As Plus Ads

As Plus Ads For All Promotions | Facebook & Instagram Ads | Social Media, Google Business Profile & Website Management | Posters, Logo |
WhatsApp Now 960 588 1323

സിനിമയുടെ ഓഡിഷന് എത്തിയ കാവേരിയെ സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസിന് ആദ്യം ഇഷ്ടമായില്ല. പിന്നീട് മാനസം എന്ന സിനിമയ...
09/03/2026

സിനിമയുടെ ഓഡിഷന് എത്തിയ കാവേരിയെ സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസിന് ആദ്യം ഇഷ്ടമായില്ല. പിന്നീട് മാനസം എന്ന സിനിമയ്ക്കുവേണ്ടി പകർത്തിയ കാവേരിയുടെ വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങൾ കണ്ടപ്പോഴാണ് ലോഹിതദാസ് കാവേരിയെ മമ്മൂട്ടി നായകനായ "ഉദ്യാനപാലകൻ" എന്ന സിനിമയിലേക്ക് തിരഞ്ഞെടുത്തത്.



മണ്ണിൽ ഇന്ത കാതൽ❤️ഒരാൾ മരിച്ചാലും അദ്ദേഹം അവശേഷിപ്പിച്ചു പോയത് നിലനിൽക്കും. ഓർമ്മയായ നടൻ വിനോദ് തോമസ്❤️ മധുരമായി പാടുന്ന...
25/02/2026

മണ്ണിൽ ഇന്ത കാതൽ❤️
ഒരാൾ മരിച്ചാലും അദ്ദേഹം അവശേഷിപ്പിച്ചു പോയത് നിലനിൽക്കും. ഓർമ്മയായ നടൻ വിനോദ് തോമസ്❤️ മധുരമായി പാടുന്നു... നമ്മെ വിട്ടുപോയ എസ് പി ബാലസുബ്രഹ്മണ്യനും ഓർമ്മപ്പൂക്കൾ❤️

ഒരാൾ മരിച്ചാലും അദ്ദേഹം അവശേഷിപ്പിച്ചു പോയത് നിലനിൽക്കും. ഓർമ്മയായ നടൻ വിനോദ് തോമസ് മധുരമായി പാടുന്നു,"മണ്ണിൽ ...

"സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തിൽ ഉൽപ്പാദിപ്പിക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെയാണ് പ്രദർശന അനുമതി ...
19/02/2026

"സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തിൽ ഉൽപ്പാദിപ്പിക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെയാണ് പ്രദർശന അനുമതി ലഭിക്കുന്നത് എന്നത് ആശ്ചര്യകരമാണ്..."
: മുഖ്യമന്ത്രി പിണറായി വിജയൻ എഴുതുന്നു...

കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട “ദി കേരള സ്റ്റോറി” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണ്. നട്ടാൽ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വർഗീയ ലക്ഷ്യത്തോടെ നിർമ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്. കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ ‘ദ റിയൽ കേരള സ്റ്റോറി' വിളിച്ചുപറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതുമാണ്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാർ.

“കേരള സ്റ്റോറി” എന്ന അപഹാസ്യമായ വ്യാജ പ്രതീതി നിർമ്മിതിയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് സംഘപരിവാർ കേന്ദ്രങ്ങളാണ്. പരസ്പര സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളെപ്പോലും വർഗീയതയുടെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും നിറം നൽകി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതും അവരാണ്. വർഗീയ കലാപങ്ങൾ ഇല്ലാത്തതും എല്ലാ മതവിശ്വാസികളും പരസ്പര ബഹുമാനത്തോടെ സഹവർത്തിക്കുന്നതുമായ കേരളത്തെ അവർ ശത്രുതയോടെയാണ് കാണുന്നത്. നമ്മുടെ നാടിന്റെ ശാന്തിയിലും സമാധാനത്തിലും വിഷം കലക്കാൻ ശ്രമിക്കുന്ന ഈ ശക്തികളാണ് നമ്മുടെ നാടിന്റെ ശത്രുക്കൾ. ‘ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തിൽ ഉൽപ്പാദിപ്പിക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെയാണ് പ്രദർശന അനുമതി ലഭിക്കുന്നത് എന്നത് ആശ്ചര്യകരമാണ്.

