All Kerala Tovino Fans State committe

All Kerala Tovino Fans State committe promotion page

08/10/2019
കൽക്കി പ്രേക്ഷകർക്കൊപ്പം ആഘോഷമാക്കാൻ ടോവിനോയും ടീം കൽക്കിയും എത്തുന്നു!!!
08/08/2019

കൽക്കി പ്രേക്ഷകർക്കൊപ്പം ആഘോഷമാക്കാൻ ടോവിനോയും ടീം കൽക്കിയും എത്തുന്നു!!!

13/07/2019

ഈയടുത്തായി ഇറങ്ങിയ മാർക്കോണി മത്തായി എന്ന ചിത്രം ഞാനും എൻറെ സുഹൃത്തും ഇന്നലെ കാണാൻ ഇടയായി. ചിത്രത്തിൽ പരാമർശിച്ചിട്ടുള്ളത് മത്തായിയുടെ പ്രണയമാണ്. അതിനെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്ത സമയത്താണ് ഒന്നു ചെറുതായി എഴുതാം എന്ന് കരുതിയത്.

പ്രണയം പൈങ്കിളി ആണ്. സിനിമയിൽ മാത്രമല്ല സത്യത്തിൽ ജീവിതത്തിലും പ്രണയം പൈങ്കിളി ആണ്. അത് പ്രണയിച്ചവർക്ക് വ്യക്തമായി മനസ്സിലാകും. അങ്ങനെ പ്രണയിച്ച രണ്ടു കഥാപാത്രങ്ങളെ ഞാൻ പരിചയപ്പെടുത്താം.

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ ലാലേട്ടൻ അവതരിപ്പിച്ച ഉലഹന്നാൻ എന്ന കഥാപാത്രവും ജയറാം ടൈറ്റിൽ റോളിൽ വന്ന മാർക്കോണി മത്തായിയും.

ഉലഹന്നാൻ ഒരു ഗവൺമെൻറ് ജീവനക്കാരനാണ്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന ചെറിയ കുടുംബം. ജീവിതത്തിൻറെ എൻറെ റിയലിസ്റ്റിക്കായ ഒരു സിനിമാറ്റിക് രീതിയാണ് ആ സിനിമയിൽ പ്രതിഫലിക്കുന്നത്. കാരണം കല്യാണം കഴിച്ചാൽ ഭാര്യയോടുള്ള ഇഷ്ടം കുറയുന്ന ഒരു സൊസൈറ്റിയിൽ ആണ് നമ്മൾ ജീവിക്കുന്നത്.

വർഷങ്ങൾക്കുശേഷം ഭാര്യയെ സ്നേഹിക്കുന്ന ഉലഹന്നാൻറെ കഥയാണ് ചിത്രം പറയുന്നത്.

നേരെമറിച്ച് മാർക്കോണി മത്തായിലേക്ക് വരാം. വയസ്സ് കുറച്ചെങ്കിലും പല കാരണങ്ങൾകൊണ്ട് കല്യാണം കഴിക്കാത്ത മത്തായി. അദ്ദേഹം ബാങ്കിലാണ് ജോലി ചെയ്യുന്നത്. ജോലിക്ക് പുതുതായി വരുന്ന യുവതി. യുവതിക്ക് ഒരു നല്ല സുഹൃത്തിനെ പോലെ എല്ലാ പരിചരണം അദ്ദേഹം കൊടുക്കുന്നു.

അതിൽ കവിഞ്ഞ് കുടുതൽ ഒന്നും തന്നെ മത്തായിക്ക് ആ കുട്ടിയോട് ഇല്ല. സുഹൃത്തിൽ നിന്ന് പ്രണയത്തിലേക്കുള്ള ദൂരം വളരെ കുറവാണ്. മത്തായിക്ക് അന്നയോട് ഒരു അടുപ്പം തോന്നുന്നു. ഇരുവരുടെയും പ്രണയമാണ് ചിത്രം ചർച്ച ചെയ്യുന്നത്.

