം ചടങ്ങിൽ ശ്രദ്ധേയമായി. വിദ്യാർത്ഥികളുടെ പരിശ്രമവും മാതാപിതാക്കളുടെ പിന്തുണയും അധ്യാപകരുടെ സമർപ്പണവുമാണ് വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്ന രീതിയിലായിരുന്നു അനുമോദന സമ്മേളനം സംഘടിപ്പിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
ഇതിനോടനുബന്ധിച്ച് യുപിപിയുടെ നേതൃത്വത്തിൽ നടന്ന വിഷു–ഈസ്റ്റർ ആഘോഷവും ആവേശപൂർവം അരങ്ങേറി. വിവിധ കലാപരിപാടികൾ, ഗാനങ്ങൾ, നൃത്തങ്ങൾ, ടീം തരംഗിന്റെ ഗാനവിരുന്ന്, ടീം ഗസാനിയയുടെ നൃത്താവിഷ്കാരങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകി. വിദ്യാർത്ഥികൾക്കും കുട്ടികൾക്കും ഉപഹാര വിതരണവും നടത്തി.
രാജേഷ് പെരുങ്ങുഴിയും ദീപ്തി നായരും അവതാരകരായ ചടങ്ങുകൾ ആഘോഷാന്തരീക്ഷത്തിൽ നടന്നു. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ഐക്യവും സാംസ്കാരിക മൂല്യങ്ങളും ശക്തിപ്പെടുത്തുന്ന തരത്തിലായിരുന്നു യുപിപിയുടെ ഈ സംരംഭമെന്ന് രക്ഷിതാക്കളും അതിഥികളും അഭിപ്രായപ്പെട്ടു