സുസ്ഥിര വികസന സൂചികകളിൽ മുൻപന്തിയിൽ നിൽക്കുന്ന, ക്രമസമാധാന പാലനത്തിൽ മാതൃകയായ, മതസൗഹാർദ്ദത്തിന്റെ നാടായ കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയണം. വ്യാജപ്രചാരണങ്ങൾ കൊണ്ട് കേരളത്തിന്റെ മതേതര അടിത്തറ തകരില്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം നമ്മുടെ ഓരോരുത്തരുടേതുമാണ്.

വിദ്വേഷ പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളുന്നതിനൊപ്പം വസ്തുതകളെയും, മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളെയും ശക്തമായി ഉയർത്തിപ്പിടിക്കണം. കേരളം നമ്മുടെ അഭിമാനമാണ്. നുണകൾക്കെതിരെ സത്യം ജയിക്കണം. അതിനായി നാം ഒരുമിച്ച് നിലകൊള്ളണം."

ആലിൻ ഷെറിൻ എബ്രഹാം❤️ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്, 10 മാസം മാത്രം പ്രായമുള്ള ആലിൻ എന്ന പെൺക്കുഞ്ഞിൻ്റെ അവയവങ്ങള്‍ മറ...
13/02/2026

ആലിൻ ഷെറിൻ എബ്രഹാം❤️ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്, 10 മാസം മാത്രം പ്രായമുള്ള ആലിൻ എന്ന പെൺക്കുഞ്ഞിൻ്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയാണ്. റോഡപകടത്തെ തുടര്‍ന്നായിരുന്നു പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന് മസ്തിഷ്ക മരണം സംഭവിച്ചത്. മാതാപിതാക്കള്‍ അധികൃതർക്ക് അവയവദാനത്തിന് സന്നദ്ധത അറിയിച്ചു. കുഞ്ഞിൻ്റെ 2 വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്ക് നല്‍കും. കുഞ്ഞ് നഷ്ടപ്പെട്ട തീവ്രദു:ഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്താൻ ആലിൻ ഷെറിൻ്റെ മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് ❤️
ആലിൻ ഷെറിൻ എബ്രഹാമിന്
ആദരാഞ്ജലികൾ❤️
_ As Plus Ads

"തുടരും" സിനിമ ആദ്യകാലത്ത് "ബെൻസ് വാസു" എന്ന ചിത്രമായിരുന്നു.. അന്ന് മോഹൻലാലിന് പകരം സിദ്ധിക്ക് ലാലിലെ ലാലും ശോഭനയ്ക്ക് ...
11/02/2026

"തുടരും" സിനിമ ആദ്യകാലത്ത് "ബെൻസ് വാസു" എന്ന ചിത്രമായിരുന്നു.. അന്ന് മോഹൻലാലിന് പകരം സിദ്ധിക്ക് ലാലിലെ ലാലും ശോഭനയ്ക്ക് പകരം ഞാനും ആയിരുന്നു. പിന്നീട് കഥയിലും Crewലും ഒരുപാട് മാറ്റങ്ങൾ വന്നു. അതാണ് ഇന്നത്തെ "തുടരും."
: ആശാ ശരത്

"വലതു വശത്തെ കള്ളൻ" ഒരു പതിവ് ത്രില്ലർ ഫോർമാറ്റിൽ ഒതുങ്ങാത്ത, ഇമോഷണൽ ലെയറുകളിലൂടെ നമ്മളെ പിടിച്ചിരുത്തുന്ന സിനിമയാണ്. മി...
31/01/2026

