Blessed Vision

Blessed Vision We are a young creative studio with over than 15 years of experience. Our main goal is to Make Your

Videon Industries1985 മുതൽ പ്രവർത്തിക്കുന്ന പ്രമുഖ സോളാർ / ഓട്ടോമേഷൻ / ഹോം അപ്ലയൻസസ് കമ്പനിWE ARE HIRING (ഞങ്ങൾക്ക് ജീവന...
06/10/2026

Videon Industries

1985 മുതൽ പ്രവർത്തിക്കുന്ന പ്രമുഖ സോളാർ / ഓട്ടോമേഷൻ / ഹോം അപ്ലയൻസസ് കമ്പനി

WE ARE HIRING (ഞങ്ങൾക്ക് ജീവനക്കാരെ ആവശ്യമുണ്ട്)

ACCOUNTANT (അക്കൗണ്ടന്റ്)

(35 വയസ്സിൽ താഴെയുള്ള സ്ത്രീകൾ)

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ:

ടാലിയും (Tally) എം.എസ് ഓഫീസും (MS Office) നന്നായി അറിയാവുന്ന B-Com ബിരുദധാരികൾ.

വിശദമായ ബയോഡാറ്റ താഴെ കാണുന്ന ഇമെയിലിലേക്ക് അയക്കുക

ഇമെയിൽ: [email protected]

PHONE : 9847222202

സ്ഥലം: കിഴക്കുംപാട്ടുകര, ഈസ്റ്റ് ഫോർട്ട്, തൃശൂർ.

ജോലി സമയം: രാവിലെ 9.00 മുതൽ വൈകുന്നേരം 5.30 വരെ.

ശമ്പളം: യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇൻഡസ്ട്രിയിൽ ലഭ്യമായതിൽ വെച്ച് ഏറ്റവും മികച്ച ശമ്പളം (ESI & PF അടക്കം) നൽകുന്നതാണ്

കാപ്പ തടങ്കലിനെതിരെ ഭാര്യയുടെ ഹർജി; ആർ. സുഗതന് അനുകൂലമായി ഹൈക്കോടതി വിധികൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി. കൗൺസ...
06/10/2026

കാപ്പ തടങ്കലിനെതിരെ ഭാര്യയുടെ ഹർജി; ആർ. സുഗതന് അനുകൂലമായി ഹൈക്കോടതി വിധി
കൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി. കൗൺസിലർ ആർ. സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കാപ്പ തടങ്കൽ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുഗതന്റെ ഭാര്യ നൽകിയ ഹർജി ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു. ഇതോടെ ആർ. സുഗതന് ജയിലിൽനിന്ന് പുറത്തിറങ്ങാം. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്.

വ്യാപാര-നിക്ഷേപ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎഇയും; നിർണായക ചർച്ചകൾഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര, നിക്ഷേപ, വാണി...
06/10/2026

വ്യാപാര-നിക്ഷേപ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎഇയും; നിർണായക ചർച്ചകൾ
ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര, നിക്ഷേപ, വാണിജ്യ സഹകരണം കൂടുതൽ വിപുലമാക്കാൻ തീരുമാനം. ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ വിഷ്ണു വർദ്ധൻ റെഡ്ഡിയും യുഎഇ സാമ്പത്തിക-സഞ്ചാര കാര്യ മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മറിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താൻ തീരുമാനമായത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, വാണിജ്യ പങ്കാളിത്തം എന്നിവ വ്യാപിപ്പിക്കുന്നതിനുള്ള വഴികളാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ച ചെയ്തത്.

ഒന്നര വയസുകാരനടക്കം അഞ്ച് പേരെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധകോഴിക്കോട്: കോഴിക്കോട് ഉണ്ണികുളം ഗ്രാമപഞ്ചായത്തില്‍ തെര...
06/10/2026

ഒന്നര വയസുകാരനടക്കം അഞ്ച് പേരെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ
കോഴിക്കോട്: കോഴിക്കോട് ഉണ്ണികുളം ഗ്രാമപഞ്ചായത്തില്‍ തെരുവുനായക്ക് പേവിഷബാധ. അഞ്ച് പേരെ കടിച്ച തെരുവുനായക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഒന്നര വയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ഞായറാഴ്ച വൈകീട്ട് നായയുടെ കടിയേറ്റത്. ഒന്ന്, രണ്ട് വാര്‍ഡുകളിലെ കരുമല ഭാഗത്തായിരുന്നു സംഭവം. സ്ഥലത്ത് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ചത്ത നായയെ പോസ്റ്റ്മോര്‍ട്ടം ചെയ്തതോടെ പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. അസാധാരണമായി പെരുമാറുന്ന മൃഗങ്ങളെ കണ്ടാല്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രതിഷേധ വേദിയിൽ ആവേശം; ബാരിക്കേഡിന് മുകളിൽ കയറി ദേശീയപതാക വീശി രാഹുൽന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഗ്യാനേഷ് കു...
06/10/2026

