പൂത്തുമ്പി Poothumbi

പൂത്തുമ്പി  Poothumbi BRAIN MEDIA ട്രോൾ,മെൻഷൻ, പ്രൊമോഷൻസ് എല്ലാം.... OMKV യിലേക്ക് അയക്കു

I have reached 70K followers! Thank you for your continued support. I could not have done it without each of you. 🙏🤗🎉
02/01/2024

I have reached 70K followers! Thank you for your continued support. I could not have done it without each of you. 🙏🤗🎉

30/10/2023
ഒരു കുഞ്ഞിന്റെ അമ്മയായ കൂട്ടുകാരിയോട് മറ്റൊരു കൂട്ടുകാരി ചോദിച്ചു,“കുഞ്ഞ് ജനിച്ച സന്തോഷത്തിൽ നിന്റെ ഭർത്താവ് നിനക്ക് എന്...
30/10/2023

ഒരു കുഞ്ഞിന്റെ അമ്മയായ കൂട്ടുകാരിയോട് മറ്റൊരു കൂട്ടുകാരി ചോദിച്ചു,
“കുഞ്ഞ് ജനിച്ച സന്തോഷത്തിൽ നിന്റെ ഭർത്താവ് നിനക്ക് എന്താണ് സമ്മാനം നൽകിയത്?”
അമ്മയായ കൂട്ടുകാരി പറഞ്ഞു,
“ഒന്നും തന്നിട്ടില്ല..”
അൽഭുതത്തോടെ കൂട്ടുകാരി പറഞ്ഞു,
“എന്ത് മനുഷ്യനാ അയാൾ
അയാളുടെ കണ്ണിൽ നിനക്ക് യാതൊരു‌
വിലയുമില്ലേ!?
കൂട്ടുകാരി പോയിക്കഴിഞ്ഞപ്പോൾ
അമ്മയായ കൂട്ടുകാരി ആ കൂട്ടുകാരി പറഞ്ഞതിനെക്കുറിച്ച് ചിന്തിച്ച് ഇരുന്നു.
ഭർത്താവ് വന്നപ്പോൾ സമ്മാന കാര്യം
പറഞ്ഞ് ഭാര്യയും ഭർത്താവും തമ്മിൽ
വഴക്കായി
അവസാനം അവരുടെ വിവാഹ മോചനത്തിലെത്തിച്ചു ആ വഴക്ക്!!
….…...........................….................
അബ്ദുല്ലയോട് വർഷങ്ങൾക്ക് ശേഷം
കണ്ടുമുട്ടിയ സ്നേഹിതൻ ചോദിച്ചു,
“നീ എവിടെ ജോലി ചെയ്യുന്നു?
അബ്ദുല്ല താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് പറഞ്ഞു
സ്നേഹിതൻ ചോദിച്ചു,
“എത്രയാ നിന്റെ ശമ്പളം?”
അബ്ദുല്ല പറഞ്ഞു, “9000”
സ്നേഹിതൻ ചോദിച്ചു,
“വെറും 9000 രൂപയോ!?
എങ്ങിനെ ജീവിക്കുന്നു നീ ഈ ശമ്പളത്തോട്?!”
അബ്ദുല്ല പറഞ്ഞു,
“എന്ത് ചെയ്യാനാ
അത്രയേ കിട്ടുന്നുള്ളൂ..”
സംസാരം കഴിഞ്ഞു.
അതിനു ശേഷം അബ്ദുല്ല ജോലിയിൽ ശ്രദ്ധക്കുറവ് കാണിച്ചു തുടങ്ങി.
മുതലാളിയോട് ശമ്പളം വർദ്ധിപ്പിച്ചു തരണമെന്ന് അവശ്യപ്പെട്ടു,
പക്ഷെ മുതലാളി അതിന് തയ്യാറായില്ല,
അബ്ദുല്ല ആ ജോലി ഒഴിവാക്കി
ഇപ്പോൾ ജോലിയില്ലാതെ നടക്കുന്നു!!
…....................................................
തനിച്ച് താമസിക്കുകയായിരുന്ന വൃദ്ധനായ പിതാവിനോട് ഒരാൾ ചോദിച്ചു,
“നിങ്ങളുടെ മകൻ നിങ്ങളെ കാണാൻ വരാറില്ലെ?"
പിതാവ് പറഞ്ഞു,“ഉവ്വ് മാസത്തിൽ ഒരിക്കൽ വരും,എനിക്ക് ആവശ്യമുള്ളത് എല്ലാം കൊണ്ട് വരും, എനിക്കാവശ്യമുള്ള കാശും, ജോലിക്കാർക്കുള്ള ശമ്പളവും എല്ലാം തന്നിട്ട് പോകും”
ആ ആൾ ചോദിച്ചു,
“എന്തൊരു മകനാ നിങ്ങളുടേത്?
മാസത്തിലൊരിക്കൽ വരുമെന്നോ!
അവന് നിങ്ങളോട് ഇത്ര സ്നേഹമേ ഉള്ളൂ?!”
പിതാവ് പറഞ്ഞു,“അവന്റെ ജോലിയിൽ
അങ്ങിനെ ഇടക്കിടക്ക് ലീവൊന്നും കിട്ടാറില്ല,
അതുമല്ല അവന്റെ ഭാര്യയും,കുട്ടികളും അവിടെ ഉണ്ട്, അവരുടെ കാര്യവും ശ്രദ്ധിക്കണമല്ലൊ അവന്..”
ആ വ്യക്തി പറഞ്ഞു,
“നല്ല കാര്യമായി,നിങ്ങൾ അവനെ വളർത്തി വലുതാക്കി പഠിപ്പിച്ചു,
ഇപ്പോൾ അവൻ ഇങ്ങിനെയാ ചെയ്യേണ്ടത്?!”
വ്യക്തി പോയതിന് ശേഷം ആ പിതാവ് വ്യക്തി പറഞ്ഞതാലോചിച്ച് വളരെ വിഷമിച്ചു,
എപ്പോഴും വെറുതെ ചിന്തിച്ചു കൊണ്ടിരിക്കൽ‌ പതിവായി..
അവസാനം ആ പാവം പിതാവ് മാനസീക രോഗിയായി മാറി.
…....................................................
ഓർക്കുക,നമ്മുടെ നാവിൽ നിന്നും പുറപ്പെടുന്ന വാക്കുകൾ മറ്റുള്ളവരിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം. കൂട്ടുകാരുടെ ഇടയിൽ കുടുംബക്കാരുടെ ഇടയിൽ ഉണ്ടാകുന്ന പല വഴക്കുകളുടെ കാരണമന്വേഷിച്ച് പോയാൽ അതിൽ മറ്റാരുടെയെങ്കിലും കൈ ഉള്ളതായി കാണാം. പറയുന്നവർ ഓർക്കുന്നില്ല അവരുടെ നാവിൽ നിന്നും പുറപ്പെടുന്ന വാക്കുകൾ കാരണം മറ്റുള്ളവരുടെ ജീവിതം തകർന്നേക്കാമെന്ന്. നമ്മുടെ വാക്കുകൾ ഉപയോഗിക്കുന്നത് വളരെയധികം ശ്രദ്ധിച്ച് ഉപയോഗിക്കണം. വാക്കുകൾ ബന്ധങ്ങൾ കൂട്ടി യോജിപ്പിക്കാൻ ശ്രമിക്കണം, ഒരിക്കലും നാം കാരണം ഒരു‌ ബന്ധത്തിലും മാനസീകമായി ഒരു‌ പ്രയാസം പോലും ഉണ്ടാകരുത് എന്ന ചിന്തയോട് കൂടി വേണം വാക്കുകൾ ഉപയോഗിക്കാൻ.!!