"വലതു വശത്തെ കള്ളൻ" ഒരു പതിവ് ത്രില്ലർ ഫോർമാറ്റിൽ ഒതുങ്ങാത്ത, ഇമോഷണൽ ലെയറുകളിലൂടെ നമ്മളെ പിടിച്ചിരുത്തുന്ന സിനിമയാണ്.
മികച്ച കാസ്റ്റിംഗ് ആണ് സിനിമയുടെ കാതൽ. ബിജു മേനോൻ – ജോജു ജോർജ് കോമ്പിനേഷൻ കിടു✨
ബിജു മേനോൻ്റെ പ്രകടനമാണ് മേൽകൈ നേടുന്നതെങ്കിലും ജോജു കട്ടക്ക് നിൽക്കുന്നു. ഇരുവരുടെയും പെർഫോമൻസ് നമ്മളെ Connect ചെയ്യാൻ Jeethu Joseph മികച്ച രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്. ജീത്തുവിൻ്റെ മേക്കിങ് മുൻ ചിത്രങ്ങളെ അപേക്ഷിച്ച് Polished ആണെങ്കിലും, ചില ഭാഗങ്ങളിൽ പഴയ സ്റ്റൈലിലേക്കുള്ള വഴിമാറ്റങ്ങൾ തോന്നാം. എന്നാലും സിനിമ പൂർണ്ണമായും engaging ആയി മുന്നോട്ടുകൊണ്ടുപോകാൻ ജീത്തു ജോസഫിന് കഴിഞ്ഞിട്ടുണ്ട്. ക്ലൈമാക്സിലേക്കുള്ള ശ്രദ്ധേയമായ കഥയുടെ ഒഴുക്ക് എടുത്തുപറയേണ്ടതാണ്. Cinematography, Art direction, വിഷ്ണു ശ്യാമിന്റെ മ്യൂസിക് എന്നിവ ഈ ഇമോഷണൽ ത്രില്ലറിനെ പിടിച്ചുനിർത്തുന്ന നിർണ്ണായക ഘടകങ്ങളാണ്. ചെറിയ കുറവുകളുണ്ടെങ്കിലും, ഇമോഷൻ + ത്രിൽ നൽകുന്ന Theatre experience ആണ് "വലതു വശത്തെ കള്ളൻ". തിയേറ്ററിൽ കാണേണ്ട സിനിമകളുടെ ലിസ്റ്റിൽ ഉറപ്പായും ഇടം പിടിച്ചിരിക്കുന്നു🎬🔥
: അപർണ്ണ ഭവാനി Aparna Bhavani

"കണ്ടാൽ ചിരിക്കാത്ത കാക്കക്കറുമ്പി❤️യെ കണ്ടാലറിയാമോ കാട്ടുപൂവേ❤️"ഒരു മുത്തശ്ശിക്കഥയിലെ നായിക❤️
30/01/2026

"കണ്ടാൽ ചിരിക്കാത്ത കാക്കക്കറുമ്പി❤️യെ കണ്ടാലറിയാമോ കാട്ടുപൂവേ❤️"
ഒരു മുത്തശ്ശിക്കഥയിലെ നായിക❤️

"കളങ്കാവൽ" ഒരു ശക്തമായ സിനിമാറ്റിക് അനുഭവം പ്രതീക്ഷിച്ചിരുന്നെങ്കിലും, ആ പ്രതീക്ഷ  നിറവേറ്റിയില്ല. വിനായകന്റെ അഭിനയം ചില...
29/01/2026

"കളങ്കാവൽ" ഒരു ശക്തമായ സിനിമാറ്റിക് അനുഭവം പ്രതീക്ഷിച്ചിരുന്നെങ്കിലും, ആ പ്രതീക്ഷ നിറവേറ്റിയില്ല.

വിനായകന്റെ അഭിനയം ചിലപ്പോൾ ആത്മവിശ്വാസക്കുറവുള്ള ഒരു സ്റ്റേജ് പെർഫോമൻസായി അനുഭവപ്പെട്ടു. ഡയലോഗ് ഡെലിവറിയിൽ ആവശ്യമായ ആഴവും കൃത്യതയും കുറവായിരുന്നു.

ഒരു സംഭവകഥയിൽ നിന്നുള്ള പ്രചോദനം എന്ന അവകാശവാദം നിലനിൽക്കുന്നുവെങ്കിലും, സ്റ്റാൻലിയായി മാറിയ മമ്മൂട്ടിയുടെ പ്രായം Narrativeന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായി തോന്നി.

സിനിമയിൽ victims ആയ സ്ത്രീകൾ മനസിലൊന്നു പതിയും മുൻപെ കൊല്ലപ്പെട്ട് സ്ക്രീനിൽ ഇല്ലാതാകുന്നത്, കാഴ്ചക്കാരിയായ എനിക്ക് ആ കഥാപാത്രങ്ങളുമായി അന്നേരത്തെ ഒരു മാനസികബന്ധം രൂപപ്പെടുന്നതിന് തടസ്സമായി.