പ്രതിഷേധ വേദിയിൽ ആവേശം; ബാരിക്കേഡിന് മുകളിൽ കയറി ദേശീയപതാക വീശി രാഹുൽ
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സമര വീര്യമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രതിഷേധ മാര്‍ച്ച് തടയാന്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുകളില്‍ കയറി രാഹുല്‍ ഗാന്ധി ദേശീയപതാക വീശി. ഒപ്പമുണ്ടായിരുന്ന പ്രതിപക്ഷ എംപിമാര്‍ക്ക് ആവേശം പകരുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ നീക്കം. വയനാട് എംപി പ്രിയങ്ക ഗാന്ധിയും ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു. ഇതിന് പിന്നാലെ പ്രതിപക്ഷ എംപിമാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു.

06/10/2026

ഡൽഹിയിൽ നാടകീയ രംഗങ്ങൾ: ആകാശവാണി ഭവന് മുന്നിൽ രാഹുലും പ്രിയങ്കയും ഉപരോധത്തിൽ; അഖിലേഷ് യാദവ് കസ്റ്റഡിയിൽ
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ. നിർവാചൻ സദനിലേക്കുള്ള വഴി പൊലീസ് തടഞ്ഞതിനെത്തുടർന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ ആകാശവാണി ഭവന്റെ ഗേറ്റിനു സമീപത്തെ ആൽമരച്ചുവട്ടിൽ ഉപരോധ സമരം ആരംഭിച്ചു. അഭിഷേക് ബാനർജി, അഖിലേഷ് യാദവ്, ഷാഫി പറമ്പിൽ തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രതിഷേധത്തിൽ പങ്കുചേർന്നു. മേഖലയിൽ മൂവായിരത്തിലധികം പൊലീസുകാരെയും 31 കമ്പനി സേനയെയും വിന്യസിച്ച് കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഡൽഹി പൊലീസ് ഒരുക്കിയിരിക്കുന്നത്. അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

06/10/2026

മുഖം മോർഫ് ചെയ്ത് ബ്ലാക്ക്‌മെയിൽ! ലോൺ ആപ്പ് കെണി!

ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പ്: മോർഫ് ചെയ്ത ചിത്രങ്ങളിലൂടെ ഭീഷണി, സൂക്ഷിക്കുക!അടിയന്തരമായി പണം ആവശ്യമായി വരുമ്പോൾ മിനിറ്റുകൾക്കകം ലോൺ നൽകാമെന്ന വാഗ്ദാനവുമായി എത്തുന്ന വ്യാജ ഓൺലൈൻ ലോൺ ആപ്പുകൾ ഇന്ന് സാധാരണക്കാരുടെ ജീവിതത്തിന് വലിയ ഭീഷണിയായി മാറുകയാണ്. ചെറിയൊരു തിരിച്ചടവ് മുടങ്ങിയാൽ പോലും കോൺടാക്റ്റ് ലിസ്റ്റിലെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങളും അപകീർത്തികരമായ സന്ദേശങ്ങളും അയച്ച് ഭീഷണിപ്പെടുത്തുന്ന രീതിയാണ് ഇത്തരം തട്ടിപ്പുകാർ പിന്തുടരുന്നത്.ഈ വീഡിയോയിൽ ഓൺലൈൻ ലോൺ ആപ്പുകളുടെ കെണികൾ, വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്യുന്ന രീതികൾ, മോർഫ് ചെയ്ത ചിത്രങ്ങളിലൂടെയുള്ള സൈബർ ഭീഷണികൾ, സിബിൽ സ്കോറിനെക്കുറിച്ചുള്ള ആശങ്കകൾ, ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങൾ എന്നിവ വിശദീകരിക്കുന്നു.
⚠️ ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പിൽപ്പെട്ടാൽ ചെയ്യേണ്ടത്:
🔹 ഭീഷണി സന്ദേശങ്ങൾ, ഫോൺ കോളുകൾ, സ്ക്രീൻഷോട്ടുകൾ എന്നിവ തെളിവായി സൂക്ഷിക്കുക.
🔹 ആപ്പിന്റെ അനാവശ്യ പെർമിഷനുകൾ റദ്ദാക്കുക.
🔹 സുഹൃത്തുക്കളെയും ബന്ധുക്കളെയും തട്ടിപ്പിനെക്കുറിച്ച് മുൻകൂട്ടി അറിയിക്കുക.
🔹 സൈബർ സാമ്പത്തിക തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാൻ 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുക.
🔹 ഔദ്യോഗിക സൈബർ ക്രൈം പോർട്ടലായ https://cybercrime.gov.in/ വഴി പരാതി നൽകുക.
🔹 ഭീഷണികൾക്ക് വഴങ്ങാതെ പോലീസിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും സഹായം തേടുക.
ഓർക്കുക: **അപമാനഭയം കാരണം മൗനം പാലിക്കരുത്. നിങ്ങൾ ഇരയാണ്, കുറ്റവാളിയല്ല.** ഭീഷണികൾക്കു മുന്നിൽ തളരാതെ നിയമസഹായം തേടുക. മാനസികമായി തളർന്നുപോകുന്നുണ്ടെങ്കിൽ വിശ്വസ്തരായ ആളുകളുടെ പിന്തുണ തേടുക.📢 ഈ വീഡിയോ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഷെയർ ചെയ്യൂ. നിങ്ങളുടെ ഒരു ഷെയർ മറ്റൊരാളെ വലിയൊരു തട്ടിപ്പിൽ നിന്ന് രക്ഷിച്ചേക്കാം.

