Media Care

Media Care Media production house

സജീവ് കിളികുലത്തിന്റെ പെരുമൻ പൂജ കഴിഞ്ഞു.കണ്ണകി, അശ്വാരൂഡൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം സംവിധാനം ച...
06/01/2025

സജീവ് കിളികുലത്തിന്റെ പെരുമൻ പൂജ കഴിഞ്ഞു.

കണ്ണകി, അശ്വാരൂഡൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന പെരുമൻ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കോഴിക്കോട് സരസ്വതി കലാകുഞ്ജിൽ വെച്ച് നടന്നു. ഭാസ്ക്കരൻ വെറ്റിലപ്പാറ, ബ്രൂസ് ലി രാജേഷ്, സജീവ് കിളികുലം, അയ്മനം സാജൻ തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു. കോഴിക്കോട്ടെ സഹൃദയരായ സിനിമാ പ്രേമികളും, മറ്റ് സിനിമാ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

ജീവിത ഗന്ധിയായ കഥാമുഹൂർത്തങ്ങളിൽ, മനോഹരമായ ഗാനങ്ങളും, സംഘട്ടനങ്ങളും, നർമ്മവും, ഉൾച്ചേരുന്ന ഒരു ക്ലാസിക് ചിത്രമായിരിക്കും പെരുമൻ.

സൂര്യ മൂവി ടോൺ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന, ഗാന രചന, സംഗീതം എന്നിവയും, സംവിധായകൻ സജീവ് കിളികുലം തന്നെ നിർവ്വഹിക്കുന്നു. ഡി.ഒ.പി - മനോജ് നരവൂർ, എഡിറ്റിംഗ് - ജിതിൻ നാരായണൻ, കല- ഷിനോജ്,അഥിൻ അശോക്, ചമയം, വസ്ത്രാലങ്കാരം - ഷൈനി അശോക്, സംഘട്ടനം - ബ്രൂസ്‌ലി രാജേഷ്, നൃത്തം - അസ്നേഷ് യാഷ്, ഓർക്കസ്ട്രേഷൻ - പവി കോയ്യേട്ടു,സൗണ്ട് - ഷിജിൻ പ്രകാശ്, മാനേജർ - സുബി ഷ് അരീക്കുളം, ക്രീയേറ്റീവ് കോൺട്രിബൂഷൻ- സതീന്ദ്രൻ പിണറായി, പ്രൊമോഷൻ - വിനോദ് പി വെങ്ങര, പി.ആർ. ഒ - അയ്മനം സാജൻ, വിതരണം - സൻഹ ആർട്ട്സ്.
ഭാസ്കരൻ വെറ്റിലപ്പാറ, സജീവ് കിളികുലം, ടോജോ ഉപ്പുതറ,ബ്രൂസ്ലി രാജേഷ്,ഉത്തമൻ, സുരേഷ് അരങ്ങ്, മുരളി, ഊർമ്മിള നമ്പ്യാർ,ഇന്ദു പ്രമോദ്, രാഗിണി, രാഗി, സുലോചന, പ്രിയ എന്നിവരോടൊപ്പം പുതുമുഖങ്ങളും, പ്രമുഖതാരങ്ങളും വേഷമിടുന്നു. ജനുവരി അവസാനം തലശ്ശേരിയിൽ ചിത്രീകരണം തുടങ്ങും.

അയ്മനം സാജൻ

"ടെൻ നയിൻ എയ്ട്ട് "ജനുവരി 17-ന്."""""""""""""""""""""""""സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ,രാജേഷ് പൂന്തുരുത്തി,രജത...
06/01/2025

"ടെൻ നയിൻ എയ്ട്ട് "
ജനുവരി 17-ന്.
"""""""""""""""""""""""""

സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ,രാജേഷ് പൂന്തുരുത്തി,
രജത് രാജൻ,
അനു റാം,മോനിഷ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഗുരു ഗോവിന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ടെൻ നയിൻ എയ്ട്ട് "
ജനുവരി പതിനേഴിന് പ്രദർശനത്തിനെത്തുന്നു.
മെറ്റാമോർഫോസിസ് മൂവീ ഹൗസിന്റെ ബാനറിൽ ജയചിത്ര സി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രിയൻ നിർവ്വഹിക്കുന്നു.
സംഗീതം-ഹരിമുരളി ഉണ്ണികൃഷ്ണൻ, എഡിറ്റർ-രഞ്ജിത്ത് പുത്തലത്ത്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ-പി ശിവപാൽ,
പ്രൊഡക്ഷൻ കൺട്രോളർ-ശ്രീകാന്ത് രാഘവ്,കല-ഷെബി ഫിലിപ്പ്,മേക്കപ്പ്-സുനിത ബാലകൃഷ്ണൻ, വസ്ത്രാലങ്കാരം-അനു ശ്രീകുമാർ,സ്റ്റിൽസ്-മനു കാഞ്ഞിരങ്ങാട്, അസോസിയേറ്റ് ഡയറക്ടർ-വിനീഷ് കീഴറ,അപർണ കരിപ്പൂൽ,കളറിസ്റ്റ്-ജിതിൻ കുംബുകാട്ട് ,സൗണ്ട് ഡിസൈൻ-എം ഷൈജു, ആർട്ട് അസോസിയേറ്റ്-ശ്രീജിത്ത് പറവൂർ.

"ബെസ്റ്റി"വീഡിയോ ഗാനം.""'''"""""""""''''""""""''''അഷ്‌കർ സൗദാൻ,ഷഹീൻ സിദ്ധിഖ്, സാക്ഷി അഗർവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങള...
06/01/2025