ഇനി കാര്യം പറയാം. ഈ രണ്ട് സിനിമയും റിയലിസ്റ്റിക് ആയ പരാമർശങ്ങളാണ് ചിത്രങ്ങളിലൂടെ നടത്തുന്നത്. രണ്ടു സംഭവങ്ങളും ഒരേ പോലെ നമ്മുടെ ജീവിതത്തിലും നടക്കാൻ സാധ്യതയുണ്ട്. എല്ലാവരെയും സ്നേഹിക്കുന്ന മത്തായി ആണെങ്കിലും ഭാര്യയെയും മക്കളെയും ഒരേപോലെ സ്നേഹിക്കുന്ന ഉലഹന്നാൻ ആണെങ്കിലും ഇവർ രണ്ടുപേരും നമ്മളിൽ നമ്മൾ അറിയാതെ ജീവിച്ചിരിപ്പുണ്ട്. ചുരുക്കിപ്പറഞ്ഞാൽ രണ്ടു കഥാപാത്രങ്ങളും വളരെ റിയലിസ്റ്റിക് ആയ കഥാപാത്രങ്ങളാണ്. ഇവ തമ്മിൽ പറഞ്ഞറിയിക്കാനാവാത്ത വണ്ണം സാമ്യങ്ങളുണ്ട്. കാരണം രണ്ടും സാധാരണക്കാരൻറെ മനസ്സ് അറിഞ്ഞു ഒപ്പിയെടുത്ത കഥാപാത്രങ്ങളാണ്. കൂടാതെ രണ്ടും പ്രായമേറിയ പ്രണയമാണ് ചർച്ച ചെയ്യുന്നത്.

രണ്ടിനെയും കണക്ട് ചെയ്യുന്ന ഒരു വികാരം അത് പ്രണയമാണ്. പ്രണയം ഏതു സമയത്തും എങ്ങനെയും തുടങ്ങാം എന്നതിന് വലിയ രണ്ടു ഉദാഹരണങ്ങൾ ആണ് ഈ രണ്ടു സിനിമകൾ.

പ്രണയം എന്ന മോഹൻലാൽ ചിത്രം സംസാരിക്കുന്നതും പ്രായമേറിയ ഒരു പ്രണയം തന്നെയാണ്. അങ്ങനെ അങ്ങനെ ഒരുപാട് ഉദാഹരണങ്ങൾ. നല്ല പ്രണയങ്ങളും നല്ല സിനിമകളും മലയാളികൾ അംഗീകരിച്ചിട്ടുള്ളൂ. ഈ രീതിയിലുള്ള മികച്ച കഥാപാത്രങ്ങൾ ഇനിയും പിറവിയെടുക്കട്ടെ. മലയാളത്തിലെ മികച്ച ഒരു കഥാപാത്രം തന്നെയാണ് മാർക്കോണി മത്തായി എന്ന സിനിമയിലൂടെ പിറവിയെടുത്തത്.

Watch now - https://youtu.be/x3eBhmGeM3cലൂക്കയിലെ വിശേഷങ്ങളും..ടോവിനോയുടെ ആർക്കും അറിയാത്ത ട്രിക്കും ഒക്കെ പങ്ക് വെച്ച് ...
25/06/2019

Watch now - https://youtu.be/x3eBhmGeM3c
ലൂക്കയിലെ വിശേഷങ്ങളും..ടോവിനോയുടെ ആർക്കും അറിയാത്ത ട്രിക്കും ഒക്കെ പങ്ക് വെച്ച് ആഹാന കൃഷ്ണ 😝❤

Ahaana Krishna is an Indian film actress and model who appears in Malayalam films. She made her debut in Njan Steve Lopez in 2014.Her notable work include Ni...

23/05/2019
https://youtu.be/c8gbVbHiTFcമലയാളത്തിൽ ഇത് ആദ്യമായാണ് ഇങ്ങനെ ഒരു flash mob അവതരിപ്പിക്കുന്നത്.....ഇത്രയും മനോഹരമായ ഒരു f...
04/05/2019

https://youtu.be/c8gbVbHiTFc

മലയാളത്തിൽ ഇത് ആദ്യമായാണ് ഇങ്ങനെ ഒരു flash mob അവതരിപ്പിക്കുന്നത്.....
ഇത്രയും മനോഹരമായ ഒരു flash mob അവതരിപ്പിച്ച എല്ലാ ടീം മെമ്പേഴ്സ് നും അഭിവാദ്യങ്ങൾ....
ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ...ഇതിനേക്കാൾ വലുത്......

👆🏼https://youtu.be/c8gbVbHiTFc

Please watch YouTube video

Watch now - https://youtu.be/c8gbVbHiTFcകണ്ടാൽ എന്ത് പറയും എന്ന് അറിയില്ല.. ധൈര്യം ഉണ്ടേൽ ഒന്ന് കണ്ട് നോക്കിക്കോ.. ❤Abhi...
01/05/2019

Watch now - https://youtu.be/c8gbVbHiTFc
കണ്ടാൽ എന്ത് പറയും എന്ന് അറിയില്ല.. ധൈര്യം ഉണ്ടേൽ ഒന്ന് കണ്ട് നോക്കിക്കോ.. ❤
Abhijith P S Nair

Address

Thrissur

Telephone

918606513428

Website

Alerts

Be the first to know and let us send you an email when All Kerala Tovino Fans State committe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to All Kerala Tovino Fans State committe:

Share