06/10/2026

യൂണിഫോമിൽ നെയിം പ്ലേറ്റില്ല; ചോദിച്ചവരോട് വിചിത്ര ആംഗ്യം കാണിച്ച് പൊലീസുകാരൻ, വീഡിയോ വൈറൽ
ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പൊതുജനങ്ങളോടും മാധ്യമപ്രവർത്തകരോടും മോശമായി പെരുമാറി പൊലീസ് ഉദ്യോഗസ്ഥൻ. യൂണിഫോമിൽ നെയിം പ്ലേറ്റ് ഇല്ലാത്തതിനെക്കുറിച്ച് ചോദ്യമുന്നയിച്ചവരോട് മറുപടി നൽകാതെ മുഖം വക്രിച്ച് പരിഹസിച്ച് നടന്നുപോകുന്ന ഉദ്യോഗസ്ഥന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഔദ്യോഗിക കൃത്യനിർവഹണത്തിലെ അടിസ്ഥാന നിയമങ്ങൾ ലംഘിക്കുകയും അനാദരവ് കാണിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി വേണമെന്ന് സോഷ്യൽ മീഡിയയിൽ ആവശ്യമുയരുന്നുണ്ട്.

AISWARYA GOLD LOANമാർക്കറ്റ് വിലയുടെ 96% വരെ വായ്പസ്വർണ്ണം പണയം വെയ്ക്കൂ... ഉയർന്ന മൂല്യം, സുരക്ഷിതമായ സേവനം!ഗ്രാമിന് ₹1...
06/10/2026

AISWARYA GOLD LOAN

മാർക്കറ്റ് വിലയുടെ 96% വരെ വായ്പ

സ്വർണ്ണം പണയം വെയ്ക്കൂ... ഉയർന്ന മൂല്യം, സുരക്ഷിതമായ സേവനം!

ഗ്രാമിന് ₹11,500 മുതൽ ₹12,500 വരെ

കുറഞ്ഞ interest

ഉയർന്ന വായ്പാ മൂല്യം

ലളിതമായ നടപടികൾ

വേഗത്തിലുള്ള ലോൺ വിതരണം

24×7 സേവനം ലഭ്യമാണ്

സ്വർണ്ണം വിൽക്കാനുണ്ടോ?

ഇന്ന് തന്നെ ഞങ്ങളെ സമീപിക്കൂ.

നിങ്ങളുടെ പഴയ സ്വർണ്ണാഭരണങ്ങൾക്ക് ഏറ്റവും മികച്ച വില ഉറപ്പാക്കുന്നു.

Phone Numbers: 90377 97289 | 98463 77289

AISWARYA GOLD LOAN

Location: Thrissur Opp. Adam Bazar Palakkal, Thrissur

കുറഞ്ഞ interest

ഉയർന്ന വായ്പാ മൂല്യം

വേഗത്തിലുള്ള ലോൺ വിതരണം

സുരക്ഷിതവും വിശ്വാസ്യതയുമുള്ള സേവനം

സ്വർണ്ണം പണയം വെയ്ക്കൂ... നിങ്ങൾക്ക് ആവശ്യമായ തുക എളുപ്പത്തിൽ ലഭിക്കൂ

Address

St Mary S Cnvent Road Opp Sacred Hart Hss Above Manjilas Medicals Thrissur
Thrissur

Opening Hours

Monday 10am - 6am
Tuesday 10am - 6am
Wednesday 10am - 6am
Thursday 10am - 6am
Friday 10am - 6am
Saturday 10am - 6am

Telephone

+917907490407

Alerts

Be the first to know and let us send you an email when Blessed Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Blessed Vision:

Shortcuts

Share