"ബെസ്റ്റി"
വീഡിയോ ഗാനം.
""'''"""""""""''''""""""''''
അഷ്‌കർ സൗദാൻ,
ഷഹീൻ സിദ്ധിഖ്, സാക്ഷി അഗർവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
"മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള "എന്ന സിനിമക്ക്‌ ശേഷം ഷാനു സമദ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന
"ബെസ്റ്റി" എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
ജലീൽ കെ ബാവ എഴുതിയ വരികൾക്ക് അൻവർ അമൻ സംഗീതം പകർന്ന്
അഫ്സൽ,സിയാ ഉൾ ഹഖ്,ഫാരിഷ ഹുസൈൻ എന്നിവർ ആലപിച്ച " മഞ്ചാടി കടവിൽ...." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു,ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, അബുസലിം ,ഉണ്ണിരാജ നസീർ സംക്രാന്തി, അപ്പുണ്ണി ശശി,സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്മാൻ, അംബി,തിരു,
ശ്രവണ, സോനനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയശ്രീ ,
മനോഹരിയമ്മ, അന്ന ചാക്കോ പ്രതിഭ പ്രതാപ്ചന്ദ്രൻ,ദീപ, സന്ധ്യമനോജ്‌
തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ.
നിസ്സാര സംഭവത്തിന്റെയും, തെറ്റിദ്ധാരണയുടെയും പുറത്ത് ഡിവോഴ്സ് ചെയ്യപ്പെട്ട ഭാര്യക്കും ഭർത്താവിനും ഇടയിലേക്ക് ഒരു സുഹൃത്തു വരുന്നതും,അതിനെ തുടർന്നുണ്ടാകുന്ന രസകരമായ തമാശകളും സമന്വയിപ്പിച്ച് ദൃശ്യവത്കരിക്കുന്ന സിനിമയാണ് "ബെസ്റ്റി ".
ലെജെന്റ് മ്യൂസിക് ഡയറക്ടർ ഔസേപ്പച്ചൻ ഒരുക്കുന്ന പാട്ടുകൾക്ക് ഒപ്പം പഴയ കുറെ ഹിറ്റ് മാപ്പിള പാട്ടുകളും ഈ സിനിമയുടെ പ്രത്യേകതയാണ്
"പാർക്കിംഗ് " എന്ന കഴിഞ്ഞ വർഷത്തെ ഹിറ്റ്‌ തമിഴ് സിനിമയുടെ ഛായഗ്രാഹകനായ ജിജു സണ്ണി "ബെസ്റ്റി" ക്യാമറ കൈകാര്യം ചെയ്യുന്നു.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മിക്കുന്ന ചിത്രമാണ് "ബെസ്റ്റി ".
ഷിബു ചക്രവർത്തി, ജലീൽ കെ. ബാവ, ഒ.എം. കരുവാരക്കുണ്ട്, ശുഭം ശുക്ല എന്നിവരുടെ വരികൾക്ക് ഔസേപ്പച്ചൻ, അൻവർ അമൻ ,മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല തുടങ്ങിയവർ സംഗീതം പകരുന്നു.
ജാവേദ് അലി
മാർക്കോസ്
അഫ്സൽ
സച്ചിൻ ബാലു
സിയാ ഉൾ ഹഖ്
നിത്യാ മാമ്മൻ
അസ്മ കൂട്ടായി
ഷഹജ മലപ്പുറം
ഫാരിഷ ഹുസൈൻ
റാബിയ അബ്ബാസ് എന്നിവരാണ് ഗായകർ.
ഒറിജിനൽ സ്കോർ ഔസേപ്പച്ചൻ,എഡിറ്റർ-ജോൺ കുട്ടി, കഥ പൊന്നാനി അസീസ്,
പ്രൊഡക്ഷൻ കൺട്രോളർ-
എസ് മുരുകൻ,
കല-ദേവൻ കൊടുങ്ങല്ലൂർ,
ചമയം- റഹിംകൊടുങ്ങല്ലൂർ,
കോസ്റ്റ്യൂംസ്-ബുസി ബേബി ജോൺ,
സ്റ്റിൽസ്-അജി മസ്കറ്റ്,
പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- സെന്തിൽ പൂജപ്പുര,
സംഘട്ടനം-ഫിനിക്സ് പ്രഭു,സൗണ്ട് ഡിസൈൻ-എം ആർ രാജാകൃഷ്ണൻ,
ചീഫ് അസോസിയറ്റ് ഡയറക്ടർ-തുഫൈൽ പൊന്നാനി,അസോസിയറ്റ് ഡയറക്ടർ-
തൻവിൻ നസീർ,
അസിസ്റ്റന്റ് ഡയറക്ടർ- രനീഷ് കെ ആർ,സമീർ ഉസ്മാൻ, ഗ്രാംഷി എ എൻ,സാലിഹ് എം വി എം,സാജൻ മധു,
പ്രൊഡക്ഷൻ ഇൻ ചാർജ്-റിനി അനിൽകുമാർ
കൊറിയോഗ്രാഫി- രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻഭദ്ര,
മാർക്കറ്റിങ്-ടാഗ് 360ഡിഗ്രി,പ്രൊഡക്ഷൻ മാനേജർ- കുര്യൻജോസഫ്.
കുളു മണാലി, ബോംബെ, മംഗലാപുരം,കോഴിക്കോട്,പൊന്നാനി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ "ബെസ്റ്റി" ജനുവരി 24-ന് പ്രദർശനത്തിനെത്തും.
പി ആർ ഒ-എ എസ് ദിനേശ്.

Watch Manchadi Kadavil | Besty |Video Song| Shaanu Samad | Afsal | Ziya ul haq | Farisha | K V Abdul NazarSong : Manchadi KadavilMusic : Anwar Aman Lyrics :...