മുഖമെഴുത്തും ചമയങ്ങളുമില്ലാതെ ഒരമ്മ..!സ്വന്തം മകന്‍ ലോകം കീഴടക്കുന്നത് കണ്‍കുളിര്‍ക്കെ കാണാന്‍ ,കൈകളില്‍ വെള്ളകുപ്പിയുമാ...
24/08/2023

മുഖമെഴുത്തും ചമയങ്ങളുമില്ലാതെ ഒരമ്മ..!

സ്വന്തം മകന്‍ ലോകം കീഴടക്കുന്നത് കണ്‍കുളിര്‍ക്കെ കാണാന്‍ ,
കൈകളില്‍ വെള്ളകുപ്പിയുമായി മത്സരവേദിക്കരികില്‍ കാത്തിരിക്കുന്ന അമ്മ..!!

മകന്‍ ജയിച്ചുവരുന്നതു കാണാന്‍ കാത്തിരിക്കുന്ന അമ്മ...!!

മത്സരം കഴിഞ്ഞ് തന്നെ പൊതിയുന്ന ചാനല്‍ റിപ്പോര്‍ട്ടര്‍മാരോട് മകന്‍ സംസാരിക്കുന്നത് കൗതുകത്തോടെ നോക്കി നില്‍ക്കുന്ന അമ്മ.

ലോകത്തിനു മുന്നില്‍ ഭാരതത്തിന്റെ യശസ്സുയര്‍ത്തിയ ചെസ്സ് ചാമ്പ്യന്‍ പ്രഗ്യാനന്ദയുടെ അമ്മ..

ഇത്തരം ഒരു മകനെ നാടിനു നല്‍കിയ ഈ അമ്മയെ ഭാരത ജനത നമിക്കുന്നു...