സിനിമ ആ സൈക്കോ കഥാപാത്രത്തെ മഹത്വവൽക്കരിക്കുന്നതുപോലെയാണ് തോന്നിയത്.

എന്നാൽ, മമ്മൂട്ടി ആ കഥാപാത്രത്തെ കൈകാര്യം ചെയ്ത രീതി എടുത്തുപറയേണ്ടതാണ്.

പഴയ തമിഴ് സിനിമാ ഗാനങ്ങളെ ഓർമിപ്പിക്കുന്ന ബാക്ക്ഗ്രൗണ്ട് സ്കോറും, സ്റ്റാൻലിയുടെ വേട്ടകൾ അവതരിപ്പിക്കുന്നതും സാങ്കേതികമായി മികച്ചുനിന്നു.

"നിലാകായും വെളിച്ചം
പൊങ്കുതെയ് പരവശം
കൺകൾ ഉറങ്കാമൽ
തേടുതെയ് ഒരു മുഖം
പുന്നഗൈ പുതിരിനിൽ തടുമാറും ഇദയം
എന്തനാളിൽ വന്തു സേരും
നം കാതൽ സംഗമം"
ഈ ഗാനം❤️ എന്നും മനസിലുണ്ടാവും.
അതിന് കളങ്കാവൽ ടീമിന്❤️ നന്ദി.

അതേസമയം,
ഉള്ളിൽ തങ്ങുന്ന മറ്റൊരനുഭവവും തിയേറ്റർ വിട്ടു പോരുമ്പോൾ കളങ്കാവൽ പകരുന്നില്ല.

സാധ്യതകളുള്ള ഒരു സിനിമയായിരുന്നുവെങ്കിലും, emotional engagement സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു, ഇത് എൻ്റെ മാത്രം അനുഭവമാണ് നിങ്ങളുടെ കളങ്കാവൽ അനുഭവം കമൻ്റ് ചെയ്യൂ...
#അപർണ്ണ_ഭവാനി
❤️ ❤️

  🇮🇳 Set your reminderTomorrow | 10.10 AMStay tuned… ❤️   ❤️
25/01/2026

🇮🇳 Set your reminder
Tomorrow | 10.10 AM
Stay tuned…
❤️ ❤️

"കമ്പനിയിലെ റോളിലേക്ക് കമല്‍ ഹാസനെ കാസ്റ്റ് ചെയ്യാനാണ് ഞാന്‍ ആദ്യം ആഗ്രഹിച്ചിരുന്നത്. പക്ഷെ, പിന്നീട് എനിക്ക് തോന്നി അതാ...
17/01/2026

"കമ്പനിയിലെ റോളിലേക്ക് കമല്‍ ഹാസനെ കാസ്റ്റ് ചെയ്യാനാണ് ഞാന്‍ ആദ്യം ആഗ്രഹിച്ചിരുന്നത്. പക്ഷെ, പിന്നീട് എനിക്ക് തോന്നി അതാവില്ല നന്നാവുക എന്ന്. കമ്പനി ഒരു റിയലിസ്റ്റിക് സിനിമയാണല്ലോ. കമല്‍ ഹാസന്‍ ഒരു ഗംഭീര നടനാണ്. പക്ഷെ, വളരെ സ്റ്റൈലൈസ്ഡ് ആയ നടന്‍ കൂടിയാണ് അദ്ദേഹം. കമ്പനിയുടെ രീതികള്‍ക്കനുസരിച്ച് ആ സ്റ്റൈല്‍ മാച്ച് ആവില്ലെന്ന് തോന്നി എനിക്ക്. മോഹന്‍ലാലിനെ സമീപിക്കാനുള്ള കാരണം അതായിരുന്നു. ചിത്രത്തിന്‍റെ ആശയവും ഒപ്പം കഥാപാത്രത്തെക്കുറിച്ചും കേട്ടപാടെ അദ്ദേഹം ഓകെ പറഞ്ഞു”
: രാം ഗോപാല്‍ വര്‍മ്മ

Address

Thrissur

Telephone

+919605881323

Website

Alerts

Be the first to know and let us send you an email when As Plus Ads posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share