*ദി ഡാർക്ക്* *വെബ്ബുമായി**  *ഗിരീഷ് വൈക്കം*  *സംവിധാന* *രംഗത്തേക്ക്.* .....................................നിഷ്ഠൂരമായ പീ...
06/01/2025

*ദി ഡാർക്ക്* *വെബ്ബുമായി**
*ഗിരീഷ് വൈക്കം*
*സംവിധാന* *രംഗത്തേക്ക്.* .....................................നിഷ്ഠൂരമായ പീഡനങ്ങളും, കൊലപാതകങ്ങളും ചിത്രീകരിച്ച് അത് പ്രചരിപ്പിച്ച് ബിറ്റ്കൊയിൻ നേടുന്ന ഒരു സമ്പ്രദായം ലോകത്തിൽ ഇപ്പോൾ വ്യാപകമാണ്. പ്രത്യേകിച്ചും പാശ്ചാത്യ രാജ്യങ്ങളിൽ '.
വയലൻസ ആസ്വദിക്കുന്നവർക്കിടയിലാണ് നിഷ്ഠൂരമായ ഈ നടപടികൾ നടക്കുന്നത്.
ബിറ്റ് കൊയ്ൻ - എന്ന ഈ രീതി പ്രധാന പശ്ചാത്തലമാക്കി ആദ്യമായി ഒരു മലയാള സിനിമ എത്തുന്നു
ദി ഡാർക്ക് വെബ്ബ് എന്നാണ് ചിത്രത്തിൻ്റെ പേര്. നാൽപ്പതുവർഷത്തിലേറെയായി വിവിധരംഗങ്ങളിൽ പ്രവർത്തിച്ചു പോരുന്ന ഗിരീഷ് വൈക്കമാണ് ഈ ചിത്രം തിരക്കഥ രചിച്ച്സംവിധാനം ചെയ്യുന്നത്.
സ്റ്റിൽ ഫോട്ടോഗ്രഫിയിലൂടെയാണ് ഗിരീഷ് വൈക്കത്തിൻ്റെ ചലച്ചിത്ര രംഗത്തേക്കുള്ള കടന്നു വരവ്. പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറായ സൂര്യാജോത്തിൻ്റെ പ്രധാന സഹായിയായിട്ടാണ് തുടക്കം. പിന്നീട് പ്രൊഡക്ഷൻ വിഭാഗത്തിലായി. ചന്ദ്രൻപനങ്ങോട്, കല്ലിയൂർ ശശി കുര്യൻ
എന്നിവർക്കൊപ്പം സഹായിയായി പ്രവർത്തിച്ചു. പിന്നീട് പ്രൊഡക്ഷൻ കൺട്രോളറായി. എണ്പത്തിരണ്ട് ' ചിത്രങ്ങളുടെ നിർമ്മാണ കാര്യദർശിയായി വിവിധ രംഗങ്ങളിൽ പ്രവർത്തിച്ചു. പ്രൊഡക്ഷൻ കൺട്രോളർ, എക്സിക്കുട്ടീവ്,മാനേജർ - എന്നീ നിലകളിൽ പ്രവർത്തിച്ചു.
അതിനു ശേഷം രണ്ടു ചിത്രങ്ങൾ നിർമ്മിച്ചു കൊണ്ട് നിർമ്മാതാവായി.
മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത, വൺമാൻ ഷോ എന്നീ ചിത്രങ്ങളാണ് ഗിരീഷ് നിർമ്മിച്ചത്.

മുമ്പ് ബാലചന്ദ് മേനോൻ സാറിനോടൊപ്പം പ്രവർത്തിക്കുമ്പോഴുണ്ടായ ഒരു അനുഭവമാണ് സംവിധായകനാകുവാനുള്ളസാഹചര്യമൊരുക്കിയതെന്ന് ഗിരീഷ് വ്യക്തമാക്കി.
അദ്ദേഹത്തിൻ്റെ ഒരു ചിത്രത്തിൻ്റെ കുറച്ചു വിഷ്യൽസുകൾ തന്നോടു ചിത്രീകരിക്കുവാൻ പറഞ്ഞു.അത് മേനോൽസാറിനു തൃപ്തിയായിരുന്നു. സംവിധാനത്തിൽ ഭാവിയുണ്ടന്ന് അന്നു മേനോൻ സാർ പറഞ്ഞത് ഒരു പ്രചോദനമായി മനസ്സിലുണ്ടായിരുന്നു. ഒരു നിമിത്തം പോലെ അതിനുള്ള സാഹചര്യം ഇപ്പോഴുണ്ടായിരിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ഇതിനിടയിൽ സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നും പ്രോത്സാഹനമുണ്ടായി.