''നമസ്കരിപ്പൂ ഭാരത മങ്ങയേ മാതാവേ..💞🙏🙏''

© Unknown

സത്യത്തിൽ എന്താണ് അൻ്റെ പ്രശ്നം...!!!! ? അൽഹിലാല് ഓഫർ ചെയ്ത കൊട്ടാരവും, കാറും, കോടികളും മുജേ നഹി ചാഹിയേ എന്ന് പറയുക...!!...
21/08/2023

സത്യത്തിൽ എന്താണ് അൻ്റെ പ്രശ്നം...!!!! ?

അൽഹിലാല് ഓഫർ ചെയ്ത കൊട്ടാരവും, കാറും, കോടികളും മുജേ നഹി ചാഹിയേ എന്ന് പറയുക...!!

യൂറോപ്പ് വിട്ട് അമേരിക്കയിൽ പോവുക...!!!!

ലീഗിലെ ഏറ്റവും അവസാന സ്ഥാനത്ത് നിൽക്കുന്ന ടീമിൽ സൈൻ ചെയ്യുക.

22 കളിയിൽ വെറും 5 ജയം മാത്രം നേടിയ ടീമിനെ വച്ച് 7 കളി കളിച്ച് 7 ഉം ജയിക്കുക,

22 കളിയിൽ 22 ഗോൾ മാത്രം നേടിയ ടീമിനെ വച്ച് 7 കളിയിൽ 21 ഗോൾ അടിപ്പിക്കുക..

47 ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിൽ ഇതുവരെ ഫൈനൽ പോലും കാണാത്ത ടീമിനെ ജേതാക്കൾ ആക്കുക..!!

7 കളിയിൽ 10 ഗോൾ നേടി ടോപ് സ്കോററും ,
ടൂർണമെന്റിലെ മികച്ച കളിക്കാരനും ആവുക...!!!!

ക്യാപ്റ്റൻ ബാൻഡ് ഊരി പഴയ ക്യാപ്റ്റന്റെ കയ്യിൽ അണിയിച്ച് അയാളെ കൊണ്ട് ട്രോഫി വാങ്ങിപ്പിക്കുക.....

സത്യത്തിൽ എനിക്ക് മനസ്സിലാവുന്നില്ല...!!!!!!
എത്ര തവണയാണ് താങ്കൾ എൻ്റെ ഹൃദയം കീഴടക്കിയത്..💓.
നന്ദി ലിയോ...

ഞങ്ങളെ ഇങ്ങനെ ആനന്ദിപ്പിച്ചതിന് 🙏. LOVE YOU

26/06/2023
25/06/2023
25/06/2023
25/06/2023

പട്ടി കടിച്ചാൽ.. ആദ്യ 15 മിനിറ്റ് എന്തുചെയ്യണമെന്ന് നിങ്ങൾക്കറിയാമോ ?
നായയുടെ കടിയേറ്റാൽ, ഒട്ടും സമയം കളയാതെ തൊട്ടടുത്തുള്ള വെള്ളമുള്ള ടാപ്പിനടുത്തു പോകണം.
ടാപ്പ് പൂർണ്ണമായും തുറന്ന്, കുറഞ്ഞത് 15 മിനിറ്റെങ്കിലും സോപ്പ് ഉപയോഗിച്ച് മുറിവ് തുടർച്ചയായി കഴുകി വൃത്തിയാക്കുക. ഈ സമയദൈർഘ്യം വളരെ പ്രധാനമാണ്. പക്ഷേ പലപ്പോഴും ഇത് ആളുകൾ ചെയ്യാറില്ലാത്തതുമാണ്. പേവിഷത്തിന്റെ അണുക്കൾ നശിക്കണമെങ്കിൽ ഇത്രയും സമയം കഴുകുന്നത് വളരെ പ്രധാനമാണ്. ഇനി സോപ്പ് ലഭ്യമല്ലെങ്കിൽ, നിങ്ങൾ കടിയേറ്റ പ്രദേശം അത്രയും സമയം വെള്ളത്തിൽ കഴുകണം. ഇതിനിടയിൽ സോപ്പ് ലഭ്യമാക്കാൻ ശ്രമിക്കണം. ഇതാണ് ഏത് പട്ടി കടിച്ചാലും ഏറ്റവും ഫലപ്രദമായ ഫസ്റ്റ് എയ്ഡ്.

പൊതുജന അറിവിലേക്കായി ഷെയർ ചെയ്യുക.!!

കടപ്പാട് - ഡോ. വിനോദ് ബി. നായർ

Address

Chirakkal. Thrissur
Thrissur

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+918921492980

Website

Alerts

Be the first to know and let us send you an email when പൂത്തുമ്പി Poothumbi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share