പൂർണ്ണമായും ആക്ഷൻ ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഡാർക്ക് ക്രൈം ത്രില്ലർ ജോണറാണ് ഈ ചിത്രത്തിൻ്റേത്.
മികച്ച ഏഴ് ആക്ഷനുകളാണ് ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആക്ഷൻ കിംഗ് പളനി രാജാണ് ആക്ഷനുകൾ ഒരുക്കിയിരിക്കുന്നത്.
പെൺകുട്ടികളാണ് ഈ ചിത്രത്തിലെ സംഘട്ടനങ്ങൾ നടത്തുന്നതെന്നത് ഏറെ പ്രത്യേകതയാണ്.
അവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്.
ചതിക്കുഴിയിൽ പെട്ടു പോയ രണ്ടു പെൺകുട്ടികൾ അവരുടെ രക്ഷക്കായി നടത്തുന്ന പോരാട്ടങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഉയർന്ന സാങ്കേതികമികവോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് കമ്പ്യൂട്ടർ ഗ്രാഫിക്സിനും, പശ്ചാത്തല സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്.
മുംബൈയിലാണ് ഈ ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതമൊരുക്കുന്നത്. ബോളിവുഡ്ഡിലെ പ്രശസ്ത സംഗീത സംവിധായകനായ മെഹുൽ വ്യാസ് ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
ഇതിലെ ഒരു ഇംഗ്ലീഷ് ഗാനവും ഇദ്ദേഹം തന്നെയാണ് കമ്പോസ് ചെയ്തിരിക്കുന്നത്.
പുതുമുഖങ്ങളെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഗിരീഷ് വൈക്കം ഈ ചിത്രത്തെക്കുറിച്ചുപറയുന്നത് ശ്രദ്ധിക്കാം.
താരപ്പൊലിമയേക്കാളുപരി കഥക്കും അതിനനുയോജ്യമായ അവതരണവുമാണ് ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്.
അതുകൊണ്ടാണ് പുതുമുഖങ്ങളെ അണിനിരത്തിയത്. തെരഞ്ഞെടുത്തവർക്ക് ആക്ഷൻ രംഗങ്ങൾ ഉൾപ്പടെയുള്ള നല്ല പരിശീലനം നൽകിയാണ് അവരെ ക്യാമറക്കുമുന്നിലെത്തിച്ചത്.
നല്ല മുതൽമുടക്കിലാണ് ചിത്രത്തിൻ്റെ അവതരണം.
മാമാങ്കം സിനിമയിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച പ്രാച്ചി
ടെഹ് ലാൻ. ഈ പ് ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഹിമാബിന്ദു പ്രിയങ്കാ യാദവ്, നിമിഷ എലിസബത്ത് ഡീൻ, പ്രശാന്ത് രതി, ഭദ്ര, റഫീഖ് റഷീദ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ
ജയിംസ് ബ്രൈറ്റിൻ്റേതാണ് തിരക്കഥ -
സംഗീതം -എബിൻ പള്ളിച്ചൽ., തേജ് മെർവിൻ,
ഗാനങ്ങൾ - ഡോ. അരുൺ കൈമൾ.
ഛായാഗ്രഹണം - മണി പെരുമാൾ.
എഡിറ്റിംഗ് - അലക്സ് വർഗീസ്.
കലാസംവിധാനം - അരുൺ കൊടുങ്ങല്ലൂർ.
മേക്കപ്പ് - പട്ടണം റഷീദ്.
കോസ്റ്റ്യും - ഡിസൈൻ - ഇന്ദ്രൻ സ്ജയൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ.. ആദർശ്.
കോ-ഡയറക്ടർ -ജയദേവ് -
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - റാം മനോഹർ, രാജേന്ദ്രൻ പേരൂർക്കട
പ്രൊഡക്ഷൻ കൺട്രോളർ - രാജൻ ഫിലിപ്പ്
ആതിരപ്പള്ളി, വാഗമൺ, പാലക്കാട്, ഒറ്റപ്പാലം, ആലുവ, ഭാഗങ്ങളിലായാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്.
ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്.
ഫോട്ടോ - മോഹൻ സുരഭി .

'കൊല്ലരുത്' എന്ന പ്രമാണം ഉപാധികൾ ഇല്ലാത്തതാണ്. നിഷ്കളങ്കരെ കൊല്ലരുത് എന്നു മാത്രമല്ല, ആരെയും കൊല്ലരുത് എന്നാണ് ദൈവത്തിന്...
22/11/2021

'കൊല്ലരുത്' എന്ന പ്രമാണം ഉപാധികൾ ഇല്ലാത്തതാണ്. നിഷ്കളങ്കരെ കൊല്ലരുത് എന്നു മാത്രമല്ല, ആരെയും കൊല്ലരുത് എന്നാണ് ദൈവത്തിന്റെ കല്പന അനുശാസിക്കുന്നത്."

- ഫ്രാൻസിസ് മാർപ്പാപ്പ.
( പ്രവാചക ശബ്ദം, 20 നവംബർ, 2021)

എന്നാൽ, സ്വയം കൊല്ലരുത് എന്നും അതിനർത്ഥമുണ്ടെന്ന് 'അഞ്ചാം കല്പന' പറയുന്നു...

19/11/2021
23/05/2021

പുതുമുഖങ്ങളായ നന്ദന രമേശ്‌, ജ്യോതിർ ആദിത്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അജികുമാർ രചനയും സംവിധാ...

https://alajikumar.blogspot.com/2019/01/blog-post_53.html?m=1
01/02/2019

https://alajikumar.blogspot.com/2019/01/blog-post_53.html?m=1

ഭാവി നല്ലതാകാൻ ഭൂതകാലത്തെ ചുമക്കരുത് നമ്മുടെ ജീവിതം സാഹചര്യങ്ങളുടെ ഒരു ശൃഖലയാണ്. എല്ലാ സാഹചര്യ...

https://m.facebook.com/story.php?story_fbid=882943515249183&id=394859597390913
16/09/2018

https://m.facebook.com/story.php?story_fbid=882943515249183&id=394859597390913

ദുരിതാശ്വാസ നിധി; കേരളത്തിലെ ഫിലിം സൊസൈറ്റികളില്‍ നിന്ന് 2,50,000/- രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കേരളത്തിലെ ഫിലിം സൊസൈറ്റികളില്‍ നിന്ന് സമാഹരിച്ച 2,50,000 രൂപ ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ- കേരളം (എഫ് എഫ് എസ് ഐ - കേരളം) സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന് കൈമാറി.

കേരളത്തിലെ വിവിധ ഫിലിം സൊസൈറ്റികളില്‍ നിന്നും സമാഹരിച്ച തുകയാണ് മന്ത്രിക്ക് കൈമാറിയത്. നവകേരളത്തെ സൃഷ്ടിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കാണ് തുക കൈമാറിയത്.

ഫെഡറേഷന്‍ റീജിയണല്‍ സെക്രട്ടറി കെ.ജി. മോഹന്‍കുമാര്‍, വി.കെ. ജോസഫ്, കെ.പ്രഭാകരന്‍ എന്നിവർ ചേർന്നാണ് സാംസ്‌ക്കാരിക വകുപ്പ് മന്ത്രിക്ക് തുക കൈമാറിയത്.

Address

V. N 36, Vidya Nagar, Thycaud. P. O
Thiruvananthapuram
695014

Alerts

Be the first to know and let us send you an email when Media Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Media Care:

Share